×

വൃക്കരോഗങ്ങളെ പ്രതിരോധിക്കാൻ; ഒരനുഭവക്കുറിപ്പ്

Posted By

IMAlive, Posted on March 11th, 2019

Chronic Kidney Disease Treatment Management

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ഞാനെപ്പോഴും ചിന്തിക്കാറുണ്ട്, അസുഖങ്ങളില്ലാത്തവർ എത്ര ഭാഗ്യവാൻമാരാണെന്ന്. ആശുപത്രിവരാന്തകൾ കയറിയിറങ്ങേണ്ട, മരുന്നു വാങ്ങി കാശ് കളയേണ്ട, ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കേണ്ട... പക്ഷേ ഇതുവരെ അസുഖം വരാത്ത ആരെങ്കിലും ഉണ്ടാകുമോ, ഒരു തലവേദനയെങ്കിലും വരാത്തതായി? 

അതൊക്കെ പോട്ടെ ഞാൻ പറയാൻ വന്ന കാര്യം പറയാം. 

ഇരുപത്തേഴുകാരനായ എന്റെ പേര് ജീവൻ. ഏതാനും വർഷം മുൻപ്, പലപ്പോഴായി, സഹിക്കാൻ വയ്യാത്ത തലവേദന വരുമായിരുന്നു എനിക്ക്. ആദ്യമൊന്നും അത് കാര്യമാക്കിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും വേദന മാറാതായപ്പോൾ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു. അങ്ങിനെയാണ് എനിക്ക് ഹൈപ്പർടെൻഷൻ ഉണ്ടന്ന് തിരിച്ചറിഞ്ഞത്. ഡോക്ടർ കുറിച്ചുതന്ന മരുന്നൊക്കെ വാങ്ങിയെങ്കിലും, കൃത്യമായി കഴിക്കാറുണ്ടായിരുന്നില്ല. അങ്ങനെ വലിയ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ മൂന്ന് വർഷം കടന്ന് പോയി. 

ഒരു ദിവസം കാഴ്ചക്കെന്തോ മങ്ങലുപോലൊരു തോന്നൽ. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. സംഭവം മറ്റൊന്നുമല്ല, വീണ്ടും പഴയ ഹൈപ്പർടെൻഷൻ വില്ലനായെത്തിയിരിക്കുകയാണ്. കണ്ണിലെ ഞരമ്പുകൾ മർദ്ദം സഹിക്കാനാകാതെ വീർത്തുതുടങ്ങിയതാണ് കാഴ്ചക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നത്. തുടർന്നിങ്ങോട്ട് ആശുപത്രികളും ഡോക്ടർമാരുമൊക്കെയായി ദിവസങ്ങൾ കടന്നുപോയി. ഒടുവിൽ ബയോപ്സി ടെസ്റ്റ് കഴിഞ്ഞതോടെയാണ് വൃക്കയെ ബാധിക്കുന്ന ഫോക്കൽ സെഗ്മെന്റൽ ഗ്ലോമെറുലോസ്ലെറോസിസ് (FSGS) എന്ന അസുഖമാണ് എന്റെ പ്രശ്നമെന്ന് മനസ്സിലായത്.

ഒരിക്കലും മരുന്നുകൾകൊണ്ട് ഭേദമാക്കാനാകാത്ത അസുഖമാണ് എഫ്എസ്ജിഎസ് എന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. പക്ഷേ മരുന്നുകൾകൊണ്ട് ഇതിനെ നിയന്ത്രിക്കാനാകും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അൽപ്പം ആശ്വാസവുമായി. 

വൃക്കരോഗം ഒരു നിശബ്ദ കൊലയാളിയാണ്.  പലപ്പോഴും അസുഖം ബാധിച്ച് കുറേ നാളുകൾക്ക് ശേഷമാണ് നാം അതറിയുന്നത്. മൂന്ന് വർഷം മുമ്പുണ്ടായ തലവേദനക്ക് ശേഷം അസുഖം മൂർച്ഛിച്ചപ്പോൾ മാത്രമാണ് എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നത്. 

സംസാരത്തിനിടയിൽ ഡോക്ടർ എന്നോട് പറഞ്ഞത്, ഏതാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ താങ്കൾക്കീ രോഗം വരില്ലായിരുന്നു എന്നാണ്. ഇനിയാർക്കും എനിക്ക് സംഭവിച്ച ദുരന്തം സംഭവിക്കാതിരിക്കാൻ, വൃക്കരോഗങ്ങളെ പ്രതിരോധിക്കാൻ ഡോക്ടർ പറഞ്ഞുതന്ന ചില കാര്യങ്ങൾ നിങ്ങളോട് പറയാം. 

1. മൂത്രം പിടിച്ചു നിർത്തരുത്- മൂത്രശങ്ക ഉണ്ടായാൽ മൂത്രം പുറത്തു കളയാതെ പിടിച്ചു നിർത്തുന്നത് വൃക്കകൾക്ക് അമിതസമ്മർദം നൽകും. ഈ ശീലം വൃക്കയ്ക്ക് ആപത്തുണ്ടാക്കുന്നതാണ്.

2. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക-അമിതഅളവിൽ ഉപ്പ് ഉള്ളിൽ ചെല്ലുന്നത് വൃക്കകൾക്ക് അപകടമാണ്. ശരീരത്തിൽ എത്തുന്ന സോഡിയത്തിന്റെ  95 ശതമാനവും കൈകാര്യം ചെയ്യുന്നത് വൃക്കയാണ്. അപ്പോൾ അമിതഅളവിൽ ഉപ്പ് ഉള്ളിലെത്തിയാൽ അത് വൃക്കയുടെ പ്രവർത്തനത്തെ ഇരട്ടിപ്പിക്കും.

3. വേദനസംഹാരികൾ അമിതമായി ഉപയോഗിക്കാതിരിക്കുക- അമിതമായി വേദനസംഹാരികളെ ആശ്രയിക്കരുത്. ഒട്ടുമിക്ക വേദനസംഹാരികളും വൃക്കകൾക്ക് അപകടമാണ്.

4. മധുരം, മദ്യം, പ്രോട്ടീൻ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക - ഇവയെല്ലാം ഒരുപരിധിയിൽ കൂടുതൽ ഉള്ളിലെത്തിയാൽ അത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും.

5.  പുകവലി ഉപേക്ഷിക്കുക- പുകവലി വൃക്കകളെ തകരാറിലാക്കുന്ന കാരണങ്ങളിൽ മുന്നിലാണ്. പുകവലി  ഹൈപ്പർടെൻഷൻ ഉണ്ടാക്കുകയും അത് വൃക്കകളിലേക്കുള്ള രക്തയോട്ടം കൂറയ്ക്കുകയും ചെയ്യും.

6. കാപ്പികുടി നിയന്തിക്കുക-കഫീൻ അമിതമായി ഉപയോഗിക്കുന്നത് വൃക്കകൾക്ക് നന്നല്ല. അതുകൊണ്ടു തന്നെ കാപ്പിപ്രിയർ കാപ്പികുടി കുറയ്ക്കുക.

7. നന്നായി ഉറങ്ങുക - നല്ലയുറക്കവും കിഡ്നിയുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. നന്നായി ഉറങ്ങാൻ സാധിക്കാതെ വന്നാൽ അത് മൊത്തം അവയവങ്ങളെയും ബാധിക്കും. അതുകൊണ്ട് ഉറക്കം മറന്നുള്ള പ്രവൃത്തികൾ വേണ്ട. 

നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നാം തന്നെയാണെന്ന് ഓർക്കുക. വ്യായാമം പതിവാക്കുക, നല്ല ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കാം

If you have chronic kidney disease (CKD) like Jeevan, you can take steps to protect your kidneys from more damage

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/RYFw1b6koZ4yfsSS6AbaI4QASNoDC8sIU6SyTot7): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/RYFw1b6koZ4yfsSS6AbaI4QASNoDC8sIU6SyTot7): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/RYFw1b6koZ4yfsSS6AbaI4QASNoDC8sIU6SyTot7', 'contents' => 'a:3:{s:6:"_token";s:40:"769He9nFGk5nZE1av1e4h929R9kIg5QqjQV2bDqO";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newshealth-news/506/chronic-kidney-disease-treatment-management";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/RYFw1b6koZ4yfsSS6AbaI4QASNoDC8sIU6SyTot7', 'a:3:{s:6:"_token";s:40:"769He9nFGk5nZE1av1e4h929R9kIg5QqjQV2bDqO";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newshealth-news/506/chronic-kidney-disease-treatment-management";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/RYFw1b6koZ4yfsSS6AbaI4QASNoDC8sIU6SyTot7', 'a:3:{s:6:"_token";s:40:"769He9nFGk5nZE1av1e4h929R9kIg5QqjQV2bDqO";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newshealth-news/506/chronic-kidney-disease-treatment-management";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('RYFw1b6koZ4yfsSS6AbaI4QASNoDC8sIU6SyTot7', 'a:3:{s:6:"_token";s:40:"769He9nFGk5nZE1av1e4h929R9kIg5QqjQV2bDqO";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newshealth-news/506/chronic-kidney-disease-treatment-management";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21