×

മൂന്ന് പെഗ്ഗിൽ അവസാനിച്ച മദ്യപാനം

Posted By

IMAlive, Posted on November 22nd, 2019

Do I Have an Allergy to Alcohol

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഒരുപാട് നാളായി കൂട്ടുകാരോടൊത്ത് രണ്ടെണ്ണം അടിക്കണമെന്ന് വിചാരിക്കുന്നു. പക്ഷേ മദ്യത്തോട് ഒരകൽച്ച പണ്ട് മുതലേ ഉള്ളതാ, അതുകൊണ്ടൊരു മടി. ഇടക്കെപ്പോഴോ കുടുംബത്തിലെ ഒരു കല്ല്യാണത്തിന് നട്ടപാതിരയ്ക്ക് അര കുപ്പി ബിയർ കഴിച്ചിട്ടുണ്ട്. അതും ആരും കാണാതെ പതുങ്ങി നിന്ന്. രണ്ട് പുകയും വിട്ട് നോക്കി കെട്ടോ. അങ്ങനെ തലങ്ങും വിലങ്ങും ആലോചിച്ച് ഒടുവിലൊരു രാത്രി സഹപ്രവർത്തകർക്കൊപ്പം പോയി അടുത്തുള്ള ബാറിൽ നിന്ന് മദ്യപിക്കാൻ തീരുമാനമായി. വീട്ടിൽ അന്ന് രാത്രി ആരും ഉണ്ടാകില്ല എന്ന കാര്യം എനിക്ക് കൂടുതൽ ധൈര്യം പകർന്നുകൊണ്ടേയിരുന്നു. ''അല്ല എന്തിനാ മടിക്കുന്നേ, ഞാൻ മുഴുക്കുടിയനൊന്നുമല്ലല്ലോ ഒരാഗ്രഹം തോന്നിയപ്പോ കുടിക്കണതല്ലേ, അതും ഒരിത്തിരി' ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള കഠിന ശ്രമത്തിലായിരുന്നു. ബാറിനകത്തെ പകുതി ഇരുട്ടിയ കട്ടിത്തണുപ്പുള്ള അന്തരീക്ഷം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

ഞങ്ങൾ നാല് പേരുംകൂടി ഓരോ പെഗ് ഓർഡർ ചെയ്ത്, കാത്തിരിപ്പായി. എനിക്കാണേൽ ഒടുക്കത്തെ ടെൻഷനും. വലിയ തിരക്കില്ലാതാതതിനാൽ പെട്ടെന്ന് തന്നെ ഓർഡർ ചെയ്ത മദ്യവും സ്‌നാക്‌സും എത്തി. ഇത്തിരി സോഡയൊഴിച്ച് അൽപാൽപ്പമായി ഞാൻ അകത്താക്കി തുടങ്ങി. തൊണ്ടയിലൂടെ ഇറങ്ങിപ്പോകുന്ന മദ്യം ഗൂഗിൾ മാപ്പിലെപ്പോലെ അകത്തേക്കുള്ള വഴി കൃത്യമായി കാണിച്ചുതന്നു. എന്നാലും നിർത്തിയില്ല മൂന്നെണ്ണം അകത്താക്കി. കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോൾ എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നിത്തുടങ്ങി. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടോ, ഛർദ്ദിക്കാനുള്ള തോന്നലോ അങ്ങനെ എന്തൊക്കെയോ. ഒപ്പമുള്ളവർ എന്റെ വെപ്രാളം കണ്ടിട്ടാവണം എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. മദ്യത്തിന്റെ അലർജിയാണെന്നാ അവരെല്ലാം പറഞ്ഞത്. എനിക്കും അങ്ങനെ തോന്നി അലർജിയാണെങ്കിലല്ലേ ഇങ്ങനെയുള്ള ബുദ്ധിമുട്ടൊക്കെ ഉണ്ടാകൂ. എന്തായാലും മദ്യത്തിന്റെ അലർജി കൂടിയായതോടെ, മദ്യപാനം പൂർണമായും നിർത്തി.

യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്?

മുകളിൽ വിവരിച്ചത് ഒരു വ്യക്തിയുടെ അനുഭവക്കുറിപ്പാണ്. എന്നാൽ അതിൽ ചെറിയൊരു തിരുത്തുണ്ട്. അതായത്‌,യഥാർത്ഥത്തിൽ അദ്ദേഹത്തിന് സംഭവിച്ചത് ആൽക്കഹോൾ അലർജിയല്ല. മറിച്ച്, ആൽക്കഹോൾ ഇൻടോളറൻസാണ്. അലർജിയും ഇൻടോളറസൻസും തമ്മിൽ അന്തരമുണ്ട്.  ഉള്ളിലെത്തുന്ന മദ്യത്തെ ദഹിപ്പിക്കാൻ കഴിയാത്ത ശരീരത്തിന്റെ പ്രത്യേക ജനിതകാവസ്ഥയാണ് ആൽക്കഹോൾ ഇൻടോളറൻസ്. ഏഷ്യൻ വംശജരിൽ ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു. മദ്യം ഒഴിവാക്കുക എന്നതാണ് ഈ അവസ്ഥയെ പ്രതിരോധിക്കാനുള്ള നല്ല മാർഗ്ഗം.
മദ്യത്തിന്റെ അലർജി എന്നത് വിരളമാണ്. മാത്രമല്ല, അലർജിയായി തെറ്റിദ്ധരിക്കപ്പെടുന്നത് മദ്യം ദഹിപ്പിക്കാൻപോന്ന എൻസൈം ഇല്ലാത്തതുവഴി രൂപപ്പെടുന്ന ആൽക്കഹോൾ ഇൻടോളറൻസ് എന്ന ഈ അവസ്ഥയെയാണ്.

ലക്ഷണങ്ങൾ

  1.  
  2. ചുവന്ന് തുടുത്ത മുഖം
  3. വയറിളക്കം
  4. തലവേദന
  5. നെഞ്ചെരിച്ചിൽ
  6. തൊലി ചുവന്ന് തടിക്കുക
  7. തിണർപ്പ്
  8. രക്തസമ്മർദ്ദം കുറയുന്നു
  9. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
  10. വയറുവേദന
  11. ഓക്കാനം
  12. മൂക്കടപ്പ്‌


ആൽക്കഹോൾ ഇൻടോളറൻസ് സാധ്യത കൂടുതലുള്ളവർ

  1. ഏഷ്യൻ വംശജർ
  2. ആസ്തമയുള്ളവർ
  3. പനിയുള്ളവർ
  4. ഏതെങ്കിലും തരത്തിലുള്ള ഫുഡ് അലർജിയുള്ളവർ
  5. ഹോഡ്ജ്കിൻസ് ലിംഫോമ ഉള്ളവർ

Allergies to alcohol are rare. Instead, the problem could be that you do not have the enzyme needed to process alcohol. This is often called alcohol intolerance.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/y4xCkUuju7gORF7WtZvCVd6vEnV3OPK9LZpoU4Xb): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/y4xCkUuju7gORF7WtZvCVd6vEnV3OPK9LZpoU4Xb): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/y4xCkUuju7gORF7WtZvCVd6vEnV3OPK9LZpoU4Xb', 'contents' => 'a:3:{s:6:"_token";s:40:"phFNgqdSRH6Irl9GOnSmt2RuES0Lmv21ZHVXMcxk";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/newshealth-and-wellness-news/935/do-i-have-an-allergy-to-alcohol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/y4xCkUuju7gORF7WtZvCVd6vEnV3OPK9LZpoU4Xb', 'a:3:{s:6:"_token";s:40:"phFNgqdSRH6Irl9GOnSmt2RuES0Lmv21ZHVXMcxk";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/newshealth-and-wellness-news/935/do-i-have-an-allergy-to-alcohol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/y4xCkUuju7gORF7WtZvCVd6vEnV3OPK9LZpoU4Xb', 'a:3:{s:6:"_token";s:40:"phFNgqdSRH6Irl9GOnSmt2RuES0Lmv21ZHVXMcxk";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/newshealth-and-wellness-news/935/do-i-have-an-allergy-to-alcohol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('y4xCkUuju7gORF7WtZvCVd6vEnV3OPK9LZpoU4Xb', 'a:3:{s:6:"_token";s:40:"phFNgqdSRH6Irl9GOnSmt2RuES0Lmv21ZHVXMcxk";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/newshealth-and-wellness-news/935/do-i-have-an-allergy-to-alcohol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21