×

നഗരങ്ങളെ മാലിന്യക്കൂമ്പാരമാക്കുന്ന ഫുഡ് ആപ്പുകൾ

Posted By

Food delivery plastic waste

IMAlive, Posted on July 31st, 2019

Food delivery plastic waste

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

നിങ്ങൾക്കിഷ്ടപ്പെട്ട ആഹാരം തയ്യാറാക്കാൻ എന്തെല്ലാം ചേരുവകൾ വേണം? ഉത്തരം വളരെ സിംപിളാണ്, ഇന്റർനെറ്റ് സംവിധാനമുള്ള ഒരു മൊബൈൽഫോൺ മാത്രം. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല നമ്മുടെ അടുക്കളകൾ കയ്യേറിയിരിക്കുന്ന ഫുഡ് ആപ്പുകളെക്കുറിച്ചാണ്. ഒരുവിധത്തിൽ പറഞ്ഞാൽ ഇത്തരം ആപ്പുകൾ ഏറെ ഗുണകരമാണ്. മുൻകൂട്ടി അറിയിക്കാതെ അതിഥികൾ വീട്ടിലെത്തിയാലോ, ശാരീരിക അസ്വാസ്ഥ്യങ്ങൾ അലട്ടുമ്പോഴോ ഒക്കെ പുറത്തുപോകാതെതന്നെ ഭക്ഷണം നമ്മുടെ വീട്ടിലെത്തുന്നു. അതും നാടൻ വിഭവങ്ങൾ മുതൽ വൻകരകൾക്കപ്പുറത്തുള്ള വിദേശവിഭവങ്ങൾ വരെ.

എന്നാൽ ഈ ഫുഡ് ആപ്പുകളുടെ (food app) വലിയ പ്രശ്നം, അതുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. നിലവിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന നഗരപ്രദേശങ്ങൾ വീണ്ടും ഇത്തരം മാലിന്യ നിക്ഷേപത്തിന് പാത്രമാകുകയാണ്. ഭക്ഷണപായ്ക്കറ്റുകള്‍ സൃഷ്ടിക്കുന്ന മാലിന്യപ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ കഴിഞ്ഞദിവസം ഭക്ഷണശാലക്കാരുടേയും വിതരണക്കാരുടേയും യോഗം വിളിച്ചിരുന്നു, ഈ പ്രതിസന്ധി ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാകുമോ എന്നു പരിശോധിക്കുന്നതിനായി. 

സൊമാറ്റോ (Zomato), യൂബർ ഈറ്റ്‌സ് (Uber eats), സ്വിഗ്ഗി (Swiggy), ഫുഡ് പാണ്ട (food panda), ഡോമിനോസ് (Dominoes), ജസ്റ്റ് ഈറ്റ് (just eat), പിസ്സ ഹട്ട് (Pizza Hut), ഫാസോസ് (Fasoos), ടേസ്റ്റി ഖാനാ (Tast Khana), ഫുഡ് മിംഗോ തുടങ്ങിയ പത്തോളം ഫുഡ് ആപ്പുകളാണ് ഇന്ത്യയിൽ സജീവമായിട്ടുള്ളത്. ഇതിൽ കൊച്ചി പോലുള്ള നഗരങ്ങൾ കയ്യടക്കിയിരിക്കുന്നത് സൊമാറ്റോ, സ്വിഗ്ഗി, യൂബർ ഈറ്റ്‌സ് എന്നീ മുൻനിര ആപ്പുകളാണ്.കണ്ണടച്ചു തുറക്കും വേഗത്തിലാണ് ആപ്പുകളുടെ വളർച്ച. കമ്പനികളുടെ വളർച്ചയിൽ ഒട്ടും ആശങ്കയില്ലെങ്കിലും, അതിനു കാരണം നമ്മുടെ മടിയും ഫാസ്റ്റ് ഫുഡിനോടുള്ള അമിത ആസക്തിയുമാണെന്നത് ചില ആശങ്കകള്‍‍ സൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യൻ കമ്പനിയായ സൊമാറ്റോക്ക് വെറും മൂന്ന് മാസത്തിനുള്ളിൽ ഓർഡറുകളിൽ ഉണ്ടായ വളർച്ച 90% ആണ്. പ്രതിമാസ ഓർഡറുകളുടെ എണ്ണം 10.5 മില്ല്യൺ. 2018 മാർച്ചിൽ മാത്രം നേടിയത് 5.5 ദശലക്ഷം ഓർഡറുകൾ. സ്വിഗ്ഗിയുടെ പ്രതിമാസ ഓർഡർ 14 മില്ല്യണാണ്. പറഞ്ഞുവരുന്നത് ഫുഡ് ആപ്പുകളുടെ വളർച്ചയെക്കുറിച്ചാണ്. ഇത്രയധികം ഓർഡറുകൾ ലഭിക്കുകയും ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് ഊഹിക്കാവുന്നതേയുള്ളൂ. ഒരു ഭക്ഷണ പദാർത്ഥം ലഭിക്കുമ്പോൾത്തന്നെ അവിടെ മൂന്നിലധികം പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിക്കപ്പെടുന്നത്. ഇവയെല്ലാം നിസ്സാരമായി പൊതു ഇടങ്ങളിൽ നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുന്നത്. മാലിന്യ നിർമ്മാർജ്ജനം വലിയൊരു പ്രതിസന്ധിയായി തുടരുമ്പോഴാണ് ഇത്തരത്തിലുള്ള അമിതഭാരംകൂടി വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫുഡ് ആപ്പുകൾ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ആഗോളതലത്തിൽ പ്രതിവർഷം 300ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് നാം ഉപയോഗിച്ചശേഷം വലിച്ചെറിയുന്നത്. അവയെല്ലാം മണ്ണിലും, സമുദ്രത്തിലും അടിഞ്ഞുകൂടി പ്രകൃതിക്കും അതുവഴി ജീവനും വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. 

ആവശ്യമുള്ളവര്‍ക്കു മാത്രം പ്ലാസ്റ്റിക് കവറുകളിലും കാരിയറുകളിലും ഭക്ഷണം എത്തിക്കുക എന്നതാണ് ഇതിനുള്ള പ്രധാന പോംവഴി. വീടുകളിലേക്കാണെങ്കില്‍ പാത്രങ്ങളില്‍ പകര്‍ന്നു നല്‍കാനാകുംവിധം ഭക്ഷണമെത്തിക്കുക. പാക്കിംഗ് ആവശ്യമുള്ളവരില്‍ നിന്ന് അതിനായി പ്രത്യേകം ചാര്‍ജ് ഈടാക്കിയാല്‍ ചിലരെങ്കിലും പായ്ക്കിംഗ് ഒഴിവാക്കാന്‍ തയ്യറാകും. പാക്കിംഗ് ആവശ്യമാണെന്നുവന്നാല്‍ പുനരുപയോഗിക്കാവുന്നവയോ, റീസൈക്കിൾ ചെയ്യാവുന്ന പേപ്പർ, അലൂമിനിയം ഫോയില്‍ തുടങ്ങിയവയോ ഉപയോഗിക്കുക. പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ക്കു പകരം ഉപയോഗിക്കാനാകുന്ന കരിമ്പിന്‍ ചണ്ടികൊണ്ടും പാളകൊണ്ടും മറ്റും ഉണ്ടാക്കിയിട്ടുള്ള ജൈവ കണ്ടെയ്നറുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

Food delivery apps skewered for creating plastic waste

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XNMPM6stIrU0JyPqLtTw40NVTPyexb7PyQoj4ul7): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XNMPM6stIrU0JyPqLtTw40NVTPyexb7PyQoj4ul7): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XNMPM6stIrU0JyPqLtTw40NVTPyexb7PyQoj4ul7', 'contents' => 'a:3:{s:6:"_token";s:40:"kl2m74LpeX9xVeBU2PCGcqOOsbbroB3txh7pUE2s";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/news/health-news/455/food-delivery-plastic-waste";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XNMPM6stIrU0JyPqLtTw40NVTPyexb7PyQoj4ul7', 'a:3:{s:6:"_token";s:40:"kl2m74LpeX9xVeBU2PCGcqOOsbbroB3txh7pUE2s";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/news/health-news/455/food-delivery-plastic-waste";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XNMPM6stIrU0JyPqLtTw40NVTPyexb7PyQoj4ul7', 'a:3:{s:6:"_token";s:40:"kl2m74LpeX9xVeBU2PCGcqOOsbbroB3txh7pUE2s";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/news/health-news/455/food-delivery-plastic-waste";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XNMPM6stIrU0JyPqLtTw40NVTPyexb7PyQoj4ul7', 'a:3:{s:6:"_token";s:40:"kl2m74LpeX9xVeBU2PCGcqOOsbbroB3txh7pUE2s";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/news/health-news/455/food-delivery-plastic-waste";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21