Posted By
ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാനും , ഗർഭാവസ്ഥ ആരോഗ്യത്തോടെയും ആനന്ദത്തോടെയും പൂർത്തിയാക്കാനും അമ്മ ഗർഭിണിയാവുന്നതിനു മുൻപും ശേഷവും ആവശ്യമായ ശരീരഭാരം നിലനിർത്താനായി ശരിയായ അളവിലും അനുപാതത്തിലും നല്ല സമീകൃതാഹാരം കഴിക്കണം.. ഗർഭാവസ്ഥയിൽ ഭാരം വർദ്ധിക്കുന്നത് അവരുടെ ഗർഭകാലത്തെ ഭാരം, മറ്റ് ആരോഗ്യ അവസ്ഥകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഓരോ മൂന്നുമാസം കൂടുമ്പോളും ഡോക്ടറോ ഡയറ്റിഷ്യനെയോ കണ്ട് ശരീരഭാരത്തെപറ്റി ആവശ്യമുള്ള ഉപദേശം തേടണം. പോഷകാഹാരക്കുറവു പോലെത്തന്നെ പോഷകാഹാരക്കൂടുതലും ഗർഭകാലത്ത് ഒഴിവാക്കേണ്ടതാണ്.
ഗർഭകാലത്ത് എല്ലാ പോഷകഘടകങ്ങളുടെയും ആവശ്യകത അധികമാണെങ്കിലും പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, ഫോളിക് ആസിഡ് മുതലായ ചില പ്രധാന പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേക ശ്രദ്ധ നൽകണം . ഗർഭാവസ്ഥയിൽ വളരെ സാധാരണമായ അനീമിയ അഥവാ വിളർച്ച ഉണ്ടാകാതിരിക്കാൻ പ്രോട്ടീൻ, ഇരുമ്പ്, ആരോഗ്യമുള്ള കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക . ഗർഭിണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ഡയറ്റിഷ്യന്റെ സഹായത്തോടെ ആരോഗ്യകരമായ ഭക്ഷണരീതി തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം .
പ്രോട്ടീൻ സ്രോതസ്സുകൾ
ഭ്രൂണത്തിന്റെ ശരീരകലകളുടെയും അവയവങ്ങളുടെയും രൂപീകരണത്തിന് പ്രോട്ടീൻ സഹായിക്കുന്നു.
• പരിപ്പ് , കടല മുതലായ പയറുവർഗ്ഗങ്ങൾ .
• പാലും, തൈർ, മോര് മുതലായ പാലുൽപ്പന്നങ്ങളും .
• നിലക്കടല, വാൽനട്ട്, പിസ്ത, ബദാം, കശുവണ്ടി, എന്നിവ.
നോൺ-വെജിറ്റേറിയൻ പ്രോട്ടീൻ സ്രോതസ്സുകൾ
• മുട്ട.
• എല്ലാ തരം മത്സ്യങ്ങളും (വലിയ അയല, സ്രാവ് എന്നീ വലിയ മത്സ്യങ്ങളെ ഒഴിവാക്കണം, അവയിൽ മെർക്കുറി ഉണ്ടാകാൻ സാധ്യതയുണ്ട് ).
• കോഴിയിറച്ചി, മാട്ടിറച്ചി എന്നിവ (മാംസം നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക).
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ - ഭക്ഷണത്തിലെ ഇരുമ്പ് രക്തത്തിലെ ഹിമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുന്നു.
• അവൽ, റാഗി തുടങ്ങിയ തവിട് അടങ്ങിയ ധാന്യങ്ങൾ.
• വറുത്ത കടല.
• ബദാം, വാൽനട്ട് തുടങ്ങിയ അണ്ടിപ്പരിപ്പുകൾ .
• തണ്ണിമത്തൻ.
• ഉണക്കിയ പഴങ്ങൾ - ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ .
• എല്ലാ ഇലക്കറികളും - മുരിങ്ങ ഇല, ചീര മുതലായവ.
ആരോഗ്യമുള്ള കൊഴുപ്പിന്റെ ഉറവിടങ്ങൾ - ശരീരത്തിന് ഇന്ധനം എന്നനിലയ്ക്ക് മാത്രമല്ല, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും ആവശ്യമാണ്. കൊഴുപ്പിൽ ലയിക്കുന്ന ചില വിറ്റാമിനുകൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യമാണ്.
• മത്തി, കോര പോലുള്ള ചെറിയ മത്സ്യങ്ങൾ.
• അണ്ടിപ്പരിപ്പുകൾ പ്രത്യേകിച്ച് ബദാം, വാൽനട്ട് എന്നിവ.
• അവോക്കാഡോ.
ഫോളിക്ക് ആസിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ- ജനന വൈകല്യങ്ങൾ തടയാൻ സാധിക്കുന്ന വിറ്റാമിൻ ബി വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ് ഫോളിക് ആസിഡ്.
• പഴങ്ങൾ - മധുരനാരങ്ങ , സ്ട്രോബെറി, മാമ്പഴം, തണ്ണിമത്തൻ, നാരങ്ങ വർഗ്ഗത്തിൽ പെട്ട മറ്റു ഫലങ്ങൾ.
• പച്ചക്കറികൾ - ചീര, കാബേജ്, തക്കാളി മുതലായവ.
• കപ്പലണ്ടി.
• സൂര്യകാന്തി വിത്ത്.
ആരോഗ്യകരമായ ഭാരമുള്ള ഒരു ശിശുവിനെ പ്രസവിക്കാൻ തീർച്ചയായും സന്തുലിതമായ ഭക്ഷണരീതിയുടെ ആവശ്യമുണ്ട് . നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ആരോഗ്യകരമായ ഭക്ഷണപദ്ധതി തയ്യാറാക്കാൻ ഒരു ഡയറ്റിഷ്യനിൽ നിന്ന് സഹായം തേടാവുന്നതാണ് .
Nutrition is exchanged through the placenta, from what the mother eats to what the fetus needs.