×

ആരോഗ്യം നിലനിർത്താൻ 8 കാര്യങ്ങൾ

Posted By

IMAlive, Posted on January 24th, 2020

8 ways to stay healthy by Dr subhasri prasad

ലേഖിക : ഡോ.ശുഭശ്രീ പ്രശാന്ത്

1.ആഹാരക്രമീകരണം

പ്രാതൽ ഒഴിവാക്കരുത്

ഒരു ദിവസം ആരോഗ്യകരമാകണമെങ്കില്‍ അതിന്റെ തുടക്കം പ്രാതലിൽ നിന്നുമായിരിക്കണം.  അതിനാൽ പ്രാതലിന് പ്രാധാന്യം നൽകുക. ധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, പയറുവർഗ്ഗങ്ങൾ എന്നിവയെല്ലാം പ്രാതലിന് ഉപയോഗിക്കാം. സാധാരണ വ്യക്തിക്ക് 2-3 വരെ എണ്ണം പലഹാരം, ഒരു കപ്പ് പച്ചക്കറി, പയർ അര കപ്പ്, അല്ലെങ്കിൽ 2 മുട്ടയുടെ വെള്ള, പാടനീക്കിയ പാൽ 1 കപ്പ് എന്നിവയടങ്ങിയ പ്രാതൽ കഴിക്കാം. പാരമ്പര്യ പ്രാതൽ വിഭവങ്ങളായ ഇഡ്ഢലി സാമ്പാർ, ദോശ സാമ്പാർ, പുട്ട് കടലക്കറി, അപ്പം മുട്ടക്കറി എന്നീ നാടൻ വിഭവങ്ങൾക്ക് പുറമേ ഓട്‌സ്, കൂരവ് തുടങ്ങിയവയും പ്രാതലിന് ഉത്തമമാണ്.

ഇടനേരം ലഘുഭക്ഷണം

പ്രാതൽ കഴിഞ്ഞ്  ഉച്ചയൂണിന് മുമ്പുള്ള ഇടനേരത്ത് പഴവർഗ്ഗങ്ങളിൽ ഒന്ന് കഴിക്കുന്നതും ശരീരത്തിന് ഉത്തമമാണ്.

ഉച്ചഭക്ഷണം മിതമായി

ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ, മത്സ്യമാംസാദികൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കണം. നാര്, മാംസ്യം, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയാകണം ഉച്ചഭക്ഷണം.

നാലുമണി മാംസ്യക്കൂട്ട്

നാല് മണിക്ക് ഒരു ചെറു കടിയാകാം. ചായയ്‌ക്കൊപ്പം പുഴുങ്ങിയതോ മുളപ്പിച്ചതോ ആയ പയർ, പരിപ്പ് വർഗ്ഗങ്ങൾ, മുട്ടയുടെ വെള്ള, ബദാം തുടങ്ങിയ മാംസ്യത്തിൽ മുന്നിൽ നിൽക്കുന്നവ ഏറെ ഉത്തമം. ഇതുകൂടാതെ വിളയിച്ച അവൽ, ഇലയട എന്നിവയും ഉപയോഗിക്കാം.

അത്താഴം അരവയറ്

അത്താഴം ലഘുവായതും നാരടങ്ങിയവയും ആകണം. അത്താഴം 8.00 മണിക്ക്

മുമ്പേ കഴിക്കാൻ ശ്രമിക്കണം. വാരിവലിച്ച് അത്താഴം കഴിച്ചാൽ ശരീരം ബലൂൺ പോലെയാകും. വൈകിയുള്ള അത്താഴം ശരീരഭാര വർദ്ധനവിനും കുടവയറിനും ഹേതു ആകാം.

ഇടയത്താഴം നന്ന്

ഇടയത്താഴമായി ഫലവർഗ്ഗത്തിൽ ഒരെണ്ണം എടുക്കുന്നത് ഉത്തമം.

2. വ്യായാമം ശീലമാക്കുക

ശരീരത്തിന്റെ കരുത്തും ഉറപ്പും നിലനിർത്താനും, പ്രമേഹം, അർബുദം, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കാനും വിഷാദരോഗങ്ങളിൽ നിന്നു മനസ്സിന് മുക്തി നൽകാനും സഹായകമായ ഘടകമാണ് വ്യായാമം. ദിവസേന അരമണിക്കൂർ വീതം ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ്‌ ഉപയോഗിച്ചുതീര്‍ക്കാന്‍ ഉപകാരപ്രദമാണ്. ഏറ്റവും കൂടുതൽ വേഗതയിൽ നടക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും രോഗങ്ങളെ ചെറുക്കാനും വളരെയധികം സഹായകരമാണ്. ഓരോ വ്യായാമമുറയും അതിന്റേതായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. അതിനാൽ വ്യായാമം ദിവസേന ശീലമാക്കുക. ജീവിതശൈലി രോഗങ്ങളിൽ നിന്നു മുക്തി നേടാൻ അത്സഹായകമാകും.

3. ജലം മൃതസഞ്ജീവനി

ശരീരത്തിൽ 70 ശതമാനത്തോളം ജലമാണ്. ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങൾക്ക് ഏറ്റവും അനിവാര്യമായ ഘടകവും ജലമാണ്.

 @ കണ്ണുകൾ, മൂക്ക്, വായ് എന്നിവിടങ്ങളിലെ കലകളെ നനവോടെ സൂക്ഷിക്കാൻ ജലം അനിവാര്യമാണ്.

@ മലബന്ധം തടയാന്‍ ജലം സഹായിക്കുന്നു.

@ ശരീരത്തിൽ ആവശ്യമായ ധാതുലവണങ്ങളെയും പോഷകങ്ങളെയും ശരീര ത്തിനുതകുന്ന രീതിയിൽ ഉപയോഗപ്രദമാക്കാൻ ജലം സഹായിക്കുന്നു.

@ ശരീര ഊഷ്മാവ് നിയന്ത്രിച്ച് നിർത്തി ശരീരത്തിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും ജലം അനിവാര്യമാണ്.

@ സന്ധികളുടെ ലൂബ്രിക്കേഷനേയും ജലം സഹായിക്കുന്നു

@ വൃക്ക, കരൾ എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് അനിവാര്യമായ ഘടകം ജലമാണ്.

@ ശരീരകലകളിൽ ഓക്‌സിജൻ എത്തിക്കുന്നതിലും പ്രധാന പങ്ക് ജലത്തിനുണ്ട്.

ശരീരത്തിന് എത്ര ജലം വേണം എന്നതിന് കൃത്യമായ അളവ് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഏകദേശം 1.5 മുതൽ രണ്ടു ലിറ്റർ വരെ ജലം ഒരു ദിവസം അനിവാര്യമാണ്. വൃക്കയിൽ കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ രണ്ടു മുതൽ മൂന്നു ലിറ്റർ വരെ ജലം ഉപയോഗിക്കണം.

4. ആന്റി ഓക്‌സിഡന്റിന്(Antioxidant) പ്രാധാന്യം നൽകുക

ശരീരത്തെ സംരക്ഷിച്ചുനിർത്താനും, ഫ്രീ റാഡിക്കിൾസിനെ തടഞ്ഞ് ശരീരത്തിന്റെ മുറിവുകളെ സുഖപ്പെടുത്താനും, അർബുദം പോലുള്ള രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്താനും സഹായകരമായ ആന്റി ഓക്‌സിഡന്റുകൾ(Antioxidant) പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും മത്സ്യ മാംസാദികളിലും ഉണ്ട്. അവയെ അറിഞ്ഞ് ഉപയോഗിച്ചാൽ ശരീരത്തിന് ഗുണകരമാക്കാം.

5. ലഹരിവസ്തുക്കൾ ഒഴിവാക്കുക

ശരീരത്തിന് ഹാനികരമായ മദ്യപാനം, പുകവലി, മറ്റു ദോഷകരമായ വസ്തുക്കളുടെ അമിതമായ ഉപയോഗം തുടങ്ങിയവ ശരീരത്തെയും ബുദ്ധിയേയും വിപരീതമായി ബാധിച്ച് ജീവിതം തന്നെ നശിക്കാൻ കാരണമാകുന്നു. മദ്യപാനം ഹൃദയം, വൃക്ക, കരൾ എന്നിവയെ ദോഷകരമായി ബാധിക്കുന്നതിനൊപ്പം നമ്മെ ബോധമണ്ഡലത്തിൽ നിന്നും അബോധാവസ്ഥയിൽ എത്തിച്ച് നമ്മിലെ നിയന്ത്രണം നമ്മളിൽ നിന്നും അകറ്റി നിർത്തും. കൂടാതെ അമിതമായ മദ്യപാനം ജീവിതശൈലി രോഗങ്ങൾക്ക് ഒപ്പം വിഷാദ രോഗത്തിനും കാരണമാകുന്നു.

6. ഭാരനിയന്ത്രണം

ജീവിതശൈലിരോഗങ്ങൾ ഇന്ന് അധികമാകാനുള്ള പ്രധാന കാരണം അമിതമായ ശരീരഭാരം തന്നെയാണ്. ഇന്നെത്ത ജീവിതരീതിയും, വ്യായാമക്കുറവും ഭക്ഷണരീതിയും എല്ലാം തന്നെ നമ്മെ കുടവയറൻമാരും, പൊണ്ണത്തടിയന്മാരുമാക്കി മാറ്റി. ഒപ്പം ഒരായിരം രോഗങ്ങളും. ഒരു ശരാശരി ഭാരതീയ പൗരൻ തന്റെ പൊക്കത്തിന്റെയും വണ്ണത്തിന്റെയും അനുപാതമായ ബോഡി മാസ് ഇൻക്‌സ് 18.5നും 24.5നും മധ്യേ നിലനിർത്തേണ്ടത് അനിവാര്യമാണ്.

7. രക്തസമ്മർദ്ദം നിയന്ത്രിക്കുക

അമിതമായ സമ്മര്‍ദ്ദവും സോഡിയത്തിന്റെ അമിതമായ ഉപയോഗവും മിക്കയാളുകൾക്കും രക്തസമ്മർദ്ദം(Blood pressure) ഉറപ്പാക്കുന്നുണ്ട്. ഇവ വൃക്ക, കരൾ തുടങ്ങിയ ശരീരഭാഗങ്ങളെ ക്രമേണ കാർന്നു തിന്നും. അതിനാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുക അനിവാര്യമാണ്. യോഗ(Yoga), മെഡിറ്റേഷൻ(Meditation) തുടങ്ങി മനസ്സിനെ നിയന്ത്രിക്കുന്ന മുറകൾ ശീലിക്കുകയും സോഡിയത്തിന്റെ ഉപയോഗം നിയന്ത്രിക്കുകയും  ചെയ്താൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും.

8. ഉറക്കം അനിവാര്യം

ഏകദേശം 8 മണിക്കൂറെങ്കിലും രാത്രിയിലെ ഉറക്കം മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് അനിവാര്യമായ ഘടകമാണ്. അടുത്ത ദിവസത്തെ സന്തോഷത്തോടെ വരവേൽക്കാൻ ഇത് അത്യാവശ്യമാണ് കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉറക്കം അനിവാര്യമാണ്. ട്രൈഗ്ലിസറോയിഡ്(Triglyceride) എന്ന ഘടകെത്ത ഉറക്കം സ്വാധീനിക്കുന്നു. ആയതിനാൽ ഉറക്കം സ്വസ്ഥമായ ആരോഗ്യത്തിന് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ്.

A healthy lifestyle can help you stay fit throughout your life

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uZB7OftWjEL1TS0KcxTCu1fRkSe2KoeOxWsTgKsx): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uZB7OftWjEL1TS0KcxTCu1fRkSe2KoeOxWsTgKsx): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uZB7OftWjEL1TS0KcxTCu1fRkSe2KoeOxWsTgKsx', 'contents' => 'a:3:{s:6:"_token";s:40:"uhsXDuDUCu8dOHff2aw5ahUDu51QPAGB2GhRHWln";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/health-and-wellness/342/8-ways-to-stay-healthy-by-dr-subhasri-prasad";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uZB7OftWjEL1TS0KcxTCu1fRkSe2KoeOxWsTgKsx', 'a:3:{s:6:"_token";s:40:"uhsXDuDUCu8dOHff2aw5ahUDu51QPAGB2GhRHWln";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/health-and-wellness/342/8-ways-to-stay-healthy-by-dr-subhasri-prasad";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uZB7OftWjEL1TS0KcxTCu1fRkSe2KoeOxWsTgKsx', 'a:3:{s:6:"_token";s:40:"uhsXDuDUCu8dOHff2aw5ahUDu51QPAGB2GhRHWln";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/health-and-wellness/342/8-ways-to-stay-healthy-by-dr-subhasri-prasad";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uZB7OftWjEL1TS0KcxTCu1fRkSe2KoeOxWsTgKsx', 'a:3:{s:6:"_token";s:40:"uhsXDuDUCu8dOHff2aw5ahUDu51QPAGB2GhRHWln";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/health-and-wellness/342/8-ways-to-stay-healthy-by-dr-subhasri-prasad";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21