×

യോനിയെ സംരക്ഷിക്കാം, വൃത്തിയായും വെടിപ്പായും

Posted By

IMAlive, Posted on May 10th, 2019

How to keep your vagina clean and healthy

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സ്ത്രീകളുടെ ലൈംഗികാവയവങ്ങളില്‍ പ്രധാനപ്പെട്ട യോനി, മറ്റേതൊരു ലൈംഗികാവയവത്തേയുംപോലെ രഹസ്യാത്മകത സംരക്ഷിക്കപ്പെടുന്ന ഒന്നാണ്. ഗർഭാശയമുഖത്തുനിന്ന് യോനീമുഖം വരെ നീളുന്ന കുഴൽരൂപത്തിലുള്ള പേശീസമുച്ചയമാണ് യോനി. യോനീമുഖത്തെ ആവരണം ചെയ്ത് ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന മാംസപാളികളെ ഉപസ്ഥം എന്നും പറയുന്നു. 

ഈ അവയവഭാഗത്തിന് അസ്വാഭാവികമായി എന്തെങ്കിലും അനുഭവപ്പെട്ടാല്‍ നാണക്കേടുമൂലം പലര്‍ക്കും പുറത്തുപറയാന്‍ മടിയാണ്. അതുകൊണ്ടുതന്നെ യോനീഭാഗങ്ങള്‍ അമിതമായി വൃത്തിയാക്കി സംരക്ഷിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഇത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. കാരണം, സ്വാഭാവികമായി ഉൽപാദിപ്പിക്കപ്പെടുന്ന സ്രവങ്ങളാൽ സ്വയം വൃത്തിയാക്കപ്പെടും വിധത്തിലാണ് യോനിയുടെ രൂപകൽപന. യോനിക്കുൾവശം കഴുകിയോ തുടച്ചോ അത് പ്രത്യേകം വൃത്തിയാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്താല്‍ സ്വാഭാവികമായി ശരീരം സൃഷ്ടിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥ താറുമാറാകുകയും രോഗങ്ങള്‍ ഉണ്ടാകുകയുമാകും ചെയ്യുക. 

യോനീസ്രവങ്ങള്‍

സ്വാഭാവിക ആർത്തവത്തിന്റെ സമയത്തല്ലെങ്കിൽ യോനിയിൽ നിന്നു പുറത്തുവരുന്ന സ്രവം വെളുത്തതോ നിറമില്ലാത്തതോ ആയിരിക്കും. ഗർഭപാത്രവും യോനിയുമായി യോജിക്കുന്ന ഭാഗത്താണ് ഇത് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇത്തരം സ്രവങ്ങൾ ഏതെങ്കിലും തരത്തിലുള്ള രോഗത്തിന്റെ ലക്ഷണമല്ല. ആർത്തവചക്രം, ഗർഭധാരണം, ആർത്തവവിരാമം തുടങ്ങിയ പല കാര്യങ്ങളുമായി ബന്ധപ്പെട്ട ഹോർമോൺ വ്യതിയാനങ്ങൾമൂലം മാത്രമേ ഇത്തരത്തിലുള്ള സ്രവങ്ങളുടെ അളവിൽ വ്യത്യാസം വരികയുള്ളു.  

അണ്ഡോൽപാദനം നടക്കുന്ന സമയത്ത് യോനീസ്രവങ്ങൾ മുട്ടയുടെ വെള്ളപോലെ കട്ടിയും വഴുവഴുപ്പുമുള്ളതുമായിരിക്കും. ആരോഗ്യകരമായ അവസ്ഥയിൽ ഇത്തരം സ്രവങ്ങൾക്ക് മണമോ നിറമോ ഉണ്ടാകില്ല. അൽപം നനവ് അനുഭവപ്പെടുമ്പോഴും ചൊറിച്ചിലോ മറ്റെന്തെങ്കിലും അസ്വസ്ഥകളോ ഇതുമൂലം ഉണ്ടാകില്ല. സാധാരണയിൽ നിന്നു വ്യത്യസ്തമായി മണമോ നിറമോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ തീർച്ചയായും ഒരു ഡോക്ടറെ കാണാൻ മടിക്കരുത്. 

ബാക്ടീരിയകളുടെ വാസസ്ഥലം

ധാരാളം ലാക്ടോബാസില്ലി  ബാക്ടീരിയകളുടെ വാസസ്ഥാനമാണ് യോനി.  യഥാർഥത്തിൽ യോനിയുടെ സംരക്ഷണത്തിനാണ് അവിടെ ബാക്ടീരിയകൾ വാസമുറപ്പിച്ചിരിക്കുന്നത്. യോനിക്കുള്ളിലേക്ക് അപകടകാരികളായ ബാക്ടീരിയകൾ പ്രവേശിക്കുന്നത് അപകടകാരികളല്ലാത്ത ഈ ബാക്ടീരയകൾ തടയുന്നു. ഒപ്പം യോനിയിലേക്ക് പ്രവേശിക്കുന്ന മറ്റു ബാക്ടീരിയകളെ നശിപ്പിക്കാനുതകുന്ന സ്വാഭാവിക ആന്റിബയോട്ടിക്കുകളായ ബാക്ടീരിയോസിൻ ഉൽപാദിപ്പിക്കാന്‍ സഹായിക്കുന്നതും ഈ ബാക്ടീരിയകളാണ്. 

യോനിയുടെ പിഎച്ച് സന്തുലനം ക്രമമായ നിലയിൽ സംരക്ഷിക്കാനും ഈ ബാക്ടീരിയകള്‍ ഉപകരിക്കുന്നുണ്ട്. യോനിയിലെ പിഎച്ച് മൂല്യം സാധാരണയായി 4.5ൽ താഴെയായിരിക്കും. ഇത് നിലനിർത്താൻ സഹായിക്കുന്നത് ലാക്ടോബാസില്ലി എന്ന ബാക്ടീരിയയാണ്. പിഎച്ച് മൂല്യം വർധിച്ചാൽ ലാക്ടോബാസില്ലിയുടെ ഗുണമോ എണ്ണമോ കുറയാനും മറ്റ് ബാക്ടീരിയകൾ വർധിക്കാനും ഇടയാകും. ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്കും അസ്വാഭാവികമായ സ്രവവിസർജ്ജനത്തിനും ഇത് വഴിതെളിക്കും. ബാക്ടീരിയയുടെ സംതുലനം തെറ്റുമ്പോഴാണ് അണുബാധയും വീക്കവും ഉണ്ടാകുന്നത്.

കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

യോനി കഴുകാനായി മണമുള്ള സോപ്പ്, ജെല്ലുകൾ, ആന്റിസെപ്റ്റിക്കുകൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് ബാക്ടീരിയയുടെ സംതുലനവും പിഎച്ച് മൂല്യവും സംരക്ഷിക്കാൻ ഉത്തമം. യോനിയുടെ അകഭാഗം സ്വാഭാവിക സ്രവങ്ങളാൽ വൃത്തിയാക്കപ്പെടുന്നുണ്ട്. യോനിയുടെ അകഭാഗം കൃത്രിമമാർഗങ്ങളിലൂടെ കഴുകാൻ ശ്രമിക്കുന്നത് കണ്ടുവരുന്നുണ്ട്. ഇത് സ്വാഭാവിക സ്രവങ്ങളെയേയും ബാക്ടീരിയകളേയും ഇല്ലാതാക്കും. അതുകൊണ്ട് ഇത്തരത്തിൽ യോനി കഴുകുന്നത് ആരോഗ്യപ്രദമായ കാര്യമല്ല. 

ആർത്തവസമയങ്ങളിൽ ഉപസ്ഥഭാഗങ്ങൾ ഒന്നിലേറെത്തവണ കഴുകുന്നതും നല്ലതാണ്. യോനീമുഖത്തിനും മലദ്വാരത്തിനും ഇടയിലുള്ള ഭാഗവും എല്ലാദിവസവും നന്നായി കഴുകണം. 

മണമുള്ള ചിലയിനം ഉൽപന്നങ്ങൾ ഉപയോഗിച്ച് യോനി വൃത്തിയാക്കാൻ ശ്രമിക്കുന്നതും യോനിയുടെ ആരോഗ്യകരമായ സംതുലനത്തെ ബാധിക്കും. യോനിക്ക് സുഗന്ധമുണ്ടാക്കാൻ ശ്രമിക്കുന്നത് അപകടമാണ്. യോനിയുടെ സ്വാഭാവിക ഗന്ധത്തിലുണ്ടാകുന്ന മാറ്റം അണുബാധയുടേയോ രോഗത്തിന്റെയോ ലക്ഷണമായിരിക്കും. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളിൽ ഡോക്ടറെ സമീപിക്കാതെ യോനിക്ക് കൃത്രിമഗന്ധം നൽകാൻ ശ്രമിക്കരുത്.  

രോഗങ്ങള്‍, കാരണങ്ങള്‍

അസ്വാഭാവികമായ യോനീസ്രവം ഉണ്ടാകുന്നത് ബാക്ടീരിയൽ വജൈനോസിസ് മൂലമാണ്. ഇതുമൂലം ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിൽസിച്ചു ഭേദമാക്കാവുന്ന രോഗമാണിത്. 

ചിലയിനം ബാക്ടീരിയകളും വൈറസുകളും ലൈംഗിക ബന്ധത്തിലൂടെയും യോനിക്കുള്ളിൽ പ്രവേശിക്കാറുണ്ട്. ലൈംഗികജന്യ രോഗങ്ങളുടെ കാരണമിതാണ്. ഓരോതവണയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭനിരോധന ഉറകൾ ധരിക്കുന്നിതിലൂടെ ഇത്തരം അണുബാധകൾ തടയാനാകും. 

25 നും 64നും ഇടയിൽ പ്രായമുള്ളവർ നിശ്ചിത ഇടവേളകളിൽ ഗർഭാശയമുഖ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. ഗർഭാശയമുഖത്ത് ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങൾ നേരത്തേ കണ്ടെത്താനും ഗർഭാശയാർബുദത്തിലേക്കും മറ്റും അത് വളരുന്നത് നേരത്തേതന്നെ തടയാനും ഇതിലൂടെ സാധിക്കും.

It is a good idea to avoid perfumed soaps, gels and antiseptics to clean vagina

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/AvJm5S4PtSYLJPwLA2O3NCLJGvkaf7KzISEWxEmC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/AvJm5S4PtSYLJPwLA2O3NCLJGvkaf7KzISEWxEmC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/AvJm5S4PtSYLJPwLA2O3NCLJGvkaf7KzISEWxEmC', 'contents' => 'a:3:{s:6:"_token";s:40:"NGCZEjwp13xhb6fsYAmFKp0ri6pJF2ZeLJebsDKK";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/newswomen-health-news/641/how-to-keep-your-vagina-clean-and-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/AvJm5S4PtSYLJPwLA2O3NCLJGvkaf7KzISEWxEmC', 'a:3:{s:6:"_token";s:40:"NGCZEjwp13xhb6fsYAmFKp0ri6pJF2ZeLJebsDKK";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/newswomen-health-news/641/how-to-keep-your-vagina-clean-and-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/AvJm5S4PtSYLJPwLA2O3NCLJGvkaf7KzISEWxEmC', 'a:3:{s:6:"_token";s:40:"NGCZEjwp13xhb6fsYAmFKp0ri6pJF2ZeLJebsDKK";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/newswomen-health-news/641/how-to-keep-your-vagina-clean-and-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('AvJm5S4PtSYLJPwLA2O3NCLJGvkaf7KzISEWxEmC', 'a:3:{s:6:"_token";s:40:"NGCZEjwp13xhb6fsYAmFKp0ri6pJF2ZeLJebsDKK";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/newswomen-health-news/641/how-to-keep-your-vagina-clean-and-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21