×

എന്താണ് അടിയന്തര ഗർഭനിരോധന മാർഗ്ഗം? എങ്ങിനെയാണ് ഇവ പ്രവർത്തിക്കുന്നത് ?

Posted By

IMAlive, Posted on July 15th, 2019

What is Emergency Contraception How does it work

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. എന്താണ് അടിയന്തര ഗർഭനിരോധന മാർഗ്ഗം?

ലൈംഗിക ബന്ധത്തിന് ശേഷം ഗർഭധാരണം തടയാൻ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങളാണ് അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾ (Emergency Contraception). 5 ദിവസത്തിനുള്ളിൽ ഉപയോഗിക്കുവാനാണ് ഡോക്ടർന്മാർ ശുപാർശചെയ്യുന്നതെങ്കിലും അവ ലൈംഗിക ബന്ധത്തിന് ശേഷം എത്രയും പെട്ടെന്ന്  ഉപയോഗിക്കണം. 

2. എങ്ങിനെയാണ് ഇവ പ്രവർത്തിക്കുന്നത് ? 

അടിയന്തിര ഗർഭനിരോധന ഗുളികകൾ അണ്ഡോത്പാദനത്തെ തടയുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നതിലൂടെ ഗർഭധാരണത്തെ തടയുന്നു, മാത്രമല്ല അവ ഗർഭച്ഛിദ്രത്തിന് കാരണമാകുന്നുമില്ല. കോപ്പർ ഐ.യു.ഡി. ബീജസങ്കലനത്തെ തടയുന്നു.  നേരത്തെ തന്നെ ഗര്ഭധാരണം നടന്നെങ്കിൽ അടിയന്തിര ഗർഭനിരോധനത്തിലൂടെ വികസിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ നശിപ്പിക്കാനോ ഗർഭം ഇല്ലാതാക്കാനോ ഇവകൊണ്ട് കഴിയില്ല.

3.ആർക്കാണ് അടിയന്തിര ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കാൻ കഴിയുക?

അനാവശ്യ ഗർഭധാരണം ഒഴിവാക്കാൻ പ്രത്യുൽപാദന പ്രായത്തിലുള്ള ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾ ആവശ്യമായി വന്നേക്കാം. അടിയന്തിര ഗർഭനിരോധന ഉപയോഗത്തിന് പ്രായപരിധിയില്ല. ഗർഭിണികൾ ഒരിക്കലും ഇവ ഉപയോഗിക്കരുത്. 

4. ഏതെല്ലാം സാഹചര്യങ്ങളിലാണ് അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ കഴിയുക?

ലൈംഗിക ബന്ധത്തെ തുടർന്നുള്ള നിരവധി സാഹചര്യങ്ങളിൽ അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

1) ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാത്തപ്പോൾ.
2) ലൈംഗികാതിക്രമത്തിന് ഇരയായാൽ.
4) കോണ്ടം പൊട്ടുകയോ തെന്നിപ്പോകുകയോ തെറ്റായി ഉപയോഗിക്കുകയോ ചെയ്താൽ, ഫലപ്രദമായി ഗർഭധാരണത്തെ ചെറുക്കാൻ. 
5)  ഗര്ഭനിരോധനഗുളികകൾ കഴിക്കുന്നവർ താഴെ പറയുന്ന ഏതെങ്കിലും സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ ,

* മൂന്നോ അതിലധികമോ തവണ തുടർച്ചയായി ഗർഭനിരോധന ഗുളികകൾ കഴിക്കാൻ മറന്നാൽ.
* പ്രോജസ്റ്റോജൻ ഒൺലി ഗുളിക (മിനിപിൽ) കഴിക്കാൻ പതിവിലും 3 മണിക്കൂർ വൈകിയാലോ അല്ലെങ്കിൽ മുമ്പത്തെ ഗുളിക കഴിച്ചു കഴിഞ്ഞ് 27 മണിക്കൂറിൽ കൂടുതലായാലോ.
* ഡെസോജെസ്ട്രൽ അടങ്ങിയ ഗുളിക (0.75 മി.ഗ്രാം) കഴിക്കാൻ പതിവിലും 12 മണിക്കൂറിൽ കൂടുതൽ വൈകിയാലോ മുമ്പത്തെ ഗുളിക കഴിഞ്ഞ് 36 മണിക്കൂറിൽ കൂടുതലായാലോ.

6) പ്രോജസ്റ്റോജൻ ഒൺലി നോറെത്തിസ്റ്റെറോൺ എനന്തേറ്റ് (നെറ്റ്-ഇഎൻ)  കുത്തിവയ്പ്പിന് 2 ആഴ്ചയിൽ കൂടുതൽ വൈകിയാൽ.
7) പ്രോജസ്റ്റോജെൻ ഒൺലി ഡിപ്പോ-മെഡ്രോക്സിപ്രോജസ്റ്ററോൺ അസറ്റേറ്റ് (ഡിഎംപി‌എ) കുത്തിവയ്പ്പിന് 4 ആഴ്ചയിൽ കൂടുതൽ വൈകിയാൽ.
8) സംയോജിത കുത്തിവയ്പ്പ് ഗർഭനിരോധന മാർഗ്ഗത്തിന് (സിഐസി) 7 ദിവസത്തിൽ കൂടുതൽ വൈകിയാൽ. 
9) ഡയഫ്രം അല്ലെങ്കിൽ സെർവിക്കൽ ക്യാപ് നീങ്ങുകയോ, പൊട്ടുകയോ, കീറുകയോ നേരത്തെ നീക്കംചെയ്യുകയോ ചെയ്താൽ. 
10) യോനിയിലോ ബാഹ്യ ജനനേന്ദ്രിയത്തിലോ സ്ഖലനം സംഭവിച്ചാൽ.
11) ഡിപെർമിസൈഡ് ടാബ്‌ലെറ്റൊ ഫിലിമോ  ലൈംഗിക ബന്ധത്തിന് മുമ്പ് ഉരുകി അലിയാതിരുന്നാൽ.
12) ഗർഭധാരണകാലം തെറ്റായി കണക്കുകൂട്ടിയാൽ.
13) ഗർഭാശയ ഗർഭനിരോധന ഉപകരണം (IUD) അല്ലെങ്കിൽ ഹോർമോണൽ ഗർഭനിരോധന ഇംപ്ലാന്റ് പുറത്തായാൽ. 

ആവശ്യമുള്ളപ്പോൾ ലഭ്യമാകാനും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം എത്രയും വേഗം ഉപയോഗിക്കാനുമായി ECP - എമർജൻസി കോൺട്രാസെപ്ഷൻ ഗുളികകൾ കയ്യിൽ കരുതേണ്ടതാണ്. 

5) അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾ ഏതൊക്കെയാണ് ?

*യുപി‌എ അടങ്ങിയിരിക്കുന്ന ഇസിപികൾ
*എൽ‌എൻ‌ജി അടങ്ങിയിരിക്കുന്ന ഇസിപികൾ
* കംബൈൻഡ് ഓറൽ കോൺട്രാസെപ്റ്റീവ്  ഗുളികകൾ
* കോപ്പർ ഗർഭാശയ ഉപകരണങ്ങൾ  (IUD)
*എമർജൻസി ഗർഭനിരോധന ഗുളികകളും (ഇസിപി) കംബൈൻഡ് ഓറൽ കോൺട്രാസെപ്റ്റീവ്  ഗുളികകളും (സിഒസി)

6) അടിയന്തര ഗര്ഭനിരോധന മാർഗ്ഗങ്ങൾ എത്രത്തോളം ഫലപ്രദമാണ് ?

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനു ശേഷം, 120 മണിക്കൂറിനുള്ളിൽ ഒരു കോപ്പർ ഐയുഡി (ഗർഭാശയ ഉപകരണം) ഉപയോഗിക്കുന്നത് ഗർഭധാരണത്തെ തടയുന്നതിന് 99% കൂടുതൽ ഫലപ്രദമാണ്. ലഭ്യമായ അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദം ഇതാണ്. ഗർഭാശയ ഉപകരണം ഒരിക്കൽ പ്രവേശിപ്പിച്ചാൽ, ഗർഭനിരോധന മാർഗ്ഗമായി സ്ത്രീകൾക്ക് ഐയുഡി ഉപയോഗിക്കുന്നത് തുടരാം, അല്ലെങ്കിൽ മറ്റൊരു ഗർഭനിരോധന മാർഗ്ഗത്തിലേക്ക് മാറുകയും ചെയ്യാം.

 യുപി‌എയ്‌ക്കൊപ്പം ഇസി‌പി ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് 1.2% ഗർഭധാരണ നിരക്ക് ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എൽ‌എൻ‌ജിയുള്ള ഇസി‌പികൾക്ക് 1.2% മുതൽ 2.1% വരെ (1) (2) ഗർഭധാരണ നിരക്ക് ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

120 മണിക്കൂറിനുള്ളിലായി ഇസിപികൾ എത്രയും വേഗം എടുക്കണം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം 72-120 മണിക്കൂറിനുള്ളിൽ, മറ്റ് ഇസിപികളേ അപേക്ഷിച്ച് യുപിഎയുള്ള ഇസിപികൾ കൂടുതൽ ഫലപ്രദമാണ്.

7) ഇവ എത്രത്തോളം സുരക്ഷിതമാണ്?

അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങളിലൊന്നാണ്  കോപ്പർ ഐയുഡി. 1000 ഐയുഡി  ഉപയോക്താക്കളിൽ പെൽവിക് കോശജ്വലന രോഗം (പിഐഡി) ഉള്ള 2 ൽ താഴെ കേസുകൾ ഉണ്ട്. ഐയുഡി ഉപയോഗിക്കുമ്പോൾ പുറത്തേക്ക് തള്ളിപോരാനോ മുറിവുകൾ ഉണ്ടാകാനോ ഉള്ള സാധ്യത തീരെ കുറവാണ്.

അടിയന്തിര ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ ഭാവിയിൽ ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കില്ല. 

8) ഇവ ഉപയോഗിക്കാൻ പാടില്ലാത്തത് ആരൊക്കെ?

നിലവിൽ പി‌ഐഡി ഉള്ളവർ, പ്യൂർപെറൽ സെപ്‌സിസ് ഉള്ളവർ, അകാരണമായ യോനീരക്തസ്രാവമുള്ളവർ, സെർവിക്കൽ ക്യാൻസർ അല്ലെങ്കിൽ കടുത്ത ത്രോംബോസൈറ്റോപീനിയ എന്നിവയുള്ളവരെല്ലാം  കോപ്പർ ഐയുഡി ഉപയോഗിക്കരുത്. ഗർഭിണികളും ലൈംഗികാതിക്രമത്തിന് വിധേയരായവരും അണുബാധയുള്ളവരും ഇതുപയോഗിക്കരുത്.

അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾ പതിവായി ഉപയോഗിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പോലുള്ള പാർശ്വഫലങ്ങൾ വർദ്ധിപ്പിക്കും, എന്നിരുന്നാലും അവയുടെ ആവർത്തിച്ചുള്ള ഉപയോഗം ആരോഗ്യപരമായ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ല.

അമിതവണ്ണമുള്ള സ്ത്രീകളിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട് (ഇവരുടെ ബോഡി മാസ് സൂചിക 30 കിലോഗ്രാം / മീ 2 ൽ കൂടുതലാണ്). സാധാരണ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഓപ്ഷനുകളും രീതികളും, എങ്ങനെ ശരിയായി ഉപയോഗിക്കാം, എന്നതിനെക്കുറിച്ചും കൂടുതൽ അറിയാൻ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടാം.

Emergency contraception is a way to prevent pregnancy after unprotected sex. Often called the morning-after pill, emergency contraceptive pills

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jcmlAlfaOKw0jXxa1p6tis71YPWZv05at7F3aq60): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jcmlAlfaOKw0jXxa1p6tis71YPWZv05at7F3aq60): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jcmlAlfaOKw0jXxa1p6tis71YPWZv05at7F3aq60', 'contents' => 'a:3:{s:6:"_token";s:40:"uTXz1BKfbRIBRGe2AU6zgQaEflcSCoehF9ewJSyP";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/women-health-news/782/what-is-emergency-contraception-how-does-it-work";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jcmlAlfaOKw0jXxa1p6tis71YPWZv05at7F3aq60', 'a:3:{s:6:"_token";s:40:"uTXz1BKfbRIBRGe2AU6zgQaEflcSCoehF9ewJSyP";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/women-health-news/782/what-is-emergency-contraception-how-does-it-work";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jcmlAlfaOKw0jXxa1p6tis71YPWZv05at7F3aq60', 'a:3:{s:6:"_token";s:40:"uTXz1BKfbRIBRGe2AU6zgQaEflcSCoehF9ewJSyP";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/women-health-news/782/what-is-emergency-contraception-how-does-it-work";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jcmlAlfaOKw0jXxa1p6tis71YPWZv05at7F3aq60', 'a:3:{s:6:"_token";s:40:"uTXz1BKfbRIBRGe2AU6zgQaEflcSCoehF9ewJSyP";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/women-health-news/782/what-is-emergency-contraception-how-does-it-work";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21