×

നല്‍കാം കുട്ടികള്‍ക്ക് നല്ലൊരു പഠനകാലം

Posted By

IMAlive, Posted on May 28th, 2019

Back to School Tips for Parents

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഒരു മധ്യവേനല് അവധിക്കാലം കൂടി കഴിയുകയാണ്. പുതിയ അധ്യയന വര്ഷം ആരംഭിക്കാന് ഇനി ഏതാനും ദിവസങ്ങള് കൂടിയേയുള്ളു. ഓരോ രക്ഷിതാവിനും കുട്ടികളുടെ ഭാവിയെച്ചൊല്ലി ആകാംഷയും ഉത്ക്കണ്ഠയുമെല്ലാം ഉണ്ടായിത്തുടങ്ങും സ്കൂള് തുറക്കുന്നതോടെ. കുട്ടികളെ എപ്പോഴും പഠിക്കാന് പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതില് യാതൊരു അര്ഥവുമില്ല. അകത്ത് കുട്ടിയിരുന്നു പഠിക്കുമ്പോള് പുറത്ത് രക്ഷിതാക്കള് ടി.വി. സീരിയലും കണ്ടിരുന്നാല് സാധാരണക്കാരായ കുട്ടികളുടെ ശ്രദ്ധ പഠനത്തില് നിന്ന് തിരിഞ്ഞുപോകുമെന്നുറപ്പാണ്. അതോടൊപ്പം അവരുടെ സ്വഭാവ രൂപീകരണത്തിനും ഈ സമയം വിനിയോഗിക്കപ്പെടേണ്ടതുണ്ട്. വീട്ടില് നിന്നു പഠിക്കുന്നതും ശീലിക്കുന്നതുമായിരിക്കും ഭാവിയില് അവര് അനുവര്ത്തിക്കുക. അതുകൊണ്ടുതന്നെ കുട്ടികളോടൊപ്പം രക്ഷിതാക്കളും ചില കാര്യങ്ങളില് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

കുട്ടികളുടെ ശ്രദ്ധ, ആരോഗ്യം, പഠനം തുടങ്ങിയ കാര്യങ്ങളൊക്കെ മെച്ചപ്പെടാനുള്ള ചില കാര്യങ്ങള് ഇനിപ്പറയുന്നു. അവയില് രക്ഷിതാക്കള് ചെയ്യേണ്ടത് രക്ഷിതാക്കള് ചെയ്യണം. മറ്റു കാര്യങ്ങളില് കുട്ടികളെ പ്രേരിപ്പിക്കുകയും വേണം.
 
1. സീരിയലുകളും മറ്റും കഴിയുന്നതും ഒഴിവാക്കുക. പ്രത്യേകിച്ച് കുട്ടികള് പഠിക്കുന്നതിനു സമീപത്ത്. അല്ലാത്തപക്ഷം, അവരുടെ ശ്രദ്ധ ടെലിവിഷന് ദൃശ്യത്തിലേക്കും ശബ്ദത്തിലേക്കും മാറിപ്പോകും.
2. കുറഞ്ഞത് എട്ടു മണിക്കൂർ കുട്ടികൾ ഉറങ്ങട്ടെ. രാത്രി വൈകി വരെ പഠിക്കാനും അതിരാവിലെ ഉണരാനും അവരെ പ്രേരിപ്പിക്കരുത്. രാത്രി ഒന്പതിനോ പത്തിനോ കിടക്കാനും പുലര്ച്ചെ അഞ്ചിനോ ആറിനോ ഉണരാനും അവരെ ശീലിപ്പിക്കുക. 
3. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. വീട്ടില് ഭക്ഷണം വയ്ക്കുന്നതുമൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ആയിരിക്കും ബാധിക്കുക.
4. വൈകുന്നേരങ്ങളില് ബേക്കറി സാധനങ്ങളും എണ്ണയില് പൊരിച്ചവയും മറ്റും ശീലമാക്കാതിരിക്കുക. 
5. ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകുക.
6. ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക എന്നിവ  ധാരാളം കൊടുക്കുക. ഭക്ഷണത്തില് അവ ശീലമാക്കുക.
7. പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.
8. രാത്രി ഭക്ഷണം മിതമായിരിക്കണം. കഴിയുന്നതും എട്ടുമണിയോടെയെങ്കിലും ഭക്ഷണം കഴിക്കാന് കുട്ടികളെ ശീലിപ്പിക്കുക. 
9. വീട്ടിലെ ജോലികളിൽ അവരെക്കൂടി പങ്കാളിയാക്കുക. പ്രത്യേകിച്ച് അവധി ദിവസങ്ങളില്. 
10. പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.
11. ദോശ ചുടാനും, ചപ്പാത്തിക്ക് പരത്താനും, ഓംലറ്റ് ഉണ്ടാക്കാനം ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.
12. ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയം പാത്രങ്ങള് വൃത്തിയാക്കട്ടെ. 
13. വീട്ടില് ആണ്കുട്ടികളും പെണ്കുട്ടികളും ഉണ്ടെങ്കില് ജോലികളില് ഇരുവരേയും തുല്യമായി പങ്കാളികളാക്കണം. 
14. ലഞ്ച് ബോക്സ് കഴിയുമെങ്കില് സ്വയം തയ്യാറാക്കിക്കുക.
15. പെൺകുട്ടികള്ക്കും ആണ്കുട്ടികള്ക്കും അവരുടെ വളർച്ചക്കനുസരിച്ച് മാതാപിതാക്കള്തന്നെ ഉപദേശങ്ങൾ നൽകുക.
16. കുട്ടികളോടൊത്ത് കുറച്ചുസമയമെങ്കിലും ചെലവഴിക്കുക. വൈകുന്നേരങ്ങളില് അവരുമായി സംസാരിച്ച് അന്നത്തെ ദിവസം സ്കൂളില് നടന്ന കാര്യങ്ങള് ഉള്പ്പെടെയുള്ളവ മനസ്സിലാക്കുക. 
17. കുട്ടികള് സംസാരിക്കാന് വരുമ്പോള് രക്ഷിതാക്കള് മൊബൈല് ഫോണുമായി ഇരിക്കരുത്. 
18. അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.
19. വ്യക്തി ശുചിത്യം പാലിക്കുക.
20. സ്വന്തം മുറി, പഠന ഇടം എന്നിവ കുട്ടി സ്വയം വൃത്തിയാക്കട്ടെ.
21. സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.
22. മിതത്വം ശീലിപ്പിക്കുക.
23. പഠനത്തിനൊപ്പം മറ്റു വായനകള്, ഒരല്പം കൃഷി, ചെടി വളർത്തൽ, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ അനുവദിക്കുകയും പ്രോല്സാഹിപ്പിക്കുകയും വേണം.
24. കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വൃത്തിയുള്ള കൈകൾ, ഇവയൊക്കെ നല്ല ആരോഗ്യ ശീലങ്ങളാണ്. അവ അവര് സ്വയം ചെയ്യട്ടെ.
25. ഞായറാഴ്ചകളിൽ വസ്ത്രം കഴുകാനും ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാനും ശീലിപ്പിക്കുക.
26. ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.
27. രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.
ഏതൊരു രക്ഷിതാവിന്റേയും സ്വപ്നമാണ് കുട്ടികളുടെ നല്ല ഭാവി. പക്ഷേ, അതിനായി തങ്ങളുടെ ഇഷ്ടപ്രകാരം കുട്ടികളെ വളര്ത്താന് ശ്രമിക്കരുത്. മറിച്ച് അവർക്ക്  സ്വന്തമായി സ്വപ്നങ്ങൾ കാണാനും അത് പ്രാവര്ത്തികമാക്കാനുമുള്ള അവസരം നല്കുകയാണ് വേണ്ടത്. അതിന് വെള്ളവും വളവും മാര്ഗനിര്ദ്ദേശങ്ങള് നല്കുകയുമാണ് രക്ഷിതാക്കള് ചെയ്യേണ്ടത്.

Parents, are you ready for back-to-school. Read this post for sure

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/k7iTcsttvSlH1B7sUCM2ciBR3uGZP0xeYaeipGYt): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/k7iTcsttvSlH1B7sUCM2ciBR3uGZP0xeYaeipGYt): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/k7iTcsttvSlH1B7sUCM2ciBR3uGZP0xeYaeipGYt', 'contents' => 'a:3:{s:6:"_token";s:40:"HKamq5eNftJXQhimVI8uiMcVpDcOlBw1cIOI8Ype";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/newschild-health-news/682/back-to-school-tips-for-parents";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/k7iTcsttvSlH1B7sUCM2ciBR3uGZP0xeYaeipGYt', 'a:3:{s:6:"_token";s:40:"HKamq5eNftJXQhimVI8uiMcVpDcOlBw1cIOI8Ype";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/newschild-health-news/682/back-to-school-tips-for-parents";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/k7iTcsttvSlH1B7sUCM2ciBR3uGZP0xeYaeipGYt', 'a:3:{s:6:"_token";s:40:"HKamq5eNftJXQhimVI8uiMcVpDcOlBw1cIOI8Ype";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/newschild-health-news/682/back-to-school-tips-for-parents";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('k7iTcsttvSlH1B7sUCM2ciBR3uGZP0xeYaeipGYt', 'a:3:{s:6:"_token";s:40:"HKamq5eNftJXQhimVI8uiMcVpDcOlBw1cIOI8Ype";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/newschild-health-news/682/back-to-school-tips-for-parents";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21