×

പ്രസവശേഷം ലൈംഗിക ബന്ധത്തിനായി എത്ര നാൾ കാത്തിരിക്കണo

Posted By

Sex after pregnancy When can it continue

IMAlive, Posted on May 6th, 2019

Sex after pregnancy When can it continue

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഗർഭിണിയായിരിക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നത് പലരേയും അലട്ടുന്ന ചോദ്യമാണ്. അതുപോലെതന്നെയാണ് പ്രസവശേഷം ലൈംഗിക ബന്ധത്തിനായി എത്ര നാൾ കാത്തിരിക്കണമെന്നതും. വിവാഹാനന്തരം ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ഗർഭം ധരിക്കുന്നവരെ സംബന്ധിച്ച് ഇതൊരു വലിയ ശാരീരിക പ്രശ്‌നം തന്നെയാണ്. ശാരീരികാനുഭവത്തിന്റെ രസച്ചരട് മുറുകിവരുമ്പോഴേക്കും പങ്കാളി ഗർഭവതിയാകും. അതോടെ ശാരീരിക ബന്ധത്തിന് നിയന്ത്രണങ്ങൾ വരുന്നു. പ്രസവശേഷമാകട്ടെ നിശ്ചിതകാലം ലൈംഗിക ബന്ധം പറ്റുകയുമില്ല. ഈ സാഹചര്യത്തിൽ ഗർഭധാരണവും ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിശോധിക്കാം. 

ഗർഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലും പ്രസവത്തോടടുത്ത സമയത്തും പൊതുവേ ലൈംഗിക ബന്ധം പ്രോൽസാഹിപ്പിക്കപ്പെടാറില്ല. മാത്രമല്ല, ഗർഭവതിയായിരിക്കെ ലൈംഗികബന്ധം ഏറെ സൂക്ഷിച്ചു ചെയ്യേണ്ട ഒന്നുമാണ്. ഗർഭം എന്തെങ്കിലുംതരത്തിൽ പ്രശ്‌നമുള്ളതാണെങ്കിൽ യാതൊരു കാരണവശാലും ഈ സമയത്ത് ലൈംഗിക ബന്ധം പാടില്ല. 

പ്രസവശേഷം ആറാഴ്ചയെങ്കിലും കാത്തിരിക്കണം

സാധാരണ പ്രസവമായാലും ശസ്ത്രക്രിയയായാലും പ്രസവശേഷം ആറാഴ്ചവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അനാരോഗ്യകരമാണ്. കുഞ്ഞ് ജനിച്ചശേഷം സ്ത്രീശരീരം സാധാരണനിലയിലേക്ക് തിരിച്ചെത്താനെടുക്കുന്ന സമയമാണിത്. പലതരത്തിലുള്ള രക്തസ്രാവങ്ങൾ നിയന്ത്രിക്കപ്പെടാനും ഗർഭാശയമുഖം ചുരുങ്ങാനുമെല്ലാം ഇത്രയും സമയമെടുക്കും. പ്രസവാനന്തരം രണ്ടാഴ്ചയ്ക്കുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോസ്റ്റ്പാർട്ടം ഹെമറേജ് പോലുള്ള രക്തസ്രാവ പ്രശ്‌നങ്ങളും അണുബാധയുമെല്ലാം ഉണ്ടാകാം. 

പ്രസവാനന്തരമുള്ള ദിവസങ്ങളിൽ ഈസ്ട്രജന്റെ ചംക്രമണം കുറവായതിനാൽ സ്ത്രീകളിൽ യോനിവരൾച്ച അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ആറാഴ്ച വരെ നീണ്ടേക്കാം. മുലയൂട്ടലും സ്ത്രീകളുടെ ലൈംഗികത്വരയെ കുറയ്ക്കുന്ന ഘടകമാണ്. ഇത്തരം പ്രശ്‌നങ്ങൾ മൂലം ഇക്കാലയളവിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് വേദനാജനകമാകാനാണ് സാധ്യത. 

ലൈംഗികബന്ധം സുഖകരമാകാത്തതിന്റെ കാരണം

പ്രസവത്തെത്തുടർന്നുള്ള ആദ്യത്തെ ലൈംഗികബന്ധങ്ങൾ ചിലപ്പോൾ ഗർഭധാരണത്തിനു മുൻപുള്ള ലൈംഗിക ബന്ധത്തോളം സുഖകരമാകണമെന്നില്ല. യോനിയുടെ പേശികളും മറ്റും അയഞ്ഞിരിക്കുന്നതും വലിയാനും ചുരുങ്ങാനുമുള്ള അവയുടെ ശേഷിക്കുറവും മറ്റും ഇതിനു കാരണമാണ്. ഇതു പക്ഷേ, താൽക്കാലികമായ പ്രശ്‌നം മാത്രമായിരിക്കും. അതേസമയം ജനിതകമായ കാരണങ്ങളും കുഞ്ഞിന്റെ വലുപ്പവും മുൻ പ്രസവങ്ങളുടെ എണ്ണവും മറ്റും പ്രസവാനന്തരുമുള്ള യോനിയുടെ അവസ്ഥ നിർണയിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. 

ചില ഹോർമോണുകളുടെ പ്രവർത്തനവും ഈ സമയത്ത് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ലൈംഗിക ബന്ധത്തിന്റെ സമയത്ത് മുല ചുരക്കുന്നത് അതിനൊരു ഉദാഹരണമാണ്. ലൈംഗിക ബന്ധത്തിനു മുൻപ് മുലപ്പാൽ കുറച്ച് പിഴിഞ്ഞു കളയുന്നത് ഇത് തടയുന്നതിന് സഹായകമാകും. 

വ്യായാമം

പ്രസവശേഷം 'കെഗൽ' വ്യായാമത്തിൽ ഏർപ്പെടുന്നത് യോനീഭിത്തികളേയും പേശികളേയും ബലപ്പെടുത്താൻ ഉപകരിക്കും. മൂത്രമൊഴിക്കുമ്പോൾ പെട്ടെന്ന് അത് പിടിച്ചുനിറുത്തുന്നത് യോനീപ്രദേശത്തെ ചില മസിലുകൾ ഉപയോഗിച്ചാണ്. ഇത്തരത്തിൽ സാങ്കൽപികമായി മൂത്രം പിടിച്ചുനിറുത്തുന്നതാണ് ഈ വ്യായാമത്തിലെ പ്രധാന പ്രക്രിയ. ശരീരത്തിലെ മറ്റെല്ലാ പേശികളും അയച്ചതിനുശേഷം മൂത്രം പിടിച്ചുനിറുത്തുന്ന രീതിയിൽ മൂത്രനാളിയ്ക്കു സമീപത്തെ പേശികൾ പെട്ടെന്നു മുറുക്കുകയും അഞ്ചു മുതൽ പത്തുവരെ സെക്കൻഡ് അങ്ങനെ പിടിച്ചുവയ്ക്കാൻ ശ്രമിക്കുകയും വേണം. അഞ്ചു മുതൽ പത്തുവരെ സെക്കൻഡുകൾക്കുശേഷം ഇത് ആവർത്തിക്കാം. ഇത്തരത്തിൽ ദിവസവും മൂന്നുനേരം പത്തുതവണ വീതം ചെയ്യുക. പേശികൾ ദൃഢമാകുന്നതിനനുസരിച്ച് പിടിച്ചുവയ്ക്കുന്ന സമയവും ചെയ്യുന്ന വ്യായാമത്തിന്റെ എണ്ണവും വര്‍ധിപ്പിക്കണം. ലൈംഗിക ബന്ധം കൂടുതൽ സുഖകരവും വേദനാരഹിതവുമാക്കാൻ ഇതുപകരിക്കും. 

വേദന നിയന്ത്രിക്കാം

പ്രസവാനന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുതുടങ്ങുമ്പോൾ വേദന ഉണ്ടാകുന്നപക്ഷം ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വിവിധ ലൈംഗികനിലകളിലൂടെ ലിംഗപ്രവേശത്തിന്റെ ആഴം കുറയ്ക്കുക, യോനീസ്രവങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക, മൂത്രസഞ്ചിയും വയറും മറ്റും നിറഞ്ഞിരിക്കാതെ സൂക്ഷിക്കുക, ചൂടുവെള്ളത്തിൽ കുളിക്കുക തുടങ്ങിയവ അവയിൽ ചിലതാണ്. യോനീവരൾച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നു ലഭിക്കുന്ന ചിലയിനം ക്രീമുകളോ ജെല്ലുകളോ ഉപയോഗിക്കാം. 

അടുത്ത ഗര്‍ഭം അല്‍പം കഴിഞ്ഞുമതി

പ്രസവശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉടനേതന്നെ അടുത്ത ഗർഭധാരണത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുന്നതു നല്ലതാണ്. കോപ്പർ ടി പോലുള്ള ഗർഭനിയന്ത്രണോപാധികൾ മുൻകൂട്ടി സ്ഥാപിക്കുകയോ ലൈംഗിക ബന്ധത്തിന്റെ സമയത്ത് ഗർഭനിരോധന ഉറകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ഉചിതമാണ്. കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് രണ്ടു വയസ്സിന്റെയെങ്കിലും വ്യത്യാസം വരും വിധം വേണം അടുത്ത ഗര്‍ഭധാരണത്തിലേക്ക് കടക്കാന്‍. 

A couple should generally avoid sexual intercourse in the 4–6 weeks following vaginal or cesarean delivery

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/NItnfizicC1qnnGhqsOIn74j9S7K2CxJsJBXsW4M): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/NItnfizicC1qnnGhqsOIn74j9S7K2CxJsJBXsW4M): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/NItnfizicC1qnnGhqsOIn74j9S7K2CxJsJBXsW4M', 'contents' => 'a:3:{s:6:"_token";s:40:"hdQvErcssQCCMpXSihGmEGAOjQoWpiK1YBoriUR7";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/women-health-news/632/sex-after-pregnancy-when-can-it-continue";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/NItnfizicC1qnnGhqsOIn74j9S7K2CxJsJBXsW4M', 'a:3:{s:6:"_token";s:40:"hdQvErcssQCCMpXSihGmEGAOjQoWpiK1YBoriUR7";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/women-health-news/632/sex-after-pregnancy-when-can-it-continue";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/NItnfizicC1qnnGhqsOIn74j9S7K2CxJsJBXsW4M', 'a:3:{s:6:"_token";s:40:"hdQvErcssQCCMpXSihGmEGAOjQoWpiK1YBoriUR7";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/women-health-news/632/sex-after-pregnancy-when-can-it-continue";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('NItnfizicC1qnnGhqsOIn74j9S7K2CxJsJBXsW4M', 'a:3:{s:6:"_token";s:40:"hdQvErcssQCCMpXSihGmEGAOjQoWpiK1YBoriUR7";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/women-health-news/632/sex-after-pregnancy-when-can-it-continue";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21