×

അകാലമരണങ്ങൾ തടയുന്ന അത്ഭുത ഭക്ഷണശീലം

Posted By

IMAlive, Posted on July 29th, 2019

The miraculous diet that prevents premature death

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

ലക്ഷോപലക്ഷം ആളുകളാണ് നമ്മുടെ ലോകത്ത് അകാലത്തിൽ മരണപ്പെടുന്നത്. ജീവിതശൈലിയുമായും ഭക്ഷണരീതികളുമായും ബന്ധപ്പെട്ട രോഗങ്ങളാലാണ് ഭൂരിപക്ഷം ആളുകളും മരിക്കുന്നത്. എന്നാൽ വർഷത്തിൽ 1.1 കോടിയോളം വരുന്ന അകാലമരണങ്ങൾ തടയാൻ പറ്റിയ ഡയറ്റുമായി ലാൻസെറ്റ് മെഡിക്കൽ ജേർണൽ. ഈ ഡയറ്റ് നിങ്ങളുടെ ജീവിതത്തിലെ മധുരം കുറച്ചേക്കാം. എന്നാൽ നിശ്ചയമായും അത് നിങ്ങൾക്ക് ദീർഘായുസ്സ് പ്രദാനം ചെയ്യുമെന്നാണ് ലേഖനം പറയുന്നത്.

ചുവന്ന മാംസം, കൃത്രിമമായി ചേർക്കുന്ന കൊഴുപ്പുകൾ, പഞ്ചസാര  എന്നിവയുടെ ഉപഭോഗം 50% കുറയ്ക്കുക. പകരം പഴങ്ങൾ, പച്ചക്കറികൾ, അണ്ടിപ്പരിപ്പുകൾ എന്നിവ വർദ്ധിപ്പിക്കുക. കഴിക്കുന്ന പച്ചക്കറികളിലും പഴവർഗ്ഗങ്ങളും തദ്ദേശീയമായ വൈവിധ്യം നിലനിർത്തുക എന്നതാണ് ലാൻസെറ്റ് മെഡിക്കൽ ജേർണൽ നിർദ്ദേശിക്കുന്ന ആരോഗ്യപ്രദമായ ഭക്ഷണരീതി. ഇത് ആരോഗ്യപ്രദം മാത്രമല്ല പരിസ്ഥിക്ക് കൂടുതൽ അനുകൂലവുമാണ്. 

മുതിർന്ന ഒരാൾക്ക് ഒരു ദിവസം വേണ്ടത് 2,500 കലോറി ഊർജ്ജമാണ്. അതിൽ 800 കലോറി ഊർജ്ജം തവിടുകളയാത്ത ധാന്യങ്ങളിൽ നിന്നും (അരി, ഗോതമ്പ്, ചോളം മുതലായവ) 20൦ കലോറി പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും, 30 കലോറിയിൽ താഴെ ചുവന്നമാംസത്തിൽ നിന്നും (മാട്ടിറച്ചി, ആട്, പന്നി) ആയിരിക്കണം. ഇതിൽ പഞ്ചസാരയോ കൊഴുപ്പോ കൃത്രിമമായി ചേർത്തിട്ടുണ്ടാവരുത് (“added sugar” or “added fat”). പഞ്ചസാരയും കൊഴുപ്പും അതത് വസ്തുക്കളില്‍ ഉള്ളതുതന്നെയായിരിക്കണമെന്നര്‍ഥം. ലോകത്തിൽ വലിയൊരു ശതമാനം ആളുകളും പ്രോട്ടീനുവേണ്ടി ചുവന്ന മാംസത്തെയാണ് ആശ്രയിക്കുന്നത്. മിക്കപ്പോഴും ദിവസവും ആവശ്യമുള്ള അളവിലധികം പ്രോട്ടീനാണ് നാം ചുവന്ന മാംസരൂപത്തിൽ അകത്താക്കുന്നത്. കൊഴുപ്പിന്റെയും, പഞ്ചസാരയുടെയും കാര്യവും വ്യത്യസ്തമല്ല. അന്നജമടങ്ങിയ പച്ചക്കറികളും (ഉരുളക്കിഴങ്ങ്, കപ്പ, മരച്ചീനി) ആവശ്യമായതിനേക്കാൾ വളരെ കൂടുതലാണ് നാം കഴിക്കുന്നത്. 

16 രാജ്യങ്ങളിൽ നിന്നുള്ള 19 ശാസ്ത്രജ്ഞരും 18 ഗവേഷകരുമടങ്ങുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംരംഭമാണ് ഈറ്റ്-ലാൻസെറ്റ് കമ്മീഷൻ (The EAT-Lancet Commission). ആരോഗ്യകരമായ ഭക്ഷണത്തിനും സുസ്ഥിര ഭക്ഷണ ഉല്പാദനത്തിനും വേണ്ടിയുള്ള ആഗോള ശാസ്ത്രീയ ലക്ഷ്യങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത്. പബ്ലിക് ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ശ്രീനാഥ് റെഡ്ഡി, സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിൽ നിന്നുള്ള സുനിത നാരായൺ എന്നിവരാണ്  പാനലിലുൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള  വിദഗ്ധർ.

നല്ല ഭക്ഷണരീതിക്കുള്ള കമ്മീഷന്റെ ശുപാർശകളിൽ ചുവന്നമാംസം പരമാവധി ഒഴിവാക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും "ആഗോള ലക്ഷ്യങ്ങൾ"  "പ്രാദേശികമായി" നടപ്പാക്കുമ്പോൾ  ചില സ്ഥലങ്ങളിലെ  സാംസ്കാരിക സവിശേഷതകളെ കൂടി കണക്കിലെടുക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. അതായത് പ്രോട്ടീന്റെ ആവശ്യകത കൂടുതലുള്ള സ്ഥലങ്ങളിൽ ചുവന്ന മാംസത്തിന് പകരമായി പയറു വർഗ്ഗങ്ങളോ മറ്റ് അനുയോജ്യ ഭക്ഷണങ്ങളോ ആവശ്യമായ അളവിൽ ഉപയോഗിക്കാം.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ കോ-ലീഡ് കമ്മീഷണറായ ഡോ. വാൾട്ടർ വില്ലറ്റിന്റെ അഭിപ്രായം ഇങ്ങനെയാണ്: "ലോകത്തിന്റെ ഭക്ഷണരീതിയിൽ പ്രകടമായ മാറ്റം ആവശ്യമാണ്. 800 മില്യണിലധികം ആളുകൾക്ക് ആവശ്യമായ പോഷകമോ ഭക്ഷണം തന്നെയോ ലഭിക്കുന്നില്ല എന്നിരിക്കെ വലിയൊരു വിഭാഗം അനാരോഗ്യ ഭക്ഷണശീലങ്ങൾ കൊണ്ട് രോഗികളാവുകയോ മരിക്കുകയോ ചെയ്യുന്നു". ആരോഗ്യമുള്ളവരായിരിക്കണമെങ്കിൽ വിശപ്പുമാറാൻ എന്തെങ്കിലും കഴിച്ചാൽ പോരാ. പകരം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ചുവന്ന മാംസത്തിനു പകരം നാനാവിധ പച്ചക്കറികളും പൂരിത കൊഴുപ്പുകളേക്കാൾ അപൂരിത കൊഴുപ്പുകളും ഉണ്ടായിരിക്കണം. കൂടാതെ തവിട് നീക്കിയ ധാന്യങ്ങളും, സംസ്കരിച്ച ഭക്ഷണങ്ങളും കൃത്രിമ പഞ്ചസാരകളും വളരെ പരിമിതമായ അളവിലുമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവേഷകർ ചുവന്ന മാംസവും കൃത്രിമ കൊഴുപ്പുകളും പഞ്ചസാരയും പകുതിയിലധികം കുറച്ചുകൊണ്ടുള്ള ഈ ഭക്ഷണരീതി അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ മൂലം രോഗികളായ ആളുകളിൽ ആഗോളമായി നടപ്പിലാക്കി നോക്കി. ഫലം അത്ഭുതകരമായിരുന്നു. പുതിയ ഭക്ഷണരീതി ആളുകളുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തി. ഇത്തരത്തിൽ ആഗോളതലത്തിൽ ഓരോ വർഷവുമുണ്ടാകുന്ന 10.9 - 11.6 ദശലക്ഷം അകാല മരണങ്ങളെ ഈ ഭക്ഷണരീതി കൊണ്ട് ചെറുക്കാനാകുമെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്.

2050 ആകുമ്പോഴേക്കും പുതിയ ഭക്ഷണരീതിയിലേക്ക് ലോകത്തെ മുഴുവൻ എത്താൻ സഹായിക്കുന്ന ഒരു റിപ്പോർട്ട് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. ചില വിളകൾ മാത്രം വൻകിട രീതിയിൽ ഉല്പാദിപ്പിക്കുന്ന നിലവിലെ രീതിക്ക് വിരുദ്ധമായി ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷ്യ ഉല്പാദന സംവിധാനങ്ങൾ കൊണ്ടുവരണമെന്നും അതുവഴി വൈവിധ്യമാർന്ന പോഷകാഹാരം ജനങ്ങൾക്ക് ലഭ്യമാക്കണവുമെന്നാണ്  കമ്മീഷൻ പ്രധാനമായും ആവശ്യപ്പെടുന്നത്.

The miraculous diet that prevents premature death .The original high protein low fat powerful diet program for fast and sustained weight loss.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/locZRuDmlHSCUcvdQQ4hlQZU7SJHsQHZ5OQOAI1U): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/locZRuDmlHSCUcvdQQ4hlQZU7SJHsQHZ5OQOAI1U): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/locZRuDmlHSCUcvdQQ4hlQZU7SJHsQHZ5OQOAI1U', 'contents' => 'a:3:{s:6:"_token";s:40:"9POycb3MRw01SvKEcCEDhgFsRBxFZWy7LeGE2Flz";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/newshealth-news/426/the-miraculous-diet-that-prevents-premature-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/locZRuDmlHSCUcvdQQ4hlQZU7SJHsQHZ5OQOAI1U', 'a:3:{s:6:"_token";s:40:"9POycb3MRw01SvKEcCEDhgFsRBxFZWy7LeGE2Flz";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/newshealth-news/426/the-miraculous-diet-that-prevents-premature-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/locZRuDmlHSCUcvdQQ4hlQZU7SJHsQHZ5OQOAI1U', 'a:3:{s:6:"_token";s:40:"9POycb3MRw01SvKEcCEDhgFsRBxFZWy7LeGE2Flz";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/newshealth-news/426/the-miraculous-diet-that-prevents-premature-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('locZRuDmlHSCUcvdQQ4hlQZU7SJHsQHZ5OQOAI1U', 'a:3:{s:6:"_token";s:40:"9POycb3MRw01SvKEcCEDhgFsRBxFZWy7LeGE2Flz";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/newshealth-news/426/the-miraculous-diet-that-prevents-premature-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21