×

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളെ പ്രമേഹരോഗിയാക്കിയേക്കാം

Posted By

Skipping breakfast increases diabetes risk

IMAlive, Posted on March 11th, 2019

Skipping breakfast increases diabetes risk

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

വണ്ണം കുറയ്ക്കാനും സമയം ലാഭിക്കാനുമൊക്കെയായി പ്രഭാതഭക്ഷണത്തോട് മുഖംതിരിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ വളരെപെട്ടെന്ന് ടൈപ്പ് രണ്ട് പ്രമേഹരോഗത്തിന് ഇരയായി മാറിയേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രോട്ടീന്‍ സമൃദ്ധവും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞതുമായ പ്രഭാതഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തെ ചെറുക്കാന്‍ കുറേയേറെ സഹായിക്കുകയും ചെയ്യും. 

വണ്ണമുള്ളവരും ഇല്ലാത്തവരുമൊക്കെ വണ്ണം കുറയ്ക്കാന്‍ കണ്ടെത്തുന്ന പരിപാടികളിലൊന്നാണ് ഭക്ഷണനിയന്ത്രണം. ചിലപ്പോഴാകട്ടെ ഈ നിയന്ത്രണം പ്രഭാത ഭക്ഷണം ഉപേക്ഷിക്കലില്‍ വരെയെത്താറുമുണ്ട്. നാലഞ്ചു നേരം വെട്ടിവിഴുങ്ങുന്നവര്‍ ഒന്നു രണ്ടു നേരത്തെ ഭക്ഷണമൊക്കെ ഉപേക്ഷിക്കുന്നതുതന്നെയാണ് ആരോഗ്യത്തിനു നല്ലത്. പക്ഷേ, ആരോഗ്യത്തിന് അത്യാവശ്യമായ ഭക്ഷണം ആരും ഉപേക്ഷിക്കരുത്, പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. 

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഏറ്റവും അനുയോജ്യമായ രീതിയില്‍ ലഭ്യമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് പ്രഭാത ഭക്ഷണമാണ്. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണം യാതൊരു കാരണവശാലും ഉപേക്ഷിക്കാന്‍ പാടില്ല. ശരീരത്തിലേക്കെത്തുന്ന കാലറി കുറയ്ക്കാനായി പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നത് ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള സാധ്യത 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും അമിതഭാരമുള്ളവര്‍ കൂടുതല്‍ സൂക്ഷിക്കണമെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ നാലു ദിവസം പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍ 55 ശതമാനമാണ് അപകടസാധ്യതയെന്നും ഒരു ലക്ഷം പേരില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി ദി ജേര്‍ണല്‍ ഓഫ് ന്യൂട്രീഷ്യന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരത്തിന്റെ ഇന്‍സുലിനോടുള്ള പ്രതിരോധം വര്‍ധിക്കാനും മെറ്റബോളിക് സംവിധാനത്തെ സമ്മര്‍ദ്ദത്തിലാക്കാനും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ശരീരം പ്രമേഹരോഗത്തെ ചെറുക്കുന്നതിന്റെ ഏറ്റവും പ്രാഥമികമായ രീതികളാണ് ഇതിലൂടെ തകരാറിലാകുന്നത്. പോരാത്തതിന് പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്നവരിലേറെപ്പേരും ദിവസം മുഴുവന്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ തല്‍പരരുമായിരിക്കും. ഇതും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. 

ലോകത്താകമാനമുള്ള ജനങ്ങളില്‍ 30 ശതമാനം പേരും പലവിധ കാരണങ്ങളാല്‍ പ്രഭാതഭക്ഷണം കഴിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യയിലാകട്ടെ നഗരങ്ങളിലെ ചെറുപ്പക്കാരാണ് പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നവരില്‍ ഏറെയും. ജോലിസംബന്ധമായ സമ്മര്‍ദ്ദങ്ങളും ജോലിസ്ഥലത്തേക്കുള്ള യാത്രയുമൊക്കെയാണ് പ്രഭാതഭക്ഷണം ഉപേക്ഷിക്കാനോ അല്ലെങ്കില്‍ വളരെ കുറച്ചുമാത്രം കഴിക്കാനോ ഇവരെ പ്രേരിപ്പിക്കുന്നത്. 

അമിതവണ്ണവും ഭാരവുമുള്ളവരാകട്ടെ പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നതിലൂടെ തങ്ങളുടെ വണ്ണവും ഭാരവും കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരക്കാരുടെ ശരീരം പൊതുവേ ഇന്‍സുലിനോട് പ്രതിരോധം കൂടുതലുള്ളതായിരിക്കും. അതോടൊപ്പം പ്രഭാതഭക്ഷണം വേണ്ടെന്നുവയ്ക്കുക കൂടി ചെയ്യുമ്പോള്‍ പ്രശ്നം കൂടുതല്‍ വഷളാകുമെന്നതാണ് വാസ്തവം.

Skipping breakfast raises the risk of developing type-2 diabetes

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KUxDInnuXdXNJDS22pDEovzUSFMURXMKoQbbRWUE): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KUxDInnuXdXNJDS22pDEovzUSFMURXMKoQbbRWUE): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KUxDInnuXdXNJDS22pDEovzUSFMURXMKoQbbRWUE', 'contents' => 'a:3:{s:6:"_token";s:40:"eqV3kr689AMYQ9ThS4XqgIeBXSYl7nepy3vcujVj";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/health-news/504/skipping-breakfast-increases-diabetes-risk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KUxDInnuXdXNJDS22pDEovzUSFMURXMKoQbbRWUE', 'a:3:{s:6:"_token";s:40:"eqV3kr689AMYQ9ThS4XqgIeBXSYl7nepy3vcujVj";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/health-news/504/skipping-breakfast-increases-diabetes-risk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KUxDInnuXdXNJDS22pDEovzUSFMURXMKoQbbRWUE', 'a:3:{s:6:"_token";s:40:"eqV3kr689AMYQ9ThS4XqgIeBXSYl7nepy3vcujVj";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/health-news/504/skipping-breakfast-increases-diabetes-risk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KUxDInnuXdXNJDS22pDEovzUSFMURXMKoQbbRWUE', 'a:3:{s:6:"_token";s:40:"eqV3kr689AMYQ9ThS4XqgIeBXSYl7nepy3vcujVj";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/health-news/504/skipping-breakfast-increases-diabetes-risk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21