×

ചിലന്തിയുടെ കടിയേറ്റാൽ

Posted By

IMAlive, Posted on July 15th, 2019

How do you treat a spider bite

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

നമ്മുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും നാം എപ്പോഴും കാണുന്ന ഒരു ജീവിയാണ് ചിലന്തി. വ്യത്യസ്ത ഇനം ചിലന്തികൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്നുണ്ടെങ്കിലും അവയ്‌ക്കൊന്നും മനുഷ്യന്റെ ജീവന് വെല്ലുവിളി ഉയർത്താൻ ശേഷിയില്ല. എന്നാൽ ചുരുക്കം ചിലന്തികളുടെ കടിയേൽക്കുകയോ, വിസർജ്യം ദേഹത്ത് വീഴുകയോ ചെയ്താൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. 

വിഷമുള്ള ചിലന്തികളുടെ കടിയേറ്റാൽ, കടിയേറ്റ ശരീരഭാഗത്ത് വ്രണം രൂപപ്പെടുകയും വരുംദിവസങ്ങളിൽ മറ്റ് പല ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യും. കടിയേറ്റ ഭാഗം വീർക്കുക, ഉറക്കം കൂടി വരിക, കണ്ണിൽ പീള കെട്ടുക, സന്ധിവേദന തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങളും പ്രത്യക്ഷപ്പെട്ടേക്കാം. എട്ടുകാലി വിഷത്തിൽ അടങ്ങിയിട്ടുള്ള ഹിമടോക്‌സിൻ, ന്യൂറോടോക്‌സിൻ എന്നീ ഘടകങ്ങളാണ് മനുഷ്യരിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്. എന്നാൽ കടിയേറ്റ ഉടൻ തന്നെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടണമെന്നില്ല, വിഷത്തിന്റെ കാഠിന്യമനുസരിച്ച് ലക്ഷണങ്ങൾ ദിവസങ്ങൾക്ക് ശേഷമാകാം പ്രത്യക്ഷപ്പെടുന്നത്. 

ചിലന്തിയുടെ കടിയേറ്റാൽ ഉണ്ടാകുന്ന മറ്റ് ലക്ഷണങ്ങൾ:

 1. കടിയേറ്റ ഭാഗത്തും, മറ്റ് ഭാഗങ്ങളിലുമായി ഉണ്ടാകുന്ന ചൊറിച്ചിൽ.
 2. ചുവന്ന നിറത്തിലുള്ള തടിപ്പ്
 3. കടിച്ച ഭാഗത്ത് ചുട്ടുപൊള്ളുന്ന വേദന
 4. വിഷം മാരകമെങ്കിൽ നീരൊലിപ്പ്
 5. അമിതമായ ദാഹം
 6. പനി
 7. കടുത്ത വേദന

ചികിത്സ:

 • കടിച്ച ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കുക
 • അണുബാധ തടയാൻ ആന്റിബയോട്ടിക് ഓയിൻമെന്റ് ഉപയോഗിക്കാം
 • ആവശ്യമെങ്കിൽ വേദന സംഹാരികൾ ഉപയോഗിക്കാം.
 • ലക്ഷണങ്ങൾ കൃത്യമായി നിരീക്ഷിക്കുക
 • അണുബാധയേറ്റിട്ടുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം  ആന്റിബയോട്ടിക് ഉപയോഗിക്കാം.

 

skin around spider bite swells at the site, and you may notice one or two fang marks along with burning, swelling and redness