×

രോഗങ്ങളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന മലേറിയ ഇപ്പോൾ എളുപ്പത്തിൽ തടയാം

Posted By

King of Diseases Malaria is Now Easily Preventable

IMAlive, Posted on April 24th, 2019

King of Diseases Malaria is Now Easily Preventable

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗങ്ങളിൽ ഒന്നാണ് മലമ്പനി. ഉഷ്ണമേഖലാ പ്രദേശങ്ങളിലും  ഉപ-ഉഷ്ണമേഖലാ പ്രദേശങ്ങളിലും മലേറിയ പെട്ടെന്ന് പടരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ചരിത്രത്തിൽ മലേറിയ പ്രാധാന്യം നേടിയതിൽ അത്ഭുതപ്പെടാനില്ല. 1935 ൽ രാജ്യത്ത് ഒരു മില്യൺ ആളുകളാണ് മലേറിയ മൂലം മരണപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ ലോക മലേറിയാ റിപ്പോർട്ട് 2018 പ്രകാരം, 2017 ആയപ്പോഴേക്കും അത് 17,400 മരണങ്ങളായി ചുരുങ്ങി. 

എങ്ങനെയാണ് മലേറിയ പ്രവർത്തിക്കുന്നത്? 

ഒരു പരാന്നഭോജിയാണ് (parasite ) മലേറിയ ഉണ്ടാക്കുന്നത്. പെൺ വർഗത്തിൽപ്പെട്ട അനോഫീസിൽ കൊതുകിലൂടെയാണിത് മനുഷ്യർക്ക് പകരുന്നത്. ശരീരത്തിൽ ഒരിക്കൽ കടന്നുകഴിഞ്ഞാൽ ഈ പരാന്നജീവി, ആദ്യം കരൾ കോശങ്ങളെയും, പിന്നീട്  ചുവന്ന രക്താണുക്കളെയും ആക്രമിക്കും , പെട്ടെന്നു പെരുകുകയും ചെയ്യും. രോഗത്തിന്റെ വേഗത തീർത്തും മാരകമാണ്.

മലേറിയ ബാധിച്ച ഒരു വ്യക്തിക്ക് പനി, തലവേദന, ശരീര വേദന, കുളിര് എന്നിവ അനുഭവപ്പെടാം. ഏത് തരത്തിലുള്ള പരാന്നഭോജിയാണ് എന്നതിനെ  ആശ്രയിച്ചാണ്  (പ്ലാസ്മോഡിയം ഫാൽസിപറമാണ് ഏറ്റവും മാരകം) രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യത്യാസ്സപെടുക. ഒരാൾക്ക് ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സ ആരംഭിച്ചിട്ടില്ലെങ്കിൽ, അതിൽനിന്ന് മരണം വരെ സംഭവിക്കാവുന്നതാണ്.  5 വയസിനും താഴെയുള്ള കുട്ടികളും ഗർഭിണികളുമാണ് ഇതിന്റെ പ്രധാന ഇരകൾ.

ലക്ഷണങ്ങൾ

താഴെ പറയുന്നവയാണ്  മലേറിയയുടെ  സാധാരണമായി കണ്ടുവരുന്ന ലക്ഷണങ്ങൾ 

  1. പനി
  2. കുളിരും വിറയ്ക്കലും 
  3. തലവേദന
  4. ഓക്കാനം, ഛർദ്ദി
  5. പേശി വേദനയും ക്ഷീണവും 

മറ്റ് ലക്ഷണങ്ങൾ

       1.  വിയർക്കൽ

       2. നെഞ്ചുവേദന അല്ലെങ്കിൽ വയറുവേദന

       3. ചുമ

ചികിത്സ

പ്രകൃതിദത്തമായ ചികിത്സയും (ക്വിനിൻ അടങ്ങിയ സിങ്കോണവൃക്ഷം), കൊതുകുനാശിനികളും, കൊതുക് വലകളും, ആധുനിക ആർട്ടിമീസിനിൻ അടിസ്ഥാന സംയുക്ത ചികിത്സകളും (ACT) ഉപയോഗിച്ച് വര്ഷങ്ങളായി മനുഷ്യർ മലേറിയയ്ക്കെതിരായി യുദ്ധം ചെയ്യുകയാണ്. 

നിങ്ങളുടെ വീട്ടിൽ നിന്നും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും  മലേറിയയെ തുരത്താനുള്ള ചില വഴികൾ. 

കൊതുകുവലകൾ കരുതുക: കൊതുകുനാശിനികൾ ഉപയോഗിക്കുകയും പുകയ്ക്കുകയും ചെയ്യുക. നിങ്ങളുടെ പ്രദേശത്തുള്ള കൊതുക്-പ്രതിരോധനടപടികളെ പറ്റി നിങ്ങളുടെ മുനിസിപ്പൽ അതോറിറ്റിയോട് സംസാരിക്കുക, പ്രത്യേകിച്ച് ചൂടുള്ളപ്പോഴും മഴക്കാലങ്ങളിലും, ചതുപ്പുനിലങ്ങളിലും വെള്ളംകെട്ടികിടക്കുന്നിടത്തും, കൊതുകിനെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുക .

നിങ്ങളുടെ വീടിനെ സുരക്ഷിതമാക്കുക: തുറസ്സായയിടത്ത് വെള്ളം സൂക്ഷിക്കാതിരിക്കുക, കുറച്ച് ദിവസത്തേക്കുള്ള ശുദ്ധജലമാണെങ്കിൽ കൂടി. തുറന്ന വാട്ടർ ടാങ്കുകൾ, പൂക്കളുള്ള പാത്രങ്ങൾ, പാത്രങ്ങൾ എന്നിവ അടച്ചു സൂക്ഷിക്കുക. കൊതുക് വലകൾ ഉപയോഗിച്ച് നിങ്ങളുടെ ജനലുകൾ മൂടുക.

 രാത്രിയിൽ ശ്രദ്ധയോടെയിരിക്കുക : അനോഫെൽസ് കൊതുക് രാത്രി ഭക്ഷണം തേടുന്ന ഇനത്തിൽപെട്ടതാണ് , അതിനാൽ നിങ്ങളുടെ  പ്രദേശത്ത് മലേറിയയുടെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, കൃത്യമായ മുൻകരുതുകളില്ലാതെ സൂര്യാസ്തമയത്തിനു ശേഷം പുറത്തുപോകുന്നത് ഒഴിവാക്കുക.

വസ്ത്രങ്ങൾ : നീണ്ട കയ്യുള്ള  സുഖപ്രദമായ, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഷോർട്സുകൾ ധരിച്ചു പുറത്ത് ഇറങ്ങാതിരിക്കുക. വസ്ത്രങ്ങൾ കൊണ്ട് മൂടാൻ സാധിക്കാത്തിടത്ത് കൊതുകിനെ ചെറുക്കുന്ന ക്രീമുകൾ ഉപയോഗിക്കാം.

നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ മുൻകരുതലുകൾ എടുക്കുക: മുറിയിൽ കൊതുകിനെ തുരത്തുന്ന സ്പ്രേ തളിക്കുക. നിങ്ങളുടെ കിടക്കയ്ക്ക് ചുറ്റും കൊതുകുനാശിനി തളിച്ച ഒരു കൊതുകു വല നിർമിക്കുക. കൊതുകുവല  വളരെ ഫലപ്രദമാണ്.

ഒടുവിൽ, നിങ്ങൾക്ക് ഗുരുതരമായ പനിയോ മറ്റു  അസുഖമോ ഉണ്ട് എന്ന് സംശയിക്കുന്നു എങ്കിൽ, സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഒരു ഡോക്ടരുടെ സഹായം തേടുക. മലേറിയ വേഗം പുരോഗമിക്കുന്ന ഒരു രോഗമാണ് എങ്കിലും നിങ്ങൾ വേഗത്തിൽ ചികിത്സ തേടിയാൽ, നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാർ ഉണ്ടാകാനുള്ള അവസരം ലഭിക്കുന്നതിന് മുൻപായി അത് ഒഴിവാക്കാനാകും.

Malaria is caused by a parasite, is transmitted to humans through the bite of the female Anopheles mosquito.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/11G0b83D6GKZrd6sg6S2WRpdkXEv1uED1LQYJZFc): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/11G0b83D6GKZrd6sg6S2WRpdkXEv1uED1LQYJZFc): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/11G0b83D6GKZrd6sg6S2WRpdkXEv1uED1LQYJZFc', 'contents' => 'a:3:{s:6:"_token";s:40:"tWQAP2IM8yVTy8dw35AhWqiCtG24JDJBEbY9nTvx";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/health-news/601/king-of-diseases-malaria-is-now-easily-preventable";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/11G0b83D6GKZrd6sg6S2WRpdkXEv1uED1LQYJZFc', 'a:3:{s:6:"_token";s:40:"tWQAP2IM8yVTy8dw35AhWqiCtG24JDJBEbY9nTvx";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/health-news/601/king-of-diseases-malaria-is-now-easily-preventable";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/11G0b83D6GKZrd6sg6S2WRpdkXEv1uED1LQYJZFc', 'a:3:{s:6:"_token";s:40:"tWQAP2IM8yVTy8dw35AhWqiCtG24JDJBEbY9nTvx";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/health-news/601/king-of-diseases-malaria-is-now-easily-preventable";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('11G0b83D6GKZrd6sg6S2WRpdkXEv1uED1LQYJZFc', 'a:3:{s:6:"_token";s:40:"tWQAP2IM8yVTy8dw35AhWqiCtG24JDJBEbY9nTvx";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/health-news/601/king-of-diseases-malaria-is-now-easily-preventable";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21