×

പ്ലോഗിങ്: മലയാളികൾക്ക് അനുയോജ്യമായ പുത്തൻ വ്യായാമം

Posted By

IMAlive, Posted on March 27th, 2019

Plogging:new exercise for malayalees

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

രാവിലെ നടക്കാനിറങ്ങുന്ന റോഡിനു സമീപത്തെ മാലിന്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ദുര്‍ഗന്ധവും, തെരുവു നായക്കളും വ്യായാമത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടോ? എങ്കില്‍ അതിനെയൊക്കെ മറ്റൊരു വ്യായാമത്തിലൂടെ അതിജീവിക്കാം. അതാണ് പ്ലോഗിങ്. ജോഗിങ് ചെയ്യുന്നതിനിടയിൽ വഴിയിലെ മാലിന്യങ്ങളും കൂടി നീക്കം ചെയ്യുന്ന ഒരു സ്കാൻഡിനേവിയൻ വ്യായാമം. സ്വീഡിഷ് ഭാഷയിൽ, "പ്ലോക്ക് അപ്പ്" എന്നാൽ പെറുക്കി എടുക്കുക എന്നാണ് അർത്ഥം. ജോഗിംഗിനൊപ്പം ഇത് കൂട്ടിച്ചേർക്കുമ്പോൾ "പ്ലോഗിങ്" ആകും.

ബി.ബി.സി. പറയുന്നത്, പ്ലോഗർമാർക്ക് ജോഗിങ്ങിന്റെ മാത്രമല്ല മാലിന്യങ്ങൾ പെറുക്കിയെടുക്കുമ്പോൾ കുനിയുകയും നിവരുകയും ചെയ്യുന്നതുകൊണ്ടുള്ള സ്ക്വാറ്റിങ്ങിന്റേതായ (squating) ഗുണങ്ങളും കൂടി ലഭിക്കുമെന്നാണ്. ഒരു പ്ലോഗർ ആകാൻ നിങ്ങൾക്കാകെ വേണ്ടത്  നല്ലൊരു വർക്ക്ഔട്ട് വേഷവും, ചവറ് ശേഖരിക്കുന്നതിനായി ഒരു ബാഗും ഒരു ജോടി ഗ്ലൗസുമാണ്.

എല്ലാവർക്കും വഴിയരികിലെ കൂട്ടംകൂടി കിടക്കുന്ന മാലിന്യങ്ങൾ കാണുന്നത് മുഷിച്ചിലാണ്, എന്നാലോ അതെല്ലാം എടുത്തുമാറ്റാൻ ആരും ശ്രമിക്കാറുമില്ല. ഇതിനെല്ലാം ഒരു മാറ്റം വരുത്താൻ പ്ലോഗിങ്ങിനു സാധിക്കും. എന്നുകരുതി വഴിയില്‍ തട്ടിയിരിക്കുന്ന എല്ലാ മാലിന്യവും വലിച്ചുവാരി എടുക്കേണ്ടതില്ല. അത് വലിച്ചുവാരിയെടുത്ത് കുട്ടയിലാക്കിയിട്ട് എന്തുചെയ്യാനാണെന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, ചെയ്യാന്‍ കഴിയുന്ന കാര്യമുണ്ട്. നടക്കുന്ന ഇടങ്ങളിലെ വഴിയില്‍ ചിതറിക്കിടക്കുന്ന മിഠായിക്കവറുകള്‍ പോലുള്ള ചെറു പ്ലാസ്റ്റിക്കുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പര്‍ കഷണങ്ങള്‍ തുടങ്ങിയവയൊക്കെ പ്ലോഗിങ്ങിന്റെ ഭാഗമായി പെറുക്കിയെടുക്കാം. 

വ്യായാമ വിദഗ്ധർ പറയുന്നു, നിങ്ങൾ 30 മിനുട്ട് പ്ലോഗ് ചെയ്യുകയാണെങ്കിൽ, ശരീരത്തിലെ 288 കലോറി ഊർജ്ജം എരിഞ്ഞു തീരും. മൊത്തത്തിൽ, വ്യായാമത്തിനൊപ്പം സമൂഹത്തിനു വേണ്ടിയും നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ പ്ലോഗിങ്ങിനേക്കാൾ മികച്ച ഒരു ഓപ്ഷൻ ഇല്ല. വ്യായാമത്തിനൊപ്പം സമൂഹനന്മ ചെയ്യുന്നത് കൊണ്ടുള്ള തൃപ്തിയും സന്തോഷവും നിങ്ങൾക്ക് ലഭിക്കും. പക്ഷേ, ഒരിടത്തുനിന്നു പെറുക്കുന്ന മാലിന്യം അതേപടി മറ്റൊരിടത്തുകൊണ്ടുപോയി നിക്ഷേപിക്കാതെ ശാസ്ത്രീയമായി സംസ്കരിക്കാന്‍കൂടി ശ്രദ്ധിക്കണം.

ബെംഗളൂരു പോലുള്ള നഗരങ്ങളിലെല്ലാം പുത്തൻ ട്രെൻഡായി കഴിഞ്ഞ പ്ലോഗിങ്ങിനെ മലയാളികൾ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Plogging is a combination of jogging with picking up litter

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/eeXLpDDaqX7czy4sapMDReAK1mg1641QZB4TZQwU): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/eeXLpDDaqX7czy4sapMDReAK1mg1641QZB4TZQwU): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/eeXLpDDaqX7czy4sapMDReAK1mg1641QZB4TZQwU', 'contents' => 'a:3:{s:6:"_token";s:40:"zP8zAW42VsGYN6TLx6x7cE91wXEGT3IOPQktAhhq";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newsdisease-news/547/ploggingnew-exercise-for-malayalees";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/eeXLpDDaqX7czy4sapMDReAK1mg1641QZB4TZQwU', 'a:3:{s:6:"_token";s:40:"zP8zAW42VsGYN6TLx6x7cE91wXEGT3IOPQktAhhq";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newsdisease-news/547/ploggingnew-exercise-for-malayalees";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/eeXLpDDaqX7czy4sapMDReAK1mg1641QZB4TZQwU', 'a:3:{s:6:"_token";s:40:"zP8zAW42VsGYN6TLx6x7cE91wXEGT3IOPQktAhhq";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newsdisease-news/547/ploggingnew-exercise-for-malayalees";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('eeXLpDDaqX7czy4sapMDReAK1mg1641QZB4TZQwU', 'a:3:{s:6:"_token";s:40:"zP8zAW42VsGYN6TLx6x7cE91wXEGT3IOPQktAhhq";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newsdisease-news/547/ploggingnew-exercise-for-malayalees";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21