×

നൊന്തു പ്രസവിക്കണമെന്ന് നിർബന്ധമുണ്ടോ?

Posted By

IMAlive, Posted on March 14th, 2019

The obsession with natural birth

ലേഖിക   :ഡോ. സ്മിതി സനൽ

ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്

ഗൈനക്കോളജി വിഭാഗം

പി.വി.എസ് ഹോസ്പിറ്റൽ, കൊച്ചി

സുഖപ്രസവം നടക്കണമെങ്കിൽ ഗര്‍ഭാശയമുഖം പത്തുസെന്റിമീറ്റർ വികസിക്കുകയും അതോടൊപ്പം തന്നെ കുഞ്ഞിന്റെ തല ഇടുപ്പെല്ലുകളുടെ ഉള്ളിലേക്ക് ഇറങ്ങുകയും വേണം. ആദ്യ പ്രസവമാണെങ്കില്‍ സാധാരണഗതിയില്‍ പ്രസവത്തിയതിയുടെ മൂന്നാഴ്ച മുമ്പത്തെ (37-ാമത്തെ ആഴ്ച) ആഴ്ചയിൽ കുഞ്ഞിന്റെ തല ഇടുപ്പെല്ലുകള്‍ക്കിടയിലേക്ക് ഇറങ്ങണം.

തിയതിയായിട്ടും തല ഇറങ്ങാത്ത സാഹചര്യത്തിൽ ഇതിനായി മരുന്ന് കൊടുക്കാറുണ്ട്. ഇങ്ങനെയുള്ളവർക്ക് പ്രസവവേദന വരുമ്പോൾ തല ഇറങ്ങാൻ അമ്പത് ശതമാനം സാധ്യതയുണ്ട്. എന്നാൽ ബാക്കി അമ്പതുശതമാനം ഗർഭിണികളിൽ തല ഇറങ്ങാതെവരുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടിയും വരും. ഈ, സാഹചര്യത്തിലാണ് പെൺകുട്ടികൾ പറയുന്നത്, താൻ പ്രസവവേദനയും ഓപ്പറേഷന്റെ വേദനയും ഒരുമിച്ച് അനുഭവിച്ചു എന്ന്. എപ്പിഡ്യൂറിയൽ അനസ്തേഷ്യ(epidural anesthesia) ഉണ്ടെങ്കിൽ രണ്ടുവേദനയും ഒഴിവാക്കാം.

എന്താണ് വേദനരഹിതമായ പ്രസവം

ഗർഭിണിയുടെ നട്ടെല്ലിന്റെ പിന്നിൽ എപ്പിഡ്യൂറസ് സ്പെയിസിലേക്ക്(epidural space) ട്യൂബ് വഴി ലോക്കൽ അനസ്തേഷ്യ നല്‍കി വേദന അനുഭവിക്കാതെ പ്രസവിക്കാൻ അവസരം ഒരുക്കുന്നതാണ് ഈ രീതി. കൈകാലുകൾ മുറിയുമ്പോൾ കുത്തിക്കെട്ടുന്നതിനായി സാധാരണ നൽകുന്ന ലോക്കൽ അനസ്തേഷ്യാ (local anesthesia)മരുന്നുകൾ തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്.

മെഡിക്കൽ സയൻസ് വികസിക്കുംതോറും പല നൂതനമായ വിദ്യകളും പ്രാബല്യത്തിൽ വരും. അനസ്തേഷ്യയുടെ കണ്ടുപിടിത്തത്തിന് മുമ്പ് ബോധം കെടുത്താതെയുള്ള പലതരത്തിലുള്ള ഓപ്പറേഷനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇന്ന് അതാരും സ്വീകരിക്കുന്നില്ല. ഇതുതന്നെയാണ് വേദനരഹിതമായ പ്രസവത്തിന്റെ കാര്യവും.

തെറ്റിദ്ധാരണകൾ

വേദനരഹിതമായ പ്രസവത്തെക്കുറിച്ച് പരക്കെ പല തെറ്റിദ്ധാരണകളുമുണ്ട്. അതിലൊന്ന് ഈ രീതിയിൽ പ്രസവിച്ചാൽ നടുവേദന ഉണ്ടാകും എന്നതാണ്. എന്നാൽ ഇതിന് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ല. പണമുണ്ടാക്കാനുള്ള വിദ്യയാണ് എന്നതാണ് മറ്റൊന്ന്. ഇത്തരത്തിലുള്ള പ്രസവം കൊണ്ട് പ്രത്യേകമായ സാമ്പത്തികലാഭം ഒന്നും ഉണ്ടാകുന്നില്ല. ചെലവേറിയ പ്രസവരീതിയാണ് ഇത് എന്നതാണ് വേറൊന്ന്. പതിനായിരം മുതല്‍ പതിനയ്യായിരം രൂപ വരെ മാത്രമേ ഇവിടെ ചെലവ് വരുന്നുള്ളൂ.

അനസ്തേഷ്യാ നൽകുന്ന ഡോക്ടറുടെ സഹകരണം ഇതിൽ പരമപ്രധാനമാണ്. വളരെ തിരക്കുള്ള ഹോസ്പിറ്റലുകളിൽ ഇത്തരത്തിലുള്ള പ്രസവത്തിന് സാധ്യത കുറവാണ്. എന്നിട്ടും ഡോക്ടര്‍മാര്‍ ഇങ്ങനെയൊരു പ്രസവരീതി അവലംബിക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് കാരണം മെഡിക്കൽ സയൻസ് വളരുന്നതിനൊപ്പം നമ്മുടെ ചിന്താഗതിയിലും മാറ്റം വരണം എന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ്.

പുതിയ തലമുറയുടെ ആവശ്യം

പുതിയ തലമുറയുടെ ആവശ്യമായി മാറിയിട്ടുണ്ട് വേദനരഹിതമായ പ്രസവം. സാധാരണയായി പല കുടുംബങ്ങളിലും ഒന്നോ രണ്ടോ മക്കളായിരിക്കും. ഏകമകളെ അച്ഛനമ്മമാർ ലാളിച്ചും പുന്നാരിച്ചുമാണ് വളർത്തിക്കൊണ്ടുവരുന്നത്. അവളുടെ കണ്ണ് നനയാൻ പോലും അവർ അവസരം സൃഷ്ടിക്കാറുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ ഏകമകൾ പ്രസവവേദനയെടുത്ത് നിലവിളിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറയും മാതാപിതാക്കളും വേദനരഹിതമായ പ്രസവത്തോട് ആഭിമുഖ്യം പുലർത്തി തുടങ്ങിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും പ്രസവ വേദന എന്നത് കഠിനംതന്നെയാണ്. ഒഴിവാക്കാവുന്ന വേദനകൾ ഒഴിവാക്കുക തന്നെ വേണം. 

The obsession with 'natural' birth

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/K8lhUmSOD0i7bm6GnqASw91gETpdBFCZqZaQDMxW): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/K8lhUmSOD0i7bm6GnqASw91gETpdBFCZqZaQDMxW): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/K8lhUmSOD0i7bm6GnqASw91gETpdBFCZqZaQDMxW', 'contents' => 'a:3:{s:6:"_token";s:40:"PPuUK9nhNdfyUik0bBtUzIPmczgbuvi2ezzLnodc";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/womens-health/441/the-obsession-with-natural-birth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/K8lhUmSOD0i7bm6GnqASw91gETpdBFCZqZaQDMxW', 'a:3:{s:6:"_token";s:40:"PPuUK9nhNdfyUik0bBtUzIPmczgbuvi2ezzLnodc";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/womens-health/441/the-obsession-with-natural-birth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/K8lhUmSOD0i7bm6GnqASw91gETpdBFCZqZaQDMxW', 'a:3:{s:6:"_token";s:40:"PPuUK9nhNdfyUik0bBtUzIPmczgbuvi2ezzLnodc";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/womens-health/441/the-obsession-with-natural-birth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('K8lhUmSOD0i7bm6GnqASw91gETpdBFCZqZaQDMxW', 'a:3:{s:6:"_token";s:40:"PPuUK9nhNdfyUik0bBtUzIPmczgbuvi2ezzLnodc";s:9:"_previous";a:1:{s:3:"url";s:68:"http://imalive.in/womens-health/441/the-obsession-with-natural-birth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21