×

നാം പ്രവർത്തിക്കുന്ന തൊഴിലിടങ്ങളിൽ, അതേതുമായിക്കൊള്ളട്ടെ, വ്യായാമത്തിനു സാധ്യതയുണ്ട്

Posted By

IMAlive, Posted on August 29th, 2019

Child Health Power of Play by Dr Nanda kumaran

ലേഖകൻ :ഡോ.നന്ദ കുമാർ  

നാം പ്രവർത്തിക്കുന്ന തൊഴിലിടങ്ങളിൽ, അതേതുമായിക്കൊള്ളട്ടെ, വ്യായാമത്തിനു സാധ്യതയുണ്ട്. നാമൊന്നു മനസ്സിരുത്തിയാൽ മതി. അത് ഏതൊക്കെ രീതിയിൽ എന്ന് നോക്കാം.

1. കുറച്ചുസമയമെങ്കിലും നിന്നുകൊണ്ട് ജോലി ചെയ്യുക.

2. ഓഫീസ് മേശക്കുചുറ്റും മണിക്കൂറിൽ ഒരു മിനിറ്റ് എന്ന തോതിൽ നടക്കുക, ഒപ്പം ശരീരം വലിച്ചുനീട്ടും വിധം എക്‌സർസൈസ്(Exercise)ചെയ്യാൻ ശ്രമിക്കുക. ഇത് അടുക്കളയിലായാലും, ക്ലാസ്സ് മുറിയിലായാലും വർക്‌ഷോപ്പിലായാലും പരീക്ഷിക്കാവുന്നതാണ്.

3. ഇരുന്നു ജോലിചെയ്യുന്നവർക്ക് ഇരിപ്പിടത്തിൽതന്നെ ചെയ്യാവുന്ന അനേകം വ്യായാമങ്ങളുണ്ട്. എക്‌സർസൈസ് ബാൻഡ് ഉപയോഗിച്ചു പറ്റുന്നത്രയും വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കാം. 'തെറാബാൻഡ്'(Theraband) എന്ന പേരിൽ വിവിധ നിറങ്ങളിൽ മൃദുവായ റബ്ബർ നാടകൾ ലഭ്യമാണ്. റിബ്ബണുകൾ വലിച്ചാൽ വലിയുന്നവയാണ്. നാം പ്രയോഗിക്കേണ്ട ബലം നിറത്തിന്റെ മാറ്റമനുസരിച്ചു കൂടിയും കുറഞ്ഞുമിരിക്കും. നമുക്ക് ചെയ്യാനിഷ്ടമുള്ള വ്യായമത്തിനനുസരിച്ചുള്ള നിറത്തിലെ ബാൻഡ് വാങ്ങിയാൽ അതുപയോഗിച്ചു കൈകാലുകൾക്ക് സ്‌ട്രെച്ചിങ്(Streching) വ്യായാമങ്ങൾ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കാം. മറ്റുജോലികൾക്കിടയിലും ചെയ്യാമെന്നുള്ളതിനാൽ അതിനായി പ്രത്യേകസമയം കണ്ടെത്തേണ്ടതില്ല; മാത്രമല്ല ജോലിക്കൊപ്പം ചെയ്യുന്നതിനാൽ നമ്മുടെ പ്രവർത്തനക്ഷമത മെച്ചെപ്പടാനും സാധ്യതയുണ്ട്.

4. നാം ഇരിക്കുന്ന കസേര പോലും വ്യായാമത്തിനുതകും. കൈകൾ ഉയർത്തുകയും കാലുകൾ നീട്ടുകയും ചെയ്യാം. ഒരു പേനയോ പെൻസിലോ താഴെയിട്ടു കുനിഞ്ഞെടുക്കാം. കസേരയിൽ ഇരുന്നുകൊണ്ടുതന്നെ നടുവിനും വയറിന്റെ പേശികൾക്കും ചലനവും, സങ്കോചം, വികാസം എന്നിവയും ചെയ്യാനാകും. ബാക്ക്‌റസ്റ്റ് ചലിപ്പിക്കാവുന്ന കസേരയാണെങ്കിൽ വളരെയധികം എക്‌സർസൈസ് സാധ്യമാകും, പ്രത്യേകിച്ചും നടുവിനെ കേന്ദ്രീകരിച്ചുള്ളവ.

5. സ്‌കെയിൽ/ റൂൾത്തടി എന്നിവയും വ്യായാമത്തിനുള്ള ഉപാധികളാക്കാം. സ്‌കെയിൽ മാതൃകയിൽ 24 ഇഞ്ച് നീളമുള്ള പ്ലാസ്റ്റിക്/ തടി കഷ്ണം ആണെങ്കിൽ കൂടുതൽ ഉപകാരപ്രദമാണ്. രണ്ടു കൈ കൊണ്ടും പിടിച്ച് ഭുജങ്ങൾക്കും തോളിനും വ്യായാമങ്ങൾ ചെയ്യാനാകും. കൈകൾ തലക്കു പിന്നിലേക്കെടുത്തു തോളിനും ഭുജങ്ങൾക്കും പൂർണ്ണ ചലനശേഷി ഉറപ്പിക്കാനുമാകും.

നമ്മുടെ ദൈനംദിന ജോലികൾക്കിടയിൽ വ്യായാമം ഉൾപ്പെടുത്തുമ്പോൾ ഏതാനും ലഘുകാര്യങ്ങൾ കൂടി ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്.

1. എല്ലാ ദിവസവും ഒരേ വ്യായാമങ്ങൾ ആവർത്തിക്കരുത്. നാലോ അഞ്ചോ എക്‌സർസൈസ് തിരെഞ്ഞടുത്താൽ അതിൽ ഏതെങ്കിലും മൂന്നെണ്ണം ഒരു നാളും വേറൊരു സെറ്റ് മൂന്നെണ്ണം അടുത്ത നാളിലും ചെയ്യാവുന്നതാണ്.

2. നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതും രസകരമായി തോന്നുന്നതുമായ വ്യായാമങ്ങളാണ് തെരഞ്ഞടുക്കേണ്ടത്. ഇത് നമ്മുടെ ദിവസം ഉന്മേഷപ്രദവും ഫലപ്രദവും ആക്കി മാറ്റാൻ സഹായിക്കും. 

പൊതുവിൽ മിതമായ വ്യായാമങ്ങൾ സന്തോഷദായകമാണ്. ഉന്മേഷം നൽകുന്ന തന്മാത്രകൾ മസ്തിഷ്‌കത്തിൽ ഉല്പാദിക്കെപ്പടുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുകയും നമ്മുടെ ശരീരം പ്രവർത്തനക്ഷമമാക്കി സംരക്ഷിക്കുകയും ചെയ്യുന്നത് നമുക്കു നമ്മോടുള്ള ഉത്തരവാദിത്തമായി കാണേണ്ടതാണ്. ദീർഘകാലം സുഖമായി കഴിയാൻ അതാവശ്യവുമാണ്.

Give your child opportunities to play with friends

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/LhFRhfzMgwDqnk9VJhisVFrFADmJ7KSicYY6haoo): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/LhFRhfzMgwDqnk9VJhisVFrFADmJ7KSicYY6haoo): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/LhFRhfzMgwDqnk9VJhisVFrFADmJ7KSicYY6haoo', 'contents' => 'a:3:{s:6:"_token";s:40:"gCugZwIpUlYLqAfJduUj6IFFpPR8yDwMnS5yNIGs";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/living-healthy/319/child-health-power-of-play-by-dr-nanda-kumaran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/LhFRhfzMgwDqnk9VJhisVFrFADmJ7KSicYY6haoo', 'a:3:{s:6:"_token";s:40:"gCugZwIpUlYLqAfJduUj6IFFpPR8yDwMnS5yNIGs";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/living-healthy/319/child-health-power-of-play-by-dr-nanda-kumaran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/LhFRhfzMgwDqnk9VJhisVFrFADmJ7KSicYY6haoo', 'a:3:{s:6:"_token";s:40:"gCugZwIpUlYLqAfJduUj6IFFpPR8yDwMnS5yNIGs";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/living-healthy/319/child-health-power-of-play-by-dr-nanda-kumaran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('LhFRhfzMgwDqnk9VJhisVFrFADmJ7KSicYY6haoo', 'a:3:{s:6:"_token";s:40:"gCugZwIpUlYLqAfJduUj6IFFpPR8yDwMnS5yNIGs";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/living-healthy/319/child-health-power-of-play-by-dr-nanda-kumaran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21