×

ലൈംഗികശേഷിക്ക് വ്യാജ ഔഷധങ്ങൾ: ഇതാണ് യഥാർത്ഥ ലൈംഗിക ചൂഷണം

Posted By

IMAlive, Posted on September 13th, 2019

Truth behind medicines sold in the market in the name of sexual wellness by Dr Arun B Nair

ലേഖകൻ :Dr Arun B Nair,  Assistant Professor in Psychiatry, Medical College,  Trivandrum

ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഔഷധങ്ങൾ എന്ന പേരിൽ ധാരാളം വസ്തുക്കൾ വിപണിയിലുണ്ട്. ഇതേക്കുറിച്ച് ആകർഷകമായ പരസ്യങ്ങൾ വ്യത്യസ്ത മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് മുന്നിലെത്തുന്നുമുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മരുന്നുകളുടെ കൂട്ടത്തിൽ ലൈംഗിക ഉത്തേജക ഔഷധങ്ങൾ വിറ്റഴിയുന്നുണ്ടെന്ന് മരുന്ന് വിപണനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ എത്ര ശതമാനം ആളുകൾ അവരുടെ ലൈംഗികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുന്നുണ്ട്, എത്രപേരാണ് സ്വയം ചികിത്സാ രീതി അവലംബിക്കുന്നത്, പരസ്യങ്ങൾ കണ്ട് ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകൾ വാങ്ങികഴിക്കുന്നത് സമൂഹത്തിൽ എത്രത്തോളം വ്യാപകമായ കാര്യമാണ്, ഇത്തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നതുവഴി ലൈംഗികപ്രശ്‌നങ്ങൾക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകുന്നുണ്ടോ, ഈ മരുന്നുകൾ കഴിക്കുന്നതുമൂലമുള്ള പാർശ്വഫലങ്ങൾ ആരുടെയെങ്കിലും ആരോഗ്യത്തെയോ ജീവനേയോ തകരാറിലാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ നാം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

ലൈംഗികാരോഗ്യപ്രശ്‌നങ്ങളും കാരണങ്ങളും

ലൈംഗികാരോഗ്യപ്രശ്‌നങ്ങൾ നമ്മുടെ സമൂഹത്തിൽ വളരെ വ്യാപകമായി കണ്ടുവരുന്നുണ്ട്. ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ  പൊതുവെ നാലായി നമുക്ക് തരംതിരിക്കാം. ഒന്നാമതായി ലൈംഗിക താൽപര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. പലരിലും ലൈംഗിക താൽപര്യപ്രശ്‌നങ്ങൾ കാണാറുണ്ടെങ്കിലും സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള താൽപര്യക്കുറവിനെ ലൈംഗികജഢത്വം (Frigidity) എന്നു വിളിക്കുന്നു. ശരീരത്തിലെ ലൈംഗിക ഹോർമോണുകളുടെ കുറവ്, ലൈംഗികാവയവത്തിലേയ്ക്കും, തലച്ചോറിലേക്കുമുള്ള രക്തയോട്ടത്തിന്റെ കുറവ്, ശരീരത്തിലെ ലവണങ്ങളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ തൊട്ട് വിഷാദരോഗം, തൈറോയ്ഡ് ഹോർമോണുകളുടെ അളവിന്റെ കുറവ്,അമിത ഉത്കണ്ഠ എന്നിവ വരെ ലൈംഗിക താൽപര്യക്കുറവിന് കാരണമാകാറുണ്ട്. 

രണ്ടാമത്തെ  പ്രധാനപ്പെട്ട ലൈംഗികാരോഗ്യപ്രശ്‌നമാണ്, ലൈംഗിക ഉത്തേജനത്തിലുള്ള കുറവ്. ഇത് പുരുഷൻമാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉദ്ധാരണശേഷിക്കുറവാണ് ഇതിൽത്തന്നെ കാണപ്പെടുന്ന പ്രധാന ആരോഗ്യ പ്രശ്‌നം. പ്രമേഹം, അമിത രക്തസമ്മർദ്ദം, അമിത കൊളസ്‌ട്രോൾ, പുകവലി ശീലം തുടങ്ങിയവ ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തയോട്ടം കുറക്കുകയും അത് ഉദ്ധാരണശേഷിക്കുറവിന് കാരണമാവുകയും ചെയ്യുന്ന അവസ്ഥ വ്യാപകമായി കാണാറുണ്ട്. നട്ടെല്ലിന് പരിക്ക് പറ്റുകയോ, വീഴ്ച സംഭവിക്കുകയോ ചെയ്യുമ്പോൾ  ലൈംഗികാവയവത്തിലേയ്ക്കുള്ള നാഡികൾക്ക് ക്ഷതം സംഭവിക്കു ന്നു ഇത്‌ ഉദ്ധാരണശേഷിക്കുറവിന് കാരണമാകാറുണ്ട്. അമിത ഉത്കണ്ഠയും, വിഷാദവും പോലെയുള്ള മാനസികാരോഗ്യപ്രശ്‌നങ്ങളും ഉദ്ധാരണശേഷിക്കുറവിന് കാരണമാകാറുണ്ട്. ഉദ്ധാരണശേഷിക്കുറവുള്ള ആളുകളിൽ 60 ശതമാനത്തോളം പേരിൽ ശാരീരികവും മാനസികവുമായ കാരണങ്ങൾ കണ്ടെത്താറുണ്ട്. ബാക്കിയുള്ള 20 ശതമാനം ആളുകൾക്ക് പൂർണമായും മാനസികാരോഗ്യപ്രശ്‌നങ്ങൾ മൂലമുള്ള ഉദ്ധാരണശേഷിക്കുറവായിരിക്കുമെങ്കിൽ, മറ്റൊരു 20 ശതമാനത്തിന് പൂർണമായും ശാരീരികാരോഗ്യപ്രശ്‌നങ്ങൾ മൂലമുള്ള ഉദ്ധാരണശേഷിക്കുറവായിരിക്കും.

രതിമൂർച്ഛാവൈകല്ല്യങ്ങളാണ് മറ്റൊരു ലൈംഗികാരോഗ്യപ്രശ്‌നം. പുരുഷൻമാരിൽ കാണപ്പെടുന്ന ശീഘ്രസ്‌കലനം പോലെയുള്ള പ്രശ്‌നങ്ങൾ ഇതിൽ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ഉദ്ധാരണം സംഭവിച്ച് ഒരു  മിനിറ്റിനുള്ളിൽ സ്‌കലനം സംഭവിച്ചുപോകുന്ന സ്ഥിതിവിശേഷത്തേയാണ് ശീഘ്രസ്‌കലനം എന്ന് പറയുന്നത്. ലൈംഗികബന്ധവുമായി ബന്ധപ്പെട്ട വേദനകളാണ് മറ്റൊരു ലൈംഗികാരോഗ്യപ്രശ്‌നം. സാധാരണ സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. യോനീസങ്കോചം (vaginismus) ആണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്‌. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെടുകയും, യോനിയിലെ പേശികൾ വലിഞ്ഞുമുറുകി ലിംഗയോനീ സംഭോഗം സാധ്യമാകാതെ വരികയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് യോനീസങ്കോചം.

സർവ്വരോഗസംഹാരികളായ വ്യാജ ഔഷധങ്ങൾ

വിപണിയിൽ ലഭ്യമായ ലൈംഗിക ഉത്തേജക മരുന്നുകളിൽ ബഹുഭൂരിപക്ഷവും ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കുന്നതിനുള്ളതാണ്. ഇത്തരം ഉൽപ്പന്നങ്ങൾ ഉദ്ധാരണശേഷിക്കുറവിനൊപ്പം, ബലഹീനതയും ശീഘ്രസ്‌കലനവുമെല്ലാം പരിഹരിക്കുന്ന സർവ്വരോഗസംഹാരികളാണ് എന്ന രീതിയിലാണ് ഇവയെക്കുറിച്ചുള്ള പരസ്യങ്ങൾ അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെ വ്യാപകമാകുന്നത്. ലൈംഗികത എന്ന സങ്കീർണമായ പ്രവൃത്തി വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒന്നാണെന്നും, ഉത്തേജനം, താൽപര്യം, രതിമൂർച്ഛ തുടങ്ങിയവ വ്യത്യസ്തമായ ജൈവിക പ്രവർത്തനങ്ങളുടെ ഫലമാണെന്നുമുള്ള അടിസ്ഥാന പാഠം പോലും മനസ്സിലാക്കാതെയാണ് ലൈംഗികതയുമായി ബന്ധപ്പെട്ട സകല പ്രശ്‌നങ്ങൾക്കും പ്രതിവിധി എന്ന മട്ടിൽ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണനം ചെയ്യപ്പെടുന്നത്.

സ്വാഭാവികമായും സ്വന്തം ലൈംഗികാരോഗ്യപ്രശ്‌നത്തെക്കുറിച്ച് ഒരു ഡോക്ടറോടോ മറ്റോ തുറന്നുപറയാൻ മടിയുള്ള ഒരു ജനവിഭാഗമാണ് മലയാളികൾ. ലൈംഗികതയെക്കുറിച്ച് തുറന്നുപറയുന്നത് വലിയൊരു കുറ്റകൃത്യമാണ് എന്ന സങ്കൽപം നമ്മുടെ യാഥാസ്തിക കുടുംബ പശ്ചാത്തലങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു. ഇക്കാരണത്താൽ തന്നെ ഒരു ഡോക്ടറോട് പോയി ലൈംഗികപ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനേക്കാൾ സൗകര്യം ഒരു മെഡിക്കൽ ഷോപ്പിൽ പോയി ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട സകല പ്രശ്‌നങ്ങളും  പരിഹരിക്കുന്ന ദിവ്യ ഔഷധം എന്ന മട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന ഏതെങ്കിലും വാണിജ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നതാണെന്ന് പല  മലയാളികളും കരുതുന്നു. പക്ഷേ ഇവിടെയാണ് മലയാളികൾ ഏറ്റവും കൂടുതൽ  തട്ടിപ്പിനും ചൂഷണത്തിനും ഇരയാകുന്നത്.

ലൈംഗികപ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്ന മട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ഔഷധങ്ങളുടെ പ്രവർത്തനം ഏത് രീതിയിലാണ്, ശാസ്ത്രീയമായി അവ ഫലപ്രദമാണോ, തലച്ചോറിലെ അല്ലെങ്കിൽ ഹോർമോണുകളിൽ എന്ത് തരത്തിലുള്ള പ്രവർത്തനമാണ് ഈ മരുന്നുകൾ ഉണ്ടാക്കുന്നത് എന്നിവ സംബന്ധിച്ചൊന്നും യാതൊരു വ്യക്തതയുമില്ല. ഇതൊന്നും മനസ്സിലാക്കാതെ പലപ്പോഴും ഇത്തരം മരുന്നുകൾ വലിയ വില കൊടുത്ത് വാങ്ങി മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം കഴിച്ച് കബളിപ്പിക്കപ്പെടുന്ന ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട്. ഓരോ വ്യക്തിയുടേയും ലൈംഗികാരോഗ്യപ്രശ്‌നം വ്യത്യസ്തമാണ് എന്നും വ്യക്തമായ പരിശോധനയിലൂടെ ശാസ്ത്രീയമായ വിശകലനത്തിലൂടെ ഒരു വിദഗ്ധനായ ഡോക്ടർക്ക് മാത്രമേ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി കൃത്യമായ ചികിത്സ നിർദേശിക്കാനാകൂ എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ എല്ലാവിധ ലൈംഗികപ്രശ്‌നങ്ങൾക്കും ഒരേ മരുന്ന്‌ എന്ന തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്ക്‌ വശംവദരായാണ് ഭൂരിപക്ഷം ആളുകളും കബളിപ്പിക്കപ്പെടുന്നത്.

ആധുനികവൈദ്യശാസ്ത്രത്തിലെ മരുന്നുകൾ പൊടിച്ചുചേർക്കുന്ന വിദ്യ

ചില അവസരങ്ങളിൽ ആധുനികവൈദ്യശാസ്ത്രത്തിന്റെ ഭാഗമായി ലൈംഗിക ഉദ്ധാരണശേഷി മെച്ചപ്പെടുത്താൻ കഴിക്കുന്ന ചില മരുന്നുകൾ പൊടിച്ചുചേർത്ത വാണിജ്യ ഉൽപ്പന്നങ്ങൾ വിപണിയിൽ വന്നതായി വാർത്തകൾ വരികയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ചില ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക്‌ വിധേയമാക്കിയപ്പോൾ ഫോസ്‌ഫോഡയസ്റ്ററേസ് ഇൻഹിബിറ്റർ (Phosphodiesterase inhibitor) എന്ന വിഭാഗത്തിൽ പെടുന്ന, ഉദ്ധാരണശേഷി മെച്ചപ്പെടുത്താൻ ആധുനികവൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ടാഡലാഫിൽ (Tadalafil) പോലുള്ള ചില മരുന്നുകൾ അളവിൽ കൂടുതലായി ഇത്തരത്തിലുള്ള  ചില പദാർത്ഥങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് അത്തരത്തിലുള്ള വാണിജ്യ ഉൽപ്പന്നങ്ങൾ നിരോധിക്കുന്ന നടപടികളുമുണ്ടായി.

എന്താണ് ഇത്തരത്തിലുള്ള ആധുനികവൈദ്യശാസ്ത്രത്തിലെ മരുന്നുകൾ പൊടിച്ചുചേർത്ത് കൊടുക്കുന്നതുകൊണ്ടുള്ള തകരാറ്

ലൈംഗിക ഉത്തേജനം എന്ന പ്രവൃത്തി ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തക്കുഴലുകൾ വികസിക്കുമ്പോഴാണ് സംഭവിക്കുന്നത്. രക്തക്കുഴലുകളിൽ തടസ്സം സംഭവിക്കുന്ന പ്രമേഹം, ഹൃദ്രോഗം, പുകവലിശീലംഎന്നിവയുള്ളവർക്ക് ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്നുകൾ ഫോസ്‌ഫോഡയസ്റ്ററേസ് ഇൻഹിബിറ്റർ എന്ന വിഭാഗത്തിൽപെടുന്ന മരുന്നുകളാണ്. ഫോസ്‌ഫോഡയസ്റ്ററേസ് എന്ന പേരിലുള്ള ഒരു രാസവസ്തുവിനെ തടസ്സപ്പെടുത്തിക്കൊണ്ട് അതുവഴി രക്തക്കുഴലുകളെ വികസിപ്പിക്കുക എന്നതാണ് ഈ മരുന്നുകൾ ചെയ്യുന്ന പ്രധാനപ്പെട്ട പ്രക്രിയ. പക്ഷേ ഇത്തരം മരുന്നുകൾക്ക് മറ്റ് ചില മരുന്നുകളുമായി പ്രതിപ്രവർത്തനം അടക്കമുള്ള സാധ്യതകളുണ്ട്. ഉദാഹരണത്തിന് ചിലതരം ഹൃദ്രോഗികൾ കഴിക്കുന്ന നൈട്രേറ്റ വിഭാഗത്തിൽപെടുന്ന മരുന്നുകളുമായി ഈ ഫോസ്‌ഫോഡയസ്റ്ററേസ് ഇൻഹിബിറ്റർ എന്ന വിഭാഗത്തിൽപെടുന്ന മരുന്നുകൾക്ക് പ്രതിപ്രവർത്തനമുണ്ട്. നൈട്രേറ്റേ് കഴിക്കുന്ന രോഗികൾ ഫോസ്‌ഫോഡയസ്റ്ററേസ് ഇൻഹിബിറ്റേഴ്‌സ് ഉപയോഗിച്ചാൽ പെട്ടന്ന് രക്തസമ്മർദ്ദം കുറയാനും ഹൃദയത്തിലേയ്ക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും ചിലപ്പോൾ മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇക്കാരണത്താൽ ഒരു രോഗിയെ വ്യക്തിയെ പരിശോധിച്ച് ശാരീരികനിലയും ഹൃദയത്തിന്റെ ആരോഗ്യവും നിർണയിച്ച് അദ്ധേഹം കഴിക്കുന്ന മറ്റ് മരുന്നുകൾ എന്തൊക്കെയാണ്, ആ മരുന്നുകളുമായി ലൈംഗിക ഉത്തേജകമരുന്നുകൾക്ക് പ്രതിപ്രവർത്തനം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നിവയൊക്കെ വളരെ വിശദമായി മനസ്സിലാക്കിയതിന് ശേഷമേ ലൈംഗിക ഉദ്ധാരണക്കുറവിനുള്ള ചികിത്സകൾ തീരുമാനിക്കാൻ. ഇതൊന്നും മനസ്സിലാക്കാതെ കടയിൽ നിന്ന് മരുന്നുകൾ വാങ്ങിക്കഴിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമ്പോൾ വലിയ  അപകടമാണ് ആളുകൾ ക്ഷണിച്ചുവരുത്തുന്നത്. ഹൃദയത്തിന് തടസ്സം വന്നിട്ടുള്ള, പുകവലി ശീലവും പ്രമേഹവുമൊക്കെയുള്ള, ഹൃദയാരോഗ്യം വീണ്ടെടുക്കാൻ നൈട്രേറ്റ് പോലുള്ള മരുന്നുകൾ കഴിക്കുന്ന വ്യക്തികൾ ഡോക്ടറുടെ നിർദേശമില്ലാതെ കടയിൽ നിന്നും ഫോസ്‌ഫോഡയസ്റ്ററേസ് വിഭാഗത്തിൽപെടുന്ന മരുന്നുകൾ വാങ്ങിക്കഴിക്കുകയോ, അത്തരം മരുന്നുകൾ പൊടിച്ചുചേർത്ത് കച്ചവടം ചെയ്യപ്പെടുന്ന വാണിജ്യ ഉൽപ്പന്നങ്ങൾ വാങ്ങികഴിക്കുകയോ ചെയ്താൽ അവരുടെ ജീവന് വരെ അപകടം വരാനുള്ള സാധ്യതയുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുകയാണ് വേണ്ടത്. 

മരുന്നുകളില്ലാതെയും ലൈംഗികാരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാം

ചില അവസരങ്ങളിൽ മരുന്നുകളുടെ സഹായമില്ലാതെ ചില ലൈംഗികാരോഗ്യപ്രശ്‌നങ്ങൾ ഭേദപ്പെടുത്താനും സാധിക്കും. ഉദാഹരണത്തിന് മാനസികമായ സമ്മർദ്ദംമൂലം ഉണ്ടാകുന്ന ഉദ്ധാരണശേഷശേഷിക്കുറവ്, ശീഘ്രസ്‌കലനം, യോനീസങ്കോചം തുടങ്ങിയ ലൈംഗികാരോഗ്യപ്രശ്‌നങ്ങൾ മന:ശാസ്ത്ര ചികിത്സാരീതികൾ കൊണ്ടുതന്നെ മാറ്റിയെടുക്കാൻ സാധിച്ചേക്കും. ഇത്തരം ഘട്ടങ്ങളിൽ പലപ്പോഴും മരുന്നുകളുടെ ആവശ്യംതന്നെ വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം ആളുകൾ പോലും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി വാണിജ്യ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലേ പറ്റൂ എന്ന് ധരിച്ച് ആവശ്യമില്ലാതെ അത്തരം മരുന്നുകൾ വാങ്ങികഴിക്കുകയും അതുമൂലംപ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നത് വ്യാപകമാണ്. 

യഥാർത്ഥത്തിൽ ലൈംഗികാരോഗ്യപ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കേണ്ടതെപ്പോൾ? 

ശാരീരികപ്രശ്‌നങ്ങൾമൂലം ഉണ്ടാകുന്ന ലൈംഗികപ്രശ്‌നങ്ങൾ ആണെങ്കിൽപോലും കൃത്യമായി ഒരു ഡോക്ടറെ സമീപിച്ച് സമഗ്രമായ ഒരു വിലയിരുത്തലിന് ശേഷം മാത്രമേ ഇത്തരം മരുന്നുകൾ കഴിക്കാവൂ. രോഗിയുടെ ശാരീരികപരിശോധന നടത്തുന്നു, അതോടൊപ്പം ആവശ്യമായ രക്തപരിശോധനകളും ഇസിജി പോലുള്ള ടെസ്റ്റുകളും ഡോക്ടർ നടത്തുന്നു. രക്തത്തിലെ ഹോർമോണുകളുടെ അളവ് നിർണയിക്കുന്നു, ആവശ്യമുള്ള ഘട്ടത്തിൽ ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തയോട്ടം പരിശോധിക്കാനുള്ള ഡോപ്ലർ സ്‌കാൻ പോലുള്ള പരിശോധനകൾ ചെയ്യുന്നു. ഇവയൊക്കെ ചെയ്യുകയും മറ്റ് അസുഖങ്ങൾക്ക് വേണ്ടി എന്തൊക്കെ മരുന്നുകൾ കഴിക്കുന്നുവെന്ന് വിശദമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ ലൈംഗികാരോഗ്യപ്രശ്‌നങ്ങൾക്കുള്ള ചികിത്സ തീരുമാനിക്കൂ. ഫോസ്‌ഫോഡയസ്റ്ററേസ് ഇൻഹിബിറ്റർ വിഭാഗത്തിൽപ്പെടുന്ന മരുന്നുകളുടെ പുറംചട്ടയിൽ  ഏതൊക്കെ വിഭാഗം ഡോക്ടർമാർക്ക് ഒരു രോഗിക്ക് മരുന്ന് എഴുതി നൽകാം എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്.

ഒരു സൈക്യാട്രിസ്റ്റിനോ,എൻഡോക്രൈനോളജിസ്റ്റിനോ, യൂറോളജിസ്റ്റിനോ മാത്രമേ ആ മരുന്ന് എഴുതാൻ കഴിയൂ എന്ന് ഈ മരുന്നുകളുടെ കവറിൻമേൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത് വിദഗ്ധരായ ഡോക്ടർമാർക്ക് മാത്രമേ ഈ മരുന്നുകൾ എഴുതിനൽകാൻ യോഗ്യതയുള്ളൂവെന്ന് സാരം. ഇതൊന്നും മനസ്സിലാക്കാതെ കടയിൽ നിന്നും അത്തരം മരുന്നുകൾ വാങ്ങിക്കഴിക്കുകയോ, അനധികൃത സ്വഭാവമുള്ള അത്തരം ഔഷധങ്ങൾ വാങ്ങി ഉപയോഗിക്കുകയോ ചെയ്താൽ നമ്മൾ അപകടത്തിലേയ്ക്ക് പോകുകയാണെന്ന് മനസ്സിലാക്കിക്കൊണ്ട് കൃത്യമായ ഒരു ശാസ്ത്രീയ സമീപനം സ്വീകരിക്കുവാൻ എല്ലാവരും തയ്യാറാകണം. ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് തെറ്റാണ് എന്ന ധാരണ ശരിയല്ല. മറ്റേത് അവയവത്തിന്റേയും പ്രവർത്തന വൈകല്ല്യം പോലെയുള്ള ഒരു ആരോഗ്യരപ്രശ്‌നം തന്നെയാണ് ലൈംഗികശേഷിയിലെ വ്യത്യാസങ്ങളും. ലോകാരോഗ്യസംഘടന ഒരു മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പ്രമേഹരോഗബാധിതരായ വ്യക്തികൾക്ക് ഉദ്ദാരണശേഷിക്കുറവ് വരികയാണെങ്കിൽ അത് അവരിൽ ഹൃദ്രോഗം വരുന്നതിന്റെ പ്രാരംഭ സൂചനയായി കരുതണം എന്നാണ്. കാരണം പ്രമേഹരോഗികൾക്ക് പ്രമേഹം നിയന്ത്രണത്തിലല്ലെങ്കിൽ രക്തക്കുഴലുകൾ അടയുന്ന അവസ്ഥ വരാം. ലൈംഗികാവയവത്തിലേക്കുള്ള രക്തക്കുഴലുകൾ പോലെയുള്ള ചെറിയ രക്തക്കുഴലുകൾ ആയിരിക്കും ആദ്യം അടയുക. പിന്നീടാണ് ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലുകൾ പോലെയുള്ള കുറച്ചുകൂടി വലിപ്പം കൂടിയവ അടയുന്ന ഘട്ടം എത്തുന്നത്. ഉദ്ധാരണശേഷിക്കുറവ് വരുന്നുവെങ്കിൽ ചെറിയ രക്തക്കുഴലുകൾ അടഞ്ഞൂവെന്ന് അർത്ഥം. ഉദ്ധാരണശേഷിക്കുറവ് വന്ന ഒരു വ്യക്തി കൃത്യമായിട്ടും ഹൃദ്രോഗബാധയുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ ഹൃദയാഘാതം തടയാനുള്ള ചികിത്സാരീതികൾ അവലംബിക്കുകയും വേണം. ഇത്രത്തോളം പ്രസക്തി ഉദ്ധാരണശേഷിക്കുറവ് എന്ന വിഷയത്തിന് ഉണ്ട് എന്ന് മനസ്സിലാക്കാതെ നാം അശാസ്ത്രീയമായ ചികിത്സകൾ തേടിപ്പോയാൽ അത് നമ്മുടെ ആരോഗ്യത്തിന് വളരെ ദോഷകരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  

 

Truth behind medicines sold in the market in the name of sexual wellness

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/eqNVB5JeLXg8HALe43mDD1NBXjUY6cdbDHP7S81V): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/eqNVB5JeLXg8HALe43mDD1NBXjUY6cdbDHP7S81V): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/eqNVB5JeLXg8HALe43mDD1NBXjUY6cdbDHP7S81V', 'contents' => 'a:3:{s:6:"_token";s:40:"QdsLFkWRgTt1VoXcumZFgJb3tG4Ocf6wgrUlDJSe";s:9:"_previous";a:1:{s:3:"url";s:126:"http://imalive.in/sexual-health/859/truth-behind-medicines-sold-in-the-market-in-the-name-of-sexual-wellness-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/eqNVB5JeLXg8HALe43mDD1NBXjUY6cdbDHP7S81V', 'a:3:{s:6:"_token";s:40:"QdsLFkWRgTt1VoXcumZFgJb3tG4Ocf6wgrUlDJSe";s:9:"_previous";a:1:{s:3:"url";s:126:"http://imalive.in/sexual-health/859/truth-behind-medicines-sold-in-the-market-in-the-name-of-sexual-wellness-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/eqNVB5JeLXg8HALe43mDD1NBXjUY6cdbDHP7S81V', 'a:3:{s:6:"_token";s:40:"QdsLFkWRgTt1VoXcumZFgJb3tG4Ocf6wgrUlDJSe";s:9:"_previous";a:1:{s:3:"url";s:126:"http://imalive.in/sexual-health/859/truth-behind-medicines-sold-in-the-market-in-the-name-of-sexual-wellness-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('eqNVB5JeLXg8HALe43mDD1NBXjUY6cdbDHP7S81V', 'a:3:{s:6:"_token";s:40:"QdsLFkWRgTt1VoXcumZFgJb3tG4Ocf6wgrUlDJSe";s:9:"_previous";a:1:{s:3:"url";s:126:"http://imalive.in/sexual-health/859/truth-behind-medicines-sold-in-the-market-in-the-name-of-sexual-wellness-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21