×

കോവിഡ് സമ്മർദ്ദത്തെ നേരിടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം ?

Posted By

IMAlive, Posted on August 27th, 2020

How to help children cope with stress in quarantine

News desk IMAlive

Edited by: IMAlive Editorial Team of Doctors

ഈ കൊറോണകാലം എല്ലാവർക്കും വളരെ സമ്മർദകരമാണ്. സ്കൂൾ അടച്ചതും പുറത്തുപോകാൻ സാധിക്കാത്തതും കുട്ടികളെയും വല്ലാതെ വലയ്ക്കുന്നുണ്ട്. ഈ സമയം കുട്ടികളിൽ ചെലുത്തുന്ന  സമ്മർദ്ദവും അവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും നമ്മൾ കാണാതെ പോകരുത്.

കുട്ടികളല്ലേ, ഇപ്പോൾ സ്‌കൂളിൽ പോകാതെ കളിച്ചു നടക്കാമല്ലോ എന്നൊന്നും കരുതേണ്ട. ഓൺലൈൻ പഠനവും പുറത്തേക്കിറങ്ങാൻ കഴിയാത്ത സാഹചര്യവുമെല്ലാം അവർക്ക് തീർത്തും പുതിയ അനുഭവങ്ങളാണ്. വീട്ടിലെയും പുറത്തെയും സാഹചര്യങ്ങൾ മാറുന്നത് തീർച്ചയായും കുട്ടികളെയും ബാധിക്കും. എന്നാൽ ഈ സമ്മർദ്ദങ്ങളോട്  കുട്ടികൾ എങ്ങനെ പ്രതികരിക്കും എന്നത് പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

കോവിഡ് മഹാമാരിയുടെ ഈ സമയത്ത് കുട്ടികളിലെ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ മാതാപിതാക്കൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം,

നിങ്ങളുടെ ദിനചര്യയിൽ കഴിയുന്നിടത്തോളം ഉറച്ചുനിൽക്കുക

ചെറിയ കുട്ടികളിൽ ഈ സമയത്ത് വാശിയും ദേഷ്യവും കൂടാൻ സാധ്യതയുണ്ട്. ഭക്ഷണത്തെയും ഉറക്കത്തെയും പറ്റിയുള്ള വഴക്കുകൾ ഒരുപക്ഷെ ഇപ്പോൾ കുട്ടികളിൽ കൂടുതലാകുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാണും,

ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നാലുവയസ്സുവരെയുള്ള കുട്ടികളിൽ കാണാം.  കൂടാതെ സാധാരണയിൽ കവിഞ്ഞ ഭയവും ഉത്കണ്ഠയും വാശിയും വഴക്കുമെല്ലാം അവരുടെ മാനസിക സമ്മർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്.

കുറച്ച് സമയത്തേക്ക് കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കുക.  പ്രായത്തിന് ഉചിതമായ ഇത്തരം വിശദീകരണത്തോടെ , കോവിഡ് കാലത്തിന് അനുയോജ്യമായ ഒരു ദിനചര്യ വീട്ടിൽ തുടങ്ങിവെക്കുന്നതാവും ഉചിതം.

കഴിയുന്നത്ര സമയം കുട്ടികളുമായി ചിലവഴിക്കുക

ഏഴു വയസ്സിനും പത്ത് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നമ്മുടെ നിലവിലെ സ്ഥിതി എത്രത്തോളം  സങ്കീർണ്ണമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ പ്രായത്തിലാണ് കുട്ടികൾ മറ്റ് ആളുകളുടെ വികാരങ്ങൾ പരിഗണിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നത്. ഇത് അവരുടെ ഉത്കണ്ഠ വർധിപ്പിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

മിക്കവാറും മാതാപിതാക്കളുടെ സമ്മർദ്ദവും ഉത്കണ്ഠയും മനസിലാക്കാനും അവരുടെ സ്വന്തം നിലയിൽ വേവലാതിപ്പെടാനും സാധ്യതയുണ്ട്. കുട്ടികൾ അവരുടെ അപ്പൂപ്പനെയോ അമ്മൂമ്മയേയോ പറ്റി കൂടുതൽ ആശങ്കാകുലരാകുന്നതും അവരുടെ ഉത്കണ്ഠയെ കോപമോ പ്രകടിപ്പിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായാണ്.

കൊറോണ വൈറസ് എന്താണ്, അത് എങ്ങനെ പടരുന്നു, രോഗം വരാതിരിക്കാൻ എന്തെല്ലാം ചെയ്യണം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പ്രായത്തിന് അനുയോജ്യമായ രീതിയിൽ അച്ഛനമ്മമാർ തന്നെ പറഞ്ഞു മനസ്സിലാക്കണം.

കൊറോണ വൈറസിനെക്കുറിച്ച് എന്താണ് കേട്ടതെന്ന് ചോദിച്ച് നിങ്ങളുടെ കുട്ടിയുമായി ഇതിനെ കുറിച്ച്  സംസാരിച്ചു തുടങ്ങാം. ഈ പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ പ്രചരിച്ച അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും കേട്ട് നിങ്ങൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടേക്കാം.

ഈ അവസരത്തിൽ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകൾ കുട്ടികളുടെമേൽ കാണിക്കുകയോ അവരുടെ ഉത്കണ്ഠയെ നിസ്സാരവൽക്കരിക്കുകയോ ചെയ്യരുത്. കൂടുതൽ സമയം അവരുമായി ചിലവഴിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉണ്ടാക്കും. കൂടാതെ അവരുടെ പേടികളെപ്പറ്റി കുട്ടികൾ തുറന്നു സംസാരിക്കുകയും ചെയ്യും.

കുട്ടികളോടൊത്ത് കളിക്കാം

കുട്ടികൾ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് വളരെ പ്രധാനമാണ്. അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത് അത്യന്താപേക്ഷിതമാണ്. കുട്ടികളെ വീട്ടുമുറ്റത്തും വീടിനകത്തുമെല്ലാം കളിയ്ക്കാൻ  പ്രോത്സാഹിപ്പിക്കണം. മാതാപിതാക്കൾക്ക് അവരോടൊപ്പം ഈ കളികളിൽ പങ്കുചേരാവുന്നതായുമാണ്. സമ്മർദകരമായ ഈ സാഹചര്യത്തിലും അവർക്ക് നല്ല അനുഭവങ്ങൾ ഉണ്ടാക്കാൻ ഇത് സഹായിക്കും.

പഠന സമയത്തെ ചൊല്ലി  സമ്മർദ്ദമരുത്

കുറച്ചുകൂടി മുതിർന്ന കുട്ടികൾക്ക് ഓൺലൈൻ പഠനവും പുത്തൻ പരീക്ഷാരീതികളുമെല്ലാം കൂടിച്ചേർന്ന് വലിയ സമ്മർദ്ദം ഉണ്ടാക്കും. സ്‌കൂൾ സമയത്തിന് അനുസരിച്ച് അവരുടെയും ദിനചര്യ ക്രമീകരിക്കാൻ ശ്രമിക്കണം. എന്നാൽ ഇത്രയും സമയം പഠിക്കണം എന്ന് നിർബന്ധിക്കുകയുമരുത്. അവരുടെ പഠിക്കാനുള്ള ശ്രമങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുക.

കൂട്ടുകാരുമായി ബന്ധപ്പെടാൻ പുതിയ മാർഗ്ഗങ്ങൾ നിർദേശിക്കാം

കൗമാരക്കാർക്ക് അവരുടെ സുഹൃദ്‌വലയങ്ങൾ വളരെ പ്രധാനമാണ്. അവർക്ക് കൂട്ടുകാർ എന്നാൽ  വിനോദവും സാമൂഹിക ഇടപെടലും മാത്രമല്ല, ശക്തമായ വൈകാരിക പിന്തുണയും കൂടിയാണ്. ഈ സമയത്ത് ഏറ്റവും ഒറ്റപ്പെടൽ അനുഭവിക്കുന്നത് കൗമാരക്കാരായിരിക്കും.

അലസത, ഒന്നിലും താല്പര്യമില്ലായ്മ, കിടപ്പുമുറിയിൽ തന്നെ ഇരിക്കുന്നത്, വിശപ്പില്ലായ്മ എന്നിവ ഉത്കണ്ഠയുടെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങൾ ആകാം. സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ പുതിയ സാങ്കേതിക മാർഗങ്ങൾ കണ്ടെത്തുന്നതിലൂടെ കൗമാരക്കാരെ പിന്തുണയ്ക്കാൻ മാതാപിതാക്കൾക്ക് സാധിക്കും. കൂടാതെ യാത്ര പോവുക, കോളേജ് പഠനം എന്നിങ്ങനെ ഭാവിയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പ്ലാൻ ചെയ്യാൻ അവരെ സഹായിക്കുന്നതും ഭാവിയെപ്പറ്റി അവർക്ക് പ്രതീക്ഷ നൽകും.

കൂടുതൽ ഉത്കണ്ഠയും വിഷാദവും പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് വിദഗ്ദ്ദസഹായം ആവശ്യമാണ്. ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ  മാതാപിതാക്കൾക്ക് അവരെ സഹായിക്കാനാകും.

How to manage children at home - During COVID-19 Lock down ?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bQkm3vcVAqGRXinWBVPYrx4YHCzlyswxAVr65ASU): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bQkm3vcVAqGRXinWBVPYrx4YHCzlyswxAVr65ASU): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bQkm3vcVAqGRXinWBVPYrx4YHCzlyswxAVr65ASU', 'contents' => 'a:3:{s:6:"_token";s:40:"PwOBhGwLmUihgGFWtfAWL7HnHnCeHK9ersp184oT";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/newshealth-news/1200/how-to-help-children-cope-with-stress-in-quarantine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bQkm3vcVAqGRXinWBVPYrx4YHCzlyswxAVr65ASU', 'a:3:{s:6:"_token";s:40:"PwOBhGwLmUihgGFWtfAWL7HnHnCeHK9ersp184oT";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/newshealth-news/1200/how-to-help-children-cope-with-stress-in-quarantine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bQkm3vcVAqGRXinWBVPYrx4YHCzlyswxAVr65ASU', 'a:3:{s:6:"_token";s:40:"PwOBhGwLmUihgGFWtfAWL7HnHnCeHK9ersp184oT";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/newshealth-news/1200/how-to-help-children-cope-with-stress-in-quarantine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bQkm3vcVAqGRXinWBVPYrx4YHCzlyswxAVr65ASU', 'a:3:{s:6:"_token";s:40:"PwOBhGwLmUihgGFWtfAWL7HnHnCeHK9ersp184oT";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/newshealth-news/1200/how-to-help-children-cope-with-stress-in-quarantine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21