×

'അന്തസ്സായി വയസ്സ് ആകണം': ഐഎംഎ

Posted By

Take Good Care To Age Gracefully

IMAlive, Posted on February 28th, 2019

Take Good Care To Age Gracefully

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

തൃശൂര്‍: വർദ്ധിച്ച് വരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിച്ചും, ജീവന്  അപകടകരമായ ആഹാര രീതികളെ  മാറ്റി മറിച്ചു കൊണ്ടും അന്തസ്സായി വയസാകണമെന്ന്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചു. തൃശ്ശൂരിൽ  നടന്ന ഡോക്ടർമാരുടെ ആരോഗ്യ സംരക്ഷണ സെമിനാറിലാണ് ഈ അഭിപ്രായം ഉയർന്ന് വന്നത്. കേരളത്തിലെ ഡോക്ടർമാർ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും വർദ്ധിച്ച് വരുന്ന ജോലിത്തിരക്ക് വ്യായാമം ചെയ്യാൻ പോലും സമയം ഇല്ലാത്ത രീതിയിലേക്ക് അവരെ തള്ളിവിടുന്നതായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഡോക്ടർ ഒരു രോഗിക്ക്  കുറഞ്ഞത് പത്ത് മിനിട്ട് എങ്കിലും നൽകുന്ന രീതിയിൽ മാത്രമേ രോഗികളെ പരിശോധിക്കാവൂ. ഒരു ഡോക്ടർ കാണുന്ന രോഗികളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാക്കുകയും അതിലൂടെ രോഗികൾക്ക് നല്ല ചികിത്സ ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും അതോടൊപ്പം ഡോക്ടർമാരുടെ ആരോഗ്യം സംരക്ഷിക്കുന്ന തരത്തിൽ ദിനചര്യ ക്രമീകരിക്കുകയും വേണമെന്ന് ഐ.എം.എ. ചൂണ്ടിക്കാട്ടി. ആഹാര രീതിയിൽ കഴിഞ്ഞ ഒരു  ദശാബ്ദമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടകരമായ മാറ്റം ജീവിത ശൈലി രോഗങ്ങളുടെ പ്രധാന കാരണമാണ്. അരി ആഹാരം കൂടുതൽ ഉപയോഗിക്കുന്ന മലയാളി അപകടം ക്ഷണിച്ചു വരുത്തുകയാണ്. ഇലക്കറികളുടേയും പഴവർഗങ്ങളുടേയും തോത് വർദ്ധിപ്പിച്ചു കൊണ്ട് വളരെ ചെറിയ തോതിൽ മാത്രം അരി ആഹാരം ഉപയോഗിക്കുകയും, പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ എല്ലാ നേരത്തേയും ആഹാരത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ടതുണ്ട്. കൃത്രിമ മധുര പദാർത്ഥങ്ങൾ പരിപൂർണമായും ഒഴിവാക്കപ്പെടേണ്ടതാണ്. ഒലീവ് ഓയില്‍ പോലുള്ള അൺ സാച്യുറേറ്റഡ് ഫാറ്റി ആസിഡ്  (അപൂരിത കൊഴുപ്പ് ) മിതമായ തോതിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ  നല്ലെതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിലയിരുത്തി.

ആഴ്ചയിൽ അഞ്ച് ദിവസം എങ്കിലും 30 മുതൽ 40 മിനിട്ട് വരെയുള്ള നടത്തം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വ്യായാമ മുറകൾ നിർബന്ധമാണ്. അതോടൊപ്പം ആഴ്ചയിൽ മൂന്നു ദിവസം വരെ വലിയ മാംസപേശികൾക്ക് ശക്തി നൽകുന്ന വ്യായാമമുറകളും ചെയ്യേണ്ടതായിട്ടുണ്ട്. ആഹാര രീതിയിലും ജീവിത ശൈലിയിലും ഗണ്യമായ മാറ്റം വരുത്തിയാൽ അന്തസായി വയസാകാം എന്നും സെമിനാർ വിലയിരുത്തി. സെമിനാറിനിടയിൽ വ്യായാമത്തിന്റെ പ്രാധാന്യം ചൂണ്ടി കാണിക്കുവാൻ ഡോക്ടർമാർ സൂമ്പ  നൃത്തം ചവിട്ടി.

സെമിനാർ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്  ഡോ. എം.ഇ. സുഗതൻ, സെക്രട്ടറി ഡോ. എൻ. സുൾഫി, ഡോ. ശ്രീജിത്ത് എൻ. കുമാർ, ഡോ. അജിത്ത് ഭാസ്‌കർ,    ഡോ. മനോജ് വി.ജി. തുടങ്ങിയവർ പങ്കെടുത്തു. 

"Take Good Care To Age Gracefully" Says IMA Kerala Doctors

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/BZOp5ll2FnhGFfzWQhbOV34JVLAKBy0MK7g436rD): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/BZOp5ll2FnhGFfzWQhbOV34JVLAKBy0MK7g436rD): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/BZOp5ll2FnhGFfzWQhbOV34JVLAKBy0MK7g436rD', 'contents' => 'a:3:{s:6:"_token";s:40:"BHEhvXQTlAtkJpa8qQkoE5UDcI2rUSY8aX5iBEmQ";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/news/ima-news/482/take-good-care-to-age-gracefully";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/BZOp5ll2FnhGFfzWQhbOV34JVLAKBy0MK7g436rD', 'a:3:{s:6:"_token";s:40:"BHEhvXQTlAtkJpa8qQkoE5UDcI2rUSY8aX5iBEmQ";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/news/ima-news/482/take-good-care-to-age-gracefully";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/BZOp5ll2FnhGFfzWQhbOV34JVLAKBy0MK7g436rD', 'a:3:{s:6:"_token";s:40:"BHEhvXQTlAtkJpa8qQkoE5UDcI2rUSY8aX5iBEmQ";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/news/ima-news/482/take-good-care-to-age-gracefully";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('BZOp5ll2FnhGFfzWQhbOV34JVLAKBy0MK7g436rD', 'a:3:{s:6:"_token";s:40:"BHEhvXQTlAtkJpa8qQkoE5UDcI2rUSY8aX5iBEmQ";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/news/ima-news/482/take-good-care-to-age-gracefully";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21