×

ആസ്ത്മ എന്ന വില്ലൻ

Posted By

IMAlive, Posted on April 24th, 2019

Everything you need to know about Asthma

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

ഒരു വ്യക്തിയുടെ സ്വാഭാവികമായ ശ്വാസോച്ഛ്വാസത്തില്‍ ഉണ്ടാകുന്ന തടസ്സമാണ് ആസ്ത്മ. ശ്വാസോച്ഛാസം നടത്തുമ്പോഴും ആവശ്യമായത്ര ഓക്‌സിജൻ ശ്വാസകോശത്തില്‍ ലഭ്യമാകാത്ത അവസ്ഥയാണിത്.

ശ്വാസനാളത്തിലുണ്ടാകുന്ന നീർവീക്കമാണ് ആസ്ത്മയായി പരിണമിക്കുന്നത്. ഈ രോഗാവസ്ഥയ്ക്ക് പ്രത്യേകിച്ച് കാലമോ സമയമോ ഇല്ലെങ്കിലും ശൈത്യകാലത്ത് ആസ്ത്മ ശക്തി പ്രാപിക്കുന്നതായി കണ്ടുവരുന്നുണ്ട്.

ലക്ഷണങ്ങൾ

. തുടർച്ചയായുള്ള ശ്വസനേന്ദ്രിയ അണുബാധ

. വലിവ്

. കൂടെക്കൂടെ ഉണ്ടാവുന്ന ചുമ

. ശ്വാസതടസ്സം 

. ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്നപോലുള്ള ശബ്ദം കേൾക്കുക. 

കരച്ചിൽ, ചിരി, ദേഷ്യം, ഭയം തുടങ്ങിയ തീവ്രവികാരങ്ങൾ ഉണ്ടാകുമ്പോൾ ആസ്ത്മയുടെ ലക്ഷണങ്ങൾ കൂടാനുള്ള സാധ്യതയുണ്ട്. കൂടാതെ തണുപ്പ്, പുക, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോൾ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടുന്നതും ആസ്ത്മയുടെ ഭാഗമാണ്.

കാരണങ്ങൾ

അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലെത്തുന്നതും, പാരമ്പര്യവുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങൾ. ആസ്ത്മ വർധിക്കുന്നതിനു കാരണമാകുന്ന ചില ദൈനംദിന കാര്യങ്ങള്‍ ഇവയാണ്.

. വാഹന പുകയിലെ കാർബൺമോണോക്‌സൈഡ്

. പാചക സ്റ്റൗകളിൽ നിന്നുള്ള നൈട്രജൻ ഡയോക്‌സൈഡ്

. ചന്ദനത്തിരി, കുന്തിരിക്കം എന്നിവയിൽ നിന്നുള്ള പുക

. കീടനാശിനികൾ

. കൃത്രിമ സുഗന്ധദ്രവ്യങ്ങൾ

. കൊതുകുതിരി

ഇവയെല്ലാം ശ്വാസകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയാണ്. 

ചികിത്സ

രോഗകാരണങ്ങൾ കണ്ടെത്തി അവ ഒഴിവാക്കുകയും, ശ്വോസകോശങ്ങൾക്ക് അതിജീവനത്തിനുള്ള കരുത്തുണ്ടാക്കാൻ അവസരം ഒരുക്കുകയുമാണ് ചികിത്സയുടെ ഭാഗമായി  ഉടൻ ചെയ്യേണ്ടത്. രോഗത്തിന്റെ തീവ്രത അനുസരിച്ച് പലതരത്തിലുള്ള മരുന്നുകൾ നിലവിലുണ്ടെങ്കിലും ആസ്ത്മ ചികിത്സാരംഗത്തെ അതിപ്രധാനമായ മാറ്റമാണ് ഇൻഹേലറുകളുടെ ആവിർഭാവത്തോടെ ഉണ്ടായിരിക്കുന്നത്. 

ശ്വാസനാളികളിലും, ശ്വാസകോശത്തിലും മരുന്ന് നേരിട്ടെത്തിക്കാൻ ഇൻഹേലർ സഹായിക്കുന്നു. കൃത്യമായ അളവിൽ ഉപയോഗിച്ചാൽ ഇതിന് യാതൊരു പാർശ്വഫലങ്ങളുമില്ല. കൂടാതെ കുട്ടികളിൽ ഇത് തികച്ചും സുരക്ഷിതവുമാണ്. ഗുളികയും സിറപ്പും ഉപയോഗിക്കുന്നതിനേക്കാൾ വളരെ കുറവ് മരുന്ന് മാത്രമേ ഇൻഹേലർ ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളൂ. പ്രധാനമായും മൂന്ന് തരത്തിലുള്ള ഉപകരണങ്ങൽ കൊണ്ടാണ് ഇൻഹേലർ ചികിത്സ നടത്തുന്നത്. 

1. മീറ്റേർഡ് ഡോസ് ഇൻഹേലർ: സ്പ്രേ രൂപത്തിൽ മരുന്ന് ഉപയോഗിക്കുന്നു. ചെറിയകുട്ടികളിൽ ഇതിനൊടൊപ്പം സ്‌പേസർ എന്ന ഉപകരണവും ഫേസ് മാസ്ക്കും വേണ്ടിവരും.

2. ഡ്രൈ പൗഡർ ഇൻഹേലർ: പൊടിരൂപത്തിലുള്ള മരുന്ന് ക്യാപ്‌സ്യൂളുകളിൽ നിറച്ച് ഉപയോഗിക്കുന്നു. കുറച്ച് മുതിർന്ന കുട്ടികൾക്കേ ഇത് ഉപയോഗിക്കാനാകൂ.

3. നെബുലൈസർ: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം മരുന്നിനെ സൂക്ഷ്മതന്മാത്രകളാക്കി മാറ്റി ശ്വാസകോശത്തിൽ എത്തിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ശ്വാസതടസ്സം മാറ്റാൻ ഏറെ ഫലപ്രദമാണിത്.

പ്രതിരോധം

  1. ആസ്ത്മയുള്ളവരുടെ കിടപ്പുമുറിയിൽ നിന്നു പഴയപുസ്തകങ്ങൾ, കട്ടിയുള്ള കർട്ടനുകൾ, കാർപ്പറ്റ്, അലമാര എന്നിവ ഒഴിവാക്കുക. 
  2. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കിയശേഷം, നേർത്ത റെക്സിൻകൊണ്ട് കവർ തയ്പിച്ച് ഇടുക. തുന്നിയ സ്ഥലത്ത്  പ്‌ളാസ്റ്റർ ഒട്ടിച്ച് ഭദ്രമാക്കുക.
  3. ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.  
  4. പുകവലി ഒഴിവാക്കുന്നത് മാത്രമല്ല അത്തരക്കാരുടെ സാമീപ്യവും ഒഴിവാക്കുക. 
  5. പട്ടി, പൂച്ച എന്നിവയെ കഴിവതും വീട്ടിനുള്ളിൽ നിന്ന് ഒഴിവാക്കുക.
  6. കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസർവേറ്റീവ്സ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക
  7. തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
  8. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

Asthma is a disease of the lungs in which the airways become blocked or narrowed causing breathing difficulty.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/7rGO573b7vxmpp0scEYi9k6ox3CaNX4Z5Xt9Mk9j): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/7rGO573b7vxmpp0scEYi9k6ox3CaNX4Z5Xt9Mk9j): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/7rGO573b7vxmpp0scEYi9k6ox3CaNX4Z5Xt9Mk9j', 'contents' => 'a:3:{s:6:"_token";s:40:"I4UhiNIDUtrVZm6bgSu6VtAMa4XI84JWSsauxyjI";s:9:"_previous";a:1:{s:3:"url";s:78:"http://imalive.in/newshealth-news/602/everything-you-need-to-know-about-asthma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/7rGO573b7vxmpp0scEYi9k6ox3CaNX4Z5Xt9Mk9j', 'a:3:{s:6:"_token";s:40:"I4UhiNIDUtrVZm6bgSu6VtAMa4XI84JWSsauxyjI";s:9:"_previous";a:1:{s:3:"url";s:78:"http://imalive.in/newshealth-news/602/everything-you-need-to-know-about-asthma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/7rGO573b7vxmpp0scEYi9k6ox3CaNX4Z5Xt9Mk9j', 'a:3:{s:6:"_token";s:40:"I4UhiNIDUtrVZm6bgSu6VtAMa4XI84JWSsauxyjI";s:9:"_previous";a:1:{s:3:"url";s:78:"http://imalive.in/newshealth-news/602/everything-you-need-to-know-about-asthma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('7rGO573b7vxmpp0scEYi9k6ox3CaNX4Z5Xt9Mk9j', 'a:3:{s:6:"_token";s:40:"I4UhiNIDUtrVZm6bgSu6VtAMa4XI84JWSsauxyjI";s:9:"_previous";a:1:{s:3:"url";s:78:"http://imalive.in/newshealth-news/602/everything-you-need-to-know-about-asthma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21