×

സ്തനവലിപ്പം കുറയ്ക്കാൻ ശസ്ത്രക്രിയകൾ

Posted By

IMAlive, Posted on October 22nd, 2019

things to know about breast reduction surgery

ലേഖകൻ:ഡോ. എം.എസ് ജയശേഖർ, കൺസൾട്ടന്റ് പ്ലാസ്റ്റിക് & കോസ്‌മെറ്റിക് സർജൻ

അമിതവലിപ്പമുള്ള സ്തനങ്ങൾ ഉള്ള സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. കാഴ്ചയ്ക്ക് ഉള്ള അഭംഗി കൂടാതെ തന്നെ ഇവർക്ക് വിട്ടുമാറാത്ത നടുവേദന, പിടലിവേദന, ഭുജങ്ങളുടെ കഴപ്പ് തുടങ്ങിയ ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

കാര്യകാരണങ്ങൾ

ഗർഭകാലത്ത് ഉണ്ടാവുന്ന സ്തനവളർച്ച, പാലൂട്ടലിന് ശേഷം ഉണ്ടാവുന്ന സ്ഥൂലീകരണം, അമിതവണ്ണക്കാർക്ക് ഉണ്ടാവുന്ന സ്തനവലിപ്പം ഇവയൊക്കെയാണ് പ്രധാന കാരണങ്ങൾ എങ്കിലും, ചിലപ്പോൾ യൗവ്വനയുക്തരാകുന്ന സ്ത്രീകൾക്ക് ഹോർമോണുകളുടെ അതിപ്രസരം മൂലം സ്തനവലിപ്പം ഉണ്ടാവാറുണ്ട്.

സ്തനവലിപ്പം അളക്കാൻ

സാധാരണയായി ബ്രായുടെ  അളവു വച്ചാണ് നാം സ്തനങ്ങളുടെ വലിപ്പം നിർണ്ണയിക്കുന്നത്. ഉദാഹരണത്തിനായി 32ബി എന്ന അളവ് പറയുമ്പോൾ 32 എന്നത്,  നെഞ്ചിന്റെ ചുറ്റളവായ 32 ഇഞ്ചിനെയാണ് സൂചിപ്പിക്കുന്നത്, 'ബി' എന്നത് ബ്രായുടെ കപ്പിന്റെ അളവിനെയും (Cup size). സ്തനത്തിന്റെ വലിപ്പത്തെ അനുസരിച്ചാണ് 'കപ്പ് സൈസ്' നിർണ്ണയിക്കുന്നത് 'ബി' യിൽ തുടങ്ങുന്ന കപ്പ് സൈസ് എച്ച് വരെ എത്തിനിൽക്കുന്നു.  
സാധാരണയായി 32 മുതൽ 34 ഇഞ്ചുവരെ നെഞ്ചിന്റെ ചുറ്റളവ് ഉള്ളവർക്ക് രണ്ട് കപ്പ് സൈസുകൾ തമ്മിലുള്ള വ്യത്യാസം വലിപ്പത്തിൽ 100 ഗ്രാമാണ്. അതായത് എ കപ്പ് ധരിക്കുന്ന ആളിനെക്കാൾ ബി കപ്പ് ധരിക്കുന്ന ആളിന്റെ സ്തനത്തിന് 100 ഗ്രാം തൂക്കം/അളവ് കൂടുതലായിരിക്കും.
 34 ഇഞ്ചിന് മേൽ മാറിടത്തിന്റെ ചുറ്റളവ് ഉള്ളവർക്ക് രണ്ട് കപ്പ് സൈസുകൾ തമ്മിലുള്ള വ്യത്യാസം 140 ഗ്രാമും, 38 ഇഞ്ചിന് മേൽ ചുറ്റളവ് ഉള്ളവർക്ക് 180 ഗ്രാമുമാണ് വ്യത്യാസമായി കണക്കാക്കപ്പെടുന്നത്.


ഇങ്ങനെ ബ്രായുടെ അളവു വച്ച് സ്ത്രീകൾക്ക് തങ്ങളുടെ സ്വന്തം മാറിടത്തിന്റെ വലിപ്പം നിർണ്ണയിക്കാനാവുന്നതാണ്; ഇത് കൂടാതെ തന്നെ ഓപ്പറേഷൻവഴി ഏത് പുതിയ കപ്പ് സൈസ് അളവിലേക്ക വലിപ്പം കുറയ്ക്കണം എന്ന് ഇവർക്ക്  നിഷ്‌കർഷിക്കാനും സാധിക്കും. മാറിന്റെ വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത് ഓപ്പറേഷനു ശേഷം കപ്പ് സൈസ മാത്രമേ കുറയുകയുള്ളൂ എന്നതാണ്.

1. സപ്പോർട്ട് ബ്രാകൾ (Support bras)

പ്രത്യേകം രൂപകൽപ്പന ചെയ്ത സപ്പോർട്ട് ബ്രാകൾ ധരിക്കുന്നതു വഴി കീഴ്‌പ്പോട്ട് തൂങ്ങിയ സ്തനങ്ങളെ മേൽപ്പോട്ട് ഉയർത്തി കാഴ്ചയ്ക്ക് തൃപ്തികരമാക്കാൻ  സാധിക്കുന്നു.

2. ലൈപ്പോ സക്ഷൻ (Liposuction)

വളർച്ചയുടെ ആധിക്യം സംഭവിച്ച കൗമാരപ്രായക്കാർക്കും അവിവാഹിതരായ യുവതികൾക്കും പ്രകടമായ പാടുകൾ ഇല്ലാത്ത രീതിയിൽ ഒരു പരിധി വരെ ലൈപ്പോ സക്ഷൻ വഴി ഫലവത്തായി ചികിത്സിക്കാൻ കഴിയും.

3. സ്തനം ചുരുക്കൽ ശസ്ത്രക്രിയകൾ(Breast reduction surgery)

വലിപ്പം കുറച്ച് സ്തനങ്ങളുടെ രൂപഭംഗി വീണ്ടെടുക്കാനും മുല മൊട്ടുകളെ മുകളിലേക്കുയർത്തി, യുവത്വം വീണ്ടെടുക്കാനും ഇത്തരം ശസ്ത്രക്രിയകൾ വഴി സാധിക്കുന്നു. രോഗി ഇച്ഛിക്കുന്ന ആകൃതിയിലും വലിപ്പത്തിലും സ്തനങ്ങളെ വാർത്തെടുക്കാനും ഈ ശസ്ത്രക്രിയ വഴി സാധ്യമാണ്.
സ്തനം ചുരുക്കൽ ശസ്ത്രക്രിയകൾ ജനറൽ അനസ്തീഷ്യ നൽകി, ബോധം കെടുത്തിയാണ് നിർവ്വഹിക്കുന്നത്. രണ്ട്് ദിവസത്തോളം ആശുപത്രിയിൽ തങ്ങേണ്ടി വരുന്നതാണ്. ഓപ്പറേഷനുശേഷം ഒരാഴ്ചയോളം വിശ്രമവും ആവശ്യമാണ്. മുലമൊട്ടിന്റെ സ്പർശനശേഷിയിലുള്ള കുറവ്, പ്രസവാനന്തരം മുലയൂട്ടാൻ സാധിക്കാത്ത അവസ്ഥ, ബാഹ്യമായി കാണുന്ന ചില പാടുകൾ ഇവയൊക്കെയാണ് ഈ ശസ്ത്രക്രിയയുടെ പ്രധാന പാർശ്വഫലങ്ങൾ.
പ്രായാധിക്യത്താൽ ഉണ്ടാവുന്ന സ്തനശോഷണം സംഭവിച്ചവർക്കും അമിത വലിപ്പത്താൽ ശരീരക്ലേശങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കും പരിപൂർണ്ണമായ പ്രതിവിധി ചികിത്സകൾ ഇന്ന് സുലഭമാണ്. സ്‌ത്രൈണ സ്തനങ്ങൾ ഉള്ള പുരുഷൻമാർക്കും അവരുടെ മാറിടവലിപ്പം കുറയ്ക്കാനുള്ള ഉത്തമമായ ചികിത്സകൾ ഇന്ന് നിലവിൽ ഉണ്ട്.

Reduction mammoplasty is the plastic surgery procedure for reducing the size of large breasts

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5UQPlIjcsgQuusmzkR8wgZFkcPLdCDKojmQMvwVS): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5UQPlIjcsgQuusmzkR8wgZFkcPLdCDKojmQMvwVS): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5UQPlIjcsgQuusmzkR8wgZFkcPLdCDKojmQMvwVS', 'contents' => 'a:3:{s:6:"_token";s:40:"DKxHj4PYbekjr23bN8DKos82MNvCaQjbRM0WN38A";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/womens-health/895/things-to-know-about-breast-reduction-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5UQPlIjcsgQuusmzkR8wgZFkcPLdCDKojmQMvwVS', 'a:3:{s:6:"_token";s:40:"DKxHj4PYbekjr23bN8DKos82MNvCaQjbRM0WN38A";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/womens-health/895/things-to-know-about-breast-reduction-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5UQPlIjcsgQuusmzkR8wgZFkcPLdCDKojmQMvwVS', 'a:3:{s:6:"_token";s:40:"DKxHj4PYbekjr23bN8DKos82MNvCaQjbRM0WN38A";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/womens-health/895/things-to-know-about-breast-reduction-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5UQPlIjcsgQuusmzkR8wgZFkcPLdCDKojmQMvwVS', 'a:3:{s:6:"_token";s:40:"DKxHj4PYbekjr23bN8DKos82MNvCaQjbRM0WN38A";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/womens-health/895/things-to-know-about-breast-reduction-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21