×

പ്രളയകാലത്തെ ത്വക് രോഗങ്ങൾ - പ്രതിരോധവും ചികിത്സയും

Posted By

IMAlive, Posted on August 19th, 2019

Flood Related Skin Diseases Prevention and Treatment  by Dr Sribiju

ലേഖകൻ : Dr. Sribiju ,Govt.Hospital of Dermatology, Chevayur, Calicut  

മഴക്കാലവും പ്രളയവും ത്വക് രോഗങ്ങളുടെ കാലമാണ്. ആരെയും ബാധിക്കാവുന്ന ഈ അസുഖങ്ങൾ പ്രമേഹ രോഗികളിൽ കൂടിയ തീവ്രതയോടെയും കണ്ടു വരുന്നു. ഒരു വ്യക്തിക്ക് മുൻപേ തന്നെ ഉള്ള സോറിയാസിസ്, എക്സിമ തുടങ്ങിയ രോഗങ്ങൾ മൂർച്ഛിക്കാനും സാധ്യത ഉണ്ട്. മറ്റ് പ്രധാന രോഗങ്ങൾ ഇവയാണ്.

1. വളം കടി

വളം കടിയാണ് മഴക്കാലത്ത് ഏറ്റവും സാധാരണയായി കാണുന്ന ഒരസുഖം.

ലക്ഷണങ്ങൾ

ക്യാൻഡിഡ എന്ന ഫംഗസ് ബാധയാണ് വളം കടി. വിരലിടുക്കുകളിൽ ചുവപ്പു നിറത്തോടു കൂടി ആരംഭിച്ച്, ചൊറിച്ചിലും, നീറ്റലും മുറിവുകളും ഉണ്ടാകുന്നു. ചർമ്മം വെളുത്ത് അഴുകിയ പോലെ കാണപ്പെടുന്നു. പ്രമേഹം പോലുള്ള അസുഖമുള്ളവരിൽ ബാക്ടീരിയ മൂലമുള്ള പഴുപ്പും കണ്ടേക്കാം.
ശരീരത്തിന്റെ മറ്റു മടക്കുകളെയും രോഗം ബാധിക്കാം. തുടയിടുക്കുകളിലും, വയറിന്റെ മടക്കുകൾക്കിടയിലും, കക്ഷത്തിലും രോഗബാധ ഉണ്ടാകാം.

പ്രതിരോധ മാർഗങ്ങൾ

  • 1. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക
  • 2. കഴിയുന്നതും പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക
  • 3. വസ്ത്രങ്ങൾ, പ്രത്യേകിച്ച് അടിവസ്ത്രങ്ങൾ അലക്കിയ ശേഷം വെയിലത്ത് ഉണക്കിയും, ഇസ്തിരിയിട്ടും ഉപയോഗിക്കുക
  • 4. സോപ്പ്, തോർത്ത് എന്നിവ ഓരോ വ്യക്തിയും പ്രത്യേകമായി ഉപയോഗിക്കുക
  • 5.പുറത്തു പോയി വന്ന ശേഷം കൈകാലുകൾ ഉപ്പുവെള്ളത്തിലോ, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിലോ കഴുകി തുടച്ച് വൃത്തിയായി സൂക്ഷിക്കണം
  • 6.വിരലുകൾ വിടർത്തിവെച്ച് ഉണക്കണം.
  • 7.പാദങ്ങൾ മൂടുന്നതോ ഇറുകിയതോ ആയ ചെരിപ്പുകളും കട്ടി കൂടിയ ഷൂകളും ഒഴിവാക്കണം. പകരം വായുസഞ്ചാരമുള്ള ചെരിപ്പുകൾ ഉപയോഗിക്കുക.


2. മുറിവുകളിൽ അണുബാധ/ പഴുപ്പ്

തൊലിപ്പുറത്തുണ്ടാകുന്ന പുതിയതും പഴയതുമായ മുറിവുകളിൽ ബാക്ടീരിയ മൂലമുള്ള അണുബാധ കൊണ്ട് പഴുപ്പ് ഉണ്ടാവുകയും, പനി, കഴലവീക്കം എന്നിവ ഉണ്ടാവുകയും ചെയ്യാം.
ഇതിന് ഡോക്ടറെ കണ്ട് ചികിത്സ തേടണം. 

മുറിവുകൾ ഉണ്ടെങ്കിൽ പ്രളയജലവുമായി ബന്ധം അരുത്. 
വെള്ളം കയറാത്ത ബാൻഡേജുകൾ ഉപയോഗിക്കാം.
അഴുക്കു ജലം മുറിവിൽ ആയെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.
മുറിവിൽ ചുവപ്പു നിറം, വീക്കം, നീരൊലിപ്പ് എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.

3. വട്ടച്ചൊറി (Ring worm infestation)

പേരുപോലെ തന്നെ തൊലിപ്പുറത്ത് വട്ടത്തിലാണ് അണുബാധ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ അരികുകളിലാണ് ചൊറിച്ചിൽ കൂടുതലായി കാണുന്നത്. ക്രമേണ വട്ടം വലുതായി വരുന്നതു കാണാം. 
ഇത് പകരാവുന്ന രോഗമാണ്. തോർത്ത്, നനഞ്ഞ ടവൽ എന്നിവ പലർ ചേർന്ന് ഉപയോഗിക്കുമ്പോൾ അസുഖം പകരാം. രോഗമുള്ളയാളുടെ വസ്ത്രങ്ങൾ അലക്കി വെയിലത്ത് ഉണക്കി, ഇസ്തിരി ഇട്ട് ഉപയോഗിക്കണം. തോർത്തും സോപ്പും പ്രത്യേകമായി ഉപയോഗിക്കുക. അടിവസ്ത്രങ്ങൾ പങ്കുവെക്കരുത്.
ഈ ഫംഗസ് ബാധയ്ക്ക്  ഫലപ്രദമായ ആൻറി ഫംഗൽമരുന്നുകൾ ഉണ്ട്.

4. സ്കാബീസ്

മൈറ്റുകൾ (mites) എന്ന സൂക്ഷ്മജീവികളാണ് ഈ രോഗം ഉണ്ടാക്കുന്നത്. തൊലിക്കടിയിലേക്ക്  നുഴഞ്ഞു കയറി നീര് നിറഞ്ഞ കുരുക്കൾ ശക്തിയായ ചൊറിയോടു കൂടി പ്രത്യക്ഷപ്പെടുന്നു. തുടർന്ന് ശരീരം മുഴുവനും ബാധിച്ചേക്കാം. ബാക്ടീരിയ മൂലമുള്ള അണുബാധയും ഇതിന്റെ കൂടെ ഉണ്ടാവാറുണ്ട്. 
അണുബാധ നിയന്ത്രിക്കാനുള്ള മരുന്നുകളും, ശരീരം മുഴുവൻ പുരട്ടാനുള്ള ബെൻസൈൽ ബെൻസോയേറ്റ്, പെർമെത്രിൻ ലേപനങ്ങളും ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.

5. ഫോളിക്കുലൈറ്റിസ്

രോമകൂപങ്ങളെ ബാധിക്കുന്ന ഈ അസുഖം വിയർപ്പ് കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. ചുകന്ന് മുഖക്കുരു പോലുള്ള ചെറിയ കുരുക്കൾ ദേഹത്ത് പ്രത്യക്ഷപ്പെടുന്നു. 

6. കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്

വ്യവസായശാലകൾ, വളം ഡിപ്പോകൾ എന്നിവ പ്രളയജലത്തിൽ മുങ്ങുമ്പോൾ അവിടെയുള്ള രാസവസ്തുക്കൾ, കീടനാശിനികൾ, ഡിറ്റർജൻറുകൾ എന്നിവ വെള്ളത്തിൽ കലരുന്നു. ഇത്തരം വെള്ളവുമായുള്ള സമ്പർക്കം തൊലിപ്പുറത്ത് പൊള്ളൽ പോലെയുള്ള വ്രണങ്ങൾ ഉണ്ടാക്കുന്നു.

കർശനമായ വ്യക്തി ശുചിത്വം,  പ്രളയജലവുമായുള്ള സമ്പർക്കം ഇല്ലാതാക്കൽ, കൃത്യമായ ചികിത്സ എന്നിവയിലൂടെ ഈ മഴക്കാലത്ത് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാം.

 

As floodwaters rise, so do dermatologic conditions

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/tgTbMGYlavlmhMmtOJFtP2pClDgj9uYyA5MdtZBA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/tgTbMGYlavlmhMmtOJFtP2pClDgj9uYyA5MdtZBA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/tgTbMGYlavlmhMmtOJFtP2pClDgj9uYyA5MdtZBA', 'contents' => 'a:3:{s:6:"_token";s:40:"GHmGTwEwLS83fAOu8eh2HMGH6RsNSDU2aPwote9m";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/health-and-wellness/833/flood-related-skin-diseases-prevention-and-treatment-by-dr-sribiju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/tgTbMGYlavlmhMmtOJFtP2pClDgj9uYyA5MdtZBA', 'a:3:{s:6:"_token";s:40:"GHmGTwEwLS83fAOu8eh2HMGH6RsNSDU2aPwote9m";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/health-and-wellness/833/flood-related-skin-diseases-prevention-and-treatment-by-dr-sribiju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/tgTbMGYlavlmhMmtOJFtP2pClDgj9uYyA5MdtZBA', 'a:3:{s:6:"_token";s:40:"GHmGTwEwLS83fAOu8eh2HMGH6RsNSDU2aPwote9m";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/health-and-wellness/833/flood-related-skin-diseases-prevention-and-treatment-by-dr-sribiju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('tgTbMGYlavlmhMmtOJFtP2pClDgj9uYyA5MdtZBA', 'a:3:{s:6:"_token";s:40:"GHmGTwEwLS83fAOu8eh2HMGH6RsNSDU2aPwote9m";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/health-and-wellness/833/flood-related-skin-diseases-prevention-and-treatment-by-dr-sribiju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21