×

നാഷണൽ ഡോക്ടേഴ്സ് ഡേ 2020

Posted By

IMAlive, Posted on July 1st, 2020

National Doctor's Day - July 1st

News desk IMAlive

Edited by: IMAlive Editorial Team of Doctors

മെഡിക്കൽ പ്രൊഫഷണലുകളുടെയും ഡോക്ടർമാരുടെയും സംഭാവനകളെ ആഘോഷിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി എല്ലാ വർഷവും ജൂലൈ 1 ന് നമ്മുടെ രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു.

ഈ വർഷത്തെ ഡോക്ടേഴ്സ് ദിനം എന്തുകൊണ്ടും വളരെ നമുക്ക് പ്രധാനപ്പെട്ടതാണ്. ആഗോളതലത്തിൽ ആരോഗ്യമേഖലയാകെ ഇത്രയധികം വെല്ലുവിളികൾ നേരിട്ട  ഒരു വർഷം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. കോവിഡ് 19 മഹാമാരിയുടെ ഈ ദുരിതകാലത്ത് ആത്മാർത്ഥതയോടെ മുൻനിരയിൽ തന്നെ നിന്ന് പൊരുതുന്ന ഡോക്ടർമാർക്ക് നന്ദിയർപ്പിക്കാൻ ഈ ദിനം നമുക്ക് വിനിയോഗിക്കാം.

ഡോക്ടർ ദിനത്തിന്റെ ചരിത്രം

പ്രശസ്ത ഡോക്ടറും പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനമാണ് നമ്മൾ ദേശീയ ഭിഷഗ്വര ദിനമായി ആചരിക്കുന്നത്. 1882 ജൂലൈ 1 ന് ജനിച്ച അദ്ദേഹം 1962 ജൂലൈ ഒന്നിന് തന്നെ അന്തരിക്കുകയായിരുന്നു.  

ആധുനിക പശ്ചിമ ബംഗാളിന്റെ ശില്പിയായാണ് ബിധാൻ റോയിയെ  കണക്കാക്കുന്നത്. ബി.സി. ഡോ. റോയിയുടെ നിസ്വാർത്ഥസേവനത്തിന്റെ സ്മരണയ്ക്കായി രാജ്യം1962 ൽ ഡോ. ബി. സി. റോയ് ദേശീയ അവാർഡ് ഏർപ്പെടുത്തിയി. ബഹുമുഖപ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ സ്മരണാർത്ഥം ആറു വിഭാഗത്തിൽ പെട്ട ആളുകൾക്ക് വർഷം തോറും അവാർഡുകൾ നൽകുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള അവാർഡും ഇതിൽ ഉൾപ്പെടുന്നു. ഡോ. റോയിക്ക് 1961 ഫെബ്രുവരി 4 ന് രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡായ ഭാരത് രത്ന നൽകി ആദരിച്ചു.

ഡോക്ടേഴ്സ് ഡേ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അവരുടെ മൂല്യവത്തും ഉത്തരവാദിത്വപരവുമായ പരിചരണത്തിലൂടെ ഒരിക്കല്ലെങ്കിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള എല്ലാ  ഡോക്ടർമാരെയും ആദരിക്കാനുള്ള ദിവസമാണ്. ആരോഗ്യരംഗത്ത് ഇന്ത്യ കൈവരിച്ചിട്ടുള്ള എല്ലാ പുരോഗതിയ്ക്കും പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുക്കാതെ നിരന്തരമായ പരിശ്രമം നടത്തിയ എല്ലാ ഡോക്ടർമാർക്കും രാജ്യം ഈ ദിവസത്തിൽ നന്ദിയർപ്പിക്കും. 

ദേശീയ ഡോക്ടർ ദിന പ്രമേയം 2020

എല്ലാ വർഷവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടർ ദിനത്തിന്റെ പ്രമേയം  പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ വർഷം 'ഡോക്ടർമാർക്കും ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുമെതിരായ അതിക്രമങ്ങളോട് സീറോ ടോളറൻസ്' ആയിരുന്നു. 2020 ലെ പ്രമേയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളും വെല്ലുവിളികളും പരിഗണിച്ചുകൊണ്ടാണ് പ്രമേയം തിരഞ്ഞെടുക്കുന്നത്.

ഡോക്ടർ ദിനത്തിന്റെ പ്രാധാന്യം

1991 ലാണ് ഡോക്ടേഴ്സ് ഡേ ആചരിക്കാൻ ഇന്ത്യൻ ഭരണകൂടം തീരുമാനിക്കുന്നത്. ഡോക്ടർമാരെ വിലമതിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിയിൽ അവർക്കുള്ള പങ്കിനെ  ആദരിക്കുന്നതിനുമായി ദേശീയ തലത്തിൽ ഈ ദിവസം നിരവധി പരിപാടികൾ നടത്താറുണ്ട്. ഡോക്ടർമാരുടെ പങ്കിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും മെഡിക്കൽ പ്രൊഫഷണലുകളെ അവരുടെ തൊഴിലിന്റെ ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥമായി പിന്തുടരാനുംപ്രോത്സാഹിപ്പിക്കാനുമാണ് ഈ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്.

കോവിഡുമായി നമ്മുടെ രാജ്യം മല്ലിടുന്ന ഈ സമയത്ത് നമ്മോടൊപ്പം നിന്ന ഡോക്ടർമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും ഈ ഡോക്ടർസ് ഡേയിൽ നമുക്ക് നന്ദിയോടെ സ്മരിക്കാം, അവരുടെ കറകളഞ്ഞ പൗരബോധത്തെയും ആത്മാർപ്പണത്തെയും മാതൃകയാക്കാം.  

This day offers an opportunity to express gratitude towards doctors for round the clock service they offer. In India, National Doctors Day is organised by the Indian Medical Association (IMA)

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1F3Q9PP5iCXZXN6IIKN2dlvEj1NwN9Ydsl6gYzr0): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1F3Q9PP5iCXZXN6IIKN2dlvEj1NwN9Ydsl6gYzr0): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1F3Q9PP5iCXZXN6IIKN2dlvEj1NwN9Ydsl6gYzr0', 'contents' => 'a:3:{s:6:"_token";s:40:"Rth3lbyxiFMDmPRycrIvqktWMcMYzPFAvR95S7f2";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newsima-news/1175/national-doctors-day-july-1st";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1F3Q9PP5iCXZXN6IIKN2dlvEj1NwN9Ydsl6gYzr0', 'a:3:{s:6:"_token";s:40:"Rth3lbyxiFMDmPRycrIvqktWMcMYzPFAvR95S7f2";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newsima-news/1175/national-doctors-day-july-1st";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1F3Q9PP5iCXZXN6IIKN2dlvEj1NwN9Ydsl6gYzr0', 'a:3:{s:6:"_token";s:40:"Rth3lbyxiFMDmPRycrIvqktWMcMYzPFAvR95S7f2";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newsima-news/1175/national-doctors-day-july-1st";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1F3Q9PP5iCXZXN6IIKN2dlvEj1NwN9Ydsl6gYzr0', 'a:3:{s:6:"_token";s:40:"Rth3lbyxiFMDmPRycrIvqktWMcMYzPFAvR95S7f2";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newsima-news/1175/national-doctors-day-july-1st";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21