×

ബിപിക്കെന്തിനാ മരുന്ന്? സർപ്പഗന്ധിയുണ്ടല്ലോ! സൂക്ഷിക്കുക

Posted By

IMAlive, Posted on July 29th, 2019

What is BP? You have a snake! Keep

ഡോ.അരുൺ എൻ.എം, എംഡി, കൺസൾട്ടന്റ് ഫിസിഷ്യൻ, ഡയബറ്റോളജിസ്റ്റ്, ക്വാളിറ്റി ക്ലിനിക്ക്, പാലക്കാട്. ബ്ലോഗർ, ശാസ്ത്രപ്രചാരകൻ

 

'ഡോക്ടർ, എനിക്ക് ഷുഗറിന്റെ മരുന്നു മാത്രം മതി, ബി.പിയുടെ വേണ്ട'. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ള ആ രോഗിയുടെ അഭ്യർത്ഥന എന്നെ അത്ഭുതപ്പെടുത്തി.

'അതെന്താ' ഞാൻ ചോദിച്ചു.

'എനിക്കീ ഇംഗ്ലീഷ് മരുന്നുകളുടെ സൈഡിഫക്‌റ്റൊക്കെ പേടിയാ! പാർശ്വഫലങ്ങളില്ലാത്ത ആയുർവ്വേദ മരുന്നാ ഞാൻ ബീപ്പിക്ക് കഴിക്കുന്നത്'.

രോഗിയുടെ ആ മറുപടി കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

'ഡോക്ടറെന്താ ഇങ്ങനെ ചിരിക്കുന്നത്?'

'അല്ലാ പാർശ്വഫലം...’

പേടിച്ച് ബി.പിക്ക് ആയുർവ്വേദം കഴിക്കുന്നതിന്റെ വങ്കത്തരം ഓർത്തപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

‘ആയുർവ്വേദ ഡോക്ടർ പറഞ്ഞോ നിങ്ങൾ കഴിക്കുന്ന മരുന്നിനു പാർശ്വഫലം ഒന്നുമില്ല എന്ന്?'

'ഇല്ല, പക്ഷെ ഞാൻ ചോദിച്ചില്ല. ആയുർവ്വേദമായതുകൊണ്ട് ......!'

'ഫലമുള്ള എല്ലാ മരുന്നുകൾക്കും പാർശ്വഫലം ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുർവ്വേദത്തിലും മരുന്നുകളുടെ പാർശ്വഫലങ്ങളെപ്പറ്റി ധാരാളം പറയുന്നുണ്ട്. ആയുർവ്വേദ ഡോക്ടറോട് ചോദിച്ചിരുന്നുവെങ്കിൽ അവർ പറയുമായിരുന്നു' - ഞാൻ പറഞ്ഞു.

സര്‍പ്പഗന്ധിയും റിസര്‍പ്പിനും

ബി.പിക്ക് ഉപയോഗിക്കുന്ന എല്ലാ ബ്രാന്‍ഡ് ആയുർവ്വേദ മരുന്നുകളും സർപ്പഗന്ധി എന്ന സസ്യത്തിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. അതിന്റെ ശാസ്ത്രീയനാമമാണ് റൗവോൾഫിയ സെർപ്പെന്റീന. അതിൽ അടങ്ങിയിട്ടുള്ള പലതരം കെമിക്കലുകളിൽ ബി.പി കുറക്കാൻ ഫലപ്രദമായത് റിസർപ്പിൻ എന്ന രാസ വസ്തുവാണ്. വളരെ ഫലപ്രദം എന്ന് ആധുനിക വൈദ്യശാസ്ത്രം ക്ലിനിക്കൽ പഠനത്തിലൂടെ ആദ്യമായി തെളിയിച്ച ബി.പിക്കുള്ള മരുന്ന് റിസർപ്പിനാണ്.

1949ൽ ബോംബെ കെ ഇ എം ആശുപ്പത്രിയിലെ രുസ്തം വക്കിൽ ബ്രിട്ടിഷ് ഹാർട്ട് ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 1940-70 കാലഘട്ടത്തിൽ അഡൽഫേൻ എന്ന പേരിൽ  ആധുനിക വൈദ്യശാസ്ത്രം ഈ മരുന്ന് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാൽ അനവധി പാർശ്വഫലങ്ങൾ കണ്ടുപിടിക്കപ്പെട്ടതുകൊണ്ടും, മികച്ചതും കൂടുതൽ സുരക്ഷിതവുമായ മരുന്നുകൾ വേറേ വികസിപ്പിച്ചെടുക്കാൻ സാധിച്ചതുകൊണ്ടും റിസർപ്പിന്റെ ഉപയോഗം ഇന്ന് വളരെ കുറഞ്ഞു.

ഇത്രയും ‍ഞാന്‍ വിശദീകരിച്ചതോടെ അദ്ദേഹത്തിനും സംശയമായി

'സർപ്പഗന്ധിക്ക് പാർശ്വ ഫലങ്ങൾ ഉണ്ടെന്നാണോ ഡോക്ടർ പറയുന്നത്'?

'റിസർപ്പിൻ അടങ്ങിയതായതു കൊണ്ട് തീർച്ചയായും ഉണ്ട്'.

'എന്തെല്ലാമാണവ'?

സര്‍പ്പഗന്ധിയുടെ പാര്‍ശ്വഫലങ്ങള്‍

'അവ ധാരാളമുണ്ട്, വിഷാദരോഗവും ലൈംഗിക ശേഷിക്കുറവും ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആമാശയ-ചെറുകുടൽ അൾസറുകൾ ഉണ്ടാക്കാം. ശരീരഭാരം കൂട്ടാം. ആസ്ത്മ ഉള്ളവർക്ക് ശ്വാസം മുട്ടൽ വർദ്ധിക്കാം. ഓക്കാനം, ചർദ്ദി, പകൽ ഉറക്കം തൂങ്ങൽ അങ്ങിനെ പലതും.

തലച്ചോറിലുള്ള പ്രവർത്തനങ്ങൾ കാരണം മനോവിഭ്രാന്തിക്ക് ഗുണകരമായ മരുന്നു കൂടിയാണു റിസർപ്പിൻ. വിഷമിറക്കാനും ഉറക്കക്കുറവിനും ഉണർവ്വില്ലായ്മക്കും ഭ്രാന്തിനും മറ്റും നൂറ്റാണ്ടുകളോളം ആയുർവേദ വൈദ്യന്മാർ കൊടുത്തിരുന്ന മരുന്നാണല്ലോ അത്.

'അയ്യോ, ഇത്ര കുഴപ്പക്കാരനാണോ റിസർപ്പിൻ'.

'എല്ലാവരിലും ഇതെല്ലാം കാണണമെന്നില്ല. എങ്കിലും കൂടുതൽ സുരക്ഷിതമായ ധാരാളം മരുന്നുകൾ വേറേയുള്ളപ്പോൾ ആദ്യം തന്നെ ഇത് ഉപയോഗിക്കുന്നത് വിഡ്ഡിത്തമാണ്'.

'വളരെ നന്ദി ഡോക്ടർ, ബി.പിക്ക് കൂടി എനിക്ക് മരുന്ന് എഴുതിക്കോളു'.

ഒരു കാര്യം ശ്രദ്ധിക്കുക. പെട്ടെന്ന് സർപ്പഗന്ധി നിർത്തിയാലും പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് ഡോസ് പതുക്കെ പതുക്കെ കുറച്ച് നിർത്തുക.

Blood pressure is the pressure of circulating blood on the walls of blood vessels. Most of this pressure is due to work done by the heart by pumping blood through the circulatory system.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1yRiwFgSH1aXVG7CyngKDsgjbUPINPjRJHDL3JUQ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1yRiwFgSH1aXVG7CyngKDsgjbUPINPjRJHDL3JUQ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1yRiwFgSH1aXVG7CyngKDsgjbUPINPjRJHDL3JUQ', 'contents' => 'a:3:{s:6:"_token";s:40:"CgF8wOUWaqhUaPr4QYqiYMFK6n6zHfLwvzO0BrDu";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/living-healthy/106/what-is-bp-you-have-a-snake-keep";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1yRiwFgSH1aXVG7CyngKDsgjbUPINPjRJHDL3JUQ', 'a:3:{s:6:"_token";s:40:"CgF8wOUWaqhUaPr4QYqiYMFK6n6zHfLwvzO0BrDu";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/living-healthy/106/what-is-bp-you-have-a-snake-keep";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1yRiwFgSH1aXVG7CyngKDsgjbUPINPjRJHDL3JUQ', 'a:3:{s:6:"_token";s:40:"CgF8wOUWaqhUaPr4QYqiYMFK6n6zHfLwvzO0BrDu";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/living-healthy/106/what-is-bp-you-have-a-snake-keep";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1yRiwFgSH1aXVG7CyngKDsgjbUPINPjRJHDL3JUQ', 'a:3:{s:6:"_token";s:40:"CgF8wOUWaqhUaPr4QYqiYMFK6n6zHfLwvzO0BrDu";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/living-healthy/106/what-is-bp-you-have-a-snake-keep";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21