×

ടെന്നിസ് എൽബോ എന്നാല്‍ ടെന്നിസിന്റെ കൈമുട്ട് എന്നല്ല അര്‍ഥം

Posted By

Tennis Elbow Symptoms Causes Treatment

IMAlive, Posted on April 15th, 2019

Tennis Elbow Symptoms Causes Treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

ടെന്നിസ് എല്‍ബോ എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ടെന്നിസിന്റെ കൈമുട്ടിനെയാണോ ടെന്നിസ് എല്‍ബോ എന്ന് പലരും കുസൃതിക്കു ചോദിക്കുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ഈ ആരോഗ്യപ്രശ്നം ഉണ്ടായതോടെയാണ് പ്രായഭേദമന്യേ എല്ലാവരും ടെന്നിസ് എൽബോ എന്താണെന്ന് അന്വേഷിച്ച് തുടങ്ങിയത്. സ്പോർട്സ് ഇൻജുറി വിഭാഗത്തിൽ ഉൾപ്പെടുന്ന അസുഖമായതിനാൽ പൊതുവേ ഈ അസുഖം കായികതാരങ്ങൾക്ക് മാത്രം വരുന്ന അസുഖമായാണ് പലരും കണക്കാക്കിപ്പോരുന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ടെന്നിസ് എൽബോ? ആർക്കൊക്കെ ഈ അസുഖം വരാം?

കൈമുട്ടിന് ഉണ്ടാകുന്ന വേദനയാണ് ടെന്നിസ് എൽബോ. കൈകൾകൊണ്ട് നിരന്തരം ആയാസപ്പെട്ട ജോലി ചെയ്യുന്ന ആർക്കും ടെന്നിസ് എൽബോ വരാം. ബാറ്റ് വീശി അടിക്കുന്നത് കൊണ്ട് ടെന്നിസ് കളിക്കാരിൽ കൈമുട്ടുവേദന സാധാരണമായിരുന്നു. അങ്ങനെ അവർക്ക് അനുഭവപ്പെട്ട കൈമുട്ടുവേദനയ്ക്ക് ടെന്നിസ് എൽബോ എന്ന വിളിപ്പേരുണ്ടായി എന്നു മാത്രം.

നമ്മുടെ കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് 'ടെൻഡണുകൾ' എന്നറിയപ്പെടുന്ന ചരടു കൊണ്ടാണ് . ഇവയ്ക്ക് ക്ഷതമേൽക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ടെന്നിസ് എൽബോ. കൈമുട്ടുകളിലെ പേശികളിൽ വരുന്ന നീർക്കെട്ടും 'ടെന്നീസ് എൽബോ'ക്ക് കാരണമാകാം. കൈകൾ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം.

പ്രധാനമായും കായികതാരങ്ങൾ, പ്ലംബിംഗ്, പെയിന്റിംഗ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, കാർപ്പെന്റർമാർ, ഇലക്ട്രീഷ്യൻമാർ, വീട്ടമ്മമാർ എന്നിവരിലാണ് ഈ അസുഖം പ്രധാനമായും കണ്ടുവരുന്നത്. വിറ്റാമിൻ ഡി യുടെ അഭാവം ഉള്ളവരിലും, Soft tissue Rheumatism ഉള്ളവരിലും ഈ അസുഖം  ​​​​​​കണ്ടുവരാറുണ്ട് ​​​​​​. 

രോഗലക്ഷണങ്ങൾ

കൈകളിൽ അനുഭവപ്പെടുന്ന ശക്തമായ വേദന തന്നെയാണ് ടെന്നിസ് എൽബോയുടെ പ്രധാന ലക്ഷണം. കൈമുട്ടിൽ തൊടുമ്പോൾ അല്ലെങ്കിൽ ചെറിയ വസ്തുക്കളിൽ കൈമുറുക്കുമ്പോൾ പോലും കടുത്ത വേദന അനുഭവപ്പെടുന്നു. 

കൈമുട്ടിന്റെ മുകൾഭാഗത്തും കൈമുട്ടിന്റെ മടക്കിനു തൊട്ടുതാഴെയുണ്ടാകുന്ന ശക്തമായ വേദന, കൈമുട്ടു മുതൽ കൈക്കുഴ വരെയുള്ള ഭാഗം വരെ നീളുന്ന വേദന, കൈ നിവർത്തിപ്പിടിക്കുമ്പോൾ വേദനയുണ്ടാകുക, കൈമുട്ട് വേണ്ടവിധത്തിൽ ചലിപ്പിക്കാൻ കഴിയാതെ വരിക. തുടങ്ങിയവയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

പരിഹാരമാര്‍ഗങ്ങള്‍

1. കൈക്ക് നല്ല വിശ്രമം നൽകുക.

2. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക.

3. ഫിസിയോതെറാപ്പി

4. അൾട്രാസൗണ്ട് തെറാപ്പി

5. ടെൻസ്

6. ടെന്നിസ് എൽബോ ബാൻഡ്

7. ടേപ്പിംഗ്

8. മാനുവൽ തെറാപ്പി

9. Local steroid, PRPinjections (ഡോക്ടറുടെ നിർദ്ദേശമനുസരിച്ചു at Stage 2)

പ്രതിരോധം

കളിയോ ജോലിയോ ആരംഭിക്കുന്നതിന് മുൻപ് പേശികളിൽ ശരിയായ രീതിയിൽ അയവ് വരുത്തുക എന്നതാണ് ഈ അസുഖത്തിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം. കൈമുട്ടുകളടെ തുടർച്ചയായ ഉപയോഗത്തിനു മുമ്പ് പതിനഞ്ചു മിനിട്ടെങ്കിലും പേശികളുടെ വികാസവും സങ്കോചവും നടത്തണം. കൈകൾ ഉപയോഗിച്ചുള്ള പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപ് പേശികളെല്ലാം ശരിയായ രീതിയിൽ അയഞ്ഞുവെന്ന് ഉറപ്പാക്കുക.

അതായത് ടെന്നിസ് എന്നു പേരുള്ളവര്‍ക്കു മാത്രം വരുന്ന ഒരു രോഗമല്ല ഇതെന്നര്‍ഥം.

Photo courtesy

Tennis elbow is the most common reason that people see their doctors for elbow pain

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kNHnFSL7ymjITrlAwwkkwoHWpzwXtrXgaGsetqQh): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kNHnFSL7ymjITrlAwwkkwoHWpzwXtrXgaGsetqQh): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kNHnFSL7ymjITrlAwwkkwoHWpzwXtrXgaGsetqQh', 'contents' => 'a:3:{s:6:"_token";s:40:"HXwN9i8pKVr6xomLKkvPADOeHH24R8I7S6HVnGNX";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/health-news/573/tennis-elbow-symptoms-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kNHnFSL7ymjITrlAwwkkwoHWpzwXtrXgaGsetqQh', 'a:3:{s:6:"_token";s:40:"HXwN9i8pKVr6xomLKkvPADOeHH24R8I7S6HVnGNX";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/health-news/573/tennis-elbow-symptoms-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kNHnFSL7ymjITrlAwwkkwoHWpzwXtrXgaGsetqQh', 'a:3:{s:6:"_token";s:40:"HXwN9i8pKVr6xomLKkvPADOeHH24R8I7S6HVnGNX";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/health-news/573/tennis-elbow-symptoms-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kNHnFSL7ymjITrlAwwkkwoHWpzwXtrXgaGsetqQh', 'a:3:{s:6:"_token";s:40:"HXwN9i8pKVr6xomLKkvPADOeHH24R8I7S6HVnGNX";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/health-news/573/tennis-elbow-symptoms-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21