×

അല്‍പം ശ്രദ്ധിച്ചാല്‍ റോഡപകടങ്ങള്‍ കുറയ്ക്കാം

Posted By

road accidents causes prevention

IMAlive, Posted on July 29th, 2019

road accidents causes prevention

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ഒരു വര്‍ഷം കേരളത്തിലെ നിരത്തുകളില്‍ പൊലിയുന്നത് നാലായിരത്തില്‍പരം ജീവനുകളാണ്. അപകടത്തില്‍ (Road Accident) പരുക്കേറ്റ് ഗുരുതരാവസ്ഥയിലാകുന്നത് അതിലും പല ഇരട്ടിയാണ്. പരുക്കേല്‍ക്കുന്നവരില്‍ ഏറെപ്പേരും ആജീവനാന്തം ശരീരം തളര്‍ന്ന് ജീവിക്കാന്‍ വിധിക്കപ്പെടുന്നുണ്ടെന്നത് മറ്റൊരു യാഥാര്‍ഥ്യം. ഇതില്‍ പലതും അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാനാകുന്നതാണെന്നതാണ് വാസ്തവം. പക്ഷേ, ഇത്രമാത്രം അപകടങ്ങള്‍ പെരുകിയിട്ടും റോഡില്‍ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും പാലിക്കാന്‍ പലരും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. 

റോഡില്‍ നിരന്തരമായി  ചെയ്യുന്ന തെറ്റുകളാണ് നമ്മെ അപകടങ്ങളിലേക്ക് എത്തിക്കുന്നത്. ഗതാഗത നിയമങ്ങളെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും നമുക്ക് നന്നായി അറിയാമെങ്കിലും പലപ്പോഴും അശ്രദ്ധതന്നെയാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. അപകടത്തിലേക്ക് നയിക്കുന്ന ചില കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

അമിത വേഗത 

വേഗത കൂടിയ വാഹനങ്ങൾക്ക് അപകടസാധ്യതയുടെ തീവ്രത വളരെ കൂടുതലായിരിക്കും. ഉയർന്ന വേഗതയിൽ ഓടുന്ന വാഹനം പെട്ടെന്ന് നിർത്തേണ്ടി വരുമ്പോൾ വാഹനം കുറേ ദൂരംകൂടി മുന്നോട്ടു പോയിരിക്കും. ഇതിനെ ബ്രേക്കിംഗ് ഡിസ്റ്റൻസ് എന്നാണ് പറയുന്നത്. അമിതവേഗത്തിലുള്ള ഒരു വാഹനത്തിന് ഇതിന് കൂടുതൽ സമയമെടുക്കുകയും നിയന്ത്രണം വിട്ട് വശത്തേക്കു തെന്നിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും. അമിത വേഗതയിൽ പോകുമ്പോൾ നമുക്ക് മറ്റു വാഹങ്ങളുമായുള്ള ദൂരത്തെ മനസ്സിലാക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകും. വേഗത കൂടിയ വണ്ടികൾ മറ്റുവണ്ടികളിൽ ഏൽപ്പിക്കുന്ന പ്രഹരവും പരിക്കുകളും വളരെ കൂടുതലായിരിക്കും. 

മദ്യപിച്ചുള്ള ഡ്രൈവിംഗ്

മദ്യം മനുഷ്യന്റെ ഏകാഗ്രതയും, പ്രതിപ്രവർത്തന സമയവും കുറക്കുന്നു. മദ്യപാനത്തിന് ശേഷം, തലച്ചോറിന്റെ നിർദ്ദേശങ്ങളോട് പ്രതികരിക്കാൻ അവയവങ്ങൾ കൂടുതൽ സമയം എടുക്കും. മദ്യം മൂലമുള്ള മതിഭ്രമം  കാഴ്ചയെ തടസ്സപ്പെടുത്തും. മദ്യപാനം ഭയത്തെ കുറയ്ക്കുകയും, നമ്മെ കൂടുതൽ സാഹസികനാവാൻ  പ്രേരിപ്പിക്കുകയും ചെയ്യും. രക്തത്തിലെ ആൽക്കഹോൾ ഓരോ യൂണിറ്റ് വർദ്ധിക്കുന്തോറും അപകടമുണ്ടാവാനുള്ള സാധ്യതയും രണ്ടുമടങ്ങുവീതം കൂടും. ചില മരുന്നുകളും മദ്യത്തിന്റെതുപോലെ മയക്കവും, പ്രതിപ്രവർത്തനങ്ങളും കുറയ്ക്കാറുണ്ട്. 

ഡ്രൈവറുടെ ശ്രദ്ധതിരിക്കുന്ന ഘടകങ്ങൾ 

ഡ്രൈവിങ് സമയത്ത് ശ്രദ്ധ തിരിക്കുന്ന ഘടകങ്ങൾ എത്ര ചെറുതാണെങ്കിലും അതുമൂലമുണ്ടാകുന്ന  അപകടങ്ങൾ വളരെ വലുതാണ്. ഈ ഘടകങ്ങൾ വാഹനത്തിനകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകാം. റോഡിൽ നിന്നും  ശ്രദ്ധ തിരിക്കുന്ന ചില ഘടകങ്ങള്‍ ഇവയാണ്

1. ഡ്രൈവിംഗ് സമയത്ത് മിറർ ക്രമീകരിക്കുന്നത്

2. വാഹനത്തിൽ സ്റ്റീരിയോ / റേഡിയോ

3. റോഡിലെ മൃഗങ്ങൾ

4. ബാനറുകളും ബിൽബോർഡുകളും.

ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ റോഡിൽ ഉള്ളപ്പോൾ വേഗത കുറച്ചു പോകുന്നതാണ് ഏറ്റവും നല്ലത്. 

മൊബൈല്‍ ഫോണ്‍

മൊബൈൽ ഫോണാണ് റോഡിലെ മറ്റൊരു പ്രശ്നക്കാരന്‍. മൊബൈലിൽ സംസാരിക്കുമ്പോൾ നമ്മുടെ മസ്തിഷ്കത്തിന്റെ വലിയൊരു ഭാഗം അതിലേക്ക് ശ്രദ്ധതിരിക്കും, അതുമൂലം ഡ്രൈവിങ്ങിന് വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാൻ മസ്തിഷ്കത്തിന് പൊതുവെ ബുദ്ധിമുട്ടാണ്. ചിലരാകട്ടെ വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് ഡയല്‍ ചെയ്യാറുണ്ട്. സംസാരിക്കുന്നതിലും അപകടകരമായ പ്രവൃത്തിയാണിത്. ഹെഡ് സെറ്റ് ഉപയോഗിച്ചും ബ്ലൂ ടൂത്ത് ഉപകരണത്തിലൂടെയും ഡ്രൈവിംഗ് സമയത്ത് ഫോണില്‍ സംസാരിക്കുന്നതും അപകടകരം തന്നെയാണ്. ഇരുചക്രവാഹനയാത്രക്കാര്‍ ഹെല്‍മറ്റിനിടയില്‍ ഫോണ്‍ തിരുകിവച്ച് സംസാരിക്കുന്നതും കാണാറുണ്ട്. വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്തതിനു ശേഷം മാത്രം ഫോണ്‍ ഉപയോഗിച്ചു ശീലിക്കുക. 

സിഗ്നലുകളോടുള്ള അവഗണന

ചുവന്ന ലൈറ്റിനെ അവഗണിച്ച് മുന്നോട്ടു പോകുന്നത് വളരെ അപകടകരമാണ്. സമയം ലാഭിക്കാനായാണ് പൊതുവെ ആളുകൾ ഇങ്ങിനെ ചെയ്യുന്നത്. പക്ഷേ, ചുവന്ന ലൈറ്റിലൂടെ വണ്ടിയെടുക്കുന്നത് നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവനെ അപായത്തിലാക്കും. ഇത് ചിലപ്പോള്‍ ഗതാഗതക്കുരുക്കിനും കാരണമാകാം. ഒടുവിൽ ഒരാൾ കുറച്ചു നിമിഷങ്ങൾ ലഭിക്കാൻ ചെയ്ത പ്രവൃത്തി കൊണ്ട് എല്ലാവരും മണിക്കൂറുകൾ തന്നെ വൈകുന്നു. പലരും റെഡ് ലൈറ്റ് ഒഴിവാക്കാൻ മഞ്ഞ ലൈറ്റ് കാണുമ്പോള്‍ അതിവേഗത്തില്‍ മറികടക്കുന്നതായി കാണാം. ഇത്തരത്തിലുള്ള അതിവേഗം ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 

സീറ്റ് ബെൽറ്റും ഹെൽമറ്റും 

നാലുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് സീറ്റ് ബെൽറ്റും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെൽമെറ്റും നിർബന്ധമാണ്. ഇതുരണ്ടും അപകട തീവ്രത കുറയ്ക്കുന്നതായി സ്ഥിരീകരിക്കപ്പെട്ട പഠനങ്ങൾക്കുശേഷമാണ് സീറ്റ് ബെൽറ്റും ഹെൽമറ്റും നിർബന്ധമാക്കിയത്. സീറ്റ് ബെൽറ്റുകളും ഹെൽമറ്റുകളും ധരിക്കുന്നവർക്ക് ഗുരുതരമായ ആക്സിഡന്റുകളെ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്. നാലു ചക്ര വാഹനങ്ങളില്‍ മുന്‍ സീറ്റുകളിലും പിന്‍സീറ്റുകളിലും ഇരിക്കുന്നവര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. അപകടമുണ്ടായാല്‍ സുരക്ഷാക്രമീകരണമായ എയര്‍ ബാഗ് പോലുള്ളവ പ്രവര്‍ത്തിക്കാന്‍ പല വാഹനങ്ങളിലും ഇത് അത്യാവശ്യമാണ്. കുട്ടികള്‍ ഒപ്പമുണ്ടെങ്കില്‍ അവരെ പ്രത്യേകം ചൈല്‍ഡ് സീറ്റുകളില്‍ ഇരുത്താന്‍ ശ്രദ്ധിക്കണം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന രണ്ടുപേരും ഹെല്‍മറ്റ് വയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ പലപ്പോഴും മരിക്കുന്നത് പിന്‍സീറ്റ് യാത്രക്കാരാണ്. അവര്‍ ഹെല്‍മറ്റ് ധരിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. 

സീബ്രാ ലൈനുകളുള്ളിടങ്ങളില്‍ കാല്‍നടക്കാര്‍ റോഡു മുറിച്ചുകടക്കുമ്പോള്‍ നിര്‍ബന്ധമായും അതിലൂടെ മാത്രം പോകുക. മൊബൈലില്‍ സംസാരിച്ച് റോഡ് മുറിച്ചു കടക്കാതിരിക്കുക. ലൈന്‍ ട്രാഫിക് ഉള്ളിടങ്ങളില്‍ അത് കൃത്യമായി പാലിക്കുക. വാഹനത്തിലെ ഇന്‍ഡിക്കേറ്ററിന്റെ ഉപയോഗവും മറക്കരുത്. ഉറക്കം വരുന്ന സാഹചര്യത്തില്‍ വാഹനം നിറുത്തി അല്‍പമെങ്കിലും ഉറങ്ങി ക്ഷീണം തീര്‍ത്തശേഷം യാത്ര തുടരുക. 

റോഡുകളിലെ കുഴികളും തകരാറുകളും മറ്റും അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. അപ്രതീക്ഷിത വളവുകളും തിരിവുകളും അപകടത്തിന് കാരണമാണ്. ഇടറോഡുകളില്‍ നിന്ന് പ്രധാന റോഡുകളിലേക്ക് ശ്രദ്ധയില്ലാതെ കയറുന്നതും അപകടം സൃഷ്ടിക്കും. അതേസമയം മികച്ച റോഡുകളിലൂടെ നിയന്ത്രണമില്ലാതെ പായുന്നതും അപകടകാരണമാണെന്ന് പറയാതെ വയ്യ.  

റോഡ് സുരക്ഷയെക്കുറിച്ചുള്ള വിദ്യാഭ്യാസവും അവബോധവും നിയമം കർശനമായി നടപ്പിലാക്കുന്നതുമാണ് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. സ്കൂള്‍ തലം മുതല്‍ മികച്ചൊരു റോഡ് സംസ്കാരം എല്ലാവരിലും ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Over Speeding: Most of the fatal accidents occur due to over speeding. Drunken Driving: Consumption of alcohol to celebrate any occasion is common

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/zBTlGjZavzdoFZLVUaREZ5FfN5z9eTywTyTJO0fO): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/zBTlGjZavzdoFZLVUaREZ5FfN5z9eTywTyTJO0fO): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/zBTlGjZavzdoFZLVUaREZ5FfN5z9eTywTyTJO0fO', 'contents' => 'a:3:{s:6:"_token";s:40:"pSDys0SZ6sNaF1cwq6x1o1YTWBMDu8nhZimVnypB";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/news/health-news/474/road-accidents-causes-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/zBTlGjZavzdoFZLVUaREZ5FfN5z9eTywTyTJO0fO', 'a:3:{s:6:"_token";s:40:"pSDys0SZ6sNaF1cwq6x1o1YTWBMDu8nhZimVnypB";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/news/health-news/474/road-accidents-causes-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/zBTlGjZavzdoFZLVUaREZ5FfN5z9eTywTyTJO0fO', 'a:3:{s:6:"_token";s:40:"pSDys0SZ6sNaF1cwq6x1o1YTWBMDu8nhZimVnypB";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/news/health-news/474/road-accidents-causes-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('zBTlGjZavzdoFZLVUaREZ5FfN5z9eTywTyTJO0fO', 'a:3:{s:6:"_token";s:40:"pSDys0SZ6sNaF1cwq6x1o1YTWBMDu8nhZimVnypB";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/news/health-news/474/road-accidents-causes-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21