×

അമ്മയാകാൻ പോകുന്നവർ അറിയാൻ

Posted By

IMAlive, Posted on January 2nd, 2020

Tips for moms-to-be article by Dr Mili Moni

ലേഖിക : ഡോ. മിലി മോനി ഗൈനക്കോളജിസ്റ്റ്, ലാപ്‌റോസ്‌കോപിക് സർജൻ & യൂറോ ഗൈനക്കോളജിസ്റ്റ് മലബാർ ഹോസ്പിറ്റൽ കോഴിക്കോട്

നിങ്ങൾ ആദ്യമായി അമ്മയാകാൻ പോകുന്ന സമയം നിങ്ങളുടെ മനസ്സിൽ ഒരുപാട് ചിന്തകളും സംശയങ്ങളും ഉയർന്നു വരും. മാതൃത്വത്തിന്റെ വാത്സല്യവും കരുതലും ഗർഭിണിയാണെന്ന് തിരിച്ചറിയപ്പെടുന്ന നിമിഷം മുതൽ സ്ത്രീയിൽ പ്രകടമായിരിക്കും. ഗർഭകാലത്തിന്റെ ആദ്യമാസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ശാരീരികമായ മാറ്റങ്ങൾ അധികമൊന്നും പ്രകടമാകാത്ത മാസമാണ് ആദ്യമാസം. ശരീരത്തിന്റെ താപനില ഇടയ്ക്കിടെ ഉയർന്നുവന്നേക്കാം. എന്നാൽ ഇതിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുന്നത് ഗർഭകാലത്തിന്റെ പ്രത്യേകതയാണ്‌. ഗർഭധാരണം നടന്ന ശേഷം പതിനഞ്ച് മുതൽ ഇരുപതു ശതമാനം പേരിൽ അബോർഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ആദ്യത്തെ പത്ത് ആഴ്ചയ്ക്കുള്ളിലുണ്ടാകുന്ന ഈ അബോർഷനെ ക്ലിനിക്കൽ അബോർഷൻ എന്നാണ് പറയുന്നത്.

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതുമുതൽ ആദ്യത്തെ മൂന്നു മാസം ലൈംഗികബന്ധം പാടില്ല. അവസാനത്തെ മാസവും ശാരീരിക ബന്ധം ഒഴിവാക്കണം. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുമൂലം രോഗസംക്രമണം നടക്കാൻ സാധ്യതയുള്ളതിനാലാണിത്. ഈ സമയത്ത് യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് യാത്രകൾകൊണ്ട് ഒരു വിധത്തിലും ആയാസമുണ്ടാകരുത്. ഗർഭിണിയായാൽ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് നന്നായിരിക്കും. ദിനചര്യകളിൽ അടുക്കും ചിട്ടയും ശുചിത്വവും പാലിക്കേണ്ടതാണ്. നടപ്പിലും യാത്രകളിലും കൂടുതൽ ശ്രദ്ധിക്കണം. സാധാരണ ചെയ്യുന്ന ജോലികൾ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല.
 

മൂന്നാഴ്ച പിന്നിടുന്നതോടെ ഭ്രൂണം ദ്രുതഗതിയിൽ വളർച്ച പ്രാപിക്കുന്നു. അതോടെ ശക്തിയായ വയർ വേദന, യോനി ഭാഗത്തുകൂടിയുള്ള രക്തസ്രാവം, ഛർദ്ദി എന്നിവ ചിലർക്ക് ഉണ്ടായെന്നുവരും. ഇവയെല്ലാം അസഹനീയമായി തുടരുകയാണെങ്കിൽ മാത്രം ഡോക്ടറുടെ സഹായം തേടുക. താനൊരു അമ്മയാകാൻ പോകുന്നു എന്ന ചിന്ത ചില സ്ത്രീകളിൽ ഉത്കണ്ഠ നിറയ്ക്കും. ഭർത്താവ് വേണം ഇക്കാര്യത്തിൽ ഭാര്യയെ സഹായിക്കാൻ. ഗർഭിണികൾ ഗർഭകാലത്ത് മൂത്രം പിടിച്ചു നിർത്തരുത്. മൂത്രാശയത്തിൽ അണുബാധയുണ്ടാകാൻ ഇതിടയാക്കും. അതിനാൽ വീട്ടിലായാലും ഓഫീസിലായാലും മൂത്രശങ്കയുണ്ടായാൽ തടഞ്ഞുനിർത്തരുത്. മൂത്രം കൂടെക്കൂടെ ഒഴിക്കുന്നു എന്ന കാരണത്താൽ വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കരുത്. ഒരു ദിവസം ശരാശരി പതിനാറ്മുതൽ പതിനെട്ട് ഗ്ലാസ് വെള്ളം കുടിയ്ക്കണം.
 

രണ്ടാം മാസം മുതൽ ഓക്കാനവും ഛർദ്ദിയും വർദ്ധിക്കും. ശരീരത്തിൽ ഹോർമോണിന്റെ ഉദ്പാദനം കൂടുന്നതാണ് ഛർദ്ദിയുണ്ടാകാൻ കാരണം. സാധാരണ രാവിലെ ഉണരുമ്പോഴാണ് ഛർദി അനുഭവപ്പെടുക. ഛർദ്ദി ശമിക്കാൻ തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ആഹാരം ഒന്നിച്ച് കഴിക്കാതെ പലതവണയായി കഴിക്കുക. ആഹാരത്തിൽ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകാൻ ഇതു കാരണമാകും ചെയ്യുന്നതു കൊണ്ടു കുഴപ്പവുമില്ല. ഗർഭിണികൾ പുറത്തുനിന്നുള്ള ആഹാരം കഴിവതും കുറക്കുക. പലതരത്തിലുമുള്ള മാലിന്യങ്ങളും വിഷവസ്തുക്കളും അവയിൽ അടങ്ങിയിരിക്കാനിടയുണ്ട്. ഇത് ഗർഭിണിയുടെ ആരോഗ്യത്തിന് ദോഷംചെയ്യും.
 

ഗർഭിണികൾക്ക് നെഞ്ചെരിച്ചിലും ക്ഷീണവും അനുഭവപ്പെടും. ക്ഷീണം മാറാൻ പോഷകമൂല്യമുള്ള ഭക്ഷണം ധാരാളമായി കഴിക്കുക. മധുരപലഹാരങ്ങൾ ഗർഭിണികൾക്ക് ഒരുവിധ പോഷകവും പ്രദാനം ചെയ്യുന്നില്ല. മധുര പലഹാരങ്ങൾ കഴിക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരിക. സ്തനങ്ങൾക്ക് മാറ്റങ്ങൾ രണ്ടാം മാസം മുതൽ വ്യക്തമാകും. സ്തനങ്ങൾ തടിച്ചു തുടങ്ങും. ക്ഷീരഗ്രന്ഥികളിൽ ഒരു നേർത്ത ദ്രാവകം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചെറിയ തോതിൽ വേദന അനുഭവപ്പെടും. സ്തനത്തിൽ നേരിയ സ്പർശം പോലും ചില സ്ത്രീകളിൽ ഈ സമയത്ത് വേദനയുണ്ടാക്കും. ഡോക്ടറുടെ നിർദ്ദേശപ്രകാരം അൾട്രാസൗണ്ട് സ്‌കാനിംഗിലൂടെ ഗർഭസ്ഥ ശിശുവിന്റെ ചലനം, ആരോഗ്യനില തുടങ്ങിയവയെല്ലാം അറിയാനാവും. കൂടാതെ കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടോ എന്നും സ്‌കാനിംഗിലൂടെ അറിയാം. ഹീലുള്ള ചെരുപ്പ് ഉപയോഗിക്കുന്ന ഗർഭിണികളിൽ പലതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുന്നു. പ്രസവശേഷം വിട്ടുമാറാത്ത നടുവേദനയ്ക്കും കാരണമായേക്കാം. മലബന്ധം ഒഴിവാക്കാൻ പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയാവും. മലബന്ധം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. തലവേദന, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ അടിക്കടിയുണ്ടാകും. പ്രത്യേക മരുന്നിന്റെ ആവശ്യം വരുന്നില്ല. മൂന്നു മാസം പിന്നിടുന്നതോടെ ഇവ മാറുകയും ചെയ്യും. മുലക്കണ്ണുകൾക്കു ചുറ്റും ഇരുണ്ട നിറത്തിലുള്ള വൃത്തം കൂടുതൽ കറുപ്പു നിറമാവുകയും ചർമം കൂടുതൽ മാർദവമേറിയതാവുകയും ചെയ്യുന്നു. കുഞ്ഞിന് മുലയൂട്ടുന്നതിന് അമ്മയുടെ സ്തനങ്ങൾ പാകമാകുന്നതിന്റെ ലക്ഷണമാണിത്.
 

ആഹാരത്തിന് രുചിക്കുറവ് അനുഭവപ്പെടാം. എന്നാൽ പോഷകാഹാരങ്ങൾ കഴിക്കാതിരിക്കുകയുമരുത്. ഓഫീസ് ജോലി ചെയ്യുന്ന ഗർഭിണികൾ ദീർഘനേരം ഒരേയിരുപ്പിൽ ഇരുന്ന് ജോലി ചെയ്യരുത്. ഒരു മണിക്കൂർ ഇടവിട്ട് അൽപം നടക്കുന്നത് നല്ലതാണ്. ഗർഭാശയം വളരുന്നതിന് അനുസരിച്ച് വയറിന്റെ വലുപ്പം കൂടിവരുന്നു. അതിനാൽ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ വേണം ധരിക്കാൻ. ശരീരത്തിൽ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്. വയർ വലുതാകുന്നതോടെ സ്തനങ്ങൾക്കും വലുപ്പം വച്ചുതുടങ്ങും. സ്തനങ്ങൾ തൂങ്ങാൻ ആരംഭിക്കുന്നു. സ്തനത്തിൽ സ്ട്രച്ച് മാർക്കുകൾ ഉണ്ടാകാനും തുടങ്ങും. ഇതൊഴിവാക്കാനായി അനുയോജ്യമായ ബ്രേസിയറുകൾ വേണം തെരഞ്ഞെടുക്കാൻ. ഗർഭിണി ഉറക്കമിളയ്ക്കുന്നത് ഒഴിവാക്കണം. ഉറങ്ങാതിരിക്കുന്നത് ശരീരത്തിന് ക്ഷീണം ഉണ്ടാകുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും. ശരീരത്തിന്റെ തൂക്കം അമിതമായി വർദ്ധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ശരാശരി പത്തുമുതൽ പന്ത്രണ്ടു കിലോ വരെയാണ് ഗർഭകാലത്ത് ഉണ്ടാകേണ്ട ശരാശരി തുക്കവർദ്ധനവ്. ദീർഘനേരം നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. വിശ്രമിക്കുമ്പോൾ കാലുകൾ ഉയർത്തി വയ്ക്കാൻ ശ്രദ്ധിക്കണം. കട്ടിലിൽ നിന്നും പെട്ടെന്ന് എഴുന്നേൽക്കാതിരിക്കുക. പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ വയറിന് ആയാസമുണ്ടാവുകയും കുഞ്ഞിന് അത് ദോഷം ചെയ്‌തെന്നും വരാം. അതിനാൽ സാവകാശം സമയമെടുത്ത് വേണം എഴുന്നേൽക്കാൻ. ഗർഭകാലത്ത് ചർമം വലിയുകയും പ്രസവത്തിനുശേഷം ചർമത്തിൽ വരവീഴുകയും ചെയ്യുന്നത് പതിവാണ്. നടത്തം ഒരു ശീലമാക്കുക. രാവിലെയും വൈകിട്ടും മുറ്റത്ത് അൽപനേരം നടന്നാൽ ശരീരത്തിന് നല്ല വ്യായാമമാകും.

ചെറിയ രോഗങ്ങൾ ഗർഭകാലത്ത് ഉണ്ടാകാറുണ്ട്. സ്വയം ചികിത്സ നന്നല്ല. മരുന്നു കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മതി. ആറാം മാസം മുതൽ കുഞ്ഞിന്റെ ചലനങ്ങൾ അറിയാൻ കഴിയും. കുനിഞ്ഞു നിന്നുള്ള ജോലികൾ കുറക്കുക. കഴിയുന്നതും യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുക. അയണിന്റെ ആവശ്യം ഗർഭിണികൾക്ക് ഈ സമയത്ത് കൂടുതലാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഡോക്ടർ നിർദേശിക്കുന്ന ഗുളിക മാത്രം വാങ്ങിക്കഴിക്കുക. കൂടുതൽ വായു സഞ്ചാരമുള്ള മുറി ഗർഭിണിക്ക് നൽകുക. യോനി ഭാഗം വൃത്തിയായി സൂക്ഷിക്കണം. കോട്ടൺ അടിവസ്ത്രങ്ങൾ വേണം ഉപയോഗിക്കാൻ. സ്തനങ്ങളിൽ നിന്നും ചില സ്രവങ്ങൾ ഊറിവരും. ഇവ മുലക്കണ്ണിൽ പറ്റിപ്പിടിച്ചിരിക്കും. കുളിക്കുമ്പോൾ മുലക്കണ്ണു വൃത്തിയാക്കുക. ഗർഭിണികൾ മാനസികമായി കൂടുതൽ സന്തോഷത്തിലിരിക്കാൻ മനസിന്‌ സന്തോഷം നൽകുന്ന കാര്യങ്ങൾ കേൾക്കുകയും ചെയ്യുകയും വേണം.
 

ശാരീരികമായ ക്ഷീണം ഗർഭകാലങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ക്ഷീണമുള്ളപ്പോൾ നേരത്തേ ഉറങ്ങുവാൻ ശ്രമിക്കേണ്ടതാണ്. ഉറക്കക്കുറവ് അനുഭവപ്പെടുന്നത് സാധാരണമാണ്. രാത്രി ഉറക്കം കിട്ടുന്നില്ല എന്ന കാരണത്താൽ ഉറക്കഗുളികൾ കഴിക്കരുത്. കാപ്പികുടി പൂർണമായും നിർത്തുക. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. തിളപ്പിച്ചാറിയ വെള്ളം കൂടുതൽ കുടിക്കുക. അവസാന നാളുകളിൽ കാലിൽ നീരുവരുന്നത് സാധാരണമാണ്. സിസേറിയന്റെ ആവശ്യം മുൻകൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്ടർ എടുക്കുന്ന യുക്തിപൂർവമായ തീരുമാനമാണിത്. എന്നാൽ ആദ്യ പ്രസവം സിസേറിയനായാൽ രണ്ടാമത്തെ പ്രസവവും സിസേറിയനാകാനാണ് സാധ്യത കൂടുതൽ. ഡോക്ടർ പ്രസവ തീയതി അറിയിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ അഡ്മിറ്റാവുക. വേദന അതിനു മുമ്പ് അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിലെത്തിക്കുക.

Pregnancy: What to expect.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/NI26MvAV1y78IlYLyUoNNsmvnyVrOvEhRiHqGhqF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/NI26MvAV1y78IlYLyUoNNsmvnyVrOvEhRiHqGhqF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/NI26MvAV1y78IlYLyUoNNsmvnyVrOvEhRiHqGhqF', 'contents' => 'a:3:{s:6:"_token";s:40:"pvsw9E28iyk5o3IygTFmSyixuI4aJafOgSYRZqwX";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/womens-health/974/tips-for-moms-to-be-article-by-dr-mili-moni";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/NI26MvAV1y78IlYLyUoNNsmvnyVrOvEhRiHqGhqF', 'a:3:{s:6:"_token";s:40:"pvsw9E28iyk5o3IygTFmSyixuI4aJafOgSYRZqwX";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/womens-health/974/tips-for-moms-to-be-article-by-dr-mili-moni";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/NI26MvAV1y78IlYLyUoNNsmvnyVrOvEhRiHqGhqF', 'a:3:{s:6:"_token";s:40:"pvsw9E28iyk5o3IygTFmSyixuI4aJafOgSYRZqwX";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/womens-health/974/tips-for-moms-to-be-article-by-dr-mili-moni";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('NI26MvAV1y78IlYLyUoNNsmvnyVrOvEhRiHqGhqF', 'a:3:{s:6:"_token";s:40:"pvsw9E28iyk5o3IygTFmSyixuI4aJafOgSYRZqwX";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/womens-health/974/tips-for-moms-to-be-article-by-dr-mili-moni";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21