×

പ്രസവാനന്തര പരിചരണം കുഞ്ഞിന്റെ പരിചരണം പോലെതന്നെ പ്രധാനമാണ്

Posted By

IMAlive, Posted on October 28th, 2019

Post delivery care for mother and child by Mili Moni

ലേഖിക  : Dr Mili Moni ,Gynaecologist

ഒരു സ്ത്രീ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരു കുഞ്ഞിന് ജൻമം നൽകുമ്പോഴാണ്. ശാരീരികമായുള്ള കടുത്ത വേദന അനുഭവിച്ചാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്. ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ പാറിപ്പറന്നു നടന്നിരുന്ന ജീവിതത്തിൽ നിന്ന് പെട്ടെന്നുള്ളൊരു മാറ്റം. എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് അറിയുവാൻ പാടില്ലാത്ത ഒരവസ്ഥയിൽ ആയിരിക്കും പല അമ്മമാരും. കുഞ്ഞിന്റെ പരിചരണം പോലെതന്നെ പ്രധാനമാണ് അമ്മയുടെ പരിചരണവും. കുഞ്ഞിന്റെ തൂക്കം ആദ്യ 5 മുതൽ 6 വരെ ദിവസങ്ങളിൽ കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നു. 10 ദിവസത്തിൽ തൂക്കി നോക്കിയാൽ കുഞ്ഞിന് ജനിച്ച തൂക്കം തന്നെ ആയിരിക്കും. ജനിച്ച ഉടനെ കുഞ്ഞിന്റെ ശരീരത്തിൽ വെള്ളത്തിന്റെ അംശം കൂടുതലായിരിക്കും. ആദ്യദിവസങ്ങളിൽ അത് പതുക്കെ വാർന്നു പോകുന്നു. അതുകൊണ്ടാണ് തൂക്കം കുറയുന്നത്. അത് കൊണ്ട് ആദ്യത്തെ ദിവസങ്ങളിലെ തൂക്കക്കുറവ് കണ്ട് അമ്മമാർ ടെൻഷനടിക്കേണ്ട കാര്യമില്ല.

ചില അമ്മമാർക്ക് ആദ്യ പ്രസവത്തിൽ മുലപ്പാൽ ആയി വരാൻ ദിവസങ്ങൾ ആകും. ചില അമ്മമാരിൽ മുലപ്പാലുണ്ടായാലും തെറ്റായ മുലയൂട്ടൽ കാരണം കുഞ്ഞിന് വേണ്ടത്ര പാൽ കിട്ടാറില്ല. ആദ്യം വരുന്ന മഞ്ഞപ്പാൽ (കോളസ്ട്രം) വളരെ പ്രധാനപ്പെട്ടതാണ്. ഒരു കുഞ്ഞിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്ന ധാരാളം ഘടകങ്ങൾ ഉള്ളതുകൊണ്ട് ഈ മുലപ്പാൽ കുട്ടികൾക്ക് കൊടുത്തിരിക്കണം. പ്രസവം നോർമലായാലും സിസ്സേറിയനായാലും കഴിയുന്നത്ര വേഗത്തിൽ മുലയൂട്ടൽ തുടങ്ങിയിരിക്കണം. കാരണം, ജനിച്ച ഉടനെ കുഞ്ഞുങ്ങൾ വളരെ ഉഷാറായിരിക്കും, വളരെ താൽപര്യത്തോടെ പാൽ കുടിക്കാൻ തുടങ്ങും. എന്നാൽ സമയം പോകുന്നതോടെ അവരുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞു വരികയും അവർ ഉറക്കത്തിലേക്കു പോകുകയും ചെയ്യുന്നു. പിന്നെ പാൽ കുടിക്കാൻ വലിയ താല്പര്യം കാണിച്ചെന്നുവരില്ല. രക്തത്തിലെ ഷുഗറിന്റെ അളവ് വല്ലാതെ കുറഞ്ഞു പോകുന്നത് അപകടവുമാണ്. ഓരോ രണ്ടുമണിക്കൂർ ഇടവേളകളിൽ കുട്ടിയെ ഉണർത്തി കൃത്യമായി മുലയൂട്ടണം. ആദ്യദിനങ്ങളിൽ പാലിന്റെ അളവ് കുറവായിരിക്കും. ഇത് കുഞ്ഞിന് ധാരാളമാണ്. ആദ്യ ദിനങ്ങളിൽ അനാവശ്യമായി പൊടിപ്പാൽ കൊടുക്കരുത്. 


അമ്മയ്ക്ക് മുലപ്പാൽ നന്നായി വരാനുള്ള ഏറ്റവും വലിയ ഉത്തേജനം സ്വന്തം കുഞ്ഞു മുല കുടിക്കുന്നത് തന്നെ. കുഞ്ഞ് മുല വലിച്ചുകുടിക്കുന്തോറും മുലപ്പാൽ പുറപ്പെടുവിക്കുന്ന ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും മുലപ്പാലിന്റെ അളവ് ക്രമേണ കൂടുകയും ചെയ്യുന്നു. എന്നാൽ അനാവശ്യമായി മുലപ്പാലില്ല എന്ന കാരണം പറഞ്ഞു പൊടിപ്പാൽ കൊടുത്തു തുടങ്ങിയാൽ കുഞ്ഞ് പിന്നെ മുല കുടിക്കാൻ താൽപര്യം കാണിക്കില്ല, തൽഫലമായി മുലപ്പാലിന്റെ അളവ് ക്രമേണ കുറയുകയും ചെയ്യും. മുല വലിച്ചുകുടിക്കുന്നതിനേക്കാൾ എളുപ്പം ആയതുകൊണ്ട് കുുപ്പിയിൽ കുടിച്ചു ശീലിച്ചാൽ പിന്നെ കുഞ്ഞുങ്ങൾ മുല വലിച്ചു കുടിക്കുവാൻ മടി കാണിക്കും. ഏറ്റവും ആദ്യം അമ്മയെ മോശമായി ബാധിക്കുന്നതു മാനസികസമ്മർദ്ദമാണ്. മാനസികപിരിമുറുക്കം ഉണ്ടാക്കുന്ന സംഭാഷണങ്ങൾ ഒഴിവാക്കുക.

ഏറ്റവും കൂടുതൽ പാലുൽപ്പാദനത്തെ ബാധിക്കുന്നത് വേണ്ടവിധത്തിൽ അമ്മമാർ വെള്ളം കുടിക്കാത്തതാണ്. ധാരാളം ഫലങ്ങൾ കഴിക്കുക, പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക. കൂടാതെ മുട്ടയും, പാലും, മീനും, ഇറച്ചിയും കഴിക്കാം. ഡോക്ടർ നിർദ്ദേശിക്കുന്ന വിറ്റാമിൻ ഗുളികകൾ മറക്കാതെ കഴിക്കുക. മിനിമം 3 മണിക്കൂർ ഇടവേളകളിലെങ്കിലും കുഞ്ഞിനെ ആദ്യദിനങ്ങളിൽ മുലയൂട്ടേണ്ടതാണ്. അമ്മയുടെ മുലകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ പാൽ നീക്കം ചെയ്യപ്പെട്ടാൽ മാത്രമേ പിന്നെയും കൂടുതലായി പാൽ അതിൽ നിറയുകയുള്ളു. കെട്ടിനിൽക്കുന്ന പാൽ നല്ലതല്ല.

മൂന്നു മണിക്കൂറിൽ കൂടുതൽ കുഞ്ഞ് ഉറങ്ങുകയാണെങ്കിൽ ഉണർത്തി പാല് കൊടുക്കണമെന്നാണ്. സാധാരണ രീതിയിൽ തന്നെ കുഞ്ഞുങ്ങൾക്ക് വൈകുന്നേരമാവുന്നതോടെ ചെറിയ അസ്വസ്ഥതകൾ കാണാറുണ്ട്, ചെറിയ ഞെളിപിരികൾ. അത് ഒരു രോഗാവസ്ഥയല്ല, ദഹന പ്രശ്‌നമാണ്. ഞെളിപിരി സാധാരണ മലർത്തി കിടത്തുമ്പോഴായിരിക്കും. ഒന്ന് തോളത്തിട്ടു തട്ടിയാൽ പലപ്പോഴും ഈ കരച്ചിൽ നിൽക്കാറുണ്ട് കുഞ്ഞിന് ഗ്യാസ് പോകുന്നതിനായി തുള്ളിമരുന്നുകൾ ഡോക്ടർ നൽകാറുണ്ട്.

നവജാതശിശുക്കൾ ഒരു ദിവസത്തിൽ ഏകദേശം 16-18 മണിക്കൂർ വരെ, ചിലപ്പോൾ അതിലധികസമയവും പകൽ സമയമാണ് ഉറങ്ങുന്നത്. അമ്മയും കുട്ടിയുമായിട്ടുള്ള ആത്മബന്ധത്തിന്റെ തുടക്കമാണ് മുലയൂട്ടൽ. കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ നല്ല വണ്ണം നിവർന്നിരിക്കുക, പുറംഭാഗത്തിനു നല്ലപോലെ സപ്പോർട്ട് കൊടുത്തില്ലെങ്കിൽ പുറംവേദന വിട്ടുമാറുകയില്ല., അവരുടെ മുഖത്തേക്ക് നോക്കി പാലൂട്ടുക. അവർക്കു താരാട്ടു പാടികൊടുക്കുക, കൊഞ്ചിക്കുക.. മുൻഭാഗം നല്ലവണ്ണം തുറന്ന ഒരു വസ്ത്രം ധരിക്കുക. അതിന്റെ ഒരു ഭാഗവും കുഞ്ഞിന്റെ മുഖത്തു തട്ടി അലോസരപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞിന്റെ ശരീരം മുഴുവനായി നിങ്ങളുടെ ഒരു കൈയ്യിൽ സപ്പോർട്ട് ചെയ്യുക.

കുട്ടിയുടെ വായ് കൃത്യമായി നല്ലപോലെ തുറന്ന് മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗം മുഴുവനായും കുഞ്ഞിന്റെ വായ്ക്കുള്ളിൽ വരുന്ന പോലെ മുലയൂട്ടുക. പാല് കുടിച്ച് കുഞ്ഞ് 2-3 മണിക്കൂർ സുഖമായി ഉറങ്ങുന്നുണ്ടെങ്കിൽ പാൽ തികയുന്നുണ്ട്. നന്നായി മുല കുടിക്കുന്ന കുഞ്ഞിന് മുലപ്പാലിന് പുറമെ ചൂടുവെള്ളം, ഉണക്കമുന്തിരിവെള്ളം, കൽക്കണ്ടവെള്ളം ഇതിന്റെ ഒന്നും ആവശ്യമില്ല. ഇതെല്ലാം കൊടുത്ത് തുടങ്ങിയാൽ കുഞ്ഞ് മുലകുടിക്കാൻ മടി കാണിക്കുകയും മുലപ്പാൽ കുറയുകയും ചെയ്യും. കൂടാതെ കുഞ്ഞിന് വയറിനസുഖം വരാനുള്ള സാധ്യതതയുമുണ്ട്.

new mom will need plenty of rest, good nutrition, and help during the first few weeks after your baby is born

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/doHkOi3mcHXqzqbu9xRcsmK7A7Ts3mTTWE32hVZ4): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/doHkOi3mcHXqzqbu9xRcsmK7A7Ts3mTTWE32hVZ4): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/doHkOi3mcHXqzqbu9xRcsmK7A7Ts3mTTWE32hVZ4', 'contents' => 'a:3:{s:6:"_token";s:40:"Qw0hG0VYWbpQ1Mm10xXGtsjWj8Ds8faEoj7E5TdY";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/womens-health/911/post-delivery-care-for-mother-and-child-by-mili-moni";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/doHkOi3mcHXqzqbu9xRcsmK7A7Ts3mTTWE32hVZ4', 'a:3:{s:6:"_token";s:40:"Qw0hG0VYWbpQ1Mm10xXGtsjWj8Ds8faEoj7E5TdY";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/womens-health/911/post-delivery-care-for-mother-and-child-by-mili-moni";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/doHkOi3mcHXqzqbu9xRcsmK7A7Ts3mTTWE32hVZ4', 'a:3:{s:6:"_token";s:40:"Qw0hG0VYWbpQ1Mm10xXGtsjWj8Ds8faEoj7E5TdY";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/womens-health/911/post-delivery-care-for-mother-and-child-by-mili-moni";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('doHkOi3mcHXqzqbu9xRcsmK7A7Ts3mTTWE32hVZ4', 'a:3:{s:6:"_token";s:40:"Qw0hG0VYWbpQ1Mm10xXGtsjWj8Ds8faEoj7E5TdY";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/womens-health/911/post-delivery-care-for-mother-and-child-by-mili-moni";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21