×

ലോക എയ്ഡ്‌സ് ദിനം - സമൂഹത്തിന് ചെയ്യാനുള്ളത്‌

Posted By

IMAlive, Posted on November 30th, 2019

World AIDS Day 2019 Communities can make the difference

Author: Dr. Hanish Babu

MD, Dermatologist & Venereologist

എല്ലാ വർഷവും ഡിസംസംബർ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എയ്ഡ്‌സിനെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എയ്ഡ്‌സ് ദിനമാചരിക്കുന്നത്. 'മാറ്റമുണ്ടാക്കേണ്ടത് സമൂഹമാണ് ' (COMMUNITIES MAKE THE DIFFERENCE) എന്നതാണ് ഈ വർഷത്തെ എയ്ഡ്‌സ് ദിനത്തിന്റെ തീം. അന്തർദേശീയ, ദേശീയ, തദ്ദേശീയ തലങ്ങളിൽ സമൂഹം ഏത് രീതിയിലാണ് എയ്ഡ്‌സ് ബാധ തടയാൻ ഇടപെടേണ്ടത് അല്ലെങ്കിൽ സമൂഹം ഏത്രമാത്രം ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിലൂടെ  ഉദ്ധേശിക്കുന്നത്.

എയ്ഡ് ബാധ തടയുന്നതിൽ സമൂഹത്തിന്റെ പങ്ക്

എയ്ഡ്‌സ് ബാധയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ഒരു സമൂഹത്തിന് പ്രവർത്തിക്കാൻ സാധിക്കും. 

1. എയ്ഡ്‌സ് ബാധിതരുമായി അടുത്ത് ബന്ധമുള്ളവരിലൂടെയുള്ള ആരോഗ്യ-വിദ്യാഭ്യാസം.

2. എയ്ഡ്‌സ് ബാധിതരോ അവരോടൊപ്പം ജീവിക്കുന്നവരോ ആയ ആളുകളുടെ കൂട്ടായ്മ : ഇതിൽ സ്വവർഗ്ഗാനുരാഗികളായ പുരുഷൻമാർ, പുരുഷൻമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷൻമാർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ലൈംഗിക തൊഴിലാഷികൾ, സ്ത്രീകൾ, ചെറുപ്പക്കാർ, ഹെൽത്ത് വർക്കേഴ്‌സ്, ആക്ടിവിസ്റ്റുകൾ എന്നിവരേയും ഉൾപ്പെടുത്താവുന്നതാണ്. 

3. എയ്ഡ്‌സ് നിവാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘങ്ങൾക്കുള്ള പിന്തുണ.

ഈ വർഷത്തെ തീം അർത്ഥമാക്കുന്നതെന്ത്?

എയ്ഡ്‌സ് പോലുള്ള പ്രതിസന്ധികളിൽ ഇടപെടാൻ സമൂഹം മടിക്കുന്ന മൂല്യച്ഛ്യുതി സംഭവിച്ച ഒരു കാലഘട്ടത്തിലാണ് ലോക എയ്ഡ്‌സ് ദിനം വീണ്ടുമെത്തുന്നത്. സമൂഹം ഒരുമിച്ച് നിന്ന് എയ്ഡ്‌സിനെക്കുറിച്ചുള്ള ബോധവൽക്കരണം പോലുള്ള കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യേണ്ടതുണ്ട്. എച്ച്‌ഐവി ബാധിതരെ സാധാരണ പൗരൻമാരായി കാണേണ്ടതും സമൂഹത്തിൽ അവർക്കും ഇടപെടാനുള്ള സാഹചര്യവും ഒരുക്കിക്കൊടുക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. അതുകൊണ്ടുതന്നെ സമൂഹം എയ്ഡ്‌സ് പ്രതിരോധത്തിനായി കൈകോർക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വർഷത്തെ തീം വ്യക്തമാക്കുന്നത്.

എയ്ഡ്‌സ് - അന്തർദേശീയ തലത്തിൽ 

2019ലെ ലോകത്താകമാനമുള്ള എച്ച്‌ഐവി-എയ്ഡ്‌സ് കണക്കുകൾ

1. 37.9 ദശലക്ഷം (32.7 ദശലക്ഷം- 44.0 ദശലക്ഷം) ആളുകൾ എച്ച്‌ഐവി ബാധിതരാണ്

2. 2.3 ദശലക്ഷം (20.5 ദശലക്ഷം- 24.3 ദശലക്ഷം) ആളുകൾ ആന്റിറെട്രോവൈറൽ തെറാപ്പി ചെയ്തുകൊണ്ടിരിക്കുന്നു

3. 2018ൽ 1.7 ദശലക്ഷം (1.4 ദശലക്ഷം - 2.3 ദശലക്ഷം ) ആളുകൾക്ക് പുതിയതായി എച്ച്‌ഐവി ബാധിക്കതപ്പെട്ടു. 

4. 2018ൽ 770,000 ആളുകൾ എച്ച്‌ഐവിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരണപ്പെട്ടു

2018 അവസാനം എച്ച്‌ഐവി ബാധിച്ച 37.9 മില്ല്യൻ ആളുകളിൽ, 79% ആളുകൾ പരിശോധനയ്ക്ക് വിധേയരായി, 62% ആളുകൾക്ക് ചികിത്സ ലഭ്യമായി, 53% ആളുകളിൽ എച്ച്‌ഐവി അണുബാധ മറ്റ് ആളുകളിലേയ്ക്ക് പകരുന്നതിനുള്ള സാധ്യത കുറയ്ക്കാനുമായി. ആയിരക്കണക്കിന് കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, എച്ച്‌ഐവി ബാധിതർ തുടങ്ങിയവരിലൂടെയാണ് ഇത്തരമൊരു അവസ്ഥയിലേയ്ക്ക് എത്താനായത്.

പ്രാഥമികാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിൽ സമൂഹത്തിന്റെ വിശാലമായ ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ച് ആഗോള ശ്രദ്ധയാകർഷിക്കുന്നതിനൊപ്പം, എച്ച്‌ഐവി ബാധ തടയുന്നതിൽ സമൂഹം വഹിക്കേണ്ട പങ്കിനെക്കുറിച്ചുള്ള ആശയങ്ങളും  ലോകാരോഗ്യ സംഘടന(WHO)  ഈ എയ്ഡ്‌സ് ദിനത്തിൻ മുന്നോട്ട് വെക്കുന്നു.


എച്ച്‌ഐവി  ഇന്ത്യയിൽ

  • 2.1 ദശലക്ഷം- എച്ച്‌ഐവി ബാധിതർ

  • 0.2% 

  • 88,000-പുതുതായി എച്ച്‌ഐവി ബാധിച്ചവർ

  • 69,000 - എയ്ഡ്‌സുമായി ബന്ധപ്പെട്ട മരണങ്ങൾ

  • 56%  - എയ്ഡ്സ് വൈറസിനെതിരായ ചികിത്സ ലഭ്യമായവർ

എച്ച്‌ഐവി ബാധിതരുടെ എണ്ണമെടുക്കുമ്പോൾ ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യിൽ ലൈംഗിക തൊഴിലാളികൾ, പുരുഷൻമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ തുടങ്ങിയവരാണ് കൂടുതലായും എച്ച്‌ഐവി ബാധിതരായിട്ടുള്ളത്. നാഷണൽ എയ്ഡ്‌സ് കൺട്രോൾ പ്രോഗ്രാം(The National AIDS Control Programme) ഇത്തരം എയ്ഡ്‌സ് ബാധിത വിഭാഗങ്ങൾക്കിടയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാറുണ്ട്. അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ  എച്ച്‌ഐവി ബാധ പ്രതിരോധക്കുന്നതിൽ 2001 മുതൽ ഇന്ത്യ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആന്റിറെട്രോവൈറൽ ചികിത്സ ലഭ്യമാണെങ്കിലും, ക്ലിനിക്കുകളിലേയ്ക്ക് എത്താൻ ആളുകൾ നേരിടുന്ന ബുദ്ധിമുട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു.

2020 ആകുമ്പോഴേക്കും 90-90-90 എന്ന നിലയിലേയ്ക്ക് എച്ച്‌ഐവി സ്റ്റാറ്റസ് ഉയർത്തപ്പെടുമെന്നാണ് കരുതുന്നത്. അതായത്, എച്ച്‌ഐവി ബാധിതരിൽ 90% പേർക്കും അവരുടെ എച്ച്‌ഐവി നില അറിയാം, എച്ച്‌ഐവി പോസിറ്റീവ് ആയ 90% പേർക്കും ചികിത്സ ലഭ്യമാകും, ചികിത്സയിലുള്ള 90% പേർക്കും അണുബാധ കുറയ്ക്കാനാകും. 2017ൽ എച്ച്‌ഐവി നില മനസ്സിലാക്കിയവർ 79%, ചികിത്സ തേടിയിരുന്നവർ 56%വും ആയിരുന്നു.

എച്ച്‌ഐവി - കേരളത്തിൽ. വർഷം, എയ്ഡ്‌സ് ബാധിതരുടെ എണ്ണം എന്ന ക്രമത്തിൽ.

2014 - 1750

2015 - 1494

2016 - 1438

2017 - 1299

2018 - 886 (2018 സെപ്തംബർ വരെയുള്ളത് )

കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും(KSACS) സന്നദ്ധ സംഘടനകളും നടത്തിയ ഇടപെടലിന്റെ ഭാഗമായി  ലൈംഗിക തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ, പുരുഷൻമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ(MSM) മയക്കുമരുന്ന് ഉപയോഗിക്കുന്നവർ(IDU)എന്നിങ്ങനെ ഉയർന്ന  അപകടസാസാധ്യത കൂടിയവരിൽ എച്ച്‌ഐവി അണുബാധയുടെ തോത് ഗണ്യമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

Communities make an invaluable contribution to the AIDS response

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lpvS8z65QOpqSpqDxbW6wyHLtW1x671Pst44AYHn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lpvS8z65QOpqSpqDxbW6wyHLtW1x671Pst44AYHn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lpvS8z65QOpqSpqDxbW6wyHLtW1x671Pst44AYHn', 'contents' => 'a:3:{s:6:"_token";s:40:"4gOQIpgHvhu2cAEoqETi2ZqF9xTnIExTI5KteQp3";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/sexual-health/943/world-aids-day-2019-communities-can-make-the-difference";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lpvS8z65QOpqSpqDxbW6wyHLtW1x671Pst44AYHn', 'a:3:{s:6:"_token";s:40:"4gOQIpgHvhu2cAEoqETi2ZqF9xTnIExTI5KteQp3";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/sexual-health/943/world-aids-day-2019-communities-can-make-the-difference";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lpvS8z65QOpqSpqDxbW6wyHLtW1x671Pst44AYHn', 'a:3:{s:6:"_token";s:40:"4gOQIpgHvhu2cAEoqETi2ZqF9xTnIExTI5KteQp3";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/sexual-health/943/world-aids-day-2019-communities-can-make-the-difference";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lpvS8z65QOpqSpqDxbW6wyHLtW1x671Pst44AYHn', 'a:3:{s:6:"_token";s:40:"4gOQIpgHvhu2cAEoqETi2ZqF9xTnIExTI5KteQp3";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/sexual-health/943/world-aids-day-2019-communities-can-make-the-difference";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21