×

വിട്ടുമാറാത്ത നടുവേദനയ്ക്ക് പിന്നിൽ

Posted By

IMAlive, Posted on May 6th, 2019

Why Does My Back Hurt

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

തലവേദനപോലെ സാധാരണമായി മിക്കവർക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് നടുവേദന. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും പുതിയ തൊഴിൽരീതികളും അമിതവാഹന ഉപയോഗവും തെറ്റായ ശരീരിക നിലകളുമൊക്കെയാണ് നടുവേദന ഇത്രയും വ്യാപകമാകാൻ കാരണം. ഇവിടെ സംഭവിക്കുന്ന ഒരു പ്രധാന പ്രശ്നം, നടുവേദനയുടെ യഥാർത്ഥ കാരണം മനസ്സിലാക്കാതെ വേദനസംഹാരികൾ വാങ്ങിക്കഴിച്ച് സ്വയം ചികിൽസ നടത്തുന്നു എന്നതാണ്. 

നടുവേദനയെക്കുറിച്ച് പറയുമ്പോൾ നട്ടെല്ലിനെക്കുറിച്ച് പറയാതെ പറ്റില്ല. തലയോട്ടിയുടെ തൊട്ടു താഴെ മുതൽ ഇടുപ്പിനകത്തായി സ്ഥിതി ചെയ്യുന്ന വാലറ്റം വരെ നീണ്ട് കിടക്കുന്ന നട്ടെല്ല്  മുപ്പത്തിമൂന്ന് കശേരുക്കളാൽ നിർമ്മിതമാണ്. ഇതിൽ ഇരുപത്തിനാല് എണ്ണത്തിന്റെ ഇടയിൽ ഓരോ ഡിസ്‌ക് വീതമുണ്ട്. കശേരുക്കൾക്കിടയിലുള്ള വളരെ മൃദുവായ കുഷ്യൻപോലെയുള്ള ഭാഗമാണ് ഡിസ്‌ക്. നട്ടെല്ലിനേൽക്കുന്ന സമ്മർദം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇവയ്ക്കുള്ളിലൂടെയാണ് സുഷുമ്നാ നാഡി കടന്നുപോകുന്നത്. കശേരുക്കളുടെ തേയ്മാനം, ഡിസ്‌ക്കിന് സംഭവിക്കുന്ന പ്രശ്നങ്ങൾ, പേശികൾക്കുണ്ടാകുന്ന വലിച്ചിൽ തുടങ്ങിയവയൊക്കെ നടുവേദനയ്ക്ക് കാരണമാകാം.

നടുവേദനയുടെ പ്രധാന കാരണങ്ങൾ

ഡിസ്‌ക്കിനുണ്ടാകുന്ന തകരാറുകൾ

ഡിസ്‌ക്കിൽ പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്, അനലസ് ഫൈബ്രോയ്ഡ് എന്ന പുറംഭാഗവും ന്യൂക്ളിയസ് പൾപോസസ് എന്ന ഉൾഭാഗവും. അമിതഭാരം എടുക്കുമ്പോഴും ശരീരം തെറ്റായ രീതിയിൽ പെട്ടെന്ന് തിരിയുമ്പോഴുമൊക്കെ ഡിസ്‌ക്കിന്റെ ഉൾഭാഗമായ ന്യൂക്ളിയസ് പൾപോസസ് പുറത്തേക്കു തള്ളിവരാം. അതുപോലെതന്നെ പ്രായമാവുമ്പോഴും ന്യൂക്ളിയസ് പൾപോസിസിലെ ജലാംശം കുറയുന്നത് ഡിസ്‌ക് പൊട്ടാനും ന്യൂക്ളിയസ് പൾപോസസ് പുറത്തേക്കു തള്ളാനും കാരണമാകാം. ഇത്തരത്തിൽ പുറത്തേയ്ക്ക് തള്ളിവരുന്നത് ശക്തമായ നടുവേദനയ്ക്ക് കാരണമാകുന്നു. 

നട്ടെല്ലിലെ തേയ്മാനം

നട്ടെല്ലിലെ കശേരുക്കൾക്കുണ്ടാകുന്ന തേയ്മാനമാണ് നടുവേദനയുടെ മറ്റൊരു പ്രധാന കാരണം. അമിത ആയാസമുള്ള ജോലികളിൽ സ്ഥിരമായി ഏർപ്പെടുന്നവർ, സ്ഥിരമായി ദീർഘദൂര യാത്രചെയ്യുന്നവർ, നട്ടെല്ലിൽ എന്തെങ്കിലും തരത്തിലുള്ള പരിക്കേറ്റവർ തുടങ്ങിയവരിൽ സ്‌പോൺഡൈലോസിസ് എന്നു വിളിക്കുന്ന തേയ്മാനരോഗത്തിനുള്ള സാധ്യത കൂടുതലാണ്. നട്ടെല്ലിനെ ബാധിക്കുന്ന തേയ്മാനം ഭാവിയിൽ സുഷ്മനാ നാഡി കടന്നുപോകുന്ന സ്പൈനൽ കനാൽ ഇടുങ്ങിപ്പോകുന്ന സ്പൈനൽ സ്റ്റിനോസിസ് എന്ന ഗുരുതര അവസ്ഥയ്ക്കും കാരണമായേക്കാം.

സന്ധിവാതം

ചെറുപ്പക്കാരിലെ നടുവേദനയ്ക്കുള്ള കാരണമാണ് നട്ടെല്ലിലെ കശേരുക്കളെ ബാധിക്കുന്ന സന്ധിവാത രോഗമായ സ്പോൺഡൈലൈറ്റിസ്. പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന നടുവേദനയാണ് സ്പോൺഡൈലൈറ്റിസിന്റെ മുഖ്യലക്ഷണം.

പരിഹാരമാർഗ്ഗങ്ങൾ

1. ദീർഘനേരം ഇരുന്ന് ജോലിചെയ്യുന്നവർ തുടർച്ചയായി ഒരേ നിലയിൽ ഇരിക്കാതെ ഒരുമണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റുനിൽക്കുകയും അൽപ്പനേരം നടക്കുകയുമൊക്കെ ചെയ്യണം

 

2. ഇരിക്കുമ്പോൾ നടുഭാഗത്തിന് സപ്പോർട്ട് ലഭിക്കുന്നതരത്തിലുള്ള കസേര ഉപയോഗിക്കണം.

 

3. ടൂവീലറിൽ സഞ്ചരിക്കുമ്പോൾ നേരെയിരുന്ന് വാഹനമോടിക്കാൻ ശ്രദ്ധിക്കണം. കഴിയുന്നതും ഗട്ടറിലും കുഴിയിലുമൊന്നും വീഴാതെ സുരക്ഷിതമായി വാഹനമോടിക്കാനും ശ്രദ്ധിക്കണം. 

 

4. കാറോടിക്കുമ്പോഴും ദീർഘദൂരം ഒരേ ഇരുപ്പിരുന്ന് വാഹനമോടിക്കാതെ ഇടയ്ക്കിടെ വാഹനം നിർത്തി എഴുന്നേറ്റു ചെറുതായി നടക്കുകയും വിശ്രമിക്കുകയും ചെയ്യുക.

 

5. കൂടുതൽനേരം നിൽക്കേണ്ടിവരുമ്പോൾ ഒരു കാൽ ചെറിയ പലകയിലോ മറ്റോ കയറ്റിവച്ച് മറുകാലിൽ കൂടുതൽ ബലംനൽകി നിൽക്കുന്നതാണ് നല്ലത്.

 

6. ഭാരം ഉയർത്തുമ്പോൾ ശരീരത്തോട് ചേർത്തുപിടിച്ച് ഉയർത്തുന്നതാണ് നല്ലത്. ഒരു കൈയിൽ മാത്രമായി ഭാരമെടുക്കാതെ ഇരുകൈയിലുമായി ഭാരമെടുക്കുന്നത് നട്ടെല്ലിന്റെ ആയാസം കുറയ്ക്കും.

 

7. നടുവേദനയുള്ളവർ കിടക്കുമ്പോൾ ചരിഞ്ഞും വളഞ്ഞുമൊന്നും കിടക്കാതെ  നടുവ് നിവർത്തി നേരേ കിടക്കുന്നതാണ് നല്ലത്. 

 

8. കിടക്കുമ്പോൾ കുഴിഞ്ഞുപോകുന്ന തരത്തിലുള്ള ഫോം ബെഡ്ഡുകൾ നല്ലതല്ല. മറിച്ച് പഞ്ഞിക്കിടക്കയോ ഫൈബർ ഫോം ബഡ്ഡോ ഉപയോഗിക്കാം. തറയിൽ കിടക്കുന്നതും ഒഴിവാക്കണം. തറയിലെ തണുപ്പ് നടുവേദനയ്ക്ക് കാരണമാകും. 

ചികിൽസ

കൃത്യമായ വിശ്രമമാണ് നടുവേദനയ്ക്കുള്ള പ്രധാന പരിഹാരമാർഗ്ഗം.  കാരണം നടുവിന്റെ പേശികളുടെ ഉളുക്കും ചലനവള്ളികളുടെ വലിച്ചിലുമാണ് നടുവേദനയുടെ പ്രധാന കാരണങ്ങൾ. നട്ടെല്ലിനും അനുബന്ധ പേശികൾക്കും വിശ്രമം ലഭിക്കുമ്പോൾതന്നെ പേശികളുടെ സമ്മർദം കുറഞ്ഞ് നടുവേദനയ്ക്ക് ആശ്വാസം ലഭിക്കും. ഡോക്ടറുടെ നിർദേശപ്രകാരം വേദനസംഹാരികൾ ഉപയോഗിക്കാം. അതോടൊപ്പം പേശികൾക്ക് അയവുവരുത്താൻ ഉപയോഗിക്കുന്ന മരുന്നുകളും ഗുണം ചെയ്യും. മരുന്നുകൾ ഉപയോഗിച്ചിട്ടും വേദന തീവ്രമാവുക, കാലുകളിലേയ്ക്ക് വേദന വ്യാപിക്കുക, നട്ടെല്ലിനെ ബാധിക്കുന്ന അർബുദം, കാലിന് തരിപ്പും മരവിപ്പും തുടങ്ങിയ അവസരങ്ങളിൽ മാത്രമാണ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.

 

Back pain is one of the most common reasons people go to the doctor

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/sVDcNgvU9jUVMCNIpD9zwidNk3ZjHLk71Eo8rxs3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/sVDcNgvU9jUVMCNIpD9zwidNk3ZjHLk71Eo8rxs3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/sVDcNgvU9jUVMCNIpD9zwidNk3ZjHLk71Eo8rxs3', 'contents' => 'a:3:{s:6:"_token";s:40:"Dg57Cp6Whak2NC6fKwElgmTEwv0Lcpzh5C7dxkwL";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newswomen-health-news/633/why-does-my-back-hurt";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/sVDcNgvU9jUVMCNIpD9zwidNk3ZjHLk71Eo8rxs3', 'a:3:{s:6:"_token";s:40:"Dg57Cp6Whak2NC6fKwElgmTEwv0Lcpzh5C7dxkwL";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newswomen-health-news/633/why-does-my-back-hurt";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/sVDcNgvU9jUVMCNIpD9zwidNk3ZjHLk71Eo8rxs3', 'a:3:{s:6:"_token";s:40:"Dg57Cp6Whak2NC6fKwElgmTEwv0Lcpzh5C7dxkwL";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newswomen-health-news/633/why-does-my-back-hurt";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('sVDcNgvU9jUVMCNIpD9zwidNk3ZjHLk71Eo8rxs3', 'a:3:{s:6:"_token";s:40:"Dg57Cp6Whak2NC6fKwElgmTEwv0Lcpzh5C7dxkwL";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newswomen-health-news/633/why-does-my-back-hurt";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21