×

തലിയിലെ പേന്‍ ശല്യം ഇല്ലാതാക്കാന്‍ ഗുളിക കഴിക്കാമോ?

Posted By

Head Lice Best treatment

IMAlive, Posted on March 6th, 2019

Head Lice Best treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

“പേനിന് മരുന്ന് ഉള്ളില്‍ കഴിക്കുകയോ?” പലരുടേയും സംശയമാണ്. തലമുടിയില്‍ വളരുന്ന പേനിനെ നശിപ്പിക്കാന്‍ ഗുളിക കഴിച്ചാല്‍ എങ്ങനെ പറ്റുമെന്നാണ് ചോദ്യം. പകരം പലതരം എണ്ണകളോ തലമുറയായി പകര്‍ന്നുവരുന്ന എന്തെങ്കിലുമൊക്കെ നാട്ടു മരുന്നുകളോ പച്ചിലച്ചാറോ അപൂര്‍വ്വമായി ചിലയിനം ഓയിന്റ്മെന്റുകളോ ഒക്കെയാണ് പേനിനെ കൊല്ലാന്‍ പലരും പയറ്റുന്ന ഉപാധികള്‍. ആധുനിക വൈദ്യശാസ്ത്രത്തില്‍ പെര്‍മേത്രിന്‍ 1% ലോഷന്‍ പോലുള്ളവയും പേനിനെ നശിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം ചില ഗുളികകള്‍ ഉള്ളില്‍ കഴിക്കുന്നതും പേനിനെ കൊല്ലാന്‍ ഉത്തമമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നുണ്ട്.  

ഒരു വീട്ടില്‍ ഒരാളുടെ തലയില്‍ പേനുണ്ടായാല്‍ അത് മറ്റുള്ളവരിലേക്ക് വളരെ പെട്ടെന്ന് പകര്‍ന്നെന്നിരിക്കും. സ്ഥിര സമ്പര്‍ക്കം തന്നെയാണിതിന് കാരണം. പേന്‍ ശല്യം ഉള്ളയാള്‍ ഉപയോഗിച്ച ചീപ്പ്, കുളിക്കാനുപയോഗിക്കുന്ന തോര്‍ത്ത്, ടവ്വല്‍, കിടക്കാനുപയോഗിക്കുന്ന തലയിണ തുടങ്ങിയവയൊക്കെ മറ്റൊരാള്‍ ഉപയോഗിച്ചാല്‍ പേന്‍ശല്യം പകരാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കള്‍ ഒരാള്‍ ഉപയോഗിക്കുന്നത് മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കാനാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ മുടിയില്‍ എണ്ണതേച്ച് നനവോടെ കെട്ടിവയ്ക്കുന്നതും പേന്‍ പകരാനും വളരാനുമുള്ള പ്രധാന കാരണമാണ്. ഇതും ഒഴിവാക്കേണ്ടിയിരിക്കുന്നു.

'പേനിന്  ഉള്ളിൽ മരുന്നു കഴിക്കുക'  എന്നത് പഴയ തലമുറയിലെ ആളുകൾക്ക് ഉൾക്കൊള്ളാൻ അൽപം പ്രയാസമുള്ള കാര്യമാണ്. ആധുനിക വൈദ്യശാസ്ത്രത്തിലും ഡോക്ടര്‍മാര്‍ പുറമേയുള്ള മരുന്നുകള്‍ക്കുതന്നെയാണ് മുന്‍ഗണന നല്‍കുന്നത്. അതോടൊപ്പം ഐവര്‍മെക്റ്റിന്‍ പോലുള്ള ഗുളികകളും ചില ഡോക്ടര്‍മാരെങ്കിലും നിര്‍ദ്ദേശിക്കാറുണ്ട്‌. മനുഷ്യൻ ഉള്ളിൽ കഴിക്കുന്ന മരുന്ന് തലയിലുള്ള പേനിനെ ക്ഷണം പ്രതി കൊല്ലണമെങ്കില്‍ അത് എത്ര മാത്രം 'ശക്തി'യുള്ള മരുന്ന് ആയിരിക്കും അതെന്ന സംശയം പലരിലും ഉണ്ടാകം. ഈ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയാൽ ആ ആശങ്ക തീരും.

പേനിന് പ്രധാനമായും നല്‍കുന്നത് ഐവർമെക്റ്റിൻ (Ivermectin) എന്ന  ഗുളികയാണ്. കഴിക്കുന്ന ആളിന്റെ ഭാരത്തിനനുസരിച്ചാണ് ഇതിന്റെ ഡോസ് തീരുമാനിക്കുന്നത്. ഈ ഗുളിക ഉള്ളില്‍ ചെന്നു കഴിഞ്ഞ് കുടലിൽ നിന്നു രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ശിരോചർമത്തിലുള്ള (Scalp) നേരിയ രക്തക്കുഴലുകളിൽ ഉള്ള രക്തമാണ് പേനിന്റെ  ആഹാരം. അങ്ങനെ അത് പേനിന്റെ ശരീരത്തിലെത്തുന്നു. ഈ മരുന്ന് പേനിന്റെ നാഡീവ്യൂഹത്തെ ബാധിക്കുകയും അത് ചത്തുവീഴുകയും ചെയ്യുന്നു. പേനുകളുടെ നാഡീവ്യവസ്ഥയെയാണ് ഈ മരുന്ന് ബാധിക്കുന്നത്.

മരുന്ന് കഴിക്കുന്ന മനുഷ്യർക്ക് ഇത് അപകടകാരിയാകില്ല. കാരണം, തെരഞ്ഞെടുക്കപ്പെടുന്ന വളരെ ചുരുക്കം പദാർത്ഥങ്ങൾ മാത്രമാണ് മനുഷ്യ രക്തത്തിൽ നിന്ന് തലച്ചോറിലെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത്. വളരെ സങ്കീർണമായ പ്രവർത്തനരീതിയുള്ള ബ്ലഡ് ബ്രെയിന്‍ ബാരിയര്‍ (ബിബിബി) എന്ന സുരക്ഷാകവചം  ആണ് അതിനു കാരണം. ഈ കവചത്തെ മറികടക്കാൻ ഐവർമെക്റ്റിന് കഴിയില്ല. അതേസമയം ബിബിബി തകരാറിലാവുന്ന മെനിഞ്ചൈറ്റിസ് പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഈ ഗുളിക ഉപയോഗിക്കാനും പാടില്ല.

പേനിന് മാത്രമല്ല, മന്ത്  രോഗങ്ങൾക്കും ഉദരത്തിലുണ്ടാകുന്ന പലതരം വിരകൾ മൂലമുള്ള അസുഖങ്ങൾക്കും Ivermectin വളരെ ഫലപ്രദമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന പേനും, മൈക്രോസ്കോപ്പിലൂടെ കാണാവുന്ന മന്ത് വിരയും നാഡീവ്യവസ്ഥയിൽ സാമ്യങ്ങളുള്ള  സൂക്ഷ്മജീവികളാണെന്നതിനാലാണിത്.

സ്റ്റ്രെപ്റ്റോമൈസെസ് അവേര്‍മിറ്റിലിസ് (Streptomyces  avermitilis) എന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന അവേര്‍മെക്റ്റിന്‍ (Avermectin) എന്ന വസ്തുവിൽ നിന്നാണ് ഐവര്‍മെക്റ്റിന്‍ ലഭ്യമായത്. 1975ൽ കണ്ടെത്തിയ ഈ മരുന്ന് പഠനങ്ങൾക്ക് ശേഷം 1981 മുതല്‍ ഉപയോഗിക്കാൻ തുടങ്ങി. ഓങ്കോസിര്‍ക്ക (Onchocerca) എന്ന വിര ഉണ്ടാക്കുന്ന  അണുബാധയാണ്, അന്ധതക്ക് കാരണമായേക്കാവുന്ന, ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും കണ്ടുവരുന്ന River Blindness എന്ന അസുഖം. ഈ അസുഖത്തെയും മന്ത് രോഗത്തെയും ഫലപ്രദമായി തടയാൻ ഐവർമെക്റ്റിന് കഴിഞ്ഞതിനാല്‍ അവേര്‍മെക്റ്റിന്റെ കണ്ടുപിടുത്തത്തിന് 2015ലെ നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

Head Lice Best treatment

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bRiY9eGv5cniq2aTbJ4LPpwOAgWL5hrtjcY9qpSE): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bRiY9eGv5cniq2aTbJ4LPpwOAgWL5hrtjcY9qpSE): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bRiY9eGv5cniq2aTbJ4LPpwOAgWL5hrtjcY9qpSE', 'contents' => 'a:3:{s:6:"_token";s:40:"Qozimf37rTNfU9zdu3IoyZzZL5zbd63wY27Nunf2";s:9:"_previous";a:1:{s:3:"url";s:60:"http://imalive.in/news/ima-news/498/head-lice-best-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bRiY9eGv5cniq2aTbJ4LPpwOAgWL5hrtjcY9qpSE', 'a:3:{s:6:"_token";s:40:"Qozimf37rTNfU9zdu3IoyZzZL5zbd63wY27Nunf2";s:9:"_previous";a:1:{s:3:"url";s:60:"http://imalive.in/news/ima-news/498/head-lice-best-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bRiY9eGv5cniq2aTbJ4LPpwOAgWL5hrtjcY9qpSE', 'a:3:{s:6:"_token";s:40:"Qozimf37rTNfU9zdu3IoyZzZL5zbd63wY27Nunf2";s:9:"_previous";a:1:{s:3:"url";s:60:"http://imalive.in/news/ima-news/498/head-lice-best-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bRiY9eGv5cniq2aTbJ4LPpwOAgWL5hrtjcY9qpSE', 'a:3:{s:6:"_token";s:40:"Qozimf37rTNfU9zdu3IoyZzZL5zbd63wY27Nunf2";s:9:"_previous";a:1:{s:3:"url";s:60:"http://imalive.in/news/ima-news/498/head-lice-best-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21