×

നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല അയൊഡിന്‍

Posted By

IMAlive, Posted on July 26th, 2019

what are the benefits of iodine

ഒക്ടോബർ 21 ലോക  ലോക അയൊഡിന്‍ അപര്യാപ്തതാ ദിനം ആണ്. അയഡിന്റെ കുറവ് മൂലം തൈറോയ്ഡിലുണ്ടാകുന്ന പ്രശ്നങ്ങൾ പല ശാരീരിക പ്രശ്നങ്ങൾക്കും വഴിവെക്കും. അതുകൊണ്ട് തന്നെ നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല ഇത്. ലോക അയഡിന്‍ അപര്യാപ്തതാ ദിനത്തിന്റെ പ്രാധാന്യവും ഇത് തന്നെ 

തൈറോയ്ഡ് ഹോർമോൺ ഉത്‌പാദനം 


കഴുത്തിന്‍റെ മുന്‍ഭാഗത്ത് ഒരു ചിത്രശലഭത്തിന്‍റെ ആകൃതിയിലാണ് തൈറോയിഡ് ഗ്രന്ഥി കാണപ്പെടുന്നത്. ഈ ഗ്രന്ഥി തൈറോക്സിന്‍ എന്നു പേരുള്ള വളരെ പ്രധാനപ്പെട്ട ഒരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ ശരീരത്തിലെ എല്ലാ ജൈവരാസപ്രക്രിയകള്‍ക്കും ശരീരോഷ്മാവിനെ നിയന്ത്രിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ശൈശവത്തില്‍ അത് മസ്തിഷ്കത്തിന്‍റെയും നാഡികളുടെയും സാധാരണ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കും അമ്മയുടെ ഹോര്‍മോണ്‍ സാധാരണ നിലയിലായിരിക്കേണ്ടതുണ്ട്. തൈറോയ്ഡ് ഹോര്‍മോണില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രധാനപ്പെട്ട മൂലകം ആണ് അയൊഡിന്‍.

ഹൈപോതൈറോയ്ഡിസം

നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍,പ്രത്യേകിച്ചും മത്സ്യം, ചെമ്മീന്‍ എന്നിവയില്‍ അയൊഡിന്‍ അടങ്ങിയിരിക്കുന്നു.അയൊഡിന്‍ ചേര്‍ത്ത ഉപ്പില്‍ നിന്നും അത് ലഭ്യമാണ്.തൈറോയ്ഡ് ഗ്രന്ഥി സാധാരണ അളവില്‍ കുറവായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന അവസ്ഥയെ ഹൈപോതൈറോയ്ഡിസം എന്ന് പറയുന്നു. ഉന്മേഷകുറവ്, അമിതമായ പകലുറക്കം, മലബന്ധം, വരണ്ടചര്‍മം, ശരീരത്തില്‍ നീരുണ്ടാകുക, അമിതമായ തണുപ്പ്, ക്ഷിപ്രകോപം, മുടികൊഴിച്ചില്‍, കുട്ടികളില്‍ വളര്‍ച്ചക്കുറവ്, പഠന വൈകല്യങ്ങള്‍ ഇവയാണ് ഹൈപ്പോതൈറോയ്ഡിസത്തിന്‍റെ പ്രധാന
ലക്ഷണങ്ങള്‍.

ഹൈപ്പര്‍തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥിയുടെ ക്രമാതീതമായ പ്രവര്‍ത്തനത്തില്‍ ഹൈപ്പര്‍തൈറോയ്ഡിസം അല്ലെങ്കില്‍ തൈറോടോക്സിക്കോസിസ് എന്ന അവസ്ഥ ഉണ്ടാകുന്നു.ഇതിന്‍റെ ലക്ഷണങ്ങളായി കാണുന്നത് ഉയര്‍ന്ന നാഡിമിടിപ്പ്, അമിതമായ ചൂട്, ശരീരം ക്ഷീണിക്കല്‍,അമിതവിയര്‍പ്പ്, അമിത മലശോധന, മുടികൊഴിച്ചില്‍, തള്ളി നില്‍ക്കുന്ന കണ്ണുകള്‍ എന്നിവയാണ്.


ഗോയിറ്റര്‍

തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്ന അവസ്ഥയെ'ഗോയിറ്റര്‍'എന്ന് പറയുന്നു. ഇത് കുട്ടിക്കാലത്തും കൗമാരത്തിലും കാണാവുന്നതാണ്. ഗോയിറ്റര്‍ എന്നത്
തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് കൂടിയാലും കുറഞ്ഞാലും വരാവുന്നതാണ്. അത് വളരെ വലുതായി ശ്വാസതടസ്സം,ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ട്, ശബ്ദവ്യത്യാസം എന്നിവ സംഭവിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ ചെയ്തു തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യേണ്ടിയും വരാം. ഒരു ചെറിയ ശതമാനം രോഗികളില്‍ ഇവ അര്‍ബുദത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും അയോഡിന്‍റെ അഭാവം മൂലം ഹൈപോതൈറോയ്ഡിസവും ഗോയിറ്ററും ഉണ്ടാകാം. ഗര്‍ഭിണികളില്‍ അയോഡിന്‍റെ കുറവ്
മൂലം അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകാം.

ക്രെറ്റിനിസം

കുട്ടികളില്‍ അയോഡിന്‍റെ അളവ് വളരെ കുറഞ്ഞുപോയാല്‍ ഉണ്ടാകാവുന്ന അവസ്ഥയാണ് 'ക്രെറ്റിനിസം' എന്നുപറയുന്നത്. ഇതില്‍ മസ്തിഷ്കവും നാഡീവ്യൂഹങ്ങളും ശരിയായ വളര്‍ച്ച എത്താതെ മന്ദീഭവിക്കുന്നതിനാല്‍നേരെ നില്‍ക്കാനും നടക്കാനും ഉള്‍പ്പടെ ദൈനം ദിനചര്യകളും ജീവിതവും മുന്നോട്ടുകൊണ്ടുപോകുവാനും ബുദ്ധിമുട്ടനുഭവപ്പെടും.

അതിനാല്‍ അയൊഡിന്‍ മതിയായ തോതില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്. അയോഡീകരിച്ച ഉപ്പിലൂടെയും മത്സ്യം, ചെമ്മീന്‍ ആദിയായ സമുദ്രോത്പന്നങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയും ഇത് സാധ്യമാകും. തൈറോയ്ഡ് ഗ്രന്ഥിയുടെ അസുഖങ്ങള്‍ കണ്ടുപിടിക്കുന്നതിനും അതിന്‍റെ ചികിത്സക്കും അയൊഡിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. തൈറോയ്ഡ് ഹോര്‍മോണ്‍ വളരെ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥയായ 'ഗ്രേവ്സ് ഡിസീസ്' സ്ഥിരീകരിക്കുവാന്‍' അയൊഡിന്‍ അപ്റ്റേക്ക് സ്കാന്‍ എന്ന പരിശോധനയാണ് ഉപയോഗിക്കുന്നത്.
മേല്‍പ്പറഞ്ഞ അസുഖത്തിന്‍റെ ക്രമാതീതമായ തൈറോക്സിന്‍ ഹോര്‍മോണ്‍ നിയന്ത്രണത്തിനായി വലിയ തോതില്‍ അയൊഡിന്‍ കൊടുക്കാറുണ്ട്. അവസാനമായിഅയൊഡിന്‍ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തിന്‍റെ കണ്ടുപിടിത്തത്തിനും ചികിത്സക്കും തുടര്‍ചികിത്സക്കും പ്രയോജനപ്പെത്തുന്നുണ്ട്.

ഡോ. ടി. ജോര്‍ജ്ജ് കോശി

Iodine is an essential mineral that helps your thyroid gland produce thyroid hormones.Learn more about the benefits, side effects of Iodine

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/FgTqmhfZznY35Fa1pGXCi2N1qTZpJoMCihHlnYM3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/FgTqmhfZznY35Fa1pGXCi2N1qTZpJoMCihHlnYM3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/FgTqmhfZznY35Fa1pGXCi2N1qTZpJoMCihHlnYM3', 'contents' => 'a:3:{s:6:"_token";s:40:"ORjhnc9PKhC8Vn6bMFkRGv4oWvdKyOb94uDMLOfJ";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/thyroid-problem/274/what-are-the-benefits-of-iodine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/FgTqmhfZznY35Fa1pGXCi2N1qTZpJoMCihHlnYM3', 'a:3:{s:6:"_token";s:40:"ORjhnc9PKhC8Vn6bMFkRGv4oWvdKyOb94uDMLOfJ";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/thyroid-problem/274/what-are-the-benefits-of-iodine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/FgTqmhfZznY35Fa1pGXCi2N1qTZpJoMCihHlnYM3', 'a:3:{s:6:"_token";s:40:"ORjhnc9PKhC8Vn6bMFkRGv4oWvdKyOb94uDMLOfJ";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/thyroid-problem/274/what-are-the-benefits-of-iodine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('FgTqmhfZznY35Fa1pGXCi2N1qTZpJoMCihHlnYM3', 'a:3:{s:6:"_token";s:40:"ORjhnc9PKhC8Vn6bMFkRGv4oWvdKyOb94uDMLOfJ";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/thyroid-problem/274/what-are-the-benefits-of-iodine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21