×

സൗജന്യ മെൻസ്ട്രൽ കപ്പുകളുമായി ആലപ്പുഴ മുൻസിപ്പാലിറ്റി

Posted By

IMAlive, Posted on June 27th, 2019

5000 Menstrual cups for free for women in Allapuzha Kerala

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കേരളത്തിൽ പ്രളയകാലത്ത് ഉപേക്ഷിക്കപ്പെട്ട ചാക്കുകണക്കിന് സാനിറ്ററി നാപ്ക്കിനുകൾ ഒരു പ്രാദേശിക ഭരണകൂടത്തെ എത്തിച്ചത് വിപ്ലവകരവും അങ്ങേയറ്റം ശ്ലാഘനീയവുമായ  തീരുമാനത്തിലായിരുന്നു. ആർത്തവകാലത്ത് കുമിഞ്ഞുകൂടുന്ന പാഡുകളുടെ കൂമ്പാരം ഇല്ലാതാക്കാൻ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാം. അതാകുമ്പോൾ ഒരാൾക്ക് വർഷങ്ങളോളം ഒരു കപ്പ് മതി. ഇത്തരമൊരു ആശയത്തിൽ നിന്നാണ് 5000 സൗജന്യ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാൻ ആലപ്പുഴ നഗരസഭ തീരുമാനിക്കുന്നത്. 
പദ്ധതിയെക്കുറിച്ച് ആലപ്പുഴ മുൻസിപ്പൽ സെക്രട്ടറി ജഹാംഗീർ പറയുന്നത് ഇങ്ങനെയാണ്. 

“പ്രളയകാലത്താണ് ഇങ്ങനെയൊരു പദ്ധതി മനസിൽ വരുന്നത്. അന്ന് വന്ന മാലിന്യങ്ങൾ കുറേ പരമ്പരാഗതരീതിയിൽ കത്തിച്ചു. സ്‌പോൺസർ ചെയ്ത് കിട്ടിയ ഇൻസിനേറ്റർ വഴി നിർമ്മാർജ്ജനം നടത്തി. കുറേ കുഴിച്ചിട്ടു. കനാലിലെല്ലാം നിറയെ ഉപയോഗിച്ച പാഡുകളായിരുന്നു. മാലിന്യസംസ്‌കരണത്തിന് അവാർഡുകൾ ഉൾപ്പെടെ ലഭിച്ച മുനിസിപ്പാലിറ്റിയായിരുന്നിട്ടും ഈ വിഷയത്തിന് പരിഹാരം കാണാൻ സാധിച്ചിരുന്നില്ല. 25 വർഷമെങ്കിലും എടുക്കും ഒരു സാനിറ്ററി പാഡ് മണ്ണിൽ അലിഞ്ഞു ചേരാൻ. അങ്ങനെയാണ് ഹിന്ദുസ്ഥാൻ ലാറ്റക്‌സുമായി ചർച്ചകൾ നടത്തുന്നത്. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുക എന്ന പരിഹാരമാണ് മുന്നിൽ വന്നത്. പക്ഷേ നമ്മുടെ നാട്ടിൽ പരമ്പരാഗതമായി തുണിയോ പാഡോ ഉപയോഗിച്ചു വരുന്ന രീതിയായതിനാലും കപ്പ് ഉപയോഗിക്കുന്നതിനോട് പലതരം ടാബൂ ഉള്ളതിനാലും ആദ്യം ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. പിന്നീടാണ് എച്ച്.എൽ.എല്ലും കോൾ ഇന്ത്യാ ലിമിറ്റഡും സ്‌പോൺസർ ചെയ്യുന്ന രീതിയിൽ പദ്ധതി ആവിഷ്‌കരിച്ചത്.”

ഇനി ഇത്തരമൊരു പദ്ധതിയുടെ വ്യാപ്തി പരിശോധിക്കാം. ശരാശരി കണക്കുകൾ പ്രകാരം ഒരു സ്ത്രീ വർഷത്തിൽ 156 പാഡുകൾ ഉപയോഗിക്കുന്നു. ഇത് നാൽപ്പത് വർഷത്തോളമുള്ള ആർത്തവകാലം കഴിയുമ്പോഴേക്കും 6240ലെത്തുന്നു. ഒരു വ്യക്തിയിൽ നിന്ന് മാത്രം ഇത്രയധികം പാഡുകൾ മണ്ണിലേക്കെത്തുമ്പോൾ മൊത്തം സ്ത്രീകളിൽ നിന്ന് എത്രത്തോളം മാലിന്യങ്ങൾ പുറംന്തള്ളപ്പെടുന്നു എന്ന് ചിന്തിക്കണം. നൂറ്റാണ്ടുകൾ കൊണ്ടേ ഈ മാലിന്യം മണ്ണ്ിൽ നിന്ന് പോകൂ. ഇവിടെയാണ് മെൻസ്ട്രൽ കപ്പിന്റെ പ്രസക്തി. ഒരു മൻസ്ട്രൽ കപ്പ് ഏകദേശം പത്ത് വർഷത്തോളം ഉപയോഗിക്കാനാകും. വെറും 2000 സ്ത്രീകൾ ഇതുപയോഗിച്ചാൽ ഇല്ലാതാകുന്നത്  ലക്ഷക്കണക്കിന് പാഡുകളുടെ മാലിന്യക്കൂമ്പാരമാണ്. 
ഇതുമാത്രമല്ല മെൻസ്ട്രൽ കപ്പുകളെ ഹീറോ ആക്കുന്നത്. വെറും 300 മുതൽ 600 രൂപ വരെ നൽകിയാൽ വർഷങ്ങളോളം ഉപയോഗിക്കാം. ആ വകയിൽ നല്ലൊരു തുക ലാഭിക്കാം. 12 മണിക്കൂർ തുടർച്ചയായി കപ്പ് ഉപോഗിക്കാം
. അതിനുശേഷം അത് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്. അണുനശീകരണം കൃത്യമായി നടത്താൻ മറക്കരുതെന്ന് മാത്രം. ഇത് ശരീരത്തിന് യാതൊരു അസ്വസ്ഥതകൾ ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, ആരോഗ്യകരവുമാണ്. എന്നാൽ ഇതുപയോഗിക്കുന്നതിലുള്ള ആശങ്കമൂലം മിക്ക സ്ത്രീകളും മെൻസ്ട്രൽ കപ്പിനോട് അത്ര ബന്ധം പുലർത്താറില്ല. ഇത് സംബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ആലപ്പുഴ നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ സംശയങ്ങൾ തീർക്കാൻ ഒരു കോൾസെന്ററും ക്രമീകരിച്ചിട്ടുണ്ട്.

ആർത്തവകാലം പരിസ്ഥിതി സൗഹൃദമാക്കുന്ന ഒരു പദ്ധതി എന്നതിലുപരി പ്രകൃതി സംരക്ഷണത്തിലൂടെ നാടിന്റെ സംരക്ഷണംകൂടിയാണ് ഇതിലൂടെ നടപ്പാകുന്നത്. ഇതൊരു തുടക്കമാണ്, ഏവർക്കും മാതൃകയാക്കാവുന്ന നല്ല തുടക്കം.

Kerala's Alappuzha municipality is giving 5000 free menstrual cup to women.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XwDmnbFrIPukNCXtniNJRGhGdAFWY0y74hdcPpqK): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XwDmnbFrIPukNCXtniNJRGhGdAFWY0y74hdcPpqK): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XwDmnbFrIPukNCXtniNJRGhGdAFWY0y74hdcPpqK', 'contents' => 'a:3:{s:6:"_token";s:40:"oBombKN1wkLVLIzoxRgI8vMBIqoQfHvkEdTEzPCo";s:9:"_previous";a:1:{s:3:"url";s:109:"http://imalive.in/newshealth-and-wellness-news/755/5000-menstrual-cups-for-free-for-women-in-allapuzha-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XwDmnbFrIPukNCXtniNJRGhGdAFWY0y74hdcPpqK', 'a:3:{s:6:"_token";s:40:"oBombKN1wkLVLIzoxRgI8vMBIqoQfHvkEdTEzPCo";s:9:"_previous";a:1:{s:3:"url";s:109:"http://imalive.in/newshealth-and-wellness-news/755/5000-menstrual-cups-for-free-for-women-in-allapuzha-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XwDmnbFrIPukNCXtniNJRGhGdAFWY0y74hdcPpqK', 'a:3:{s:6:"_token";s:40:"oBombKN1wkLVLIzoxRgI8vMBIqoQfHvkEdTEzPCo";s:9:"_previous";a:1:{s:3:"url";s:109:"http://imalive.in/newshealth-and-wellness-news/755/5000-menstrual-cups-for-free-for-women-in-allapuzha-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XwDmnbFrIPukNCXtniNJRGhGdAFWY0y74hdcPpqK', 'a:3:{s:6:"_token";s:40:"oBombKN1wkLVLIzoxRgI8vMBIqoQfHvkEdTEzPCo";s:9:"_previous";a:1:{s:3:"url";s:109:"http://imalive.in/newshealth-and-wellness-news/755/5000-menstrual-cups-for-free-for-women-in-allapuzha-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21