×

ഭക്ഷണത്തില്‍ അന്നജം കുറയ്ക്കാം, കൊഴുപ്പ് കൂട്ടാം: ഭാരം കുറയ്ക്കാന്‍ പുതുവിദ്യയായി കീറ്റോ ഡയറ്റ്

Posted By

IMAlive, Posted on July 26th, 2019

How Ketogenic diet helps in weight loss

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ശരീരഭാരം കുറയ്ക്കുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പുതിയ ഭക്ഷണരീതിയാണ് ‘കീറ്റോ ഡയറ്റ്’(keto diet).  ശരിക്കുമൊരു ന്യൂജന്‍ ഡയറ്റ്! കാരണം, ഭക്ഷണത്തിലെ അന്നജത്തിന്റെ (കാര്‍ബോഹൈഡ്രേറ്റ്) അളവ് കുറയ്ക്കുകയും എല്ലാവരും ഭയക്കുന്ന കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരു ഭക്ഷണരീതിയാണിത്. അമിതഭാരം കുറയ്ക്കാനുള്ള ഡയറ്റുകളിൽ അന്നജത്തിനു പകരം പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണങ്ങൾ വർധിപ്പിച്ചുകൊണ്ടുള്ള ഡയറ്റുകൾക്ക് പൊതുവിൽ ജനപ്രീതി കൂടുതലാണ്. എന്നാൽ അന്നജത്തിനു പകരം കൊഴുപ്പ് പകരംവെയ്ക്കുകയാണ് ഇപ്പോള്‍ കീറ്റോ ഡയറ്റിലൂടെ(keto diet) ചെയ്യുന്നത്. കൊഴുപ്പേറിയ മാംസാഹാരങ്ങള്‍ ഈ ഡയറ്റില്‍ യഥേഷ്ടം കഴിക്കാം. ദിവസവും ശരീരത്തിനു വേണ്ട കലോറിയുടെ 90 ശതമാനവും കൊഴുപ്പിൽനിന്ന് നിന്നാണ് ലഭ്യമാക്കുന്നത്.  

ശരീര ഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി കീറ്റോ ഡയറ്റ്(keto diet) ദീർഘകാലത്തേക്ക് ഗുണം ചെയ്യുമോ എന്നതും മറ്റു പ്രത്യാഘാതങ്ങൾ അതിനുണ്ടോ എന്നതും ഇപ്പോഴും വ്യക്തമല്ലെന്നതിനാല്‍ ഡോക്ടർമാര്‍ ഈ ഭക്ഷണരീതി കണ്ണുമടച്ച് നിര്‍‍ദ്ദേശിക്കാറില്ലെന്നുമാത്രം. 

കീറ്റോയുടെ പ്രവർത്തനം

ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന അന്നജം ആണ് പ്രധാനമായും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നത്. അന്നജം കുറച്ച് കൊഴുപ്പ് വര്‍ധിപ്പിക്കുമ്പോള്‍ ശരീരം മറ്റൊരു തരത്തിലുള്ള ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിക്കപ്പെടുന്നു. കീറ്റോ ഡയറ്റ് കീറ്റോണുകള്‍ എന്നാണ് ഇതിനു പറയുന്നത്. ശരീരത്തില്‍ ശേഖരിച്ചുവെച്ച കൊഴുപ്പിൽ നിന്ന് കരൾ ഉൽപ്പാദിപ്പിക്കുന്ന ഒരു ഇന്ധനമാണ് കീറ്റോണുകൾ. കൊഴുപ്പ് എരിച്ചുകളയുന്നത് ഭാരം നിയന്ത്രിക്കാനുള്ള ഒരു മികച്ച മാർഗ്ഗമാണ്. എന്നാൽ കരളിനെകൊണ്ട് കൊഴുപ്പില്‍ നിന്ന് കീറ്റോണുകൾ നിർമിക്കാൻ പ്രേരിപ്പിക്കുന്നത് അത്ര എളുപ്പമല്ല. അന്നജം വേണ്ടത്ര ലഭിക്കാതെ വരുമ്പോള്‍ ശരീരം കരളിനെ ഉപയോഗിച്ച് കൊഴുപ്പ് വിഘടിപ്പിച്ച് കീറ്റോണുകള്‍ ഉല്‍പാദിപ്പിക്കുകയും അതിലൂടെ ശരീരത്തിനാവശ്യമായ കലോറി ഊര്‍ജ്ജം ലഭ്യമാക്കുകയും ചെയ്യും. 

കീറ്റോ ഡയറ്റിൽ ഒരുദിവസം പരമാവധി നിര്‍ദ്ദേശിക്കപ്പെടുന്ന അന്നജം 50 ഗ്രാമിനും 20 ഗ്രാമിനും താഴെയാണ്. ഇടത്തരം വലിപ്പത്തിലുള്ള വാഴപ്പഴത്തിൽ പോലും 27 ഗ്രാം അന്നജം അടങ്ങിയിട്ടുണ്ടാകുമെന്നോര്‍ക്കുക. 

കീറ്റോ ഡയറ്റ് പിന്തുടരുമ്പോൾ കൂടുതൽ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഒരു 2000 കലോറി ഡയറ്റിൽ, 165 ഗ്രാം കൊഴുപ്പും, 40 ഗ്രാം അന്നജവും 75ഗ്രാം മാംസ്യവുമാണ് ഉൾപ്പെടുത്തേണ്ടത്. എന്നാലും കൃത്യമായ അനുപാതം ഓരോ വ്യക്തികളുടേയും ശാരീരികാവസ്ഥ അനുസരിച്ചിരിക്കും. 

ചില ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് അണ്ടിപ്പരിപ്പുകൾ (ബദാം, വാൽനട്ട്), വിത്തുകൾ, അവോക്കാഡോ, ഒലിവ് ഓയിൽ തുടങ്ങിയവ. കൂടാതെ  എണ്ണകളില്‍ നിന്നുള്ള പൂരിത കൊഴുപ്പും ഉയർന്ന അളവിൽ അനുവദിക്കുന്നു. കീറ്റോ ഡയറ്റിൽ പോത്ത്, പന്നി തുടങ്ങി ഏതുതരത്തിലുള്ള മാംസ്യാഹാരവും ഉൾപ്പെടുത്താവുന്നതാണ്. പഴങ്ങൾ ഭൂരിഭാഗവും അന്നജം നിറഞ്ഞതാണ്, അതുകൊണ്ട് തന്നെ ഡയറ്റിൽ അവയ്ക്ക് നിയന്ത്രണമുണ്ട്. അന്ജം കുറഞ്ഞ ബെറികൾ പോലുള്ള പഴങ്ങളാണ് ഈ ഡയറ്റിനു ചേർന്നത്. അതുപോലെതന്നെ പച്ചക്കറികൾക്കും നിയന്ത്രണമുണ്ട്. ഇലക്കറികൾ, കോളിഫ്ലവർ, ബ്രോക്കോളി, കാപ്സിക്കം, ഉള്ളി, വെളുത്തുള്ളി, കൂൺ, വെള്ളരിക്ക, മത്തൻ, കുമ്പളം എന്നിങ്ങനെയുള്ള കലോറി കുറഞ്ഞ പച്ചക്കറികൾ കഴിക്കാം.

കീറ്റോ ഡയറ്റിന്റെ അപകടങ്ങൾ 

ഒരു കീറ്റോജെനിക്ക്  ഡയറ്റിന് ഒരുപാട് ദൂഷ്യഫലങ്ങളുണ്ട്. ഏറ്റവും അപകടകരം ഈ ഡയറ്റിൽ കൊഴുപ്പിന്റെ ഉപയോഗം കൂടുതലാണെന്നുള്ളതാണ്. ഡോക്ടറുടെ അഭിപ്രായപ്രകാരം ദൈനംദിന കലോറിയിൽ 7 ശതമാനത്തില്‍ കൂടുതൽ കൊഴുപ്പ് അടങ്ങുവാൻ പാടുള്ളതല്ല. അത് ഹൃദ്രോഗത്തിന് നേരിട്ട് കാരണമായേക്കാം. 

പോഷകാഹാരക്കുറവ്- വൈവിധ്യമാർന്ന പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നില്ലെങ്കിൽ സെലിനിയം(Selenium), മഗ്നീഷ്യം(Magnesium), ഫോസ്ഫറസ്(Phosphorus), വിറ്റാമിനുകൾ ബി(Vitamine B), സി(Vitamine C) മുതലായ  പോഷകക്കുറവുകളുണ്ടാകാം.

കരൾ പ്രശ്നങ്ങൾ- കരളിന് ഉപാപചയം ചെയ്യേണ്ട കൊഴുപ്പ് കൂടുതൽ എത്തുന്നതിനാൽ, നിലവിലുള്ള കരൾ രോഗങ്ങൾ വർധിച്ചേക്കാം.

കിഡ്നി പ്രശ്നങ്ങൾ- വൃക്കയാണ് പ്രോട്ടീന്റെ ഉപാപചയ പ്രവർത്തനങ്ങൾ നടത്തുന്നത്. അമിതമായി അകത്ത് ചെല്ലുന്ന മാംസ്യം വൃക്കയ്ക്ക് അമിതമായ ജോലി നൽകും. അതുമൂലം മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാം. നിലവിൽ വേണ്ട ശരാശരി പ്രോട്ടീൻ - സ്ത്രീക്ക് 46 ഗ്രാമും പുരുഷൻമാർക്ക് 56 ഗ്രാമുമാണ്. 

മലബന്ധം- ധാന്യങ്ങളും, പയറുപോലുള്ള നാരുകളടങ്ങിയ ഭക്ഷണങ്ങളും കീറ്റോ ഡയറ്റിൽ വളരെയധികം കുറവായതിനാൽ മലബന്ധം വരാൻ സാധ്യതയുണ്ട്. 

അസ്വസ്ഥത- മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾക്ക് അന്നജത്തില്‍ നിന്നുള്ള ഊര്‍ജ്ജം ആവശ്യമാണ്, അതില്ലാതെ വരുന്നത്  അസ്വസ്ഥതക്ക് ഇടയാക്കും. 

കീറ്റോ ഡയറ്റെന്നത് തോന്നുംപടി ചെയ്യാവുന്ന ഒന്നല്ലെന്നും അത്യാവശ്യഘട്ടത്തില്‍ ഒരു ഡോക്ടറോടോ ഡയറ്റിഷ്യനോടോ സംസാരിച്ച ശേഷം മാത്രം പിന്തുരേണ്ട ഒന്നാണെന്നും ഇതില്‍ നിന്ന് വ്യക്തമാണ്.

 

The ketogenic diet is a low-carb, high-fat diet that causes weight loss and provides numerous health benefits

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/tVwxacUk7mul1opwf0gscj6Y1qPUI1jy45vafIm6): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/tVwxacUk7mul1opwf0gscj6Y1qPUI1jy45vafIm6): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/tVwxacUk7mul1opwf0gscj6Y1qPUI1jy45vafIm6', 'contents' => 'a:3:{s:6:"_token";s:40:"PY6mDMx4nvvfSQyRk3Q1Z5XPLEkr9qY6Fks19Ljv";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/living-healthy/298/how-ketogenic-diet-helps-in-weight-loss";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/tVwxacUk7mul1opwf0gscj6Y1qPUI1jy45vafIm6', 'a:3:{s:6:"_token";s:40:"PY6mDMx4nvvfSQyRk3Q1Z5XPLEkr9qY6Fks19Ljv";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/living-healthy/298/how-ketogenic-diet-helps-in-weight-loss";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/tVwxacUk7mul1opwf0gscj6Y1qPUI1jy45vafIm6', 'a:3:{s:6:"_token";s:40:"PY6mDMx4nvvfSQyRk3Q1Z5XPLEkr9qY6Fks19Ljv";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/living-healthy/298/how-ketogenic-diet-helps-in-weight-loss";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('tVwxacUk7mul1opwf0gscj6Y1qPUI1jy45vafIm6', 'a:3:{s:6:"_token";s:40:"PY6mDMx4nvvfSQyRk3Q1Z5XPLEkr9qY6Fks19Ljv";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/living-healthy/298/how-ketogenic-diet-helps-in-weight-loss";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21