×

അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയിലേക്ക് ഗെയിമിംഗ് ഡിസോർഡർ

Posted By

IMAlive, Posted on July 26th, 2019

What is Gaming disorder

അനിയന്ത്രിതവും അനാരോഗ്യകരവുമായ ഗെയിമിംഗ് ശീലങ്ങള്‍ മാനസിക രോഗമാണെന്ന് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം. 2018 ജൂൺ 20നാണ് ലക്ഷണങ്ങൾ കൊണ്ട് രോഗം നിർണ്ണയിക്കാൻ സാധിക്കുന്ന രോഗങ്ങളിലൊന്നാണ് വർധിച്ചു വരുന്ന ഗെയിമിംഗ് ഡിസോർഡറുകൾ എന്ന് സംഘടന പ്രഖ്യാപിച്ചത്.  

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയുടെ (International Classification of Diseases - ICD) 11-ാമത് പതിപ്പിലാണ് ഗെയിമിംഗ് ശീലങ്ങളെ ഒരു മാനസിക രോഗമായി പരിഗണിച്ചുകൊണ്ടുള്ള പ്രസ്താവനയുള്ളത്. എന്നാൽ വേണ്ടവിധത്തിലുള്ള പഠനങ്ങൾക്ക് ശേഷമാണോ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത് എന്ന വിഷയത്തിൽ മാനസികാരോഗ്യ വിദഗ്ധർക്ക് ഒരേ അഭിപ്രായമല്ല.

ലോകാരോഗ്യസംഘടനയുടെ അഭിപ്രായപ്രകാരം ഗെയിമിംഗ് ഡിസോർഡറിനെ താഴെക്കാണും വിധമാണ് നിർവചിക്കാൻ സാധിക്കുക 

ഗെയിമിംഗ് ശീലങ്ങൾ 12 മാസത്തിലധികമായി അനിയന്ത്രിതമാണെങ്കിൽ 

ജീവിതത്തിൽ ദൈനംദിന കാര്യങ്ങളെക്കാളും മറ്റു താല്പര്യങ്ങളെക്കാളും പ്രാധാന്യം ഗെയിമിംഗിനു നല്കുന്നുണ്ടെങ്കിൽ 

മോശം പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടും ഇത്തരം ശീലങ്ങൾ കുറവില്ലാതെ തുടരുന്നുവെങ്കിൽ, കൂടാതെ ഈ സ്വഭാവം ഒരാളുടെ ജോലി, വിദ്യാഭ്യാസം, ബന്ധങ്ങൾ എന്നിവയെ ബാധിക്കുന്നവെങ്കിൽ. ഉദാഹരണത്തിന് കൗമാരക്കാരനായ ഒരു കുട്ടി തന്റെ ഗൃഹപാഠം ചെയ്യാതെ ഗെയിം കളിക്കുന്നത് വൈകാതെ അവൻ  പരീക്ഷകളിൽ തോൽക്കാൻ കാരണമാകുന്നു.

ശൈശവ-കൗമാര മാനസിക വിദഗ്ദ്ധനായ വിക്ടർ ഫോർണറിയുടെ അഭിപ്രായപ്രകാരം ഒരുപാട് കുടുംബങ്ങൾ ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തങ്ങളുടെ കുട്ടികൾ കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ സ്ക്രീനിനു മുന്നിൽ ചിലവിടുന്ന സമയം നിയന്ത്രിക്കുക എന്നതാണ്. ഒരു സാധാരണ കുടുംബത്തിൽ ടിവിക്ക് മുന്നിൽ ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണങ്ങൾ ഉണ്ടാവുമെങ്കിലും, ഗെയ്മിംഗിൽ അടിപ്പെട്ടുപോയ കുട്ടി അത് അനുസരിക്കില്ല.

ഫോർണറിയുടെ അഭിപ്രായത്തിൽ, ആക്രമണ സ്വഭാവമുള്ളതും കൂട്ടം ചേർന്ന് ശത്രുക്കളെ വകവരുത്തുന്ന തരത്തിലുള്ളതുമായ ഗെയ്മുകളാണ് ചെറുപ്പക്കാരെ കൂടുതൽ ആകർഷിക്കുന്നതും അടിപ്പെടുത്തുന്നതും. ഇത്തരത്തിലുള്ള ചില ഗെയ്മുകൾ കുട്ടികൾക്കിടയിൽ വളരെ ജനപ്രിയമായതിനാൽ ഇപ്പോൾ സ്കൂളുകൾ രക്ഷിതാക്കളെ ഇവയ്കെതിരായി ബോധവൽക്കരിക്കുന്ന അവസ്ഥയാണുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയുടെ 11-ാമത് പതിപ്പിൽ ഗെയിമിംഗ് ഡിസോർഡറുകളെ കൂട്ടി ചേർക്കുന്നതോടെ ഇത്തരം മാനസിക വൈകല്യങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്. 

ICD-11 പട്ടിക, ഈ മാനസിക വൈകല്യത്തെ എങ്ങിനെ കണ്ടെത്താം, പ്രതിരോധിക്കാം എന്നീ വിഷയങ്ങളിൽ കൂടുതൽ പഠനങ്ങൾ ഉണ്ടാകാൻ സഹായിക്കുമെന്നും, ICD-11 നെ സംബന്ധിച്ചുള്ള നിയമങ്ങൾ ഇൻഷുറൻസ് സഹായം നേടികൊടുക്കുമെന്നും ഫോർണറി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഈ ഡിസോർഡറിന്റെ ചികിത്സ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ കൃത്യമായ അഭിപ്രായമില്ല. അതിനാൽതന്നെ ഇപ്പോൾ ചികിത്സ തേടുന്നവർക്ക് ഇത് ഒട്ടും അനുകൂലമല്ല. പുനരധിവാസ കേന്ദ്രങ്ങളും വനത്തിൽ വെച്ച് നടത്തുന്ന ക്യാമ്പുകളും ഉണ്ടെങ്കിലും ഇതെല്ലാം തന്നെ ഉപയോഗപ്രദമോ സാധാരണക്കാർക്ക് താങ്ങാനാവുന്നവയോ അല്ല.

ഫോർണറിയുടെ അഭിപ്രായപ്രകാരം മറ്റ് മാനസിക രോഗങ്ങളെയും ആസക്തികളെയും പോലെ ചികിത്സ വേണ്ടതാണോ ഗെയിമിംഗ് ആസക്തി എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ആസക്തികളുണ്ടാകുന്നതുതന്നെ വളരെയധികം കുഴയ്ക്കുന്ന ഒരു സന്ദർഭമാണ്, ഒബ്സസീവ് കംപൽസീവ് ഡിസോർഡർ ഉള്ള ആളുകൾ നിർത്താതെ ഗെയിം കളിക്കും. എന്നാൽ അത്തരം രോഗങ്ങളുള്ളവർക്ക് മറ്റു കാര്യങ്ങളിലും അതെ സ്വാഭാവം കാണും. അതായത്, കൈകൾ വീണ്ടും വീണ്ടും കഴുകുക, എന്തെങ്കിലും വീണ്ടും വീണ്ടും എണ്ണി നോക്കുക മുതലായവ. ഗെയിമിംഗ് ആസക്തി മാത്രം മുൻനിർത്തി ഒബ്സസീസിവ് കംപൽസീവ് ഡിസോർഡർ ആണോയെന്ന് തീരുമാനിക്കാൻ സാധിക്കില്ല എന്നു സാരം.

ഗെയിമിംഗ് ആസക്തിയെ നിർവചിക്കുമ്പോൾ 

ആവശ്യത്തിന് പഠനങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടില്ല എന്നത് മുൻനിർത്തി ആരോഗ്യ വിദഗ്ധർക്ക് ICD ലിസ്റ്റിൽ ഗെയിമിംഗ് ഡിസോർഡർ ചേർക്കാൻ പൊതുവിൽ താല്പര്യമില്ല. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളായി ഈ വിഷയതിൽ പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ രോഗത്തെയോ രോഗലക്ഷണങ്ങളെയോ മുഴുവനായി നിർവചിക്കാൻ ആർക്കും സാധിച്ചിട്ടില്ല. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷനും അവരുടെ Diagnostic and Statistical Manual of Mental Disorders (DSM-5) ലേക്ക് ഗെയിമിംഗ് ഡിസോര്‍ഡറിനെ കൂട്ടി ചേർക്കാൻ താല്പര്യപ്പെടുന്നുണ്ട്. അസോസിയേഷന്റെ അഭിപ്രായപ്രകാരം ഗെയിമിംഗ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നതാണ് 

1. ഇന്റർനെറ്റ് ഗെയിമിംഗിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുക

2. ഗെയിമിംഗ് ചെയ്യാൻ സമ്മതിക്കാതിരിക്കുമ്പോൾ പിൻവാങ്ങൽ ലക്ഷണങ്ങളായ ദുഃഖം, ആകാംഷ, ദേഷ്യം മുതലായവ പ്രകടിപ്പിക്കുക 

3. കൂടുതൽ സമയം ഗെയിമിംഗിനായി വിനിയോഗിക്കുക 

4. ഗെയിമിംഗിനു ചെലവഴിക്കുന്ന സമയം കുറയ്ക്കാൻ കഴിയാതിരിക്കുക, അത്തരം ശീലങ്ങൾ നിർത്താൻ ശ്രമിച്ചിട്ടും വീണ്ടും തുടരേണ്ടി വരുന്നത്. 

5. മുൻപ് താല്പര്യം പ്രകടിപ്പിച്ചിരുന്നവയിൽ ഇപ്പോൾ ശ്രദ്ധ നഷ്ടപ്പെടുനത്. 

6. പ്രശ്നങ്ങൾ വകവെയ്ക്കാതെ വീണ്ടും കളിയിൽ ഏർപ്പെടുന്നത് 

7. അവർ കളിയിലേർപ്പെടുന്ന സമയത്തെപ്പറ്റി കുടുംബങ്ങളിൽ   തെറ്റിദ്ധാരണ ജനിപ്പിക്കുന്നത്.

8. മോശം വികാരങ്ങളെ നേരിടാൻ ഗെയിമിംഗ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് നിരാശയും കുറ്റബോധവും മാറ്റാൻ ഗെയിമിംഗ് ഒരു മാർഗമായി കാണുന്നത്

ഗെയിമിംഗ് ഡിസോർഡർ ഉള്ള ഒരു രോഗിക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണം എങ്കിലും ഉണ്ടായിരിക്കണം. അമേരിക്ക, ജർമ്മനി, ഇംഗ്ലണ്ട്, കാനഡ എന്നിവിടങ്ങളിലെ 19,000ത്തോളം വരുന്ന ഗെയിമേഴ്സിൽ 2017ൽ നടത്തിയ ഒരു പഠനപ്രകാരം 65 ശതമാനത്തോളം വരുന്ന ഭൂരിപക്ഷത്തിന് മേല്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 2.4 ശതമാനം വരുന്ന ആളുകൾക്ക് മാത്രമാണ് അഞ്ച് ലക്ഷണങ്ങളെങ്കിലും ഉള്ളതായി കണ്ടുപിടിക്കാനായത്.

എന്നാലും ഫോർണറിയുടെ അഭിപായത്തിൽ, ലക്ഷണങ്ങൾ പ്രകാരം രോഗം നിർണയിക്കപ്പെട്ട ആളുകളിൽ കൂടുതൽ പഠനങ്ങൾ നടത്താനും ഡോക്ടർമാരെ ഇത്തരം മാനസിക വൈകല്യങ്ങളെപറ്റി കൂടുതൽ മനസ്സിലാക്കാനും ലോകാരോഗ്യസംഘടനയുടെ ഇത്തരമൊരു തീരുമാനം സഹായിക്കും. കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടക്കുന്നത്, ഗെയിമിംഗ് ഡിസോർഡറുകൾക്ക് കടിഞ്ഞാണിടാൻ സഹായിക്കുമെന്നാണ് ആരോഗ്യരംഗം പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Gaming disorder' officially on World Health Organization's list of diseases. Its language calls gaming disorder “a pattern of persistent or recurrent gaming behavior

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/6FNKVKqaBS86Cthbbv5K9eKfTUE5U9rnOH2EVEPg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/6FNKVKqaBS86Cthbbv5K9eKfTUE5U9rnOH2EVEPg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/6FNKVKqaBS86Cthbbv5K9eKfTUE5U9rnOH2EVEPg', 'contents' => 'a:3:{s:6:"_token";s:40:"xOTdVdPj9yt8rWqW9BSyE4PrMPrK1SquCWf0CTVF";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/health-and-wellness/270/what-is-gaming-disorder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/6FNKVKqaBS86Cthbbv5K9eKfTUE5U9rnOH2EVEPg', 'a:3:{s:6:"_token";s:40:"xOTdVdPj9yt8rWqW9BSyE4PrMPrK1SquCWf0CTVF";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/health-and-wellness/270/what-is-gaming-disorder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/6FNKVKqaBS86Cthbbv5K9eKfTUE5U9rnOH2EVEPg', 'a:3:{s:6:"_token";s:40:"xOTdVdPj9yt8rWqW9BSyE4PrMPrK1SquCWf0CTVF";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/health-and-wellness/270/what-is-gaming-disorder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('6FNKVKqaBS86Cthbbv5K9eKfTUE5U9rnOH2EVEPg', 'a:3:{s:6:"_token";s:40:"xOTdVdPj9yt8rWqW9BSyE4PrMPrK1SquCWf0CTVF";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/health-and-wellness/270/what-is-gaming-disorder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21