×

തൊടുപുഴയിൽ കുട്ടികൾക്കെതിരെ നടന്ന അക്രമത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ - കേരള ഘടകം;നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Posted By

IMA Kerala condemns the attack on a 7-year boy from Thodupuzha

IMAlive, Posted on April 10th, 2019

IMA Kerala condemns the attack on a 7-year boy from Thodupuzha

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors

തൊടുപുഴയിൽ നടന്ന അതിക്രൂരമായ അക്രമം  കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഈ സംഭവത്തെയും, കുട്ടികൾ നേരിടുന്ന എല്ലാ വിധ പീഡനങ്ങളെയും ശക്തമായി അപലപിക്കുന്നു. 

അമ്മയുടെ സുഹൃത്തിന്റെ ആക്രമണം  ഏറ്റ് മരണവുമായി മല്ലടിക്കുന്ന   7 വയസ്സുകാരനെ  ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ വിദഗ്ദ്ധ സംഘം കഠിന ശ്രമം   തുടരുകയാണ്.7 വയസ്സുകാരനെയും 4 വയസ്സുകാരനായ അനിയനെയും അമ്മയുടെ സുഹൃത്ത് ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ്  പുതുതായി ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്നത്.

കുട്ടികളുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമായി  ജുവനൈൽ ജസ്റ്റിസ് ആക്റ്റും ( Stop Child Abuse ),ഇന്ത്യൻ പീനൽ കോഡ് ശിശു സംരക്ഷണ വകുപ്പുകളും അതിനു കീഴിൽ കുട്ടിക്കെതിരെയുള്ള ലൈംഗിക അക്രമങ്ങൾ തടയാനുള്ള പോക്‌സോ നിയമവും ( POCSO ACT ) നിലനിൽക്കെയാണ്, നമ്മുടെ നാട്ടിൽ  ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ  ചൈൽഡ് അബ്യുസ്  എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എല്ലാ തരത്തിലുമുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളും , ലൈംഗിക ചൂഷങ്ങളും, അവകാശ ലംഘനങ്ങളും, അവഗണനകളുമാണ്.

ബാല്യത്തിൽ നേരിടുന്ന പീഡനങ്ങളും മാനസിക സമ്മർദങ്ങളും ഗുരുതരമായ പ്രത്യാഖാതങ്ങളാണ്  കുട്ടികളിൽ ഉണ്ടാക്കുന്നത്. പിൽകാലത്ത് പോസ്റ്റ് ട്രോമാ ഡിസോർഡർ, അമിതമായി അനുഭവിക്കുന്ന ഉത്ക്കണ്ഠ, ആത്മ വിശ്വാസില്ലായ്മ, വിഷാദ രോഗം എന്നിവ ഇവരിൽ ഉണ്ടാകാനുള്ള സാഹചര്യം താരതമേന്യ അധികമാണ്. ചെറു പ്രായത്തിൽ തീവ്രമായ തിക്താനുഭവങ്ങൾക്ക് വിധേയമാവുന്നവരിൽ ഹൃദയാഘാതം, ഡയബെറ്റിക്സ് എന്നീ രോഗ സാധ്യതകൾ കൂടുതൽ ആയിരിക്കുമെന്ന് അഡ്വെർസ് ചൈൽഡ്ഹുഡ് എക്സ്പീരിയൻസെസ് (ACEs) Study 4 സൂചിപ്പിക്കുന്നു. ഇത്തരം കുട്ടികളിൽ പിൽക്കാലങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണതകളും കൂടുതലായി കണ്ടു വരുന്നതായി  ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ശാരീരികവും മാനസികവുമായി ആരോഗ്യവാന്മാരായ കുഞ്ഞുങ്ങൾ  നാളെയുടെ ആവശ്യമാണ്. നമ്മുടെ നാട്ടിലെ ഓരോ കുട്ടിയുടെയും സുരക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കുട്ടികൾക്ക് സ്നേഹം നിറഞ്ഞതും ആരോഗ്യപൂർണവുമായ ചുറ്റുവട്ടവും, ജീവിത സാഹചര്യവും ഉറപ്പാക്കുക എന്നതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്.

കുട്ടിയുടെ സ്വഭാവത്തിലും പ്രകൃതത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മാതാപിതാക്കന്മാരും, അധ്യാപകരും സൂക്ഷ്മമായി നീരീക്ഷിക്കണം. ചുവടെ ചേർക്കുന്ന ലക്ഷണങ്ങൾ പീഡനത്തിന്റെയോ, മറ്റു ക്രൂരമായ അനുഭവങ്ങളുടെയോ സൂചനകളായിരിക്കാം. 

പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികളിൽ കാണുന്ന ശാരീരികമായ വ്യതിയാനങ്ങൾ:

1.അസ്വാഭാവികമായി  കിടക്കയിൽ മൂത്രമൊഴിക്കുകയോ, മല  വിസർജ്ജനം നടത്തുകയോ ചെയ്യുക 

2.അകാരണമായി തലവേദന, ഛർദി, വയറു വേദന എന്നീ അസ്വസ്ഥകളെ കുറിച്ച്  പരാതിപ്പെടുക 

3.ശാരീരികമോ മാനസികമോ ആയി കാണപ്പെടുന്ന  വളർച്ച കുറവ് 

പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികളിൽ കാണുന്ന മറ്റു  വ്യതിയാനങ്ങൾ:

1.അമിത വാശി, ഉപദ്രവ പ്രവണത, ആത്‍മഹത്യ പ്രവണത

2.ഒറ്റപ്പെടൽ, വിഷാദം, ദേഷ്യം, ശ്രദ്ധ പിടിച്ചു പറ്റാനുള്ള തത്രപ്പാട്, ഉൾവലിയൽ, പൂർണമായും സംസാരം നിർത്തൽ  

മുകളിൽ കാണുന്ന ഏതെങ്കിലും  ലക്ഷണങ്ങൾ കുഞ്ഞുങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ അടിയന്തിരമായി ശിശുരോഗ വിദഗ്ധരെയോ , മനോരോഗ വിദഗ്ധനെയോ കണ്ടു സഹായം തേടേണ്ടതാണ്.

 കുട്ടികൾക്കെതിരെയുള്ള  അക്രമങ്ങൾ തടയാൻ സജീവമായി പ്രവൃത്തിക്കുന്ന സംഘടനയാണ് ചൈൽഡ് ലൈൻ.കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ  ഫലപ്രദമായ ഇടപെടൽ നടത്താൻ ചൈൽഡ് ലൈനിനു സാധിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്കെതിരെയുള്ള  അതിക്രമങ്ങൾ  ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ചൈൽഡ് ലൈനുമായി ബന്ധപ്പെടേണ്ടതാണ്.കുട്ടിക്ക് തന്നെയോ മാതാപിതാക്കളോ അധ്യാപകരോ മുഖേനയോ ചൈൽഡ് ലൈനിനെ സമീപിക്കാവുന്നതാണ്.ചൈൽഡ് ലൈൻ ഹെൽപ് നമ്പർ :1098

 

ശിശുസംരക്ഷണ  നിയമങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക :

തടയാം, കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നത്

പോക്സോ ആക്ട് ; അറിയേണ്ടതെല്ലാം

Assaulted Thodupuzha boy reported to be brain dead: IMA Kerala condemns this attack

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1Ov6a3f47sf3RtqlAbdQf4wvIoLXfp4kmC7OKC86): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1Ov6a3f47sf3RtqlAbdQf4wvIoLXfp4kmC7OKC86): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1Ov6a3f47sf3RtqlAbdQf4wvIoLXfp4kmC7OKC86', 'contents' => 'a:3:{s:6:"_token";s:40:"zVlsCZXTnpFGj3z9uHL6dBXR4EctNbEe88XVge96";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-news/553/ima-kerala-condemns-the-attack-on-a-7-year-boy-from-thodupuzha";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1Ov6a3f47sf3RtqlAbdQf4wvIoLXfp4kmC7OKC86', 'a:3:{s:6:"_token";s:40:"zVlsCZXTnpFGj3z9uHL6dBXR4EctNbEe88XVge96";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-news/553/ima-kerala-condemns-the-attack-on-a-7-year-boy-from-thodupuzha";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1Ov6a3f47sf3RtqlAbdQf4wvIoLXfp4kmC7OKC86', 'a:3:{s:6:"_token";s:40:"zVlsCZXTnpFGj3z9uHL6dBXR4EctNbEe88XVge96";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-news/553/ima-kerala-condemns-the-attack-on-a-7-year-boy-from-thodupuzha";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1Ov6a3f47sf3RtqlAbdQf4wvIoLXfp4kmC7OKC86', 'a:3:{s:6:"_token";s:40:"zVlsCZXTnpFGj3z9uHL6dBXR4EctNbEe88XVge96";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-news/553/ima-kerala-condemns-the-attack-on-a-7-year-boy-from-thodupuzha";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21