×

ജീവനെടുക്കുന്ന യാത്രകള്‍: ജാഗ്രത വേണം

Posted By

IMAlive, Posted on June 28th, 2019

Keeping Kids Safe in the Car and on the Bus

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ സ്‌കൂള്‍ വാഹനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നവരാണ് രക്ഷിതാക്കളിലധികം. സമയക്രമം പാലിക്കുകയും ഉത്തരവാദിത്തത്തോടെ കുഞ്ഞുങ്ങളെ എത്തിക്കുകയും ചെയ്യുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് സൗകര്യവും ഇതുതന്നെ. ഓട്ടോറിക്ഷകളില്‍ തുടങ്ങി വലിയ ബസുകള്‍ വരെയായി സ്‌കൂള്‍ വാഹനങ്ങള്‍ പല വലിപ്പത്തിലും പല രൂപത്തിലുമെത്തുന്നു. എന്നാല്‍ സ്‌കൂള്‍ വാഹനങ്ങളെ അത്രകണ്ട് കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. സ്‌കൂള്‍ വാഹനം മാത്രമല്ല കുട്ടികളുമായി പോകുന്ന എല്ലാ വാഹനങ്ങളിലും ശ്രദ്ധ വേണം.

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് കുട്ടികള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയെന്നു വരാം. വായു സഞ്ചാരമില്ലാതെ അടച്ചിട്ടിരിക്കുന്ന വാഹനത്തില്‍ അകപ്പെട്ടാല്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം. വാഹനം പുറത്തുനിന്ന് ലോക്ക് ചെയ്യുന്നതിനാല്‍ അകപ്പെടുന്നവര്‍ക്ക് പരസഹായമില്ലാതെ പുറത്തിറങ്ങാനാകില്ല. വാഹനത്തിനുള്ളിലിരുന്ന് നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കണമെന്നില്ല. പഠനത്തിനുള്‍പ്പെടെ അനുദിനം വാഹനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ചെറിയ കുട്ടികള്‍ക്ക് ഇക്കാര്യങ്ങളില്‍ ഏറെ പറഞ്ഞുകൊടുക്കേണ്ടതുണ്ട്.

അടുത്തിടെ തിരുവനന്തപുരത്തുനടന്ന ഒരു വിവാഹ ചടങ്ങിലേക്ക് പോകാം. വീട്ടില്‍നിന്ന് സ്വന്തം വാഹനത്തില്‍ തന്നെയാണ് നാലംഗ കുടുംബം വിവാഹ സ്ഥലത്തെത്തിയത്. തിരക്കിനിടയില്‍ ഇളയകുട്ടി വാഹനത്തില്‍നിന്ന് ഇറങ്ങിയില്ലെന്നത് മാതാപിതാക്കള്‍ ശ്രദ്ധിച്ചതുമില്ല. വിവാഹ വേദിയിലെത്തിയ മറ്റ് കുട്ടികള്‍ക്കൊപ്പം മകനും കളിക്കുകയാണെന്ന ധാരണയില്‍ മകനെ തിരഞ്ഞതുമില്ല.

ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി മകനെ തിരഞ്ഞപ്പോഴാണ് രക്ഷിതാക്കള്‍ക്ക് അപകടം മണത്തത്. അന്വേഷിച്ചപ്പോള്‍ വിവാഹ സ്ഥലത്ത ആരും കുഞ്ഞിനെ കണ്ടിട്ടുമില്ല. സംശയം തോന്നി വാഹനത്തിലെത്തി നോക്കിയപ്പോള്‍ പിന്‍സീറ്റില്‍ കുട്ടി ബോധരഹിതനായി കിടക്കുന്നു. സംഭവിച്ചതെന്തെന്നാല്‍ വിവാഹ സ്ഥലം എത്തിയപ്പോഴേക്കും ഉറങ്ങിപ്പോയതിനാല്‍ മറ്റുള്ളവര്‍ ഇറങ്ങിയതൊന്നും കുട്ടി അറിഞ്ഞില്ല. ബന്ധുക്കളായ മറ്റ് കുട്ടികളെ കാണാന്‍ വാഹനം നിര്‍ത്തിയ ഉടന്‍ മൂത്ത കുട്ടി ഇറങ്ങിയോടുകയും ചെയ്തു. മക്കള്‍ ഇരുവരും ഒരുമിച്ചാകാം പോയതെന്ന ധാരണയില്‍ അച്ഛനമ്മമാരും അനുജന്‍ അച്ഛനമ്മമാരോടൊപ്പം ഉണ്ടാകുമെന്ന് കരുതി ജ്യേഷ്ഠനും ശ്രദ്ധിച്ചില്ല. 

സംഭവത്തില്‍ പ്രാഥമിക ചികിത്സയിലൂടെ തന്നെ കുട്ടിയുടെ ബോധം വീണ്ടെടുക്കാനായി. അതേസമയം അല്‍പം വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമായിരുന്നു എന്നായിരുന്നു കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറുടെ വാക്കുകള്‍. 

ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാകില്ല. ഇതുപോലെ നിരവധി സംഭവങ്ങള്‍ നമുക്കു ചുറ്റും ഉണ്ടാകുന്നുണ്ട്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കയറിയിരുന്ന് കളിക്കുന്ന കുട്ടികളില്‍ പ്രത്യേക ശ്രദ്ധവേണം. മാത്രമല്ല കഴിവതും ഇത് ഒഴിവാക്കുകയും വേണം. 

ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയില്‍ സ്‌കൂള്‍ വാഹനത്തില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട മലയാളി ബാലന്‍ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസലിനെ അധികമാരും മറന്നു കാണില്ല. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകനാണ് ആറു വയസുകാരന്‍ ഫര്‍ഹാന്‍. ദുബായിലെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ വിദ്യാര്‍ഥി. സ്‌കൂള്‍ ബസിലിരുന്ന ഉറങ്ങിപ്പോയ ഫര്‍ഹാന്‍ സ്‌കൂളെത്തിയതും സുഹൃത്തുക്കളെല്ലാം ഇറങ്ങിയതൊന്നും അറിഞ്ഞതേയില്ല. എല്ലാവരും ഇറങ്ങിക്കഴിഞ്ഞെന്ന ധാരണയില്‍ ഡ്രൈവറും സഹായിയും വാഹനം പൂട്ടി മടങ്ങുകയായിരുന്നു. സ്‌കൂള്‍ സമയം അവസാനിക്കുന്നതുവരെയും വാഹനത്തിനുള്ളില്‍ അകപ്പെട്ട കുട്ടിയെ കണ്ടെടുക്കുമ്പോള്‍ ജീവന്‍ നഷ്ടമായിരുന്നു. 

2014ല്‍ അബുദാബി ഖാലിദയില്‍ നാല് വയസുകാരിയുടെ ദാരുണാന്ത്യവും സമാന സംഭവത്തിലാണ്. 2008ല്‍ അബുദാബിയില്‍ തന്നെ ആറ് വയസുകാരന്‍ ആധിഷ ഷാബിന്‍, 2009ല്‍ ദുബായില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ വിദ്യാര്‍ഥിനി എന്നിങ്ങനെ അശ്രദ്ധ കൊണ്ടുണ്ടായ വേര്‍പാടുകള്‍ നിരവധി. 

ഡ്രൈവര്‍മാര്‍ക്ക് ശ്രദ്ധവേണം

വാഹനത്തിന്റെ ഡ്രൈവര്‍ക്ക് തന്നെയാണ് ഇക്കാര്യത്തില്‍ മറ്റാരെക്കാളും ശ്രദ്ധപുലര്‍ത്താനാവുക. സ്‌കൂള്‍ വാഹനത്തില്‍നിന് കുട്ടികള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ വാഹനം പരിശോധിച്ച് ആരും അകത്തില്ലെന്ന് ഉറപ്പു വരുത്തിയശേഷം മാത്രം ലോക്ക് ചെയ്യണം. ചെറിയ കുട്ടികളെ ആദ്യം കയറ്റാനും ഇറക്കാനും ശ്രദ്ധിക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതില്‍ സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കണം. 

രക്ഷിതാക്കളുടെ ശ്രദ്ധക്ക്

വാഹനങ്ങളുടെ താക്കോല്‍ കുട്ടികളില്‍ സൂക്ഷിക്കാന്‍ ഏല്‍പിക്കരുത്. കുട്ടികള്‍ക്ക് എടുക്കാനാകാത്തിടത്ത് സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. തമാശയായി പോലും കുട്ടികളെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കരുത്. വാഹനങ്ങള്‍ കുട്ടികളുടെ കളി സ്ഥലമാകരുത്. ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ കുട്ടികളെ മനസിലാക്കിക്കണം. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് ശീലിപ്പിക്കുക. കാറിലാണെങ്കില്‍ കുട്ടികളെ പരമാവധി പിന്‍സീറ്റിലിരുത്താന്‍ ശ്രമിക്കുക. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നത് പരമ പ്രധാനം. 
കുട്ടികള്‍ സ്‌കൂള്‍ വാഹനങ്ങളിലാണ് പോകുന്നതെങ്കില്‍ വാഹനം എത്തുന്നതിന് അഞ്ച് മിനിട്ട് മുമ്പേയെങ്കിലും കുട്ടിയെ ബോര്‍ഡിംഗ് പോയിന്റില്‍ എത്തിക്കുക. ഡ്രൈവറുടെ അനുവാദം കിട്ടിയശേഷം മാത്രം കുട്ടിയെ വാഹനത്തില്‍ കയറ്റണം. ഇറങ്ങുന്നതിന് മുമ്പ് മറ്റ് വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതോടൊപ്പം ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ കുട്ടികളെയും ശീലിപ്പിക്കണം. വാഹനങ്ങളിലിരുന്ന വലിയ ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞു മനസിലാക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ബഹളത്തില്‍ ഡ്രൈവറുടെ ശ്രദ്ധ തിരിയാന്‍ സാധ്യതയുണ്ട്. എറ്റവും പ്രായോഗികം എല്ലാ രക്ഷാകര്‍ത്താക്കളും ഡ്രൈവര്‍മാരോട് വണ്ടി ലോക്ക് ചെയ്യുന്നതിനു മുമ്പ് ഉള്ളില്‍ പരിശോധിക്കണമെന്നത് ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്നതായിരിക്കും.
ചില സ്‌കൂളുകളില്‍ ക്ലാസില്‍ ഹാജരാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മെസേജ് അയക്കുന്ന രീതിയുണ്ട്. ഇത് എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാക്കുന്നത് നന്നായിരിക്കും. തങ്ങളുടെ കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയശേഷം ഒരുപക്ഷേ സ്‌കൂളില്‍ എത്തിയിട്ടില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് ഇത് വളരെ ഉപകാരപ്രദമായ അറിയിപ്പായിരിക്കും.

അടച്ചുപൂട്ടിയ വാഹനത്തിനുള്ളില്‍ കുടുങ്ങിയാല്‍ സംഭവിക്കുന്നത്

അടച്ചുപൂട്ടിയ വാഹനത്തിനുള്ളില്‍ കുടുങ്ങിയാല്‍ മാരകമായ പ്രതികൂല അവസ്ഥയാണ് ശരീരത്തിനുണ്ടാവുക. സാധാരണ താപനിലയേക്കാള്‍ 60 ഡിഗ്രി ചൂട് കൂടുതലായിരിക്കും അടഞ്ഞുകിടക്കുന്ന വാഹനത്തിനുള്ളില്‍ അനുഭവപ്പെടുക. ഈ സാഹചര്യത്തില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരം പതിന്മടങ്ങ് വേഗത്തില്‍ ചൂടാകുമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഹൃദ്രോഗ വിദഗ്ധരുടെ അഭിപ്രായത്തില്‍ വാഹനത്തിനുള്ളില്‍ അകപ്പെട്ടാല്‍ ശരീര താപനില ഉയര്‍ന്ന് ആദ്യം ശരീരം നന്നായി വിയര്‍ക്കും. എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാകും കുട്ടികള്‍. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയാണ് ഉടനടി ചെയ്യേണ്ടതെങ്കിലും കുട്ടികള്‍ ഇതിലേക്കൊന്നും ചിന്തിക്കില്ല. നിമിഷങ്ങള്‍ക്കകം തന്നെ ശരീര താപനില ഉയര്‍ന്ന് നിര്‍ജലീകരണാവസ്ഥയിലേക്കെത്തും. വിയര്‍പ്പിന് പുറമേ തലകറക്കവുമാകും ഇതിന്റെ സൂചന. 

നിര്‍ജലീകരണം കാരണം തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയുകയും പതിയെ താപാഘാതമെന്ന അവസ്ഥയിലും എത്തിച്ചേരും. ചര്‍മം വരണ്ടുണങ്ങുകയും രക്ത ചംക്രമണം കുറയുകയും കോമയിലേക്കെത്തുകയും ചെയ്യുന്ന മാരക അവസ്ഥ. പിന്നാലെ മരണവും സംഭവിച്ചേക്കാം. 

കുട്ടികള്‍ വാഹനത്തിലകപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ടത്

ഏതൊരു അപടകടാവസ്ഥയിലും അടിയന്തിര സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പറഞ്ഞു ശീലിപ്പിക്കണം. വാഹനത്തിനുള്ളില്‍ അകപ്പെട്ടാല്‍ പരിഭ്രാന്തരാകാതെ തുടര്‍ച്ചയായി ഹോണ്‍ മുഴക്കാന്‍ പറഞ്ഞുപഠിപ്പിക്കണം. തുടര്‍ച്ചയായ ഹോണ്‍ കേട്ട് മറ്റുള്ളവര്‍ രക്ഷിക്കാനെത്തുമെന്ന് പറഞ്ഞുകൊടുക്കുക. പല പുതിയ വാഹനങ്ങളിലും പുറത്ത്‌നിന്ന് ലോക്ക് ചെയ്താല്‍ ഹോണ്‍ മുഴക്കാന്‍ കഴിയാറില്ല. ബസ് ഡ്രൈവറോട് ഇത് സംബന്ധിച്ച് സംസാരിച്ച് ഉറപ്പ് വരുത്തണം. അപകട(hazard)സിഗ്നല്‍ ഓണാക്കാനും (മറ്റ് വഴിയൊന്നുമില്ല എങ്കില്‍) സീറ്റിന്റെ ഹെഡ് റെസ്റ്റ് എടുത്ത് അതിന്റെ കൂര്‍ത്ത അറ്റം കൊണ്ടു വാതിലിന്റെ ചില്ല് പൊട്ടിക്കാനും കുറച്ച് മുതിര്‍ന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കാം.

പൊതുജനങ്ങള്‍ക്ക് ചെയ്യാനാകുന്നത്

കുട്ടികളെ ഏതെങ്കിലും വാഹനങ്ങളില്‍ കുടുങ്ങിയായി കണ്ടാല്‍ പുറത്തെത്തിക്കാനുള്ള ശ്രമം ഉടന്‍ തുടങ്ങണം. വാഹനത്തിന്റെ ചില്ല് തകര്‍ത്തായാലും വാഹനത്തില്‍ വായു സഞ്ചാരമെത്തിക്കണം.ഇതിനുശേഷം കുട്ടിയെ അതിവേഗം വാഹനത്തില്‍നിന്ന് പുറത്തെടുക്കണം. കുട്ടിയുടെ ദേഹം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കണം. ഇതിന് ഫ്രിഡ്ജിലെ വെള്ളം ഉപയോഗിക്കുകയുമരുത്. കുട്ടിക്ക് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുകയും വേണം.

Protect your child in car and bus by following safety rules

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/6xKz0DE44X0gOh0vxCSllY7ht2NVrbjvokpWutZv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/6xKz0DE44X0gOh0vxCSllY7ht2NVrbjvokpWutZv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/6xKz0DE44X0gOh0vxCSllY7ht2NVrbjvokpWutZv', 'contents' => 'a:3:{s:6:"_token";s:40:"VzSY01U6CSHzuREZ0mjfOyU4t5p1lWI41NHETmDw";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/newschild-health-news/758/keeping-kids-safe-in-the-car-and-on-the-bus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/6xKz0DE44X0gOh0vxCSllY7ht2NVrbjvokpWutZv', 'a:3:{s:6:"_token";s:40:"VzSY01U6CSHzuREZ0mjfOyU4t5p1lWI41NHETmDw";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/newschild-health-news/758/keeping-kids-safe-in-the-car-and-on-the-bus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/6xKz0DE44X0gOh0vxCSllY7ht2NVrbjvokpWutZv', 'a:3:{s:6:"_token";s:40:"VzSY01U6CSHzuREZ0mjfOyU4t5p1lWI41NHETmDw";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/newschild-health-news/758/keeping-kids-safe-in-the-car-and-on-the-bus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('6xKz0DE44X0gOh0vxCSllY7ht2NVrbjvokpWutZv', 'a:3:{s:6:"_token";s:40:"VzSY01U6CSHzuREZ0mjfOyU4t5p1lWI41NHETmDw";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/newschild-health-news/758/keeping-kids-safe-in-the-car-and-on-the-bus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21