×

എന്തുകൊണ്ടാണ് പുകവലി നിർത്താൻ ഇത്ര ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്?

Posted By

Why it is Difficult to Quit Smoking Nicotine addiction

IMAlive, Posted on May 30th, 2019

Why it is Difficult to Quit Smoking Nicotine addiction

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പുകവലിക്കുന്നവർക്കും പുകവലി ഒരിക്കൽ ഉപേക്ഷിച്ചവർക്കും അറിയാവുന്നൊരു കാര്യമാണ് പുകവലി നിർത്തുക അത്ര എളുപ്പമല്ല എന്നത്. ഇതിന്റെ കാരണം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? പുകവലി വെറുമൊരു ദുശ്ശീലം മാത്രമല്ല, അത് പുകയിലയോടുള്ള ശരീരത്തിന്റെ ആസക്തിയും മാനസികമായൊരു ശീലവുമാണ്. സിഗററ്റുകളിലുള്ള നിക്കോട്ടിൻ താൽക്കാലിക ലഹരി നൽകുന്നു. പതിവായുള്ള നിക്കോട്ടിൻ ലഭിക്കാതെ വന്നാല്‍ ശരീരത്തിൽ ശാരീരികമായുള്ള പിൻവാങ്ങൽ ലക്ഷണങ്ങളും (withdrawal symptoms) നിക്കോട്ടിനോടുള്ള ആസക്തിയും പ്രത്യക്ഷപ്പെടും. 

മസ്തിഷ്കത്തിലെത്തുന്ന നിക്കോട്ടിൻ ഒരു സുഖാനുഭൂതി സൃഷ്ടിക്കും. പുകവലിക്കാരായ മിക്കവാറും ആളുകൾ മാനസിക സമ്മർദ്ദം, വൈകാരിക പ്രശ്നങ്ങൾ എന്നിവയെ നേരിടാൻ പുകവലിയുടെ ഈ സുഖാനുഭൂതിയെ ആശ്രയിക്കാറുണ്ട്. പുകവലി നിർത്താൻ ശ്രമിക്കുമ്പോൾ പതിവായുള്ള ഈ സുഖാനുഭവം ലഭിക്കാത്തതിനാൽ  സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, വിരസത എന്നിവ കൂടിയോ കുറഞ്ഞോ അനുഭവപ്പെടും.

പുകവലി നിർത്തുക എന്നാൽ, ഒരു ദുശ്ശീലം അവസാനിപ്പിക്കുക എന്നതു  മാത്രമല്ല, ഇത്തരം സമ്മർദ്ദങ്ങളെയും ഉത്കണ്ഠകളെയുമെല്ലാം നേരിടാൻ പുകവലിയല്ലാതെ  ആരോഗ്യകരമായ മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കുക എന്നതുകൂടിയാണ്. ഈ കാര്യം പുകവലിക്കുന്നവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

പുകവലി സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ ഉറച്ചുപോയ ഒരു ശീലമാണ്. ചിലപ്പോൾ ദിവസം തുടങ്ങുന്നതുതന്നെ ഒരു സിഗരറ്റ് പുകച്ചുകൊണ്ടാകും, അല്ലെങ്കിൽ ജോലിയിൽ നിന്ന് ഒരു ബ്രേക്ക് എന്ന നിലയ്ക്കാകും. അല്ലെങ്കിൽ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരുമൊത്താകും പുകവലിക്കുക, അത് അവരുമായി സമയം ചിലവഴിക്കുന്നതിന്റെ ഒരു ഭാഗമായിത്തീരും. ഇത്തരത്തിൽ ഓരോ മനുഷ്യരും പുകവലിയെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റിയിട്ടുണ്ടാകും. 

പുകവലി നിർത്താൻ, ആസക്തിയേയും അതിനോടു ചേർന്നുള്ള ശീലങ്ങളേയും സമീപനങ്ങളേയും നന്നായി കൈകാര്യം ചെയ്യണം. ഒറ്റനോട്ടത്തിൽ അത്ര എളുപ്പമല്ല എങ്കിലും ഇത് സാധ്യമായ കാര്യം തന്നെയാണ്. ശരിയായ പിന്തുണയും പ്ലാനിങ്ങും വഴി ആസക്തിയെ അവസാനിപ്പിക്കാനാകും - മുമ്പ് പല തവണ പരാജയപ്പെട്ടിട്ടുണ്ട് എങ്കിൽപോലും. 

അതിനായി പുകവലി ആരോഗ്യത്തിന് എത്രമാത്രം ദോഷകരമാണ് എന്നു മനസ്സിലാക്കുന്നതു പോലെത്തന്നെ പുകവലി ഉപേക്ഷിക്കുമ്പോൾ അതിനോട് ബന്ധപ്പെട്ട ഇത്തരം ശീലങ്ങളിലും സാഹചര്യങ്ങളിലും കാര്യമായ വ്യത്യാസം വരും എന്നതും മുൻകൂട്ടി കാണേണ്ടതുണ്ട്. പുകവലി നിർത്തുമ്പോൾ സുഹൃത്തുക്കളുടെയും കുടുംബാഗങ്ങളുടെയും ഭാഗത്തുനിന്നും നല്ല സഹകരണവും പിന്തുണയും ആവശ്യമാണ്. ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടാനും മടിക്കരുത്. കാരണം ആവശ്യം നമ്മുടേതാണ്, ആരോഗ്യവും അതുപോലെതന്നെ.

സിഗരറ്റ് ആസക്തിയുമായി പൊരുത്തപ്പെടാൻ ചെയ്യാവുന്നവ

1. ആരോഗ്യകരമായ ഒരു പകരക്കാരനെ കണ്ടെത്തുക - പുകവലിക്കാനുള്ള അമിതാഗ്രഹം വരുമ്പോൾ ചവയ്ക്കാവുന്ന മറ്റു സാധനങ്ങള്‍ അടുത്തതു തന്നെ സൂക്ഷിക്കുക. പെപ്പര്‍ മിന്റ് മിഠായി, കാരറ്റ്, ജീരകം, ച്യൂയിങ് ഗം തുടങ്ങിയവ. വെറുതെ ഒരു സ്ട്രോ ചുണ്ടുകൾക്കിടയിൽ വെയ്ക്കുന്നത് പോലും ഉപകാരപ്പെടാറുണ്ട്.

2. മനസ്സിനെ എപ്പോഴും പ്രവർത്തനനിരതമാക്കി വെയ്ക്കുക - ഒരു പുസ്തകമോ അല്ലെങ്കിൽ മാഗസിനോ വായിക്കാം. സുഡോകു, പദപ്രശ്നം എന്നിവ ചെയ്യാം, അല്ലെങ്കിൽ ഓൺലൈൻ ഗെയിം കളിക്കാം.

3. കൈകളെ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുക - പന്തുകൾ, പെൻസിലുകൾ, പേപ്പർ ക്ലിപ്പുകൾ എന്നിവ കയ്യിൽ സൂക്ഷിക്കുക. സിഗരറ്റ് പിടിക്കാനുള്ള തോന്നൽ കൂടെക്കൂടെ ഉണ്ടാകുമ്പോൾ ഇവ കയ്യിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

4. പല്ല് തേക്കുക - പല്ലുതേയ്ക്കുന്നത്, വൃത്തിയുടേതായ വികാരം നൽകും. അത് സിഗരറ്റ് വലിക്കാനുള്ള ആസക്തിയെ കുറയ്ക്കും.

5. വെള്ളം കുടിക്കുക -  ഒരു വലിയ ഗ്ലാസ് വെള്ളം പതുക്കെ കുടിക്കുക. ഇത് ആസക്തിയെ കുറയ്ക്കും എന്ന് മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പിൻവാങ്ങൽ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും.

6. മറ്റെന്തെങ്കിലും എരിക്കുക - ഒരു സിഗററ്റ് കത്തിക്കുന്നതിനു പകരം  ഒരു മെഴുകുതിരിയോ ചന്ദനത്തിരിയോ കത്തിക്കുക.

7. ചുറുചുറുക്കോടെയിരിക്കുക  - നടക്കാൻ പോകുക, പുഷ്-അപ്പുകൾ ചെയ്യുക, അല്ലെങ്കിൽ യോഗ പരീക്ഷിക്കാം, കുറച്ചു സമയം ഓടാൻ കണ്ടെത്താം. ഇതെല്ലാം ശരീരത്തെ നന്നായി നിലനിർത്തും. പുകവലി നിർത്തിയതുകൊണ്ടുള്ള ആരോഗ്യനേട്ടങ്ങൾക്കു പുറമെയാണിത്.

8. വിശ്രമിക്കുക - ചൂടു വെള്ളത്തിൽ കുളിക്കുന്നതും, ധ്യാനിക്കുന്നതും, ഒരു പുസ്തകം വായിക്കുന്നതും, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നതും നമ്മുടെ മനസ്സിനെ ശാന്തമാകും.

9. പുകവലി അനുവദിക്കാത്ത ഇടങ്ങളിൽ പോകുക - പൊതു കെട്ടിടങ്ങൾ, സ്റ്റോർ, മാൾ, ഹോട്ടൽ, സിനിമാ തീയറ്റർ എന്നിവിടങ്ങളിൽ സമയം ചിലവഴിക്കുന്നത് പുകവലിക്കാതെയുള്ള നമ്മുടെ സമയം വർധിപ്പിക്കും.

Nicotine stimulates pleasure centers in the brain and is highly addictive

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/gBsAl67AC3coWjcOTZyKsQqgDmhd0J4MbbZkikD1): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/gBsAl67AC3coWjcOTZyKsQqgDmhd0J4MbbZkikD1): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/gBsAl67AC3coWjcOTZyKsQqgDmhd0J4MbbZkikD1', 'contents' => 'a:3:{s:6:"_token";s:40:"m5AHN00Xdxx9PagdL2wF6r0mpWZMI1lHwj5ZVUcJ";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/news/health-news/529/why-it-is-difficult-to-quit-smoking-nicotine-addiction";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/gBsAl67AC3coWjcOTZyKsQqgDmhd0J4MbbZkikD1', 'a:3:{s:6:"_token";s:40:"m5AHN00Xdxx9PagdL2wF6r0mpWZMI1lHwj5ZVUcJ";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/news/health-news/529/why-it-is-difficult-to-quit-smoking-nicotine-addiction";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/gBsAl67AC3coWjcOTZyKsQqgDmhd0J4MbbZkikD1', 'a:3:{s:6:"_token";s:40:"m5AHN00Xdxx9PagdL2wF6r0mpWZMI1lHwj5ZVUcJ";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/news/health-news/529/why-it-is-difficult-to-quit-smoking-nicotine-addiction";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('gBsAl67AC3coWjcOTZyKsQqgDmhd0J4MbbZkikD1', 'a:3:{s:6:"_token";s:40:"m5AHN00Xdxx9PagdL2wF6r0mpWZMI1lHwj5ZVUcJ";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/news/health-news/529/why-it-is-difficult-to-quit-smoking-nicotine-addiction";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21