×

ദിവസം മുഴുവൻ ഇരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണോ?

Posted By

Why Sitting Too Much Is Bad for Your Health

IMAlive, Posted on August 9th, 2019

Why Sitting Too Much Is Bad for Your Health

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മഴക്കാലത്ത് ഒരു ചൂടു ചായയുമായി ഇങ്ങിനെ ഇരിക്കാൻ എന്ത് സുഖമാണ്, അല്ലേ? എന്നാൽ ജോലിസ്ഥലത്തും വീട്ടിലും എപ്പോഴും ഇങ്ങിനെ ചടഞ്ഞിരിക്കുന്നത് അത്ര നല്ലതല്ല. ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് കൂടുതൽ കൂടുതൽ പഠനങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 

രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള അന്താരാഷ്ട്ര സമിതികളുടെ അഭിപ്രായത്തിൽ, ഒരു ശരാശരി ഓഫീസ് ജീവനക്കാരൻ യാത്രാസമയം, ഡെസ്ക് സമയം, ഭക്ഷണ സമയം, കിടക്കയിൽ ചെലവഴിച്ച മണിക്കൂറുകൾ എന്നിവ ഉൾപ്പെടെ ഒരു ദിവസം 15 മണിക്കൂറോളം ഇരുന്നാണ് ചിലവഴിക്കുന്നത്.

കൂടുതൽ സമയം ഇരിക്കുന്നതിന്റെ ഏറ്റവും വലിയ അപകടങ്ങൾ എന്തൊക്കെയാണ്?

അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഹൃദയാഘാതം എന്നിവപോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് നിങ്ങളുടെ ഈ ഇരുപ്പ് കാരണമാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷെ സത്യമതാണ്. 

കൂടുതൽ സമയം ഇരിക്കുന്നതിനെ പുതിയ കാലത്തിന്റെ പുകവലി എന്ന് വിളിക്കുന്നു. ഇത് ശരിക്കും പുകവലിയുമായി താരതമ്യപ്പെടുത്താമോ?

വർഷങ്ങളോളം ദീർഘനേരം ഇരിക്കുന്നതിന്റെ കേടുപാടുകൾ പുകവലിയുടെ ആരോഗ്യപരമായ അനന്തരഫലങ്ങൾക്ക് തുല്യമാണ്. ഇരിക്കൽ, പുകവലി പോലെ, എല്ലാ അവയവവ്യവസ്ഥയിലെയും ബാധിക്കും. വിഷാദം, ഹൃദയാഘാതം എന്നിവ മുതൽ കാൽവിരലുകളിലെ രക്തം കട്ടപിടിക്കുന്നത്, നാഡികളുടെ പ്രശ്നങ്ങൾ, ചർമ്മത്തിലെ ഫംഗസ് അണുബാധ, വ്രണങ്ങൾ എന്നിവയ്ക്കെല്ലാം കാരണമാണ്. 

അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയതുപോലെ ദിവസം മുഴുവൻ ഇരിക്കുന്നത് വ്യായാമത്തിന്റെ ഗുണം കുറക്കുമോ?

ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം ഒരു ദിവസം 13 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് നിങ്ങളുടെ  വ്യായാമത്തിന്റെ ഗുണങ്ങളെ നിരാകരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് കുറച്ചുനേരം ജിമ്മിൽ ചിലവഴിക്കുന്നത് ഇപ്പോഴത്തെ അലസമായ ജീവിതശൈലിയുടെ പ്രശനങ്ങൾ കുറയ്ക്കുമെന്ന് ഇനിയാരും കരുതേണ്ട. ഇടയ്ക്കിടെ എഴുന്നേൽക്കുന്നതും കുറച്ച് മിനിറ്റ് ചുറ്റിനടക്കുന്നതും പോലുള്ള ചില തുടർച്ചയായ ചലനങ്ങളാവും കൂടുതൽ ആരോഗ്യകരം. 

ഏറെനേരം ഇരിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ എങ്ങിനെയാണ് ബാധിക്കുന്നത്  ? 

ശരീരത്തിലെ മെറ്റബോളിസത്തെ ഇത് മന്ദഗതിയിലാക്കുന്നു. ഉദാസീനമായ ജീവിതശൈലി, ദീർഘനേരം ഇരിക്കുന്നത്, എല്ലാം അനാരോഗ്യകരമാണ്. അതിനർത്ഥം നമ്മുടെ പേശികൾ ആവശ്യത്തിനു ജോലി ചെയ്യുന്നില്ലായെന്നാണ്. പേശികൾ ജോലിചെയ്യുന്നത്, മെറ്റബോളിസം വർധിക്കാനും രക്തത്തിലെ പഞ്ചസാര കൃത്യമായി നിലനിർത്താനും സഹായിക്കുന്നതാണ്. ആരോഗ്യകരമായ ഉപാപചയ നിരക്കും നമ്മുടെ പേശികളുടെ ഉചിതമായ ഉപയോഗവും നമ്മുടെ ശരീരത്തെ ആരോഗ്യകരമായ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നു. മറിച്ചാവുമ്പോൾ ഇത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു, അതിൽ കൊളസ്ട്രോൾ, കൊഴുപ്പിന്റെ രാസവിനിമയം, രക്തസമ്മർദ്ദം, സന്ധികളുടെ പ്രവർത്തനം എന്നിവ ഉൾപ്പെടുന്നു.

നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നത് തടയാൻ നിങ്ങൾ എത്ര തവണ എഴുന്നേൽക്കണം ?

ഒരു മണിക്കൂറിലൊരിക്കലെങ്കിലും എഴുന്നേൽക്കണം. പക്ഷേ ദിവസം മുഴുവനും നമ്മുടെ ശരീരം ചലിപ്പിക്കാൻ ശ്രമിക്കണം. LISS അതായത്, കുറഞ്ഞ തീവ്രതയുള്ള സ്ഥിരതയുള്ള അവസ്ഥ. വ്യായാമം - വേഗതയിൽ നടക്കുക അല്ലെങ്കിൽ നീന്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. HIIT കൂടുതൽ ഇടവേളകളെടുത്ത് ഉയർന്ന തീവ്രതയിൽ വ്യായാമം ചെയ്യുന്നതിനേക്കാൾ നല്ലത് ഇതാണ്. 

നമ്മുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് നമുക്ക് മറ്റെന്തെങ്കിലും ചെയ്യാനാകുമോ?

നിങ്ങളുടെ ജോലിക്ക് ദീർഘനേരം ഇരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ഒരു മണിക്കൂറിൽ ഒരിക്കൽ എഴുന്നേൽക്കുക, കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ചുറ്റിനടക്കുക, കുറച്ച് സ്ട്രെച്ചിംഗ് നടത്തുക, ദിവസം മുഴുവൻ ചിലതരം പ്രതിരോധ വ്യായാമങ്ങൾ ചെയ്യുക. 10 സ്ക്വാറ്റുകൾ, ഒരു കസേരയിൽ 10 തവണ ട്രൈസെപ്സ് ഡിപ്പ്, മതിൽ ചാരി നിന്നുള്ള പുഷ്അപ്പുകൾ ജോലിസ്ഥലത്ത് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്.

Sitting raises your risk of heart disease, diabetes, stroke, high blood pressure, and high cholesterol

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uISlFOnikN9ubBIgrX0JPn1Ns8VrwJAeAGIeP39f): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uISlFOnikN9ubBIgrX0JPn1Ns8VrwJAeAGIeP39f): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uISlFOnikN9ubBIgrX0JPn1Ns8VrwJAeAGIeP39f', 'contents' => 'a:3:{s:6:"_token";s:40:"8p7heRCqbq4TyNvINySOASas2qlQT1TFSehEPuQN";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/health-news/826/why-sitting-too-much-is-bad-for-your-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uISlFOnikN9ubBIgrX0JPn1Ns8VrwJAeAGIeP39f', 'a:3:{s:6:"_token";s:40:"8p7heRCqbq4TyNvINySOASas2qlQT1TFSehEPuQN";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/health-news/826/why-sitting-too-much-is-bad-for-your-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uISlFOnikN9ubBIgrX0JPn1Ns8VrwJAeAGIeP39f', 'a:3:{s:6:"_token";s:40:"8p7heRCqbq4TyNvINySOASas2qlQT1TFSehEPuQN";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/health-news/826/why-sitting-too-much-is-bad-for-your-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uISlFOnikN9ubBIgrX0JPn1Ns8VrwJAeAGIeP39f', 'a:3:{s:6:"_token";s:40:"8p7heRCqbq4TyNvINySOASas2qlQT1TFSehEPuQN";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/health-news/826/why-sitting-too-much-is-bad-for-your-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21