×

ചാറ്റ് സ്റ്റാളുകള്‍ക്കു മുന്നില്‍ തിരക്കുകൂട്ടുമ്പോള്‍ സൂക്ഷിക്കുക, നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്

Posted By

Unhealthy Kerala street food health problem

IMAlive, Posted on March 20th, 2019

Unhealthy Kerala street food health problem

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

കേരളത്തിലെ തെരുവോര ഭക്ഷണശീലങ്ങളിലേക്ക് വളരെ പെട്ടെന്നു കടന്നുവന്ന ഒന്നാണ് ചാറ്റുകള്‍. ഉത്തരേന്ത്യയിലെ തെരുവോര ഭക്ഷണമാണ് പാനി പൂരിയും സേവ് പൂരിയുമൊക്കെ അടങ്ങുന്ന ഇവ. ഇപ്പോള്‍ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം വഴിയോരങ്ങളില്‍ ചെറു പെട്ടിക്കടകളുമായി ചാറ്റ് വില്‍ക്കുന്ന ഉത്തരേന്ത്യക്കാര്‍ നിരന്നിരിക്കുകയാണ്. പലതും വലിയതോതിലുള്ള ശൃംഖലകളുടെ ഭാഗമാണ്. ഉത്തരേന്ത്യയില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തിയവര്‍ മാത്രമല്ല, ഏതു ഭക്ഷണത്തിനു മുന്നിലും വരി നിന്ന് വാങ്ങിക്കഴിക്കാന്‍ മടിയില്ലാത്ത മലയാളികളും ഈ ചാറ്റ് കടകള്‍ക്കു മുന്നില്‍ തിരക്കുകൂട്ടുന്നു. പക്ഷേ, അവ എത്രമാത്രം ആരോഗ്യകരമാണെന്നുമാത്രം നാം അന്വേഷിക്കുന്നില്ല. 

വൃത്തി

പാനി പൂരി ഉള്‍പ്പെടെയുള്ള മിക്കവാറും ചാറ്റുകള്‍ വഴിയോരത്ത് തയ്യാറാക്കി കൊടുക്കുന്നത് നഗ്നമായ കൈകൊണ്ട് നേരിട്ടാണ്. ആ കൈകളിലെ വൃത്തിയോ വൃത്തികേടോ അവ വാങ്ങിക്കഴിക്കുന്നവര്‍ ശ്രദ്ധിക്കാറേയില്ല. ചാല മാളുകളിലും മറ്റും ചാറ്റ് തയ്യാറാക്കുന്നവര്‍ കയ്യുറകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വഴിയോരത്ത് ഉള്ളവര്‍ കയ്യുറയെന്ന് കേട്ടിട്ടു പോലുമുണ്ടാകില്ല. 

തട്ടുകടകളും ചാറ്റ് കടകളുമൊക്കെ വഴിയോരത്ത് പലപ്പോഴും ഓടകള്‍ക്കു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ചാറ്റ് കടകളിലെ ഭക്ഷണസാധനങ്ങളൊക്കെ തുറന്നാണ് വച്ചിരിക്കുന്നത്. അവയില്‍ ഓടകളില്‍ നിന്നുള്ള ഈച്ചയും കൊതുകുമൊക്കെ വന്നിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ശ്രദ്ധയില്‍ ഇതൊന്നും പെടാറില്ല. രോഗവാഹികളായ ഈച്ചകളും കൊതുകുകളും ഭക്ഷണസാധനങ്ങളില്‍ വന്നിരുന്നാല്‍ അതുവഴി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

അനാരോഗ്യകരമായ അസംസ്കൃത വസ്തുക്കള്‍

പാനി പൂരി ഉള്‍പ്പെടെ എല്ലായിനം ചാറ്റുകളിലും ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങളും മറ്റൊരു പ്രശ്നമാണ്. ഉരുളക്കിഴങ്ങ്, ഗ്രീന്‍ പീസ് തുടങ്ങിയവയാണ് ഇവയില്‍ ഏറെയുമുള്ളത്. വളരെ പെട്ടെന്ന് കേടാകുന്ന ഭക്ഷണസാധനങ്ങളാണ് ഉയര്‍ന്ന തോതില്‍ അന്നജം അടങ്ങിയിട്ടുള്ള ഇവയെല്ലാം. കൃത്യമായ ഊഷ്മാവിലല്ല ഇവ സൂക്ഷിക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് ചീത്തയാകാനും മൈക്രോബ്സുകള്‍ ഭക്ഷണത്തില്‍ ഉണ്ടാകാനും കാരണമാകും. വഴിയോരത്തെ ചാറ്റുകടകളിലൊക്കെ തലേന്ന് ബാക്കി വന്ന ഇത്തരം ഭക്ഷണക്കൂട്ടുകള്‍ പിറ്റേന്നത്തേയ്ക്കുള്ളവയില്‍ ചേര്‍ത്തു വയ്ക്കുകയാണ് പതിവ്. മോശം രുചിയോ മണമോ അനുഭവപ്പെട്ടാല്‍ യാതൊരു കാരണവശാലും ഇത്തരം ചാറ്റുകള്‍ കഴിക്കരുത്. 

വെള്ളമാണ് മറ്റൊരു പ്രശ്നം. പാനി പൂരിയുടേയും മറ്റും പ്രധാന അസംസ്കൃത വസ്തു വെള്ളംതന്നെ. ആ വെള്ളത്തിന്റെ ഉറവിടത്തെപ്പറ്റി അവര്‍ക്കു മാത്രമേ അറിയൂ. പുളിയും എരിവും മധുരവുമൊക്കെ ആവശ്യമായ അനുപാതത്തില്‍ ഈ വെള്ളത്തില്‍ കലര്‍ത്തിക്കഴിയുമ്പോള്‍ വെള്ളത്തിന്റെ ഗുണമേന്മ തെല്ലും ശ്രദ്ധിക്കാനാകാതെ വരും. മോശം വെള്ളം ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാന്‍ ചാറ്റ് കടകള്‍ വഴിതെളിക്കുന്നത് ഇങ്ങനെയൊക്കെയാണ്. 

മാത്രമല്ല, ചാറ്റ് ആരോഗ്യകരമായ ഒരു ഭക്ഷണശീലമല്ല. വൈകുന്നേരങ്ങളില്‍ പതിവു ഭക്ഷണം ഒഴിവാക്കി ചാറ്റ് കഴിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. പ്രത്യേകിച്ച് കോളജ് വിദ്യാര്‍ഥികളും യുവാക്കളും. അമിതമായ അന്നജം, കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണസാധനങ്ങള്‍, കൃത്രിമ മധുരം, പലതവണ ഉപയോഗിച്ച എണ്ണ  തുടങ്ങിയവയെല്ലാം ചാറ്റുകള്‍ വഴി ഉള്ളിലെത്തുന്നു. ഇതുണ്ടാക്കാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെപ്പറ്റി പലരും ആവശ്യത്തിന് ബോധമുള്ളവരല്ല. 

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഒന്നും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇത്തരം ചാറ്റ് സ്റ്റാളുകള്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കൊന്നും ലൈസന്‍സ് നല്‍കിയിട്ടില്ല. അതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുമില്ല. അതുകൊണ്ട് നാവില്‍ വെള്ളമൂറി ചാറ്റ് സ്റ്റാളുകള്‍ക്ക് മുന്നിലെത്തുമ്പോള്‍ രണ്ടാമതൊന്നുകൂടി ആലോചിക്കുക, വേണോ എന്ന്.

Street vendors don’t usually practice hygienically manner in preparation of chats as they use spoilt onions for condiments and prepare the masala water with tap water which is the root cause for diseases

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/VLlt1bDudwCjmgEj5OhaCphO7LAlRvAh5N5FWGem): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/VLlt1bDudwCjmgEj5OhaCphO7LAlRvAh5N5FWGem): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/VLlt1bDudwCjmgEj5OhaCphO7LAlRvAh5N5FWGem', 'contents' => 'a:3:{s:6:"_token";s:40:"tf0ME3rPgPDHbpPqdWWURPtPG2zzE0zYrGN7LWD4";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/health-news/527/unhealthy-kerala-street-food-health-problem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/VLlt1bDudwCjmgEj5OhaCphO7LAlRvAh5N5FWGem', 'a:3:{s:6:"_token";s:40:"tf0ME3rPgPDHbpPqdWWURPtPG2zzE0zYrGN7LWD4";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/health-news/527/unhealthy-kerala-street-food-health-problem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/VLlt1bDudwCjmgEj5OhaCphO7LAlRvAh5N5FWGem', 'a:3:{s:6:"_token";s:40:"tf0ME3rPgPDHbpPqdWWURPtPG2zzE0zYrGN7LWD4";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/health-news/527/unhealthy-kerala-street-food-health-problem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('VLlt1bDudwCjmgEj5OhaCphO7LAlRvAh5N5FWGem', 'a:3:{s:6:"_token";s:40:"tf0ME3rPgPDHbpPqdWWURPtPG2zzE0zYrGN7LWD4";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/health-news/527/unhealthy-kerala-street-food-health-problem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21