×

സേഫ് പീര്യഡ് അത്ര സേഫാണോ?

Posted By

IMAlive, Posted on June 14th, 2019

Is It Safe to Have Sex During Your Period

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ മടിക്കുന്നവർ പലപ്പോഴും ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുന്നത് ‘സേഫ് പീര്യഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ആർത്തവത്തിന് തൊട്ടും മുൻപും ശേഷവുമുള്ള രണ്ടുമൂന്നു ദിവസങ്ങളാണ്. ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണമുണ്ടാകില്ലെന്നതാണ് പൊതുവേയുള്ളു വിശ്വാസം. എന്നാൽ ഇത് സംബന്ധിച്ച അന്തിമഫലം പല ഘടകങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതായാണ് കണ്ടുവരുന്നത്. പൊതുവേ ഈ സമയത്ത് ഗർഭധാരണത്തിനുള്ള സാധ്യത കുറവാണെന്നു മാത്രമേ പറയാനാകൂ.  

ആർത്തവം എത്ര ദിവസം നീണ്ടുനിൽക്കുന്നുവെന്നതും രണ്ട് ആർത്തവങ്ങൾക്കിടയിലെ ഇടവേള എത്ര ദിവസമാണെന്നതുമെല്ലാം ഇക്കാര്യത്തിൽ ഘടകങ്ങളാണ്. പൊതുവേ രണ്ട് ആർത്തവങ്ങൾക്കിടയിൽ 28 മുതൽ 30 വരെ ദിവസത്തെ ഇടവേളയാണ് ഉണ്ടാകാറുള്ളത്. ഇതിൽ ആർത്തവം ഉണ്ടാകുന്ന ആദ്യ ദിവസം മുതൽ ഏഴു ദിവസവും 21 ദിവസത്തിനുശേഷവും ഗർഭധാരണ സാധ്യത കുറവാണെന്നാണ് പൊതുവേയുള്ളു വിശ്വാസം. എന്നാൽ ഇത് എപ്പോഴും ശരിയാകണമെന്നില്ല. 

രണ്ട് ആർത്തവങ്ങൾക്കിടയിലുള്ള സമയദൈർഘ്യം കുറവാണെങ്കിൽ, ആർത്തവത്തിനു മുൻപും പിൻപുള്ള ഏഴു ദിവസങ്ങൾ വീതം 14 ദിവസം സുരക്ഷിതമാണെന്ന വിശ്വാസം തെറ്റും. അണ്ഡവിസര്‍ജ്ജനം (ഓവുലേഷൻ) ഉണ്ടാകുന്ന ദിവസങ്ങളാണ് ഗർഭധാരണത്തിന് അനുയോജ്യമായ ലൈംഗിക ബന്ധത്തിന് ഗുണകരമാകുക. 28 മുതൽ 30 വരെ ദിവസങ്ങളുടെ ഇടവേളകളിൽ ആർത്തവമുണ്ടാകുകയും ഇതിൽ മാറ്റമുണ്ടാകാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് 11-ാമത്െ ദിവസം മുതൽ 21-ാമത്തെ ദിവസം വരെയാണ് അണ്ഡവിസർജ്ജനം സംഭവിക്കുന്നത്. 12 മുതൽ 24 മണിക്കൂർ വരെമാത്രമേ അണ്ഡം ഗർഭധാരണത്തിന് സജ്ജമായിരിക്കുകയുള്ളു. രണ്ട് ആർത്തവങ്ങൾക്കിടയിലെ കാലദൈർഘ്യം കുറഞ്ഞാൽ അണ്ഡവിസര്‍ജ്ജനം നേരത്തേ സംഭവിക്കാം.
  
ലൈംഗിക ബന്ധത്തെത്തുടർന്ന് ഗർഭപാത്രത്തിൽ പ്രവേശിക്കുന്ന ബീജങ്ങൾ രണ്ടു മുതൽ അഞ്ചുവരെ ദിവസങ്ങൾ അവിടെ ജീവിച്ചിരിക്കാറുണ്ട്. ആർത്തവ രക്തസ്രാവം നിലച്ച ഉടനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും നേരത്തേ ഓവുലേഷൻ ഉണ്ടാവുകയും ചെയ്താൽ ഗർഭധാരണ സാധ്യത വർധിക്കാനുള്ള കാരണമിതാണ്. ഗർഭം ധരിക്കുകയെന്ന ലക്ഷ്യത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരെ സംബന്ധിച്ച് ഈ സമയം അത്ര വിജയപ്രദമാകണമെന്നില്ല. 

ആർത്തവം ഉണ്ടായി 11 മുതൽ 21 വരെയുള്ള ദിവസങ്ങളാണ് പൊതുവേ ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ആർത്തവത്തെത്തുടർന്ന് അഞ്ചു മുതൽ ഏഴു ദിവസം വരെ രക്തസ്രാവം നിലനിൽക്കുന്നപക്ഷം, തൊട്ടടുത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നു. 

ആറാം ദിവസം രക്തസ്രാവം നിലയ്ക്കുകയും ഏഴാം ദിവസം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും 11-ാം ദിവസം ഓവുലേഷൻ ഉണ്ടാവുകയുമാണെങ്കിൽ ഫാലോപ്പിയൻ ട്യൂബുകളിൽ ഏഴാം ദിവസം മുതൽ ജീവിക്കുന്ന ബീജം ഗര്‍ഭസാധ്യത വര്‍ധിപ്പിക്കുന്നു.  ആർത്തവ രക്തസ്രാവം നിലച്ചതിനെ തുടർന്നുള്ള ഓരോ ദിവസവും ഗർഭധാരണ സാധ്യത വർധിക്കുന്നുവെന്നർഥം. തുടർന്നുള്ള 14 ദിവസത്തേക്ക് ഇത് കൂടിക്കൊണ്ടിരിക്കും. 

അതേസമയം ആർത്തവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലെ ലൈംഗികബന്ധത്തിലൂടെ ഗർഭധാരണത്തിനുള്ള സാധ്യത പൊതുവേ കുറവാണ്. കൃത്യമായ ഇടവേളകളിൽ ആർത്തവമുണ്ടാകുന്ന സ്ത്രീകളാണെങ്കിൽ ആർത്തവത്തിനു തൊട്ടു മുൻപുള്ള ദിനങ്ങളിലെ ലൈംഗികബന്ധം ഗർഭമുണ്ടാക്കില്ലെന്ന് ഉറപ്പിച്ചുപറയാം. ആർത്തവത്തിനു മുൻപുള്ള സുരക്ഷിതദിനങ്ങൾ ഇടവേളയുടെ ദൈർഘ്യത്തിനനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.
 
അണ്ഡവിസർജ്ജനവം സംഭവിക്കുന്നത് എപ്പോഴാണെന്ന് മനസ്സിലാക്കാനാകുന്നുണ്ടെങ്കിൽ 36 മുതൽ 48 മണിക്കൂർ വരെ കാത്തിരുന്നാൽ, അതിനുശേഷം ഗർഭധാരണ സാധ്യത ഉണ്ടാകില്ല. ഗർഭധാരണത്തിനായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് ഈ സമയം ഒട്ടും അനുയോജ്യവുമല്ല. എന്നാൽ പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ആസ്വദിക്കാൻ ഈ സമയം തടസ്സമുണ്ടാകില്ല.

People can continue to have sex during menstruation, but many of the considerations about infection and pregnancy remain the same

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bSChLomUwQmkR3tKnOdbOCmOpKyNVGsWhRkicwNY): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bSChLomUwQmkR3tKnOdbOCmOpKyNVGsWhRkicwNY): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bSChLomUwQmkR3tKnOdbOCmOpKyNVGsWhRkicwNY', 'contents' => 'a:3:{s:6:"_token";s:40:"kqE1SOXiLDasmszzw4vANEeU1BPlfuC8PNt8dyFM";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/newswomen-health-news/721/is-it-safe-to-have-sex-during-your-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bSChLomUwQmkR3tKnOdbOCmOpKyNVGsWhRkicwNY', 'a:3:{s:6:"_token";s:40:"kqE1SOXiLDasmszzw4vANEeU1BPlfuC8PNt8dyFM";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/newswomen-health-news/721/is-it-safe-to-have-sex-during-your-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bSChLomUwQmkR3tKnOdbOCmOpKyNVGsWhRkicwNY', 'a:3:{s:6:"_token";s:40:"kqE1SOXiLDasmszzw4vANEeU1BPlfuC8PNt8dyFM";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/newswomen-health-news/721/is-it-safe-to-have-sex-during-your-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bSChLomUwQmkR3tKnOdbOCmOpKyNVGsWhRkicwNY', 'a:3:{s:6:"_token";s:40:"kqE1SOXiLDasmszzw4vANEeU1BPlfuC8PNt8dyFM";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/newswomen-health-news/721/is-it-safe-to-have-sex-during-your-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21