×

സ്ത്രീലൈംഗികത: രോഗങ്ങളും ക്രമക്കേടുകളും

Posted By

IMAlive, Posted on July 29th, 2019

women sexual dysfunction sexual wellness

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

വളരെ സങ്കീർണ്ണമായ ഒന്നാണ് സ്ത്രീലൈംഗികത. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ കൊണ്ടും പല വിലക്കുകൾ കൊണ്ടും സ്ത്രീകളുടെ ലൈംഗികമായ പ്രശ്നങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറോ പരിഗണിക്കപ്പെടാറോ ഇല്ല. ലൈംഗികമായ പ്രശ്നങ്ങൾ ശാരീരിക ബന്ധം ഒഴിവാക്കുന്നതുകൊണ്ടുമാത്രം അവസാനിക്കില്ലെന്നത് സ്ത്രീകളിൽ പലർക്കും അറിയുകയുമില്ല.  

ലൈംഗിക പ്രതികരണം, ലൈംഗിക താൽപര്യം, രതിമൂർച്ഛ, വേദന എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആവർത്തിച്ചോ നിരന്തരമായോ നിങ്ങളേയോ പങ്കാളിയുമായുള്ള  ബന്ധത്തേയോ സാരമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ അതിനെ ലൈംഗിക ക്രമക്കേടുകൾ എന്നുപറയുന്നു.

ഭൂരിഭാഗം സ്ത്രീകളും ഇത്തരം പ്രശ്നങ്ങളിൽ ഏതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. താൽകാലികമായോ, ജീവിതത്തിലുടനീളമോ ഈ പ്രശ്നങ്ങൾ അനുഭവപ്പെടാം. ലൈംഗിക പ്രതികരണമെന്നത്, വളരെ സങ്കീർണ്ണമായ രീതിയിൽ ശാരീരികവും വൈകാരികവുമായ ഘടകങ്ങളുമായും അനുഭവങ്ങൾ, വിശ്വാസങ്ങൾ, ജീവിതരീതി, പങ്കാളിയുമായുള്ള ബന്ധം എന്നിവയുമായും ബന്ധപ്പെട്ടതാണ്. ഏതെങ്കിലും ഘടകത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ലൈംഗിക താൽപര്യം, വികാരപ്രകടനം, ലൈംഗിക ഉദ്ദീപനം, സംതൃപ്തി എന്നിവയെ സാരമായിത്തന്നെ ബാധിക്കും. അതുകൊണ്ടുതന്നെ ഇതിനുള്ള ചികിത്സയും ഒന്നിലധികം സമീപനങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും.

ലക്ഷണങ്ങൾ

നേരിടുന്ന ലൈംഗിക പ്രശ്നങ്ങൾ അനുസരിച്ച് ലക്ഷണങ്ങൾ എപ്പോഴും വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും താഴെപ്പറയുന്നവയാണ് ലൈംഗിക ക്രമക്കേടുകൾക്ക് പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങൾ:

  1. കുറഞ്ഞ ലൈംഗികതാല്പര്യം- സ്ത്രീ ലൈംഗിക പ്രശ്നങ്ങളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്നതാണ് ലൈംഗിക താൽപര്യം ഇല്ലായ്മയും പങ്കാളിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതമില്ലായ്മയും.

  2. ലൈംഗിക ഉദ്ദീപനമില്ലായ്മ-  ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ടെകിലും, ലൈംഗികമായി ഉദ്ദീപിപ്പിക്കപ്പെടാനോ, ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉദ്ദീപനം നിലനിർത്താനോ കഴിയാതെ വരിക എന്നതാണ് ഉദ്ദീപനമില്ലായ്മ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

  3. രതിമൂർച്ഛയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ- മതിയായ ലൈംഗിക ഉദ്ദീപനത്തിനും ഉത്തേജനത്തിനും ശേഷവും രതിമൂർച്ഛയിലെത്താനുള്ള ബുദ്ധിമുട്ട്.

  4. വേദന- ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ യോനിയുമായി ബന്ധപ്പെടുമ്പോഴോ അകാരണമായി വേദന അനുഭവപ്പെടുന്നത്.

ഡോക്ടറെ കാണേണ്ടതെപ്പോൾ

ലൈംഗിക പ്രശ്നങ്ങൾ നിങ്ങളെ വ്യക്തിപരമായി ബുദ്ധിമുട്ടിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധത്തെ ബാധിക്കുകയോ ചെയ്യുന്നുണ്ടെകിൽ ഡോക്ടറെ സമീപിക്കുക.

കാരണങ്ങൾ

ലൈംഗികപ്രശ്ങ്ങൾ മിക്കപ്പോഴും ഉടലെടുക്കുന്നത് നമ്മുടെ ശരീരം ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന സമയത്താണ്. ഉദാഹരണത്തിന്, പ്രസവത്തിനോ ആർത്തവ വിരാമത്തിനോ ശേഷം കാൻസർ, പ്രമേഹം, ഹൃദയമോ രക്തക്കുഴലോ ആയി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയിവയെല്ലാം ലൈംഗിക ക്രമക്കേടുകൾക്ക് കാരണമാകാം.

ഘടകങ്ങൾ

ലൈംഗിക അസംതൃപ്തിയും ലൈംഗിക ക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരസ്പരപൂരകങ്ങളാണ്.

  1. ശാരീരികമായ കാരണങ്ങൾ: ക്യാൻസർ, കിഡ്നി തകരാർ, മൾട്ടിപ്പിൾ സ്ക്ളറോസിസ്സ്, ഹൃദ്രോഗം, പിത്താശയ പ്രശ്നങ്ങൾ തുടങ്ങിയവ ലൈംഗിക പ്രശ്നങ്ങൾക്ക് കാരണമാകാം. രക്തസമ്മർദ്ദത്തിനും വിഷാദത്തിനും അലർജിക്കുമുള്ള ചില മരുന്നുകൾ, കീമോതെറാപ്പി തുടങ്ങിയവ ലൈംഗികതാല്പര്യം കുറയ്ക്കും. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ രതിമൂർച്ഛ കൈവരിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുകയും ചെയ്യും.

  2. ഹോർമോൺ: ആർത്തവവിരാമത്തിന് ശേഷമുള്ള താഴ്ന്ന ഈസ്ട്രജൻ നില  സ്വകാര്യഭാഗങ്ങളിലെ കോശങ്ങളുടെ ഘടനയിലും ലൈംഗിക പ്രതികരണത്തിലും മാറ്റങ്ങൾ വരുത്താം. ഈസ്ട്രജന്റെ കുറവ്, സ്വകാര്യഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അതുമൂലം ലൈംഗിക ഉദ്ദീപനത്തിനും രതിമൂര്‍ച്ഛയ്ക്കും കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു. ലൈംഗികമായി സജീവമല്ലാത്തവരിൽ പ്രത്യേകിച്ചും യോനിക്കുള്ളിലെ സ്തരത്തിന്റെ കട്ടികുറയുന്നു. ഈ കാരണങ്ങൾ വേദനാജനകമായ ലൈംഗികബന്ധത്തിലേക്ക് (dyspareunia) നയിച്ചേക്കാം. ഹോർമോൺ അളവ് കുറയുമ്പോൾ ലൈംഗിക താൽപര്യം കുറയുന്നു. നിങ്ങളുടെ ശരീരത്തിലെ ഹോർമോൺ അളവ് പ്രസവത്തിനു ശേഷവും, മുലയൂട്ടൽ കാലഘട്ടത്തിലും മാറും. ഇത് യോനിയിൽ വരൾച്ചയ്ക്ക് ഇടയാക്കും, ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹത്തെ അത് പ്രതികൂലമായി ബാധിക്കും.

        3. മനഃശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങൾ: നിരന്തരമായ     ഉത്കണ്ഠയോ വിഷാദമോ ലൈംഗിക പ്രശ്നങ്ങൾക്ക് കാരണമാകാം,   ദീർഘകാലസമ്മർദം നേരിട്ടവരിലും ലൈംഗിക അതിക്രമത്തിന്    ഇരയാക്കപ്പെട്ടവരിലും ഇതേ പ്രശ്നങ്ങൾ ഉണ്ടാകാം. ഗർഭധാരണവും  അമ്മയാവുന്നതുമായി ബന്ധപ്പെട്ട  ആവശ്യങ്ങളും ആശങ്കകളും സമാനമായ   ഫലങ്ങൾ ഉണ്ടാക്കും.

പങ്കാളിയുമായുള്ള ദീർഘകാല വഴക്കുകൾ, അത് ലൈംഗിക കാര്യങ്ങളെ സംബന്ധിച്ചുള്ളതാണെങ്കിലും അല്ലെങ്കിലും, ലൈംഗികപ്രതികരണത്തെ പ്രതികൂലമായി ബാധിക്കും. സാംസ്കാരികവും മതപരവുമായ പ്രശ്നങ്ങൾ, ശരീരത്തിനെ പറ്റിയുള്ള മാനസികമായ ധാരണ എന്നിവകൊണ്ടും ഇതേ അവസ്ഥ ഉണ്ടാകാം.

അപകടസാധ്യത ഘടകങ്ങൾ

  1. വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ

  2. ഹൃദയം, രക്തക്കുഴൽ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾ

  3. സുഷുമ്നാനാശം (spinal cord injury) അല്ലെങ്കിൽ മൾട്ടിപ്പിൾ സ്ക്ളറോസിസ്സ് പോലെയുള്ള നാഡീസംബന്ധമായ അവസ്ഥകൾ

  4. വൾവോവാജൈനൽ അട്രോഫി(vulvovaginal atrophy), അണുബാധ, അല്ലെങ്കിൽ ലൈക്കൻ സ്ക്ളറോസിസ് (lichen sclerosis) തുടങ്ങിയ സ്ത്രീരോഗങ്ങൾ

  5. വിഷാദത്തിനോ ഉയർന്ന രക്തസമ്മർദ്ദത്തിനോ ഉള്ള മരുന്നുകൾ

  6. വൈകാരികമോ മാനസികമോ ആയ സമ്മർദ്ദം, പ്രത്യേകിച്ച് പങ്കാളിയുമായുള്ള ബന്ധത്തിൽ

  7. ലൈംഗിക അതിക്രമത്തിന് ഇരയാകല്‍.

The most common of female sexual dysfunctions involves a lack of sexualinterest and willingness to be sexual.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jEJIUSTe6Kq1SLro6v2MyFhhg8ZIhR3wxJRoDD58): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jEJIUSTe6Kq1SLro6v2MyFhhg8ZIhR3wxJRoDD58): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jEJIUSTe6Kq1SLro6v2MyFhhg8ZIhR3wxJRoDD58', 'contents' => 'a:3:{s:6:"_token";s:40:"sSfW0TGEY2xc8geEo1MuX98O8u02Om2fgnFPtRK5";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/newswomen-health-news/437/women-sexual-dysfunction-sexual-wellness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jEJIUSTe6Kq1SLro6v2MyFhhg8ZIhR3wxJRoDD58', 'a:3:{s:6:"_token";s:40:"sSfW0TGEY2xc8geEo1MuX98O8u02Om2fgnFPtRK5";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/newswomen-health-news/437/women-sexual-dysfunction-sexual-wellness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jEJIUSTe6Kq1SLro6v2MyFhhg8ZIhR3wxJRoDD58', 'a:3:{s:6:"_token";s:40:"sSfW0TGEY2xc8geEo1MuX98O8u02Om2fgnFPtRK5";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/newswomen-health-news/437/women-sexual-dysfunction-sexual-wellness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jEJIUSTe6Kq1SLro6v2MyFhhg8ZIhR3wxJRoDD58', 'a:3:{s:6:"_token";s:40:"sSfW0TGEY2xc8geEo1MuX98O8u02Om2fgnFPtRK5";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/newswomen-health-news/437/women-sexual-dysfunction-sexual-wellness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21