×

തിരിച്ചറിയാതെ പോകുന്ന ഗര്‍ഭം സീരിയലിലെ കഥയല്ല

Posted By

What Is a Cryptic or Stealth Pregnancy?

IMAlive, Posted on May 17th, 2019

What Is a Cryptic or Stealth Pregnancy?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഏറെനാൾ ഓടിയ മലയാളത്തിലെ ഒരു സീരിയലിലെ നായിക ഏതാണ്ട് ഒന്നൊന്നര വർഷത്തിലേറെയാണ് മറ്റുള്ളവരിൽ നിന്ന് തന്റെ ഗർഭം മറച്ചുപിടിച്ചത്. അന്ന് ഈ സീരിയൽ കണ്ട ചിലരെങ്കിലും ചോദിച്ചു, ആ സ്ത്രീയുടെ ഭർത്താവിനുപോലും മനസ്സിലായില്ലേ, അവർക്ക് ഗർഭമുണ്ടെന്ന കാര്യമെന്ന്. യഥാർഥത്തിൽ ഭർത്താവിനു മാത്രമല്ല, വേണമെങ്കിൽ ഗർഭിണിയായ സ്ത്രീക്കുപോലും തിരിച്ചറിയാനാകാതെ ഒരു ഗർഭസ്ഥ ശിശുവിന് വളർന്നുവരാനാകുമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. മറഞ്ഞിരിക്കുന്ന ഗർഭം അഥവാ ക്രിപ്റ്റിക് പ്രഗ്നൻസി എന്നാണ് ഇതിന്റെ പേര്.

പ്രസവ സമയം വരെ ഗർഭത്തിന്റെ കാര്യമായ ലക്ഷണങ്ങളൊന്നും ഇത്തരം അവസ്ഥ വെളിയിൽ കാണിക്കാറില്ല. ഓരോ 2500 പ്രസവങ്ങളിലും ഒരെണ്ണം വീതം ക്രിപ്റ്റിക് പ്രഗ്നൻസി ആണെന്ന് 2002ൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നുണ്ട്. ബ്രിട്ടണിൽ ഓരോ വർഷവും ഇത്തരത്തിൽ 320 കേസുകളുണ്ടാകുന്നുണ്ടെന്നാണ് നിഗമനം. 

സാധാരണമല്ലെന്നതുപോലെതന്നെ അസാധാരണവുമല്ല ക്രിപ്റ്റിക് പ്രഗ്നൻസി. തുടക്കത്തിൽ സാധാരണരീതിയിലുള്ള പരിശോധനയിൽ ഗർഭം സ്ഥിരീകരിക്കാനാകാതെ വരുന്നതാണ് ഇതിന്റെ കാരണം. ലൈംഗിക ബന്ധത്തിനുശേഷം കൃത്യസമയത്ത് ആർത്തവം ഉണ്ടാകാതെ വരുമ്പോഴാണ് ആദ്യ ഗർഭ പരിശോധന നടത്തുന്നത്. അപ്പോൾ ഗർഭസ്ഥശിശുവിന് പരമാവധി അഞ്ചോ ആറോ ആഴ്ചത്തെ വളർച്ചയേ ഉണ്ടാകൂ. ഈ പരിശോധനയിൽ ഗർഭമുണ്ടെന്ന് വ്യക്തമായില്ലെങ്കിൽ ഗർഭമില്ലെന്ന ധാരണയിലായിരിക്കും എല്ലാവരും. പിന്നീട് ആർത്തവം ഉണ്ടാകാതെ വന്നാലും അത് മറ്റെന്തെങ്കിലും കാരണത്താലാണെന്നു കരുതുകയും മറ്റ് പരിശോധനകൾ നടത്താതിരിക്കുകയും ചെയ്യും. വയർ കാര്യമായി വീർക്കാതിരിക്കുകയും ഗർഭത്തിന്റെ മറ്റു ലക്ഷണങ്ങൾ കാണിക്കാതെ വരികയും ചെയ്താൽ പറയുകയും വേണ്ട. വയറുവേദനപോലുള്ള പ്രശ്‌നങ്ങൾ മറ്റെന്തെങ്കിലും കാരണത്താലാണെന്നു കരുതും. വന്ധ്യതയുണ്ടെങ്കിലോ ആർത്തവം ക്രമരഹിതമാകാറുണ്ടെങ്കിലോ ഒക്കെ ഇത്തരത്തിൽ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ പുറത്താരും അറിയാതെ വളരുന്ന കുട്ടികൾ മാസം തികഞ്ഞ് വേദനയോടെ പുറത്തേക്കു വരുന്ന സമയം മാത്രമായിരിക്കും തങ്ങൾക്ക് ഗർഭമുണ്ടായിരുന്നെന്ന് അമ്മമാർപോലും അറിയുക. അത് അവരിലുണ്ടാക്കുന്ന ആഘാതമാകട്ടെ വളരെ വലുതുമായിരിക്കും. 

ഗർഭ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന കുറവാണ് ഗർഭത്തിന്റെ ലക്ഷണങ്ങളെ ചെറുതാക്കുന്നതും പുറത്തറിയാൻ സാധിക്കാതെ പോലുന്നതും.  

ക്രിപ്റ്റിക് പ്രഗ്നൻസിയുടെ കാരണങ്ങൾ 

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്)- നിങ്ങളുടെ പ്രത്യുൽപാദനശേഷിയെ ബാധിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ആർത്തവം ക്രമരഹിതമാകുകയും ചെയ്യുന്നത്. 

ആർത്തവം ക്രമരഹിതമായിത്തുടങ്ങുകയും പൂർണമായും നിലയ്ക്കുകയും ചെയ്യുന്നതിനിടയിലെ കാലയളവാണ് പെരിമെനോപ്പോസ്. ഭാരം കൂടുന്നതും ഹോർമോൺ വ്യതിയാനങ്ങളും പെരിമിനോപ്പോസിന്റെ ലക്ഷണങ്ങളായി തെറ്റിദ്ധരിച്ചേക്കാം. 

ഗർഭനിരോധന ഗുളികകളും മറ്റ് ഉപാധികളും ഗർഭമുണ്ടാകില്ലെന്ന ആത്മവിശ്വാസം സൃഷ്ടിച്ചേക്കാം. ഈ ഉപാധികളൊക്കെ വളരെ ഫലവത്തായി ഗർഭനിരോധനത്തിന് സഹായകമാണെങ്കിലും ചിലപ്പോൾ ഗർഭമുണ്ടാകാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാകില്ല. 

ഒരു പ്രസവത്തിനുശേഷവും ആർത്തവം പുനരാരംഭിക്കുന്നതിനു മുൻപും ഗർഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. മുലയൂട്ടുന്നതും ഹോർമോൺ സംബന്ധമായ കാര്യങ്ങള്‍ കൊണ്ടും അണ്ഡവിസർജ്ജനം വൈകുന്നതിലൂടെയാണ് പ്രസവശേഷം കുറേക്കാലം ആർത്തവം ഉണ്ടാകാതിരിക്കുന്നത്. ഈ സമയത്ത് ഗർഭം സ്വീകരിച്ചാലും അതിന്റെ ലക്ഷണങ്ങളെ പ്രസവാനന്തരാവസ്ഥയോട് ശരീരം വഴങ്ങുന്നതിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. 

ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കുറയുന്നതും കായികാധ്വാനവും ചിലപ്പോൾ മാസങ്ങളോളം ആർത്തവം ഉണ്ടാകാതിരിക്കാൻ കാരണമാകാറുണ്ട്. വലിയ കായിക ഇനങ്ങളിലും മറ്റും പങ്കെടുക്കുന്നവരുടെ ചില പ്രത്യേക ഹോർമോണുകളുടെ നിലയിലെ കുറവ് ഗർഭം കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കും. 

ക്രിപ്റ്റിക് പ്രഗ്നൻസി എത്രനാൾ നീണ്ടുനിന്നേക്കാം

ഇക്കാര്യം നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. തങ്ങളുടെ ഗർഭത്തെപ്പറ്റി അറിവില്ലാത്തവർക്ക് എപ്പോഴാണ് അത് അവസാനിച്ചതെന്നു പറയാനേ സാധിക്കൂ, എന്നാണ് തുടങ്ങിയതെന്ന് പറയാൻ സാധിക്കില്ല. ഹോർമോൺ നിലയ്ക്കനുസരിച്ച് ഗർഭം പൂർണവളർച്ചയെത്താൻ വരെയുള്ള സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. 

ഗർഭാവസ്ഥയിൽ ആവശ്യമായ പരിചരണവും ശ്രദ്ധയും ഇല്ലാത്തതും ഭക്ഷണരീതികളിലെ പ്രശ്‌നവും മറ്റും ഇത്തരം ഗർഭങ്ങളെ മാസംതികയാതുള്ള പ്രസവത്തിൽ എത്തിക്കാറുണ്ട്. 

ഗർഭാവസ്ഥയിൽ ഗർഭപരിശോധനകൾ നെഗറ്റീവ് ആകുന്നതിന്റെ കാരണമെന്താകാം? 

പിസിഒഎസ്, ആർത്തവം ക്രമം തെറ്റൽ, സജീവമായ കായിക പ്രവർത്തനങ്ങൾ, സമീപകാല പ്രസവം തുടങ്ങിയവ ഹോർമോണുകളിൽ വ്യതിയാനം സൃഷ്ടിക്കും. ഗർഭപാത്രം ചെറിയതോതിലെങ്കിലും രക്തം പുറന്തള്ളുകയോ ആർത്തവം ക്രമരഹിതമാകുകയോ ചെയ്താൽ ഗർഭ ഹോർമോണായ എച്ച്‌സിജി ഗർഭപരിശോധന പോസിറ്റീവാകാൻ തക്ക അളവിൽ ഉണ്ടാകാതെവരും. 

അൾട്രാസൗണ്ട് സ്‌കാനിലും ചിലപ്പോൾ ഗർഭം കണ്ടെന്നുവരില്ല. കൃത്യമായ സ്ഥലത്ത് പരിശോധന നടത്താതെപോകുന്നതിനാലാണത്. ആദ്യതവണ ഗർഭമില്ലെന്നു തോന്നിയാൽ തുടർ പരിശോധനകളിലും കൃത്യമായ രീതിയിൽ പരിശോധിക്കാതെ വരികയും പഴയ ഫലം ആവർത്തിക്കുകയും ചെയ്യും. ഭ്രൂണത്തിന്റെ സ്ഥാനം തെറ്റുന്നതും ഗർഭപാത്രത്തിന്റെ ആകൃതിയും അൾട്രാസൗണ്ട് ടെക്‌നീഷ്യന്റെ ഭാഗത്തുനിന്നുള്ള പിഴവുമൊക്കെ ഇതിനു കാരണമാകാം. 

ഏതൊരു സാധാരണ പ്രസവവും പോലെതന്നെയായിരിക്കും ക്രിപ്റ്റിക് പ്രഗ്നൻസിയെ തുടർന്നുള്ള പ്രസവവും. ഏക വ്യത്യാസം അത് അപ്രതീക്ഷിതമായിരിക്കുമെന്നതാണ്. പലതരത്തിലുള്ള മാനസ്സികപ്രശ്‌നങ്ങൾക്കും ഇതു കാരണമാകാറുണ്ട്. ഗർഭസമയത്ത് ഡോക്ടറുടെ സഹായം തേടിയിട്ടില്ലെന്നതിനാൽതന്നെ പ്രസവസമയത്തും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചെന്നു വരില്ലെന്ന പ്രശ്‌നവുമുണ്ട്. 

അതുകൊണ്ട് ഗർഭമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടും ഗർഭലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടാകുന്നപക്ഷം രണ്ടാമതൊരു വിദഗ്ദ്ധപരിശോധന നടത്തുന്നത് എപ്പോഴും നന്നായിരിക്കും.

A cryptic pregnancy, also called a stealth pregnancy, is a pregnancy that conventional medical testing methods may fail to detect

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/HvMegCi8ZLYhuU4sLR07291QMLYx5Wu77AKd0ncj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/HvMegCi8ZLYhuU4sLR07291QMLYx5Wu77AKd0ncj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/HvMegCi8ZLYhuU4sLR07291QMLYx5Wu77AKd0ncj', 'contents' => 'a:3:{s:6:"_token";s:40:"zdzfk9YAC0IvTpRcuF65icqGAbHe9E8zy7BK1LBW";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/news/women-health-news/663/what-is-a-cryptic-or-stealth-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/HvMegCi8ZLYhuU4sLR07291QMLYx5Wu77AKd0ncj', 'a:3:{s:6:"_token";s:40:"zdzfk9YAC0IvTpRcuF65icqGAbHe9E8zy7BK1LBW";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/news/women-health-news/663/what-is-a-cryptic-or-stealth-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/HvMegCi8ZLYhuU4sLR07291QMLYx5Wu77AKd0ncj', 'a:3:{s:6:"_token";s:40:"zdzfk9YAC0IvTpRcuF65icqGAbHe9E8zy7BK1LBW";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/news/women-health-news/663/what-is-a-cryptic-or-stealth-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('HvMegCi8ZLYhuU4sLR07291QMLYx5Wu77AKd0ncj', 'a:3:{s:6:"_token";s:40:"zdzfk9YAC0IvTpRcuF65icqGAbHe9E8zy7BK1LBW";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/news/women-health-news/663/what-is-a-cryptic-or-stealth-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21