×

മാസ്റ്റക്ടമിയോ അതോ ബ്രെസ്റ്റ്-കൺസർവിംഗ് ശസ്ത്രക്രിയയോ

Posted By

Mastectomy or Breast conserving surgery for Breast cancer

IMAlive, Posted on July 29th, 2019

Mastectomy or Breast conserving surgery for Breast cancer

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

ചികിത്സകൊണ്ട് തീർത്തും മാറാവുന്ന, താരതമ്യേന അപകടസാധ്യത കുറഞ്ഞ അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. പക്ഷെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനാർബുദം മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ നിസ്സാരമല്ല.

സ്തനാർബുദചികിത്സയിൽ പൂർണ്ണമായും സ്തനമെടുത്ത് മാറ്റുന്ന ശസ്ത്രക്രിയയാണ് മാസ്റ്റക്ടമി (mastectomy). പക്ഷേ, ഇത് പലപ്പോഴും ആവശ്യമുണ്ടാകാറില്ല. ചില സാഹചര്യങ്ങളിൽ, ബ്രെസ്റ്റ് കാൻസർ ബാധയുള്ളവർക്ക് ബ്രെസ്റ്റ്-കൺസർവിംഗ് ശസ്ത്രക്രിയയായ ലംബെക്ടമിയോടൊപ്പം (lumpectomy) റേഡിയേഷനും ചെയ്താൽ മതിയാകും. മാസ്റ്റക്ടമി അഥവാ സ്തനം പൂർണ്ണമായെടുത്ത് മാറ്റുമ്പോഴുള്ള മാനസിക ബുദ്ധിമുട്ടുകൾ ലംബെക്ടമി ചെയ്യുമ്പോൾ ഒഴിവാക്കാം എന്നതാണ് ഇതിന്റെ മെച്ചം. സ്ഥാനാർബുദരോഗികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആശ്വാസകരമാണ്.

നാലു സെന്റീമീറ്ററിൽ താഴെയുള്ള, സ്തനത്തിൽ ഒരിടത്ത് മാത്രമുള്ള അർബുദബാധകളിലാണ് ലംബെക്ടമി ചെയ്യാൻ സാധിക്കുക. അർബുദബാധ സ്തനത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പകരാതെയുമിരിക്കണം.

തീരുമാനിക്കുന്ന ഘടകങ്ങൾ

മാസ്റ്റക്ടമിയേക്കാളും ലംബെക്ടമി ചെയ്യാനാണ് ഭൂരിഭാഗം സ്ത്രീകളും താല്പര്യപ്പെടുക. എങ്കിലും ലംബെക്ടമി തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന ഘടകങ്ങളാണ് പ്രധാനമായും കണക്കിലെടുക്കുക.

നിങ്ങൾക്ക് നിങ്ങളുടെ സ്തനത്തെ നിലനിർത്താൻ താല്പര്യമുണ്ടോ: നിങ്ങൾക്ക് നിങ്ങളുടെ സ്തനങ്ങൾ നിലനിർത്താനാണ് താൽപര്യമെങ്കിൽ ഡോക്ടറുടെ സമ്മതപ്രകാരം ലംബെക്ടമിയും റേഡിയേഷനും തിരഞ്ഞെടുക്കാവുന്നതാണ്.

നിങ്ങളുടെ സ്തനങ്ങൾ വലുപ്പത്തിൽ ഒരേപോലെ നിലനിർത്താൻ താൽപ്പര്യമുണ്ടോ: ഭൂരിഭാഗം സ്ത്രീകളിലും ലംബെക്ടമി കൊണ്ട് മികച്ച ഫലമാണ് ഉണ്ടാകാറുള്ളത്. അപൂർവ്വം ചില കേസുകളിൽ അർബുദബാധ വളരെ കൂടുതലാണെങ്കിൽ ആ ഭാഗം എടുത്തു മാറ്റുമ്പോൾ സ്തനത്തിന്റെ രൂപത്തിലും വലുപ്പത്തിലും ചില വ്യത്യാസങ്ങൾ വരാറുണ്ട്. ഇതെല്ലാം അർബുദബാധ എത്രത്തോളം സ്തനത്തിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. മാസ്റ്റക്ടമിക്കും ലംബെക്ടമിക്കും (വളരെയധികം ഭാഗം നീക്കം ചെയ്തതിനാൽ സ്തനങ്ങളുടെ വലുപ്പം കുറഞ്ഞ കേസുകളിൽ) ശേഷം സ്തനങ്ങളുടെ രൂപം പുനർനിർമ്മിക്കുന്ന റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കും. നിങ്ങളുടെ സ്തനത്തിന്റെ വലിയൊരു ഭാഗം അർബുദബാധകൊണ്ട് നീക്കം ചെയ്യണമെന്ന സ്ഥിതിയാണ്, എങ്കിലും നിങ്ങൾക്ക് സ്തനങ്ങൾ ഒരേപോലെ നിലനിർത്താൻ താല്പര്യമുണ്ട് എങ്കിൽ നിങ്ങളുടെ ഡോക്ടറോട് അതെപ്പറ്റി സംസാരിച്ച് വ്യകതമായ ഒരു നിഗമനത്തിലെത്തുന്നതാണ് എന്ത് കൊണ്ടും നല്ലത്.

സ്തനാർബുദം വീണ്ടും വരുന്നതിനെപ്പറ്റി നിങ്ങൾ എത്രമാത്രം ആകുലരാണ്?

സ്തനം മുഴുവനായി എടുത്ത് മാറ്റുന്നത് തീർച്ചയായും അർബുദം വീണ്ടും വരുന്നതിനുള്ള സാധ്യത കുറയ്ക്കും. അതിനാൽത്തന്നെ വീണ്ടും അർബുദം വന്നേക്കുമോ എന്ന് നിങ്ങൾക്ക് ഉത്കണ്ഠയുണ്ടെങ്കിൽ മാസ്റ്റക്ടമി ചെയ്യുന്നതാണ് ഉത്തമം.

നിങ്ങൾ എന്തുതരം ശസ്ത്രക്രിയയ്ക്കാണ് വിധേയയാവേണ്ടത് എന്ന് തീരുമാനിക്കുന്നതിൽ ചില വ്യക്തിപരമല്ലാത്ത ഘടകങ്ങളും ഉണ്ട്. ഉദാഹരണത്തിന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ പൊതുവെ ചെയ്യുന്ന ലംബെക്ടമിയുടെ എണ്ണം സാധാരണ ആശുപത്രികളെ അപേക്ഷിച്ച് കൂടുതലാണ്, അതുപോലെതന്നെ നിങ്ങളെ ചികിൽസിക്കുന്ന ഡോക്ടർക്ക് ലഭിച്ച പരിശീലനവും ഒരു ഘടകമാണ്. 1980 വരെ മാസ്റ്റക്ടമി മാത്രമാണ് സ്തനാര്‍ബുദത്തിന്റെ ഫലപ്രദമായ ചികിത്സയ്ക്കായി പരിഗണിച്ചിരുന്നത്.  ശസ്ത്രക്രിയയ്ക്ക് മുൻപ് നിങ്ങളുടെ ഡോക്ടറോട് അവർ മുൻപ് ചെയ്തിട്ടുള്ള ലംബെക്ടമിയുടെയും മാസ്റ്റക്ടമിയുടെയും എണ്ണവും അവ തിരഞ്ഞെടുക്കാനുള്ള കാരണവും വ്യക്തമായി ചോദിച്ച് മനസ്സിലാക്കുന്നത് നല്ലൊരു തീരുമാനത്തിലെത്താൻ നിങ്ങളെ സഹായിക്കും.

ലംബെക്ടമി- ഗുണങ്ങളും ദോഷങ്ങളും

നിങ്ങളുടെ ബ്രെസ്റ്റിന്റെ രൂപവും സംവേദനക്ഷമതയും ഒരുപരിധിവരെ  കാത്തുസൂക്ഷിക്കാനാവും എന്നതാണ് ലാംപെക്ടമിയുടെ പ്രധാന പ്രയോജനം. ഇത് അധികം സങ്കീർണ്ണമല്ലാത്ത ശസ്ത്രക്രിയയാണ്, അതിനാൽ നിങ്ങൾ പെട്ടെന്ന് സുഖം പ്രാപിക്കും.

ലംബെക്ടമിയുടെ ദോഷങ്ങൾ

1.ലാംപെക്ടമിയ്ക്ക് ശേഷം നിങ്ങളുടെ അർബുദബാധയെ നിശ്ശേഷം നീക്കാനായി ഡോക്ടർ അഞ്ചു മുതൽ ഏഴ് വരെ ആഴ്ച, ആഴ്ചയിലെ അഞ്ചു ദിവസവും റേഡിയേഷൻ ചെയ്യാനായി നിർദ്ദേശിക്കാൻ സാധ്യതയുണ്ട്.

2.റേഡിയേഷൻ തെറാപ്പി നിങ്ങളുടെ സ്തനങ്ങൾ പുനർനിർമ്മിക്കാനോ, ഉയർത്താനോ (ലിഫ്റ്റ്) വേണ്ടിയുള്ള സർജറിയെ ബാധിക്കാനിടയുണ്ട്. അതായത് റേഡിയേഷൻ തെറാപ്പിയ്ക്ക് ശേഷം ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷമേ വീണ്ടും ശസ്ത്രക്രിയകൾ നടത്തുന്നതിനെപ്പറ്റി തീരുമാനിക്കാനാകൂ. റേഡിയേഷന് ശേഷമുള്ള നിങ്ങളുടെ ആരോഗ്യാവസ്ഥകൂടി കണക്കിലെടുത്തതാകും ഡോക്ടർ ചികിത്സ നിർദേശിക്കുക.

3.അർബുദം വീണ്ടും വരാനുള്ള സാധ്യത മാസ്റ്റക്ടമിയെ അപേക്ഷിച്ച് ലംബെക്ടമിക്ക് കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ വീണ്ടും മാസ്റ്റക്ടമി നടത്തവുന്നതാണ്.

4.നിങ്ങളുടെ സ്തനങ്ങൾക്ക് രണ്ടുതവണ റേഡിയേഷൻ താങ്ങാൻ ബുദ്ധിമുട്ടാണ്. ഏതെങ്കിലും കാരണവശാൽ ലംബെക്ടമി ചെയ്ത സ്തനത്തിൽ അർബുദം വീണ്ടുംവരികയാണെങ്കിൽ, മാസ്റ്റക്ടമിയാണ് പിന്നീടുള്ള ഒരേയൊരു വഴി. വീണ്ടും റേഡിയേഷൻ ചെയ്യേണ്ടിവരികയും വന്നേക്കാം

5.നിങ്ങളുടെ ആദ്യ ലംബെക്ടമിക്ക് ശേഷം ഒന്നോ അതിലധികമോ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ലംബെക്ടമി ചെയ്യുമ്പോൾ സർജൻ കാൻസർ ട്യൂമറിനോടൊപ്പം അതിനു ചുറ്റുമുള്ള ചില സാധാരണ കോശങ്ങളെയും (മാർജിനുകൾ) നീക്കം ചെയ്യും. ലംബെക്ടമി ചെയ്യുമ്പോൾ മാർജിനുകളിൽ ക്യാന്‍സർബാധയുണ്ടോയെന്ന് പത്തോളജിസ്റ്റ് നിരീക്ഷിക്കും. എന്നാൽ പത്തോളജിസ്റ്റിന്റെ പരിശോധനാഫലം വരാൻ ഒരാഴ്‌ചവരെ സമയമെടുക്കും. അതുകൊണ്ടുതന്നെ മാർജിനുകളിലും അർബുദബാധയുണ്ടെന്ന് തെളിഞ്ഞാൽ ഒരുപക്ഷെ വീണ്ടും ശസ്ത്രക്രിയ (re-excision) ചെയ്യേണ്ടതായി വന്നേക്കാം

മാസ്റ്റക്ടമി -ഗുണങ്ങളും ദോഷങ്ങളും

ചിലസ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനം മുഴുവനായെടുത്തു മാറ്റുന്നത് ആശ്വാസകരമാണ്. എങ്കിലും ചിലർക്ക് റേഡിയേഷൻ ആവശ്യമായി വന്നേക്കാം. മാസ്റ്റക്ടമിയുടെ ദോഷവശങ്ങൾ പ്രധാനമായും സ്തനം മുഴുവനായി എടുത്തുമാറ്റുന്നതിനാൽ സ്ത്രീകൾക്കുണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടുകൾക്ക് പുറമെ, ലംബെക്ടമിയെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്കും, സുഖം പ്രാപിക്കുവാനും നിങ്ങൾ കൂടുതൽ സമയമെടുക്കും എന്നതുകൂടിയാണ്.

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും  സുഖപ്രാപ്തിയും കണക്കിലെടുത്തുകൊണ്ട് , ഡോക്ടറുമായി കൂടിയാലോചിച്ചാവണം ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കാൻ. നിങ്ങളുടെ അവയവങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്, അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നിങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്.

ചികിത്സകൊണ്ട് തീർത്തും മാറാവുന്ന, താരതമ്യേന അപകടസാധ്യത കുറഞ്ഞ അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. പക്ഷെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനാർബുദം മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ നിസ്സാരമല്ല.

സ്തനാർബുദചികിത്സയിൽ പൂർണ്ണമായും സ്തനമെടുത്ത് മാറ്റുന്ന ശസ്ത്രക്രിയയാണ് മാസ്റ്റക്ടമി (mastectomy). പക്ഷേ, ഇത് പലപ്പോഴും ആവശ്യമുണ്ടാകാറില്ല. ചില സാഹചര്യങ്ങളിൽ, ബ്രെസ്റ്റ് കാൻസർ ബാധയുള്ളവർക്ക് ബ്രെസ്റ്റ്-കൺസർവിംഗ് ശസ്ത്രക്രിയയായ ലംബെക്ടമിയോടൊപ്പം (lumpectomy) റേഡിയേഷനും ചെയ്താൽ മതിയാകും. മാസ്റ്റക്ടമി അഥവാ സ്തനം പൂർണ്ണമായെടുത്ത് മാറ്റുമ്പോഴുള്ള മാനസിക ബുദ്ധിമുട്ടുകൾ ലംബെക്ടമി ചെയ്യുമ്പോൾ ഒഴിവാക്കാം എന്നതാണ് ഇതിന്റെ മെച്ചം. സ്ഥാനാർബുദരോഗികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആശ്വാസകരമാണ്.

നാലു സെന്റീമീറ്ററിൽ താഴെയുള്ള, സ്തനത്തിൽ ഒരിടത്ത് മാത്രമുള്ള അർബുദബാധകളിലാണ് ലംബെക്ടമി ചെയ്യാൻ സാധിക്കുക. അർബുദബാധ സ്തനത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പകരാതെയുമിരിക്കണം.

തീരുമാനിക്കുന്ന ഘടകങ്ങൾ

മാസ്റ്റക്ടമിയേക്കാളും ലംബെക്ടമി ചെയ്യാനാണ് ഭൂരിഭാഗം സ്ത്രീകളും താല്പര്യപ്പെടുക. എങ്കിലും ലംബെക്ടമി തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന ഘടകങ്ങളാണ് പ്രധാനമായും കണക്കിലെടുക്കുക.

നിങ്ങൾക്ക് നിങ്ങളുടെ സ്തനത്തെ നിലനിർത്താൻ താല്പര്യമുണ്ടോ: നിങ്ങൾക്ക് നിങ്ങളുടെ സ്തനങ്ങൾ നിലനിർത്താനാണ് താൽപര്യമെങ്കിൽ ഡോക്ടറുടെ സമ്മതപ്രകാരം ലംബെക്ടമിയും റേഡിയേഷനും തിരഞ്ഞെടുക്കാവുന്നതാണ്.

നിങ്ങളുടെ സ്തനങ്ങൾ വലുപ്പത്തിൽ ഒരേപോലെ നിലനിർത്താൻ താൽപ്പര്യമുണ്ടോ: ഭൂരിഭാഗം സ്ത്രീകളിലും ലംബെക്ടമി കൊണ്ട് മികച്ച ഫലമാണ് ഉണ്ടാകാറുള്ളത്. അപൂർവ്വം ചില കേസുകളിൽ അർബുദബാധ വളരെ കൂടുതലാണെങ്കിൽ ആ ഭാഗം എടുത്തു മാറ്റുമ്പോൾ സ്തനത്തിന്റെ രൂപത്തിലും വലുപ്പത്തിലും ചില വ്യത്യാസങ്ങൾ വരാറുണ്ട്. ഇതെല്ലാം അർബുദബാധ എത്രത്തോളം സ്തനത്തിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. മാസ്റ്റക്ടമിക്കും ലംബെക്ടമിക്കും (വളരെയധികം ഭാഗം നീക്കം ചെയ്തതിനാൽ സ്തനങ്ങളുടെ വലുപ്പം കുറഞ്ഞ കേസുകളിൽ) ശേഷം സ്തനങ്ങളുടെ രൂപം പുനർനിർമ്മിക്കുന്ന റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കും. നിങ്ങളുടെ സ്തനത്തിന്റെ വലിയൊരു ഭാഗം അർബുദബാധകൊണ്ട് നീക്കം ചെയ്യണമെന്ന സ്ഥിതിയാണ്, എങ്കിലും നിങ്ങൾക്ക് സ്തനങ്ങൾ ഒരേപോലെ നിലനിർത്താൻ താല്പര്യമുണ്ട് എങ്കിൽ നിങ്ങളുടെ ഡോക്ടറോട് അതെപ്പറ്റി സംസാരിച്ച് വ്യകതമായ ഒരു നിഗമനത്തിലെത്തുന്നതാണ് എന്ത് കൊണ്ടും നല്ലത്.

സ്തനാർബുദം വീണ്ടും വരുന്നതിനെപ്പറ്റി നിങ്ങൾ എത്രമാത്രം ആകുലരാണ്?

സ്തനം മുഴുവനായി എടുത്ത് മാറ്റുന്നത് തീർച്ചയായും അർബുദം വീണ്ടും വരുന്നതിനുള്ള സാധ്യത കുറയ്ക്കും. അതിനാൽത്തന്നെ വീണ്ടും അർബുദം വന്നേക്കുമോ എന്ന് നിങ്ങൾക്ക് ഉത്കണ്ഠയുണ്ടെങ്കിൽ മാസ്റ്റക്ടമി ചെയ്യുന്നതാണ് ഉത്തമം.

നിങ്ങൾ എന്തുതരം ശസ്ത്രക്രിയയ്ക്കാണ് വിധേയയാവേണ്ടത് എന്ന് തീരുമാനിക്കുന്നതിൽ ചില വ്യക്തിപരമല്ലാത്ത ഘടകങ്ങളും ഉണ്ട്. ഉദാഹരണത്തിന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ പൊതുവെ ചെയ്യുന്ന ലംബെക്ടമിയുടെ എണ്ണം സാധാരണ ആശുപത്രികളെ അപേക്ഷിച്ച് കൂടുതലാണ്, അതുപോലെതന്നെ നിങ്ങളെ ചികിൽസിക്കുന്ന ഡോക്ടർക്ക് ലഭിച്ച പരിശീലനവും ഒരു ഘടകമാണ്. കൂടുതൽ പ്രായമുള്ള ഡോക്ടർമാർ പൊതുവെ മാസ്റ്റക്ടമി ചെയ്യാനാണ് താല്പര്യം കാണിക്കുക. കാരണം, 1980 വരെ മാസ്റ്റക്ടമി മാത്രമാണ് സ്തനാര്‍ബുദത്തിന്റെ ഫലപ്രദമായ ചികിത്സയ്ക്കായി പരിഗണിച്ചിരുന്നത്.  ശസ്ത്രക്രിയയ്ക്ക് മുൻപ് നിങ്ങളുടെ ഡോക്ടറോട് അവർ മുൻപ് ചെയ്തിട്ടുള്ള ലംബെക്ടമിയുടെയും മാസ്റ്റക്ടമിയുടെയും എണ്ണവും അവ തിരഞ്ഞെടുക്കാനുള്ള കാരണവും വ്യക്തമായി ചോദിച്ച് മനസ്സിലാക്കുന്നത് നല്ലൊരു തീരുമാനത്തിലെത്താൻ നിങ്ങളെ സഹായിക്കും.

ലംബെക്ടമി- ഗുണങ്ങളും ദോഷങ്ങളും

നിങ്ങളുടെ ബ്രെസ്റ്റിന്റെ രൂപവും സംവേദനക്ഷമതയും ഒരുപരിധിവരെ  കാത്തുസൂക്ഷിക്കാനാവും എന്നതാണ് ലാംപെക്ടമിയുടെ പ്രധാന പ്രയോജനം. ഇത് അധികം സങ്കീർണ്ണമല്ലാത്ത ശസ്ത്രക്രിയയാണ്, അതിനാൽ നിങ്ങൾ പെട്ടെന്ന് സുഖം പ്രാപിക്കും.

ലംബെക്ടമിയുടെ ദോഷങ്ങൾ

1.ലാംപെക്ടമിയ്ക്ക് ശേഷം നിങ്ങളുടെ അർബുദബാധയെ നിശ്ശേഷം നീക്കാനായി ഡോക്ടർ അഞ്ചു മുതൽ ഏഴ് വരെ ആഴ്ച, ആഴ്ചയിലെ അഞ്ചു ദിവസവും റേഡിയേഷൻ ചെയ്യാനായി നിർദ്ദേശിക്കാൻ സാധ്യതയുണ്ട്.

2.റേഡിയേഷൻ തെറാപ്പി നിങ്ങളുടെ സ്തനങ്ങൾ പുനർനിർമ്മിക്കാനോ, ഉയർത്താനോ (ലിഫ്റ്റ്) വേണ്ടിയുള്ള സർജറിയെ ബാധിക്കാനിടയുണ്ട്. അതായത് റേഡിയേഷൻ തെറാപ്പിയ്ക്ക് ശേഷം ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷമേ വീണ്ടും ശസ്ത്രക്രിയകൾ നടത്തുന്നതിനെപ്പറ്റി തീരുമാനിക്കാനാകൂ. റേഡിയേഷന് ശേഷമുള്ള നിങ്ങളുടെ ആരോഗ്യാവസ്ഥകൂടി കണക്കിലെടുത്തതാകും ഡോക്ടർ ചികിത്സ നിർദേശിക്കുക.

3.അർബുദം വീണ്ടും വരാനുള്ള സാധ്യത മാസ്റ്റക്ടമിയെ അപേക്ഷിച്ച് ലംബെക്ടമിക്ക് കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ വീണ്ടും മാസ്റ്റക്ടമി നടത്തവുന്നതാണ്.

4.നിങ്ങളുടെ സ്തനങ്ങൾക്ക് രണ്ടുതവണ റേഡിയേഷൻ താങ്ങാൻ ബുദ്ധിമുട്ടാണ്. ഏതെങ്കിലും കാരണവശാൽ ലംബെക്ടമി ചെയ്ത സ്തനത്തിൽ അർബുദം വീണ്ടുംവരികയാണെങ്കിൽ, മാസ്റ്റക്ടമിയാണ് പിന്നീടുള്ള ഒരേയൊരു വഴി. വീണ്ടും റേഡിയേഷൻ ചെയ്യേണ്ടിവരികയും വന്നേക്കാം

5.നിങ്ങളുടെ ആദ്യ ലംബെക്ടമിക്ക് ശേഷം ഒന്നോ അതിലധികമോ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ലംബെക്ടമി ചെയ്യുമ്പോൾ സർജൻ കാൻസർ ട്യൂമറിനോടൊപ്പം അതിനു ചുറ്റുമുള്ള ചില സാധാരണ കോശങ്ങളെയും (മാർജിനുകൾ) നീക്കം ചെയ്യും. ലംബെക്ടമി ചെയ്യുമ്പോൾ മാർജിനുകളിൽ ക്യാന്‍സർബാധയുണ്ടോയെന്ന് പത്തോളജിസ്റ്റ് നിരീക്ഷിക്കും. എന്നാൽ പത്തോളജിസ്റ്റിന്റെ പരിശോധനാഫലം വരാൻ ഒരാഴ്‌ചവരെ സമയമെടുക്കും. അതുകൊണ്ടുതന്നെ മാർജിനുകളിലും അർബുദബാധയുണ്ടെന്ന് തെളിഞ്ഞാൽ ഒരുപക്ഷെ വീണ്ടും ശസ്ത്രക്രിയ (re-excision) ചെയ്യേണ്ടതായി വന്നേക്കാം

മാസ്റ്റക്ടമി -ഗുണങ്ങളും ദോഷങ്ങളും

ചിലസ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനം മുഴുവനായെടുത്തു മാറ്റുന്നത് ആശ്വാസകരമാണ്. എങ്കിലും ചിലർക്ക് റേഡിയേഷൻ ആവശ്യമായി വന്നേക്കാം. മാസ്റ്റക്ടമിയുടെ ദോഷവശങ്ങൾ പ്രധാനമായും സ്തനം മുഴുവനായി എടുത്തുമാറ്റുന്നതിനാൽ സ്ത്രീകൾക്കുണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടുകൾക്ക് പുറമെ, ലംബെക്ടമിയെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്കും, സുഖം പ്രാപിക്കുവാനും നിങ്ങൾ കൂടുതൽ സമയമെടുക്കും എന്നതുകൂടിയാണ്.

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും  സുഖപ്രാപ്തിയും കണക്കിലെടുത്തുകൊണ്ട് , ഡോക്ടറുമായി കൂടിയാലോചിച്ചാവണം ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കാൻ. നിങ്ങളുടെ അവയവങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്, അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നിങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്.

Mastectomy is the medical term for the surgical removal of one or both breasts, partially or completely.Breast-conserving surgery, refers to an operation that aims to remove breast cancer while avoiding a mastectomy.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZZdVRfg1KM5YSXCW2BI8JfuVUyougAl2WnG7eO44): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZZdVRfg1KM5YSXCW2BI8JfuVUyougAl2WnG7eO44): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZZdVRfg1KM5YSXCW2BI8JfuVUyougAl2WnG7eO44', 'contents' => 'a:3:{s:6:"_token";s:40:"yN20BtZLdxwiE70rxiN8GLsxY2CXY80Fuv8glMLH";s:9:"_previous";a:1:{s:3:"url";s:102:"http://imalive.in/news/women-health-news/386/mastectomy-or-breast-conserving-surgery-for-breast-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZZdVRfg1KM5YSXCW2BI8JfuVUyougAl2WnG7eO44', 'a:3:{s:6:"_token";s:40:"yN20BtZLdxwiE70rxiN8GLsxY2CXY80Fuv8glMLH";s:9:"_previous";a:1:{s:3:"url";s:102:"http://imalive.in/news/women-health-news/386/mastectomy-or-breast-conserving-surgery-for-breast-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZZdVRfg1KM5YSXCW2BI8JfuVUyougAl2WnG7eO44', 'a:3:{s:6:"_token";s:40:"yN20BtZLdxwiE70rxiN8GLsxY2CXY80Fuv8glMLH";s:9:"_previous";a:1:{s:3:"url";s:102:"http://imalive.in/news/women-health-news/386/mastectomy-or-breast-conserving-surgery-for-breast-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZZdVRfg1KM5YSXCW2BI8JfuVUyougAl2WnG7eO44', 'a:3:{s:6:"_token";s:40:"yN20BtZLdxwiE70rxiN8GLsxY2CXY80Fuv8glMLH";s:9:"_previous";a:1:{s:3:"url";s:102:"http://imalive.in/news/women-health-news/386/mastectomy-or-breast-conserving-surgery-for-breast-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21