×

രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്ന വീനസ് ത്രോമ്പോഎംബോളിസം (Venous thromboembolism)

Posted By

What is Venous Thromboembolism (VTE)?

IMAlive, Posted on February 27th, 2019

What is Venous Thromboembolism (VTE)?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

മുറിവുകളിൽ രക്തം കട്ടപിടിക്കുന്നത് ജീവന്‍ നിലനിർത്തുന്നതിന് സഹായകമായ ഒരു ശാരീരിക പ്രവർത്തനമാണ്. എന്നാൽ രക്തപ്രവാഹത്തിൽ രക്തം കട്ടപിടിക്കുന്നത് ജീവന് തന്നെ ഹാനികരവുമാണ്.

കാലിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിനെയാണ് വീനസ് ത്രോംബോഎംബോളിസം അഥവാ വി.ടി.ഇ എന്ന് പറയുന്നത്. കട്ടപിടിച്ച രക്തം കാലിൽത്തന്നെ ഇരുന്ന് വീക്കമോ വേദനയോ ഉണ്ടാക്കാം. എന്നാൽ ആ രക്തക്കട്ട രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലെത്തുകയാണെങ്കിൽ മാരകമായ പൾമൊണറി എംബോളിസത്തിന് കാരണമാകും.

വി.ടി.ഇ വരുന്ന പകുതി കേസുകളിലും അതിന്റെ കാരണം ഡോക്ടർമാർക്ക് കണ്ടുപിടിക്കാനാകും. ഏറ്റവും സാധാരണമായ കാരണങ്ങൾ

1. പരിക്ക്

2. ശസ്ത്രക്രിയ

3. ഗർഭധാരണം

4. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ പോലുള്ള ഹോർമോൺ മരുന്നുകൾ കഴിക്കുന്നത്

5. ഏതെങ്കിലും രോഗമോ ജനിതകമായ തകരാറുകളോ 

6. ഒരുപാട് കാലം കിടന്നുള്ള വിശ്രമംകൊണ്ടോ, വളരെ സമയം ഇരുന്നതുകൊണ്ടോ, പ്ലാസ്റ്റർ ഇട്ടിരുന്നതുകൊണ്ടോ രക്തപ്രവാഹത്തിന്റെ ശക്തി കുറഞ്ഞതുകൊണ്ടോ ആവാം.  

എന്നാൽ വി.ടി.ഇ വരുന്ന മറ്റു പകുതിയിയോളം ആളുകൾക്ക് എന്തുകൊണ്ട് ഇതു വരുന്നു, എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇത്തരം കേസുകളെ പ്രകോപനപരമല്ലാത്ത വി.ടി.ഇ (unprovoked V.T.E.) എന്നാണ് പറയുന്നത്.

കാൻസർ ബാധ, രക്തം കട്ടപിടിക്കുന്നതിനെ ത്വരിതപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ വി.ടി.ഇ.യ്ക്ക് പിന്നിൽ കാൻസർ ബാധയാണോയെന്ന് ഡോക്ടർമാർ എപ്പോഴും സംശയിക്കാറുണ്ട്. ഇത് നിർണ്ണയിക്കാനായി സി.ടി. സ്കാനുകൾ പോലുള്ള ടെസ്റ്റുകൾ ചെയ്യുകയാണ് പതിവ്.

വി.ടി.ഇ പ്രതിരോധം 

മിക്കവാറും വി.ടി.ഇകൾ അപ്രതീക്ഷിതമായി ഉണ്ടാകുന്നതാണ്. മറ്റു ചിലത് നമുക്ക് ഒഴിവാക്കാവുന്നതാണ്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

1. എപ്പോഴും ഉത്സാഹത്തോടെ, കർമ്മനിരതനായിരിക്കുക. 

2. നിങ്ങളുടെ കിടക്ക, കസേരയിൽ നിന്നൊക്കെ ഇടയ്ക്കിടെ എഴുന്നേൽക്കുക, കഴിയുന്നത്ര   നടക്കുക.

3. ഇരിക്കുമ്പോഴും കാലുകൾ മുകളിലേക്കും താഴേയ്ക്കും ഉയർത്തുക, ഇത് കാലുകളിലെ രക്തപ്രവാഹം വർധിപ്പിക്കും. ബസ്സിലോ, കാറിലോ ഇരുന്ന്  യാത്ര ചെയ്യുമ്പോൾ ചെയ്യാവുന്ന ലളിതമായ ഒരു വ്യായാമമാണ് ഇത്.

4. നിങ്ങളുടെ ഭാരം ആരോഗ്യകരമായി നിലനിർത്തുക 

5. പുകവലി നിർത്തുക

6. ധാരാളം വെള്ളം കുടിക്കുക, പ്രത്യേകിച്ചും ദൂരയാത്രകളിൽ 

7. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുമ്പോൾ രക്തപ്രവാഹത്തിന്റെ വേഗത കുറയാതിരിക്കാൻ ലെഗ് കംപ്രസ്സറുകൾ ഉപയോഗിക്കുക 

8. വി.ടി.ഇ ഉണ്ടാകാനുള്ള അപകടസാദ്ധ്യത കൂടുതലാണെങ്കിൽ, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക

What is Venous Thromboembolism (VTE)?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/D2BvhwiQIIdSkjIQaLnj8qk3tTBtKRatpNLf6qVL): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/D2BvhwiQIIdSkjIQaLnj8qk3tTBtKRatpNLf6qVL): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/D2BvhwiQIIdSkjIQaLnj8qk3tTBtKRatpNLf6qVL', 'contents' => 'a:3:{s:6:"_token";s:40:"2TaYmiz5WwrpvT5GR8MgMYywkYDJfTjp3QhPFKZN";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/news/health-news/483/what-is-venous-thromboembolism-vte";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/D2BvhwiQIIdSkjIQaLnj8qk3tTBtKRatpNLf6qVL', 'a:3:{s:6:"_token";s:40:"2TaYmiz5WwrpvT5GR8MgMYywkYDJfTjp3QhPFKZN";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/news/health-news/483/what-is-venous-thromboembolism-vte";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/D2BvhwiQIIdSkjIQaLnj8qk3tTBtKRatpNLf6qVL', 'a:3:{s:6:"_token";s:40:"2TaYmiz5WwrpvT5GR8MgMYywkYDJfTjp3QhPFKZN";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/news/health-news/483/what-is-venous-thromboembolism-vte";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('D2BvhwiQIIdSkjIQaLnj8qk3tTBtKRatpNLf6qVL', 'a:3:{s:6:"_token";s:40:"2TaYmiz5WwrpvT5GR8MgMYywkYDJfTjp3QhPFKZN";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/news/health-news/483/what-is-venous-thromboembolism-vte";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21