×

പൊള്ളലേറ്റാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Posted By

How to treat a burn injury

IMAlive, Posted on April 10th, 2019

How to treat a burn injury

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നമ്മുടെ സംസ്ഥാനത്ത് ഒരു പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയത്. അതിന് മുൻപ് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ കാട്ടുതീയിൽ പെട്ട് വെന്തുമരിച്ച വാർത്തയും നാം കേട്ടു. അടുക്കളയിലെ ചെറിയ തീപ്പൊള്ളൽ മുതൽ ഇത്തരത്തിൽ ഭയാനകമായ തീപൊള്ളലുകൾവരെ നമുക്കിടയിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ നമുക്കോ നമുക്ക് ചുറ്റുമുള്ള മറ്റാർക്കെങ്കിലുമോ പൊള്ളലേറ്റാൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നാം മനസ്സിലാക്കിയേ തീരൂ.

പൊള്ളലേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  ഇവയൊക്കെയാണ്

1. തീകെടുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്. തീപിടിച്ച ആൾ ഓടാതെ ശ്രദ്ധിക്കണം. കാരണം കാറ്റ് തീ ആളിപ്പടരാൻ കാരണമാകും.

2. കമ്പിളി, വെള്ളം എന്നിവ ഉപയോഗിച്ച് തീകെടുത്താം.

3. പൊള്ളലേറ്റ ഭാഗത്ത് ധാരാളം തണുത്ത വെള്ളം ഉപയോഗിച്ച് തണുപ്പിക്കുക. പൊള്ളലേറ്റ ഭാഗത്തെ വസ്ത്രങ്ങളും മറ്റും നീക്കെ ചെയ്യാന്‍ ആദ്യംതന്നെ ശ്രമിക്കരുത്. 

4. പൊള്ളലേറ്റ ഭാഗത്ത് വെള്ളം നനച്ചുകൊടുക്കുകയോ, വെള്ളത്തിൽ മുക്കി വെയ്ക്കുകയോ ചെയ്യാം.

5. പൊള്ളലേറ്റ ഭാഗം വെള്ളത്തിൽ മുക്കിവെയ്ക്കാൻ പറ്റില്ലെങ്കിൽ അവിടെ വൃത്തിയുള്ള തുണി നനച്ച് വെയ്ക്കാം

6. കൈകളിൽ പൊള്ളലേറ്റാൽ മോതിരം, വള, വാച്ച്, കൈമൂടുന്ന തരത്തിലുള്ള വസ്ത്രം എന്നിവ അഴിച്ച് മാറ്റണം. കാലിൽ പൊള്ളലേറ്റാൽ  സോക്സ്, ഷൂ, സ്ത്രീകൾ ധരിക്കുന്ന പാദസരം, കാൽവിരൽ മോതിരം തുടങ്ങിയവയും പാന്റ്സും മറ്റും ഊരിമാറ്റേണ്ടതാണ്. പൊള്ളലേറ്റ ഭാഗത്ത് ഉരസുകയോ ത്വക്ക് അടരുകയോ ചെയ്യുമെന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തിച്ചശേഷം മാത്രമേ ഇത് ചെയ്യാവൂ. 

7. പൊള്ളലേറ്റയാൾക്ക് ആവശ്യമായ വായുസഞ്ചാരവും ശുദ്ധവായു ലഭിക്കാനുള്ള സൗകര്യവും ഉറപ്പാക്കണം. ശ്വാസനാളം തുറന്നുകിട്ടാനായി താടി ഉയർത്തി തല അല്പം പുറകോട്ടാക്കുക. രോഗിക്ക് സാന്ത്വനവും ആശ്വാസവും നൽകുക. 

8. ശ്വാസതടസ്സം, മുറിവുകൾ, എല്ലുപൊട്ടൽ തുടങ്ങിയവ സംഭവിച്ചാൽ അടിയന്തിര ചികിത്സ നൽകുക.

പൊള്ളലേറ്റാൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്.

1. പൊള്ളലേറ്റയാള്‍ക്ക് ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കരുത്. വളരെ കുറച്ച് മാത്രം വെള്ളം നൽകുക. ഒ ആർ എസ് ലായനിയാണ് ഏറ്റവും നല്ലത്.

2. പഞ്ഞിയോ ചർമ്മത്തിൽ ഒട്ടുന്ന ബാന്റേജുകളോ ഉപയോഗിക്കരുത്.

3. പൊള്ളലേറ്റ ഭാഗത്ത് എന്തെങ്കിലും തറച്ച് നിൽക്കുന്നുണ്ടെങ്കിൽ അവ പിടിച്ചുവലിക്കരുത്. 

4. കുമിളകൾ പൊട്ടിക്കരുത്. അത് രോഗാണുബാധയ്ക്ക കാരണമായേക്കാം.

5. നെയ്യ്, വെണ്ണ, പൗഡർ, പേസ്റ്റ്, മഷി, എന്തെങ്കിലും ദ്രാവകം, ഓയിന്റ്മെന്റ്, ലോഷൻ എന്നിവ പൊള്ളലേറ്റ ഭാഗത്തു പുരട്ടരുത്.

Protect the burned person from further injury