×

ഭക്ഷണം സമീകൃതമെങ്കില്‍ കുടുംബാരോഗ്യം ഭദ്രം

Posted By

IMAlive, Posted on July 26th, 2019

If the food is balanced, family health is secure

കുടുംബത്തിന്റെ ആരോഗ്യം വലിയൊരു ഉത്തരവാദിത്വമാണ്, ഭക്ഷണം പാകം ചെയ്യുമ്പോഴും നൽകുമ്പോഴും അത് നൽകുന്ന ഫലത്തെപ്പറ്റി നാം ബോധവാൻമാരാകേണ്ടതുണ്ട്. ഭക്ഷണത്തെ ശാസ്ത്രീയമായി ക്രമീകരിക്കുകയും ഓരോ നേരവും അതനുസരിച്ച് കഴിക്കുകയും വേണം. അതിന് ശാസ്ത്രജ്ഞരൊന്നും ആകേണ്ടതില്ല, അല്‍പം ശ്രദ്ധയും മനസ്സും ഉണ്ടായാല്‍ മാത്രം മതി. ‘വയര്‍ നമ്മുടേതാണെന്നുകരുതി വേണം ഭക്ഷണം കഴിക്കാന്‍’ എന്ന് പണ്ടുള്ളവര്‍ പറയാറില്ലേ? അതുതന്നെ സംഗതി. 

ആരോഗ്യകരമായ ഒരു പ്ലേറ്റ് : കുറുക്കുവഴികൾ 

12 ഇഞ്ച് വ്യാസമുള്ള ഒരു പ്ലേറ്റിനെ നാലായി ഭാഗിക്കുന്നതായി കണക്കാക്കുക.

1. ഒരു ഭാഗത്ത് പച്ചക്കറികൾ ( ഇലക്കറികൾ, കാരറ്റ്, പയറുകൾ, ഉള്ളിവർഗ്ഗങ്ങൾ, വെള്ളരിക്ക, കായ തുടങ്ങിയ ലഭ്യമായ പച്ചക്കറികൾ) പഴവർഗ്ഗങ്ങൾ എന്നിവ പ്ലേറ്റിന്റെ അര ഭാഗത്തോളം.

2. പ്ലേറ്റിന്റെ കാൽ ഭാഗം പാകം ചെയ്ത ധാന്യങ്ങൾ ( അരി, ഗോതമ്പ് തുടങ്ങിയവ. തവിടുള്ള ധാന്യങ്ങൾ ഉത്തമം. മൈദ ഒഴിവാക്കുക.)

3. പയറുവർഗ്ഗങ്ങൾ, ഇറച്ചി, മീൻ എന്നിവ പ്ലേറ്റിന്റെ കാൽ ഭാഗം.

4.കൂടാതെ അൽപ്പം തൈര്, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ വെജിറ്റബിൾ എണ്ണകളും ( ഒലീവ് ഓയിൽ, കടുകെണ്ണ, സോയ, ചോളം, സൂര്യകാന്തി എണ്ണ എന്നിവ) ഉപയോഗിക്കാം.

ഒന്നുകൂടി ഉഷാറാക്കാം
    
പച്ചക്കറികളും പഴവർഗ്ഗങ്ങളും നമ്മുടെ നാട്ടിലെത്  തന്നെയാണ് ഏറ്റവും ഉത്തമം  

ആഹാരസാധനങ്ങൾ വറുത്തും, വീണ്ടും വീണ്ടും ചൂടാക്കിയും ഉപയോഗിക്കുന്നത് ദോഷകരമാണ് 

അരി, ഗോതമ്പ് മുതലായ ധാന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം. കാരണം ധാന്യങ്ങൾ കാർബോഹൈഡ്രേറ്റസിന്റെ കലവറയാണ്. അരിയിൽ 70 ശതമാനവും ഗോതമ്പിൽ 60 ശതമാനവും കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. നാം കഴിക്കുന്നതിൽ അധികമുള്ള കാർബോഹൈഡ്രേറ്റുകളാണ് കൊഴുപ്പായി കരളിലും മറ്റും അടിഞ്ഞുകൂടുന്നത്. 

മൈദ ഒഴിവാക്കുമ്പോൾ ശ്രദ്ധിക്കുക . മൈദയില്‍ ഉണ്ടാക്കുന്ന പൊറോട്ട മുതല്‍ റൊട്ടിയും ബിസ്ക്കറ്റും ഉള്‍പ്പെടെയുള്ള ബേക്കറി സാധനങ്ങള്‍വരെ ഇതില്‍ പെടും. 


നന്നായി വെള്ളം കുടിക്കുക. ചായയും കാപ്പിയും കഴിക്കാം. കൃത്രിമമധുരം ചേർക്കുന്ന പാനീയങ്ങൾ ഒഴിവാക്കുക. പാൽ, പാലുൽപ്പന്നങ്ങൾ, ജ്യൂസ് എന്നിവ ആവശ്യാനുസരണം മാത്രം പരിമിതപ്പെടുത്തി ഉപയോഗിക്കുക.

വേണ്ടുവോളം നൽകാം മുലപ്പാൽ 

നവജാതശിശുക്കൾക്ക് മുലപ്പാലാണ് ഏറ്റവും പ്രധാനം. കുഞ്ഞു ജനിച്ച ഉടന്‍തന്നെ മുലപ്പാൽ നല്കിത്തുടങ്ങണം. ആറുമാസംവരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളു. 

ആറുമാസത്തിനു ശേഷം മറ്റുള്ള ഭക്ഷണങ്ങൾ നല്കിത്തുടങ്ങാം. ഗർഭസ്ഥശിശുവിന് ആവശ്യസമയത്ത് പോഷകാഹാരങ്ങൾ ലഭിക്കാതിരിക്കുന്നതും, പ്രസവശേഷം അമിതഭക്ഷണം ലഭ്യമാക്കുന്നതും ഹൃദ്രോഗം, പക്ഷാഘാതം മുതലായ മാരകാവസ്ഥകളിലേക്ക് കുട്ടികളെ നയിക്കും. രണ്ടു വയസ്സുവരെ മറ്റു ഭക്ഷണങ്ങളോടൊപ്പം കുട്ടിക്ക് മുലപ്പാൽ നിര്‍ബന്ധമായും നൽകണം.

കുട്ടികൾ അവരുടെ പ്രാതൽ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കൂടാതെ അമിതമായ ഉപ്പും, കൊഴുപ്പും, മധുരവുമുള്ള ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളും ബേക്കറി സാധനങ്ങളും കുഞ്ഞുങ്ങൾക്ക് നൽകരുത്.

കുട്ടികൾക്ക് ബർഗർ വേണ്ട കൊഴുക്കട്ടയാകാം 

കുട്ടികൾക്ക് ഫാസ്റ്റഫുഡ് കൊടുക്കരുത്. ഇവ ആരോഗ്യത്തിന് തീരെ യോജിച്ചതല്ല, മറിച്ച് പരമ്പരാഗതമായി നാം വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ വളരെയധികം ആരോഗ്യപ്രദമാണ്.  ആവിയിൽ വേവിച്ച തവിടുള്ള ഭക്ഷണങ്ങൾ, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, കൊഴുക്കട്ട, പുഴുങ്ങിയ പഴം, മരച്ചീനി, കപ്പലണ്ടി മിഠായി, എള്ളുണ്ട എന്നിവയോടൊപ്പം നാടൻ പാനീയങ്ങളായ കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, സംഭാരം മുതലായവ കുട്ടികൾക്ക് യഥേഷ്ട്ടം കൊടുക്കാം. 

പഫ്സ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, വെളുത്ത ബ്രെഡ്, മൈദകൊണ്ടുള്ള ബിസ്‌ക്കറ്റ്, പിസ്സ, നൂഡിൽസ്, ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ ഉപ്പേരികള്‍‌, കോള പോലുള്ള പാനീയങ്ങൾ, ടിന്നിലടച്ച പഴങ്ങൾ എന്നിവ വീട്ടിൽനിന്നും  സ്കൂളിൽനിന്നും  ഒഴിവാക്കണം. 

 കുട്ടികൾ ഭക്ഷണങ്ങൾ കൊണ്ടുപോകുന്നത്  സ്റ്റീൽ പാത്രങ്ങളിലോ ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് പാത്രങ്ങളിലോ ആണെന്ന് ഉറപ്പുവരുത്തുക.

ഇനിമുതൽ സ്കൂള്‍ വിട്ടുവരുന്ന കുട്ടിയെ കോളയും ബിസ്ക്കറ്റും കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച് നാരങ്ങാവെള്ളവും കൊഴുക്കട്ടയും കഴിക്കാന്‍ ശീലിപ്പിച്ചോളൂ .

ഉപ്പും മധുരവും ആവശ്യത്തിന് 

ഭക്ഷണത്തിൽ നാം ഒഴിവാക്കാത്തവയാണ് ഉപ്പും മധുരവും. ഒരുദിവസം നേരിട്ടോ അല്ലാതെയോ അഞ്ച് ഗ്രാം ഉപ്പ് മാത്രമേ ശരീരത്തിന് ആവശ്യമുള്ളു. പക്ഷേ, സാധാരണ പാചകത്തിനായി ഉപയോഗിക്കുന്ന ഉപ്പ് കൂടാതെ പല ഭക്ഷണപദാർത്ഥങ്ങളിലും സോഡിയം അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ പല മടങ്ങാണ് ഉള്ളില്‍ ചെല്ലുന്നത്.  

പാക്കറ്റ് ഭക്ഷണങ്ങളുടെ പുറത്തുതന്നെ അതിലടങ്ങിയിട്ടുള്ള ഉപ്പിന്റെ അളവ് രേഖപ്പെടുത്തിയിരിക്കും. ചൈനീസ് ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന സോസ് പോലുള്ള ഹോട്ടൽ ഭക്ഷണങ്ങളിൽ ഉപ്പിന്റെ അളവ് അപകടകരമായ രിതിയിൽ കൂടുതലായിരിക്കും. 

പഞ്ചസാര ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമല്ല. ആരോഗ്യത്തിന് ഹാനികരമാകാത്ത രീതിയിൽ വേണം പഞ്ചസാര ഉപയോഗിക്കാൻ‍. ചായയിൽ നേരിട്ട് ഇടുന്നതുകൂടാതെ മധുരപലഹാരങ്ങള്‍ വഴിയും ധാരാളം പഞ്ചസാര ഉള്ളിൽ ചെല്ലുന്നുണ്ട്.

ഒരുദിവസം പുരുഷൻമാർക്ക് 9 റ്റീസ്പൂണിൽ (36 ഗ്രാം) താഴെയും, സ്ത്രീകൾക്ക് 5 റ്റീസ്പൂണിൽ (20 ഗ്രാം) താഴെയും, കുട്ടികൾക്ക് 3 റ്റീസ്പൂണിൽ (12 ഗ്രാം) താഴെയും മതിയാകും.
കൊഴുപ്പും എണ്ണയും പേടിക്കാതെ ഉപയോഗിക്കാം 

ചെറിയ അളവിലുള്ള കൊഴുപ്പ് ആരോഗ്യപ്രദമാണ്. എന്നാൽ എണ്ണയും കൊഴുപ്പും ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തണം. കൂടാതെ പലതരം എണ്ണകൾ മാറിമാറി ഉപയോഗിക്കണം. ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.

വനസ്പതിയുടെ ഉപയോഗം പാടെ ഒഴിവാക്കണം. അതുപോലെ നെയ്യിന്റെ ഉപയോഗവും കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ചീര, മുരിങ്ങയില : ആരോഗ്യത്തിന് ഏറ്റവും ഗുണകരം

പ്രാദേശികമായി ലഭിക്കുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളുമാണ് ആരോഗ്യത്തിന് ഉത്തമമായിട്ടുള്ളത്. മറ്റു സ്ഥലങ്ങളില്‍ നിന്നു വരുന്ന ആപ്പിൾ പോലുള്ള ഫലവർഗ്ഗങ്ങളേക്കാൾ നമ്മുടെതന്നെ പേരക്ക, നേന്ത്രപ്പഴം, മാങ്ങ തുടങ്ങിയവയ്ക്ക്കാണ് കൂടുതൽ ഗുണം. 

ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ ആരോഗ്യത്തിന് അത്യുത്തമമാണ്. അത് ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. ഹോട്ടല്‍ ഭക്ഷണത്തില്‍ ഒട്ടും ഉണ്ടാകാറില്ലാത്ത ഒന്നാണ് ഇലക്കറികളെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.


മാര്‍ക്കറ്റില്‍ പോയി പാചകത്തിനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുതല്‍ തീന്‍മേശയില്‍ പ്ലേറ്റുകള്‍ നിരത്തുമ്പോള്‍ വരെ ഈ കാര്യങ്ങള്‍ മനസ്സിലുണ്ടാകണം. 
അപ്പോള്‍പിന്നെ, ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിച്ചുതുടങ്ങുകയല്ലേ?

Healthy family relationships and safe and supportive home environments are central to children and young people's development and wellbeing.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lhMrlab2mvUaQM2VquOSGuiowl1u7oWK6WARSJwI): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lhMrlab2mvUaQM2VquOSGuiowl1u7oWK6WARSJwI): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lhMrlab2mvUaQM2VquOSGuiowl1u7oWK6WARSJwI', 'contents' => 'a:3:{s:6:"_token";s:40:"NJ8RzZZvutQ6yeHfAfp5FRyDcRlGWbPzrljqk1vu";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/nutrition-and-diet/216/if-the-food-is-balanced-family-health-is-secure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lhMrlab2mvUaQM2VquOSGuiowl1u7oWK6WARSJwI', 'a:3:{s:6:"_token";s:40:"NJ8RzZZvutQ6yeHfAfp5FRyDcRlGWbPzrljqk1vu";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/nutrition-and-diet/216/if-the-food-is-balanced-family-health-is-secure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lhMrlab2mvUaQM2VquOSGuiowl1u7oWK6WARSJwI', 'a:3:{s:6:"_token";s:40:"NJ8RzZZvutQ6yeHfAfp5FRyDcRlGWbPzrljqk1vu";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/nutrition-and-diet/216/if-the-food-is-balanced-family-health-is-secure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lhMrlab2mvUaQM2VquOSGuiowl1u7oWK6WARSJwI', 'a:3:{s:6:"_token";s:40:"NJ8RzZZvutQ6yeHfAfp5FRyDcRlGWbPzrljqk1vu";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/nutrition-and-diet/216/if-the-food-is-balanced-family-health-is-secure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21