×

കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇങ്ങനെ

Posted By

IMAlive, Posted on March 30th, 2020

Scientific process of confirmation of COVID-19

News desk IMAlive

Edited by: IMAlive Editorial Team of Doctors

കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ശേഖരിക്കുന്നത് മുതൽ രോഗിയെ ഡിസ്ചാർജ് ചെയ്യുന്നതുവരെ വിവിധ ഘട്ടങ്ങളാണുള്ളത്. കൊവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ മാത്രമാണ് പരിശോധനയ്‌ക്കായി എടുക്കുന്നത്. കേരളത്തിൽ ഇപ്പോൾ ഏഴ് ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.

സാമ്പിളുകൾ ശേഖരിക്കുന്നു 

  1. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ സ്റ്റെറൈൽ സ്വാബ് ഉപയോഗിച്ച് വൈറൽ ട്രാൻസ്പോർട്ട് മീഡയത്തിൽ (വിടിഎം) ശേഖരിക്കുന്നു.

  2. ഇതിനെ ട്രിപ്പിൾ ലെയർ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതിൽ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐഡി നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നു.

  3. ഇതിനോടൊപ്പം രോഗവിവരവും യാത്രാ  വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂർണ മേൽവിലാസം, ഫോൺ നമ്പർ എന്നിവ നൽകണം.

ശേഖരിച്ച സാമ്പിളുകൾ ലാബിലേയ്‌ക്ക് അയക്കുന്നു

  1. തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയക്കുന്നതെങ്കിൽ ട്രിപ്പിൾ ലെയർ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ വിദൂര സ്ഥലത്തേക്കോ ആണ് അയക്കുന്നതെങ്കിൽ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെർമോകോൾ ബോക്സിലാണ് അയക്കുന്നത്. 

  2. രണ്ട് ദിവസം വരെ ഈ സാമ്പിളുകൾ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാൽ ഈ സാമ്പിളുകൾ ഫ്രീസറിലേയ്‌ക്ക് മാറ്റും. കൂടുതൽ ദിവസങ്ങളിൽ സൂക്ഷിക്കുന്നെങ്കിൽ - 70 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേയ്‌ക്ക് മാറ്റുന്നു.

പരിശോധനകളിലൂടെ കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നു

  1. റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്റ്റേഴ്സ് പിസിആർ എന്ന മോളിക്കുലാർ പരിശോധന

എൻഐവി പൂനയിൽ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളിൽ നിന്ന് ആർഎൻഎയെ വേർതിരിക്കുന്നു. ഇതിന് മൂന്ന് മുതൽ നാല് മണിക്കൂർ വേണം. ഇതിനെ റിയൽ ടൈം പിസിആർ മെഷീനിൽ വയ്ക്കുന്നു. ഈ മെഷീനിലൂടെ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പരിശോധനാ ഫലം ലഭിക്കുന്നതാണ്. കൊവിഡ് ഇല്ലെങ്കിൽ ഈ പരിശോധനയിൽ തന്നെ അറിയാനാകും. 

ജീൻ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാകും. സങ്കീർണമായ ഇത്തരത്തിലുള്ള 40 ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബിൽ 24 മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയുക.

  1. ആർഡിആർപി,ഒആർഎഫ് 1 ബി ജീനുകൾ കണ്ടെത്താനുള്ള പരിശോധന

കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണിത്. ഇജീൻ ഉണ്ടെന്ന് കണ്ടെത്തിയാൽ പിന്നെ രോഗം സ്ഥിരീകരിക്കാൻ ഈ പരിശോധന കൂടി നടത്തണം. ഇതിനായി വേർതിരിച്ച ആർഎൻഎയെ റിയൽ ടൈം പിസിആർ മെഷീനിൽ വയ്ക്കുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ഈ ഫലവും ലഭിക്കുന്നു. ആർഡിആർപി, ഒആർഎഫ് 1 ബി ജീനുകൾ കണ്ടെത്തിയാൽ കൊവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു.

Here we find out how the virus is identified scientifically and how the process is carried out in a lab.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/4eRjGdTCwIjEllt3OltyFfeQCQTwQMR9Yys8BgbX): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/4eRjGdTCwIjEllt3OltyFfeQCQTwQMR9Yys8BgbX): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/4eRjGdTCwIjEllt3OltyFfeQCQTwQMR9Yys8BgbX', 'contents' => 'a:3:{s:6:"_token";s:40:"zIakOLBIwaLk6BozH8Xqg21A3Jwr7Cbxr1LkxUJ1";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/newshealth-alert/1077/scientific-process-of-confirmation-of-covid-19";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/4eRjGdTCwIjEllt3OltyFfeQCQTwQMR9Yys8BgbX', 'a:3:{s:6:"_token";s:40:"zIakOLBIwaLk6BozH8Xqg21A3Jwr7Cbxr1LkxUJ1";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/newshealth-alert/1077/scientific-process-of-confirmation-of-covid-19";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/4eRjGdTCwIjEllt3OltyFfeQCQTwQMR9Yys8BgbX', 'a:3:{s:6:"_token";s:40:"zIakOLBIwaLk6BozH8Xqg21A3Jwr7Cbxr1LkxUJ1";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/newshealth-alert/1077/scientific-process-of-confirmation-of-covid-19";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('4eRjGdTCwIjEllt3OltyFfeQCQTwQMR9Yys8BgbX', 'a:3:{s:6:"_token";s:40:"zIakOLBIwaLk6BozH8Xqg21A3Jwr7Cbxr1LkxUJ1";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/newshealth-alert/1077/scientific-process-of-confirmation-of-covid-19";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21