×

മഴവില്ല് പൂക്കുന്നിടം.......സ്വവർഗാനുരാഗവും ഭിന്നലൈംഗികതയും

Posted By

transgender transsexual and having an intersex

IMAlive, Posted on March 19th, 2019

transgender transsexual and having an intersex

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സ്വവര്‍ഗാനുരാഗവും ഭിന്നലൈംഗികതയും ഒന്നല്ല

സ്വവര്‍ഗാനുരാഗവും ഭിന്നലൈംഗികതയും ഒന്നാണെന്ന ധാരണ സമൂഹത്തില്‍ ഏറെപ്പേര്‍ക്കുമുണ്ട്. എന്നാല്‍ ഇവ ഒന്നല്ലെന്നും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. കെ.എസ് സുനോജ് ചൂണ്ടിക്കാട്ടുന്നു. ഭിന്നലിംഗക്കാരുടെ സ്വഭാവമായി സ്വവര്‍ഗാനുരാഗം ചിത്രീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ എന്താണ് ഭിന്നലൈംഗികത എന്നതിനെപ്പറ്റി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗാനുരാഗം മാനസ്സികവ്യാപാരമാണെങ്കില്‍ ഭിന്നലൈംഗികത തികച്ചും ശാരീരികമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹികപൊതുബോധം ഇന്നും അംഗീകരിക്കാന്‍ മടിക്കുകയും ആക്ഷേപിച്ച് മാറ്റി നിറുത്തുകയും ചെയ്യുന്ന ഭിന്നലിംഗക്കാര്‍ യഥാര്‍ഥത്തില്‍ അവരുടെ കുറ്റം കൊണ്ടല്ല അങ്ങിനെയായിത്തീരുന്നതെന്നും ജന്മനായുള്ള ശാരീരിക ലിംഗവൈകല്യങ്ങളാണ് അതിലേക്കു നയിക്കുന്നതെന്നും ഡോ. സുനോജ് ചൂണ്ടിക്കാട്ടുന്നു.  ഒരു കുട്ടി ജനിക്കുമ്പോള്‍ കുട്ടിയുടെ ജനനേന്ദ്രിയം നോക്കിയാണ് ആണാണോ പെണ്ണാണോ എന്ന് ഡോക്ടറോ നഴ്സോ ഫയലില്‍ എഴുതുക. പക്ഷേ, അപൂര്‍വ്വം ചില കുട്ടികളുടെ ജനനേന്ദ്രിയം പെട്ടെന്ന് തിരിച്ചറിയാന്‍ സാധ്യമാകുന്ന വിധത്തിലായിരിക്കില്ല. ആണ്‍ ജനനേന്ദ്രിയം (Penis) തീരെ ചെറുതായിരിക്കുകയോ പെണ്‍ലിംഗത്തില്‍ കൃസരി (Clitoris) പതിവിലും വലുപ്പമുള്ളതോ ആണെങ്കിലാണ് ഇതു സംഭവിക്കുന്നത്. അമ്മമാരുടെ ഹോര്‍മോണിന്റെ സ്വാധീനംകൊണ്ടോ കുട്ടിയുടെ ശാരീരികമായ പ്രശ്നങ്ങള്‍ മൂലമോ അങ്ങിനെ വരാം. അതുകൂടാതെ സെക്സ് ക്രോമോസോമിന്റെ വൈകല്യം മൂലവും ഇങ്ങിനെ സംഭവിക്കാം. 

ഇത്തരക്കാരുടെ വളര്‍ച്ചയ്ക്കിടയിലും പ്രശ്നങ്ങളുണ്ടാകും. ആണായാണ് വളരുന്നതെങ്കിലും പെണ്‍കുട്ടികളുമായി കൂടുതലായി ഇടപഴകാനുള്ള താല്‍പര്യവും പെണ്ണായി വളരുമ്പോഴും ആണ്‍കുട്ടികളുമായി ഇടപഴകാനുള്ള താല്‍പര്യവും ഭിന്നലൈംഗികതയുടെ ലക്ഷണമാണ്. അതിനുപിന്നില്‍ ലൈംഗികമായ താല്‍പര്യം ഉണ്ടാവുകയുമില്ല. ഇണയായും ജീവിത പങ്കാളിയായും ആരെ തിരഞ്ഞെടുക്കണമെന്ന തീരുമാനമാണ് സ്വവര്‍ഗാനുരാഗത്തിലും സ്വവര്‍ഗലൈംഗികതയിലും കാണുന്നത്. ഭിന്നലൈംഗികതയില്‍ അങ്ങിനെയൊരു പ്രശ്നം വരുന്നില്ല. ആണായി ജനിച്ചശേഷം ശസ്ത്രക്രിയയിലൂടെ പെണ്ണായ ആളും പെണ്ണായി ജനിച്ച ശേഷം ശസ്ത്രക്രിയയിലൂടെ ആണായി മാറിയ ആളും വിവാഹം കഴിച്ചത് ഈയടുത്തകാലത്താണ്. അവിടെ ആണും പെണ്ണും തമ്മിലുള്ള ഇണചേരലും ജീവിതം പങ്കുവയ്ക്കലും തന്നെയാണ് ഉണ്ടാകുന്നത്. ഗര്‍ഭധാരണംപോലുള്ളവ ഉണ്ടാകില്ലെന്നു മാത്രം. 

വീട്ടുകാര്‍ക്കും സമൂഹത്തിനും മുന്നില്‍ ആണിന്റെ ലക്ഷണങ്ങളോടെ ജനിക്കുകയും പെണ്ണിന്റെ സവിശേഷതകളുമായി ജീവിക്കേണ്ടി വരികയും ചെയ്യുന്നവരുടെ സ്ഥിതി ഏറെ സങ്കീര്‍ണമാണ്. അതുപോലെ തിരിച്ചും. ഇതാണ് പലരെയും ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രേരിപ്പിക്കുന്നത്. നേരിയ തോതിലുള്ള ലിംഗവ്യത്യാസങ്ങളെ ശസ്ത്രക്രിയ നടത്തി മറ്റൊന്നിലേക്ക് പൂര്‍ണമായും ഉറപ്പിക്കുകയാണ് ലിംഗമാറ്റ ശസ്ത്രക്രിയകളിലൂടെ ചെയ്യുന്നത്. ഏറെ സങ്കീര്‍ണവും പണച്ചെലവേറിയതുമായ കാര്യമാണിത്. ഒറ്റ ശസ്ത്രക്രിയ അല്ല അത്. പല ശസ്ത്രക്രിയകളിലൂടെ മാത്രമേ ഒരാളില്‍ ലിംഗമാറ്റം സാധ്യമാകുകയുള്ളു. 

ഒരിക്കല്‍ തന്നെ തേടി വന്ന ഒരു സ്ത്രീയെപ്പറ്റി ഡോ.സുനോജ് പറയുന്നു. പുറമേയുള്ള കാഴ്ചയിലും ശബ്ദത്തിലുമൊക്കെ സ്ത്രീതന്നെ. പക്ഷേ, താന്‍ പുരുഷനാണെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ആ പുരുഷത്വം മാറ്റി തന്നെ പൂര്‍ണമായും സ്ത്രീയാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. പുരുഷലൈംഗികാവയവത്തിനോട് വളരെയടുത്തു നില്‍ക്കുന്നതാണ് അവരുടെ ജനനേന്ദ്രിയം. അത് മുറിച്ചുമാറ്റി സ്ത്രീജനനേന്ദ്രിയം വച്ചുപിടിപ്പിക്കാനാകുമോ എന്നറിയാനാണ് അവരെത്തിയത്. 

മൂന്നു വര്‍ഷം മുന്‍പ് ഇതുപോലെതന്നെ ഒരു അമ്മയും മകളും കൂടി കാണാനെത്തി. ആണാകണമെന്നതാണ് മകളുടെ ആവശ്യം. അവര്‍ അതേപ്പറ്റി കുറേയേറെ വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്തിരുന്നു. വളരെ നല്ല കുടുംബം. അമ്മ കരച്ചിലായി. കുടുംബം വരെ തകരുമെന്നതാണ് അവരുടെ ഭയം. മകളെ പല മനശ്ശാസ്ത്രജ്ഞരേയും മാനസിക രോഗ വിദഗ്ദ്ധരേയുമൊക്കെ കാണിച്ചുനോക്കിയിട്ടും മനംമാറ്റമില്ല. കടുംപിടുത്തംതന്നെ. അവസാനമത് ആത്മഹത്യയുടെ വക്കോളമെത്തി. അങ്ങിനെയാണ് അവര്‍ പ്ലാസ്റ്റിക് സര്‍ജനെ കാണാനെത്തിയത്. മകള്‍ പെണ്ണായതിനാല്‍ ഒരു കുട്ടിയെ ജനിപ്പിച്ച് തനിക്കു തരണമെന്ന ആവശ്യമാണ് അമ്മ മകള്‍ക്കു മുന്നില്‍ വച്ചത്. എന്നിട്ട് ആണായിക്കോളാന്‍ അനുമതിയും നല്‍കി. മകള്‍ക്ക് ഗര്‍ഭപാത്രം ഉള്‍പ്പെടെയുണ്ടുതാനും. പക്ഷേ, ആ കുട്ടിക്ക് പ്രസവത്തെപ്പറ്റിയൊന്നും ചിന്തിക്കാന്‍പോലും വയ്യ. അവരെ ബാംഗ്ലൂരിലുള്ള മറ്റൊരു ഡോക്ടറെ കാണാനായി പറഞ്ഞയക്കുകയായിരുന്നുവെന്ന് ഡോ. സുനോജ് പറയുന്നു. 

ലിംഗമാറ്റത്തിനു മുന്‍പായി ഇവരെ സ്വലൈംഗികതയില്‍ ഉറപ്പിച്ചുനിറുത്താനാകുമോ എന്നു നോക്കാറുണ്ട്. കൗണ്‍സിലിംഗ് നല്‍കുന്നതിനൊപ്പം എതിര്‍ലിംഗക്കാരോടൊപ്പം ഇടപഴകാന്‍ പ്രേരിപ്പിച്ചും മറ്റുമാണ് ഇതു ചെയ്യുന്നത്. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിയുമുണ്ട്. അതിലൊന്നും വിജയിക്കാതെ വരുമ്പോഴാണ് ലിംഗമാറ്റമെന്ന അവസാന തിരഞ്ഞെടുപ്പിലേക്കെത്തുക. 

ശസ്ത്രക്രിയയിലൂടെ പെണ്ണിനെ ആണാക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ആണിനെ പെണ്ണാക്കുക അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും ഡോ.സുനോജ് പറഞ്ഞു. ആണിന്റെ വൃഷണഭാഗം നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന വിടവിനെ യോനിയാക്കി മാറ്റാനാകും. അതുപോലെതന്നെ ഇംപ്ലാന്റിലൂടെ മനോഹരമായ മാറിടവും ഉണ്ടാക്കാം. മുഖത്ത് പുരികം പോലുള്ള ഭാഗങ്ങളിലും കുറേ വ്യത്യാസങ്ങള്‍ വരുത്തേണ്ടിവരും. ലേസര്‍ തെറാപ്പിയിലൂടെ രോമങ്ങള്‍ നീക്കം ചെയ്യാം. അതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ഇവര്‍ക്ക് ഗര്‍ഭപാത്രം വച്ചു പിടിപ്പിക്കാനോ പ്രസവത്തിന് സജ്ജരാക്കാനോ പറ്റില്ല. സ്ത്രീകളുടെ സ്വാഭാവിക ശാരീരികാവസ്ഥയായ ആര്‍ത്തവവും ലിംഗമാറ്റം നടത്തി സ്ത്രീയാകുന്നവരില്‍ ഉണ്ടാകില്ല. 

അതേസമയം പെണ്ണിനെ ആണാക്കാന്‍ കാലില്‍ നിന്ന് മസിലുകള്‍ മുറിച്ചെടുത്ത് കുഴലുപോലാക്കിവേണം ലിംഗം വച്ചുപിടിപ്പിക്കേണ്ടത്. സ്വാഭാവിക ഉദ്ധാരണം ഉണ്ടാകുന്നതിന് വേറേയും രീതികള്‍ അവലംബിക്കേണ്ടിവരും. അതൊന്നും അത്ര എളുപ്പമല്ല. ഏറെ സങ്കീര്‍ണമായ കാര്യങ്ങളാണിത്. ശസ്ത്രക്രിയകളിലെ സങ്കീര്‍ണത കണക്കിലെടുത്ത് കേരളത്തിനു പുറത്തും മറ്റും കൗണ്‍സിലിംഗും ഹോര്‍മോണ്‍ റീപ്ലേയ്സ്മെന്റ് തെറാപ്പിയും മറ്റും വ്യാപകമായി ലഭ്യമാണ്. അതിലൂടെ നിലവിലുള്ള ലിംഗത്തില്‍തന്നെ അവരെ തുടരാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. വീട്ടുകാര്‍ അറിയാതെ പോലും വേണമെങ്കില്‍ ഈ ചികില്‍സകള്‍ ചെയ്യാവുന്നതേയുള്ളു. 

പ്രകൃതി നിയമമനുസരിച്ച് എല്ലാ കുട്ടികളും ജനിക്കുന്നത് സ്ത്രീഹോര്‍മോണുമായാണ്. പിന്നീട് പുരുഷഹോര്‍മോണുകള്‍ അവരില്‍ വര്‍ധിക്കുന്നതിലൂടെയാണ് പൗരുഷത്തിലേക്ക് നീങ്ങുന്നത്. ആ ഹോര്‍മോണുകള്‍ ഇല്ലാതായാല്‍ എല്ലാവരും സ്ത്രൈണതയിലേക്കു പോകുമെന്നതാണ് യാഥാര്‍ഥ്യമെന്ന് ഡോ. സുനോജ് പറയുന്നു.

What's the difference between being transgender or transsexual and having an intersex condition?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/rZ2wbh0dFnDNa4YaXpBGi132NVQ4oitNbmw6IHNY): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/rZ2wbh0dFnDNa4YaXpBGi132NVQ4oitNbmw6IHNY): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/rZ2wbh0dFnDNa4YaXpBGi132NVQ4oitNbmw6IHNY', 'contents' => 'a:3:{s:6:"_token";s:40:"bCLB81ShYeO9P27MBoDLYNdaYqP2PszJG0aZmDlF";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/ima-news/192/transgender-transsexual-and-having-an-intersex";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/rZ2wbh0dFnDNa4YaXpBGi132NVQ4oitNbmw6IHNY', 'a:3:{s:6:"_token";s:40:"bCLB81ShYeO9P27MBoDLYNdaYqP2PszJG0aZmDlF";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/ima-news/192/transgender-transsexual-and-having-an-intersex";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/rZ2wbh0dFnDNa4YaXpBGi132NVQ4oitNbmw6IHNY', 'a:3:{s:6:"_token";s:40:"bCLB81ShYeO9P27MBoDLYNdaYqP2PszJG0aZmDlF";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/ima-news/192/transgender-transsexual-and-having-an-intersex";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('rZ2wbh0dFnDNa4YaXpBGi132NVQ4oitNbmw6IHNY', 'a:3:{s:6:"_token";s:40:"bCLB81ShYeO9P27MBoDLYNdaYqP2PszJG0aZmDlF";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/news/ima-news/192/transgender-transsexual-and-having-an-intersex";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21