×

അമിത മൂത്രശങ്ക: കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാരമാർഗങ്ങൾ

Posted By

IMAlive, Posted on May 28th, 2019

uncontrolled leakage of urine symptoms causes and treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഒരാൾക്ക് ദിവസം പരമാവധി ആറോ ഏഴോ തവണയാണ് മൂത്രമൊഴിക്കാൻ തോന്നുന്നത്. അതിനുമപ്പുറം ഇടവിട്ടിടവിട്ട് മൂത്രശങ്കയുണ്ടായാൽ അതൊരു രോഗാവസ്ഥയാണ്. ഇതാകട്ടെ, ദൈനംദിന പ്രവർത്തനങ്ങളേയും ഉറക്കത്തേയുമെല്ലാം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അങ്ങനെ വന്നാൽ മാത്രമേ അതൊരു പ്രശ്‌നമാകുകയുമുള്ളു. നിരന്തരമായി മൂത്രമൊഴിക്കേണ്ടിവരുന്ന ഈ സ്ഥിതിക്കു പറയുന്നത് ഫ്രീക്വൻസി എന്നാണ്. വ്യായാമം കൊണ്ടും മറ്റും ഇത് പരിഹരിക്കാനാകും. അതേസമയം പ്രമേഹം പോലുള്ള രോഗങ്ങളുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ വേണംതാനും.  

മൂത്രം പിടിച്ചുനിറുത്താനാകാതെ വരുന്നതുമൂലമുള്ള യൂറിനറി ഇൻകണ്ടിനൻസ് അല്ല ഫ്രീക്വൻസി. ഒരുദിവസം മൂന്നു ലിറ്ററിലേറെ മൂത്രം ഒഴിച്ചുകളയുന്ന മറ്റൊരവസ്ഥയാണ് പോളിയൂറിയ. 

ശരീരത്തിൽ നിന്ന് മലിനമായ ദ്രാവകത്തെ പുറത്തുകളയാനുള്ള ശരീരത്തിന്റെ പ്രവർത്തനമാണ് മൂത്രമൊഴിക്കൽ. വെള്ളം, യൂറിക് ആസിഡ്, യൂറിയ എന്നിവയും ശരീരം അരിച്ചെടുക്കുന്ന വിവിധയിനം മാലിന്യങ്ങളും മൂത്രത്തിൽ അടങ്ങിയിട്ടുണ്ട്. വൃക്കകളാണ് ഈ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കുന്നത്. മൂത്രസഞ്ചിയ്ക്കുള്ളിൽ മൂത്രം നിറയുമ്പോഴാണ് സ്വാഭാവിക മൂത്രശങ്ക ഉണ്ടാകുന്നത്. ദിവസം ഏഴു തവണയിൽ കൂടുതൽ മൂത്രമൊഴിക്കേണ്ടി വരുമ്പോഴാണ് അത് അമിത മൂത്രശങ്കയായി മാറുന്നത്. 

കഫീനും ആൽക്കഹോളും അടങ്ങിയ ദ്രാവകങ്ങൾ അധികമായി കഴിക്കുന്നതുൾപ്പെടെയുള്ള പല ജീവിതരീതികളും അമിത മൂത്രശങ്കയ്ക്ക് കാരണമാകാറുണ്ട്. ഇത് ചിലപ്പോൾ ഒരു സ്വഭാവമായും മാറും. അതോടൊപ്പംതന്നെ വൃക്ക, മൂത്രാശയം തുടങ്ങിയവയ്ക്കുണ്ടാകുന്ന രോഗങ്ങളും പ്രമേഹവും ഗർഭവും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങളുമെല്ലാം ഇതിന് വഴിവയ്ക്കാറുണ്ട്. 

അമിത മൂത്രശങ്കയ്ക്ക് ഇടയാക്കിയേക്കാവുന്ന മറ്റ് കാരണങ്ങൾ: ഉത്ക്കണ്ഠ, മൂത്രവർധക ഔഷധങ്ങൾ, പക്ഷാഘാതം പോലെ തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന പ്രശ്‌നങ്ങൾ, മൂത്രനാളത്തിലെ അണുബാധ, വസ്തിപ്രദേശത്തെ മുഴകൾ, മൂത്രാശയഭിത്തിയിലെ വീക്കം, ഓവർ ആക്ടീവ് ബ്ലാഡർ സിൻഡ്രോം (ഒഎബി), മൂത്രാശയ ക്യാൻസർ, മൂത്രാശയക്കല്ല്, ക്യാൻസർ ചികിൽസയുടെ ഭാഗമായി മൂത്രനാളത്തിൽ നടത്തുന്ന റേഡിയേഷൻ, വൻകുടലിലുണ്ടാകുന്ന ചിലയിനം വളർച്ചകൾ, ചിലയിനം ലൈംഗികജന്യ രോഗങ്ങൾ.

പോളിയൂറിയയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് അമിത മൂത്രശങ്കയാണ്. മറ്റെന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ തീർച്ചയായും അത് കൂടുതൽ ഗുരുതരമായ അവസ്ഥയായിരിക്കാം. രാത്രിയിൽ മൂത്രമൊഴിക്കേണ്ടി വരുന്നത് ചിലപ്പോൾ പ്രമേഹത്തിന്റെ ലക്ഷണമായേക്കാം. 

പ്രത്യേക ശ്രദ്ധ വേണ്ട മറ്റ് ലക്ഷണങ്ങൾ: മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും, രക്തവർണത്തിലോ മറ്റ് അസ്വാഭാവിക നിറത്തിലോ ഉള്ള മൂത്രം, മൂത്രസഞ്ചിയിലുള്ള നിയന്ത്രണം സാവധാനം നഷ്ടമാകൽ, മൂത്രശങ്ക ഉണ്ടായാലും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടൽ, യോനിയിൽ നിന്നോ ലിംഗത്തിൽ നിന്നോ ഉള്ള സ്രവങ്ങൾ, അമിത വിശപ്പും ദാഹവും, പനിയും വിറയലും, മനംപിരട്ടലും ഛർദ്ദിയും, നടുവിനും ഇടുപ്പിനും വേദന. 

ഇത്തരം പ്രശ്‌നങ്ങളുണ്ടായാൽ ഒരു ഡോക്ടറെ കാണുന്നതാണ് ഉചിതം. വൃക്കയിലെ അണുബാധപോലുള്ള പ്രശ്‌നങ്ങളിലേക്കുള്ള സൂചനയായിരിക്കും ചിലപ്പോൾ അമിത മൂത്രശങ്ക. യഥാസമയം ചികിൽസിച്ചില്ലെങ്കിൽ ഇത് വൃക്കകളെ തകരാറിലാക്കിയേക്കാം. അതോടൊപ്പം ബാക്ടീരിയ രക്തചംക്രമണ വ്യവസ്ഥയിൽ പ്രവേശിക്കുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കുകയും ചെയ്യാം. അത് ജീവനെതന്നെ ബാധിക്കാനും സാധ്യതയുണ്ട്. 

ലക്ഷണങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി വിശദമായ പരിശോധനയിലൂടെ ഡോക്ടർക്ക് രോഗം കണ്ടെത്താനാകും. മൂത്ര പരിശോധന, വൃക്കകളുടെ അൾട്രാ സൗണ്ട്, അടിവയറിന്റെ എക്‌സ്‌റേയോ സിടി സ്‌കാനോ, നാഡീവ്യവസ്ഥയുടെ പരിശോധന തുടങ്ങിയവയെല്ലാം ഇതിനുള്ള മാർഗങ്ങളാണ്. അതോടൊപ്പം യൂറോഡൈനാമിക് പരിശോധനകൾ വഴി മൂത്രാശയത്തിന്റെ ശേഷിയും മറ്റു കാര്യങ്ങളും മനസ്സിലാക്കാറുണ്ട്. രോഗം കണ്ടെത്തിയാൽ യൂറോളജിസ്റ്റിനടുത്തേക്ക് രോഗിയെ അയച്ചേക്കാം. അമിത മൂത്രശങ്ക എന്തുകൊണ്ടാണെന്നു മനസ്സിലാക്കി ആ രോഗത്തിനുള്ള ചികിൽസയാണ് രോഗിക്കു നൽകുക. സാരമായ രോഗങ്ങളില്ലെങ്കിൽ വ്യായാമത്തിലൂടെയും മറ്റും പ്രശ്‌നം പരിഹരിക്കാനാകും. 

മിതമായ ഭക്ഷണവും സജീവമായ ജീവിതരീതിയും അമിത മൂത്രശങ്ക തടയാനുള്ള മാർഗമാണ്. 

Urinary incontinence may indicate a more serious underlying condition. So consult a doctor at the earliest

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/llXMXqElgUAa77qKHfa8jsiSvrU5Q1S4jA9Co1vn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/llXMXqElgUAa77qKHfa8jsiSvrU5Q1S4jA9Co1vn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/llXMXqElgUAa77qKHfa8jsiSvrU5Q1S4jA9Co1vn', 'contents' => 'a:3:{s:6:"_token";s:40:"HqNGx7v1paTko9PGnKgZ3MdyXAE46fuk7ESGTn5F";s:9:"_previous";a:1:{s:3:"url";s:110:"http://imalive.in/newshealth-and-wellness-news/681/uncontrolled-leakage-of-urine-symptoms-causes-and-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/llXMXqElgUAa77qKHfa8jsiSvrU5Q1S4jA9Co1vn', 'a:3:{s:6:"_token";s:40:"HqNGx7v1paTko9PGnKgZ3MdyXAE46fuk7ESGTn5F";s:9:"_previous";a:1:{s:3:"url";s:110:"http://imalive.in/newshealth-and-wellness-news/681/uncontrolled-leakage-of-urine-symptoms-causes-and-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/llXMXqElgUAa77qKHfa8jsiSvrU5Q1S4jA9Co1vn', 'a:3:{s:6:"_token";s:40:"HqNGx7v1paTko9PGnKgZ3MdyXAE46fuk7ESGTn5F";s:9:"_previous";a:1:{s:3:"url";s:110:"http://imalive.in/newshealth-and-wellness-news/681/uncontrolled-leakage-of-urine-symptoms-causes-and-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('llXMXqElgUAa77qKHfa8jsiSvrU5Q1S4jA9Co1vn', 'a:3:{s:6:"_token";s:40:"HqNGx7v1paTko9PGnKgZ3MdyXAE46fuk7ESGTn5F";s:9:"_previous";a:1:{s:3:"url";s:110:"http://imalive.in/newshealth-and-wellness-news/681/uncontrolled-leakage-of-urine-symptoms-causes-and-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21